ചെന്നൈ : അപ്രഖ്യാപിതമായി സബർബൻ തീവണ്ടികൾ റദ്ദാക്കുന്നത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. അറ്റകുറ്റപ്പണികൾക്കായി തീവണ്ടികൾ റദ്ദാക്കുന്നതിന് പുറമെയാണ് അപ്രഖ്യാപിതമായി തീവണ്ടികൾ റദ്ദാക്കുന്നത്. ചെന്നൈ-ബീച്ച്- ചെങ്കൽപ്പെട്ട് റൂട്ടിൽ ഇരുഭാഗത്തേക്കുമായി 254 തീവണ്ടികളാണ് സർവീസ് നടത്തേണ്ടത്. സമീപകാലങ്ങളിലായി 164 സർവീസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. രാവിലെ 3.30- ഓടെ പുറപ്പെടുന്ന സബർബൻ തീവണ്ടികൾ രാത്രി 12 മണിവരെയാണ് സർവീസ് നടത്തുന്നത്. ചെന്നൈ മൂർമാർക്കറ്റ് -ആവഡി-തിരുവള്ളൂർ- ആർക്കോണം റൂട്ടിൽ 226 സർവീസുകളും ചെന്നൈ- ഗുമ്മുഡിപൂണ്ടി-സൂളൂർപ്പേട്ട റൂട്ടിൽ 136 സർവീസുകളും ചെന്നൈ ബീച്ച് -വേളാച്ചേരി റൂട്ടിൽ 80 സബർബൻ സർവീസുകളുമാണ് ഉള്ളത്.…
Read MoreAuthor: Chennai Vartha
എസ്.പി.ബി. യുടെ വീട്ടിലേക്കുള്ള റോഡിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന ആവശ്യം ശക്തമാക്കി കുടുംബാംഗങ്ങൾ
ചെന്നൈ : അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ചെന്നൈയിലെ വീട്ടിലേക്കുള്ള റോഡിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് കുടുംബം. ഈ ആവശ്യം ഉന്നയിച്ച് മകൻ എസ്.പി.ബി. ചരൺ സർക്കാരിന് നിവേദനംനൽകി. നുങ്കമ്പാക്കം കാംദാർ നഗറിലെ വീട്ടിലായിരുന്നു വർഷങ്ങളായി എസ്.പി.ബി. താമസിച്ചിരുന്നത്.
Read Moreകുടുംബവഴക്ക്; മക്കളെ കിണറ്റിലെറിഞ്ഞ് യുവതി ജീവനൊടുക്കി
ചെന്നൈ : ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് യുവതി നാലും ആറും വയസ്സുള്ള മക്കളെ കിണറ്റിലെറിഞ്ഞതിനുശേഷം അതേകിണറ്റിൽച്ചാടി മരിച്ചു. കിണറ്റിൽവീണ മക്കളിൽ നാലുവയസ്സുകാരൻ മരിച്ചു. മൂത്തമകൻ കിണറ്റിലെ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചുനിന്നതിനാൽ രക്ഷപ്പെട്ടു. കരൂർ ജില്ലയിലെ കുളിത്തലയിലുള്ള ലക്ഷ്മിയാണ് ഭർത്താവ് അരുണുമായുള്ള വഴക്കിന്റെപേരിൽ മക്കളെ കിണറ്റിലെറിഞ്ഞതിനുശേഷം ജീവനൊടുക്കിയത്. ലോറി ഡ്രൈവറായ അരുണും ലക്ഷ്മിയും ഏഴുവർഷംമുൻപാണ് വിവാഹംകഴിച്ചത്. കഴിഞ്ഞ കുറേനാളുകളായി ഇരുവരുംതമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞദിവസം വഴക്കിനെത്തുടർന്ന് ലക്ഷ്മി മക്കളായ ദർശൻ, നിഷാന്ത് എന്നിവരുമായി സമീപമുള്ള കൃഷിയിടത്തിലേക്കുപോയി. അവിടെയുള്ള കിണറ്റിലേക്ക് മക്കളെ രണ്ടുപേരെയും വലിച്ചെറിഞ്ഞതിനുശേഷം ലക്ഷ്മിയും ചാടുകയായിരുന്നു. ശബ്ദംകേട്ടെത്തിയ…
Read Moreകൊടൈക്കനാലിന് സമീപം വനഭൂമി വിണ്ടുകീറുന്നത് ഭൂകമ്പം മൂലമല്ല; ജിയോളജി വകുപ്പ്
ചെന്നൈ: കൊടൈക്കനാലിന് സമീപം ക്ലാവരിയിലെ കൂനിപ്പട്ടി വനമേഖലയിൽ ഭൂമി പെട്ടെന്ന് പിളർന്നത് ഭൂചലനം മൂലമല്ലെന്ന് ജിയോളജിക്കൽ വകുപ്പ് തിങ്കളാഴ്ച വൈകീട്ട് നടത്തിയ ആദ്യഘട്ട സർവേയിൽ കണ്ടെത്തി. ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാലിലെ മലയോര ഗ്രാമങ്ങളിൽ അവസാനത്തേതാണ് ക്ലാവരി. ചെറുപ്പനൂത്ത് തോട്ടിൽ നിന്നാണ് ഈ ഗ്രാമത്തിൻ്റെ ഭാഗമായ ലോവർ ക്ലാവർ ഭാഗത്തേക്ക് വെള്ളം വന്നിരുന്നത്. കുറച്ച് ദിവസമായി വെള്ളം കിട്ടാതെ കുഴങ്ങിയ ജനം വഴിയിൽ തടസ്സമുണ്ടോയെന്നറിയാൻ ചെറുപ്പനൂത്ത് തോട്ടിലെത്തി. തുടർന്ന് താഴത്തെ ക്ലാവരി ഭാഗത്ത് നിന്ന് വനത്തിലൂടെ കടന്നുപോകുമ്പോൾ കൂനിപ്പട്ടി എന്ന വനമേഖലയിൽ 300 അടിയിലധികം ദൂരത്തിൽ…
Read Moreസിൽക് സ്മിത ഓർമയായിട്ട് 28 വർഷം
80കളിലും 90കളിലും ഇറോട്ടിക് സിനിമകളിലൂടെ തെന്നിന്ത്യയുടെ മനം കവര്‍ന്ന താരറാണി സില്‍ക് സ്മിത വിടപറഞ്ഞിട്ട് ഇന്നേക്ക് 28 വര്‍ഷം. 1996 സെപ്റ്റംബര്‍ 23നാണ് നടിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ ചെറിയ ഗ്രാമത്തിലാണ് വിജയലക്ഷ്മി എന്ന സില്‍ക് സ്മിത ജനിച്ചത്. 14 വയസില്‍ വീട്ടുകാര്‍ വിവാഹം കഴിച്ചയച്ചു. ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും നേരിട്ട പീഡനങ്ങള്‍ വീട് വിട്ടിറങ്ങാന്‍ അവരെ നിര്‍ബന്ധിതയാക്കി. നടി അപര്‍ണയുടെ ടച്ച് അപ്പ് ആര്‍ട്ടിസ്റ്റായാണ് സില്‍ക് സിനിമയിലേക്ക് എത്തുന്നത്. മലയാളത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് തുടക്കം. തമിഴ്…
Read Moreയാത്രക്കാരെ ദുരിതത്തിലാക്കി ബീച്ച്-താംബരം റൂട്ടിൽ സബർബൻ തീവണ്ടികൾ റദ്ദാക്കി; ബസുകളിൽ യാത്രാത്തിരക്ക് രൂക്ഷമായി
ചെന്നൈ : അറ്റകുറ്റപ്പണികൾക്കായി താംബരം -ബീച്ച് റൂട്ടിൽ സബർബൻ തീവണ്ടികൾ റദ്ദാക്കിയതിനാൽ യാത്രക്കാർ വലഞ്ഞു. താംബരത്ത് നിന്ന് ബീച്ചിലേക്കുള്ള ബസുകളിൽ യാത്രാത്തിരക്ക് രൂക്ഷമായിരുന്നു. ദിവസവും നാല് ലക്ഷത്തോളം പേർ യാത്രചെയ്യുന്ന റൂട്ടിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണിവരെ തീവണ്ടികൾ റദ്ദാക്കുമെന്ന വാർത്ത ഞായറാഴ്ച രാവിലെ മാത്രമാണ് പലരുംഅറിഞ്ഞത്. യാത്രത്തിരക്ക് കുറയ്ക്കാനായി ചെന്നൈ ബീച്ചിൽനിന്ന് പല്ലാവരത്തേക്ക് പോകാനായി 24 സർവീസുകൾ ഓടിച്ചിരുന്നെങ്കിലും യാത്രത്തിരക്ക് പരിഹരിക്കാൻ പ്രത്യേക തീവണ്ടികൾ സഹായകരമായിരുന്നില്ല. താംബരത്ത് ചെന്നൈ ബീച്ചിലേക്കും തിരിച്ചുമായി 140 സബർബൻ തീവണ്ടി സർവീസുകളാണ് ദിവസവും റെയിൽവേ…
Read Moreതിരുനെൽവേലിയിൽ ഉൾപ്പെടെ സംസ്ഥാനത്തെ ഏതാനും ഭാഗങ്ങളിൽ ഭൂചലനം
ചെന്നൈ : തമിഴ്‌നാടിന്റെ ഏതാനും ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല. തിരുനെൽവേലി ജില്ലയിൽ മണിമുത്താർ, അംബാസമുദ്രം, പാപനാശം, കല്ലിടൈക്കുറിച്ചി പ്രദേശങ്ങളിലാണ് രാവിലെ 11.55 -ഓടെ കമ്പനങ്ങളുണ്ടായത്. പശ്ചിമ ഘട്ടത്തോട് ചേർന്നുള്ള സ്ഥലങ്ങളാണിവ.
Read Moreപ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗംചെയ്തു; മൂന്നുപേർ പിടിയിൽ
ചെന്നൈ : പ്ലസ്‌വൺ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേരെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. ചെന്നൈക്കടുത്ത് താഴമ്പൂരിലാണ് സംഭവം. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാവാത്തവരാണ്. സർക്കാർ സ്കൂളിൽ പഠിക്കുന്ന പതിനാറുകാരി സ്കൂൾസമയത്തിനുശേഷം ട്യൂഷൻ കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് മൂന്നംഗസംഘം ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. നേരംവൈകിയിട്ടും കാണാത്തിനെത്തുടർന്ന് അന്വേഷിച്ചിറങ്ങിയ വീട്ടുകാർ കണ്ടത് ദേഹമാസകലം പരിക്കേറ്റ് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി വരുന്ന പെൺകുട്ടിയെയാണ്. ഉടനെ അടുത്തുള്ള ആശുപത്രിയിലാക്കി. ആശുപത്രി അധികൃതർ പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചു. ബലാത്സംഗം നടന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചു.പെൺകുട്ടി നൽകിയ വിവരമനുസരിച്ചു നടത്തിയ അന്വേഷണത്തിലാണ്…
Read More‘റീല്‍സി’ന് വേണ്ടി ശവമായി യുവാവ്; കഴുത്തിന് പിടിച്ച് പോലീസും
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കിട്ടാന്‍ എന്തും കാട്ടിക്കൂട്ടുന്ന സ്വഭാവം ഇപ്പോള്‍ വളരെയധികമാണ്. വെള്ളച്ചാട്ടത്തിന് സമീപം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച് ജീവന്‍ നഷ്ടമായവരും ഏറെ. ഇപ്പോള്‍ യുപിയിലെ ഒരു യുവാവിന്റെ സാഹസമാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. റീല്‍സ് ചിത്രീകരിക്കാന്‍ നടുറോഡില്‍ ശവമാവുകയാണ് യുവാവ് ചെയ്തത്. യുപി കസ്ഗഞ്ച് ജില്ലയിലെ മുകേഷ് കുമാര്‍ ആണ് സാഹസം കാട്ടിയത്. വെളുത്ത ഷീറ്റ് വിരിച്ച്, മൂക്കില്‍ പഞ്ഞിയും, മാലയുമിട്ടാണ് യുവാവ് റോഡില്‍ കിടന്നത്. എന്താണ് സംഭവം എന്നറിയാതെ ആളുകള്‍ പകച്ചുനില്‍ക്കുമ്പോഴാണ് മുകേഷ് ചിരിച്ചുകൊണ്ട് ചാടി എഴുന്നേറ്റത്. നാട്ടുകാര്‍ ഉടനടി വിവരം പോലീസിനു…
Read Moreവീണ്ടും എം.എൻ.എം. അധ്യക്ഷൻ ആയി തെരഞ്ഞെടുക്കപ്പെട്ട് കമൽഹാസൻ
ചെന്നൈ : മക്കൾ നീതി മയ്യം(എം.എൻ.എം.) പാർട്ടിയധ്യക്ഷനായി കമൽഹാസനെ വീണ്ടും തിരഞ്ഞെടുത്തു. ചെന്നൈയിൽ നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനെതിരേ യോഗത്തിൽ പ്രമേയം പാസാക്കി. ഒറ്റത്തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം രാജ്യത്തിനും ജനാധിപത്യത്തിനും അപകടമാണെന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു. 2014-15 കാലത്ത് ഒറ്റത്തിരഞ്ഞെടുപ്പ് നടത്തിയെങ്കിൽ രാജ്യം ഏകാധിപത്യത്തിലേക്ക് പോകുമായിരുന്നു. ഇതിൽനിന്ന് രക്ഷപ്പെട്ട നാം ഇനിയൊരു അപകടത്തിലേക്ക് പോകരുതെന്നും കമൽ പറഞ്ഞു.
Read More