ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയിലേക്ക് പുതുമുഖമായി മുകേഷ് കുമാര്‍ അഹ്ലാവത്ത് എത്തും. ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ വൈകിട്ട് 4.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. എന്നാല്‍ ചടങ്ങ് വലിയ ആഘോഷമാക്കേണ്ടതില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. മുഖ്യമന്ത്രി പദവി രാജിവച്ച അരവിന്ദ് കെജരിവാള്‍ ഹരിയാനയില്‍ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ സജീവമാകും. കെജരിവാള്‍ മന്ത്രിസഭയിലെ ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവര്‍ മന്ത്രിമാരായി തുടരും.
Read MoreAuthor: Chennai Vartha
തിരുപ്പതി ലഡ്ഡുവിൽ പന്നി കൊഴുപ്പ് ചേർത്തിരുന്നെന്ന ആരോപണം നിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ഡെയറി ഫാം;
ചെന്നൈ : തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ലഡ്ഡു തയ്യാറാക്കാൻ നൽകിയ നെയ്യിൽ മൃഗക്കൊഴുപ്പ് ചേർത്തിരുന്നെന്ന ആരോപണം നിഷേധിച്ച് തമിഴ്‌നാട്ടിലെ സ്വകാര്യ ഡെയറി ഫാം. എ.ആർ. ഡെയറിയുടെ ദിണ്ടിക്കലിലെ സംസ്കരണ ശാലയിൽ പരിശോധന നടന്നുവെന്ന വാർത്തകളും അധികൃതർ നിഷേധിച്ചു. മൃഗക്കൊഴുപ്പ് കലർന്ന നെയ്യ് എ.ആർ.ഡെയറി, തിരുപ്പതി ദേവസ്ഥാനത്തിന് വിതരണം ചെയ്തുവെന്ന് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ആരോപിച്ചിരുന്നു. തുടർന്നാണ് നിഷേധ പ്രസ്താവനയുമായി എ.ആർ.െഡയറി മുന്നോട്ടുവന്നത്. ഫാമിൽനിന്ന് ജൂൺ മുതലാണ് തിരുപ്പതിയിലേക്ക് നെയ്യ് അയയ്ക്കാൻ തുടങ്ങിയത്.
Read Moreകവിയൂർ പൊന്നമ്മ അന്തരിച്ചു
കവിയൂർ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആര് പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. 1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര്‍…
Read Moreമിശ്രവിവാഹംകഴിച്ച യുവാവിന് മർദനം
ചെന്നൈ : മിശ്രവിവാഹംകഴിച്ച യുവാവിനെ ആക്രമിച്ചസംഭവത്തിൽ നാം തമിഴർ കക്ഷി (എൻ.ടി.കെ.) പ്രചാരണസെക്രട്ടറി അരുണഗിരി(45)യെയും മറ്റ് മൂന്നുപേരെയും പോലീസ് അറസ്റ്റുചെയ്തു. തിരുച്ചിറപ്പള്ളിയിലെ ദളിത് വിഭാഗത്തിൽപ്പെട്ട സന്തോഷി(24)നെ ആക്രമിച്ച കേസിലാണ് നടപടി. സന്തോഷ് ഇതരജാതിയിൽപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. പിന്നീട്, സന്തോഷും പെൺകുട്ടിയുംതമ്മിൽ കഴിഞ്ഞ തിങ്കളാഴ്ച രജിസ്റ്റർ വിവാഹംകഴിച്ച് മധുരയിലേക്കുപോയി. എന്നാൽ, അരുണഗിരിയും മറ്റ് ആറുപേരുംചേർന്ന് സന്തോഷിനെയും പെൺകുട്ടിയെയും കണ്ടെത്തി രക്ഷിതാക്കളെ തിരികെയേൽപ്പിച്ചു. തുടർന്ന്, സന്തോഷിനെ ക്രൂരമായി ആക്രമിച്ചു. സന്തോഷിന്റെ കൈയിലുണ്ടായിരുന്ന 20,000 രൂപയും മൊബൈൽ ഫോണും കവർന്നു. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷ് ഇപ്പോൾ തിരുച്ചിറപ്പള്ളി…
Read Moreകാർ സർവീസ് സെന്ററിൽ തീപ്പിടിത്തം; പുതിയകാർ കത്തി നശിച്ചു
ചെന്നൈ : കാർ സർവീസ് സെന്ററിലുണ്ടായ തീപ്പിടിത്തത്തിൽ പുതിയകാർ കത്തി നശിച്ചു. രാമാപുരം നടേശൻ നഗറിലുള്ള സർവീസ് സെന്ററിലാണ് വ്യാഴാഴ്ച പുലർച്ചെ നാലോടെ തീപ്പിടിത്തമുണ്ടായത്. സർവീസ് സെന്ററിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവർ ഉടമ മുഹമ്മത് മസൂരിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വിരുഗമ്പാക്കത്ത്നിന്നും അശോക് നഗറിൽ നിന്നും അഗ്നിരക്ഷാസേനയെത്തി തീയണച്ചു. എന്നാൽ ഇതിനകം ഇവിടെയുണ്ടായിരുന്ന കാർ പൂർണമായും കത്തി നശിച്ചു.സർവീസ് സെന്ററിലെ ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.
Read Moreജോലിഭാരം മൂലം ആത്മഹത്യ ചെയ്ത മലയാളി പെൺകുട്ടി അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം;
മുംബൈ: കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളില്‍ തന്റെ മകള്‍ അന്ന സെബാസ്റ്റ്യന്‍ അമിത ജോലി ഭാരം കാരണം മരിച്ചു എന്ന അമ്മയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയില്‍ ജോലിയിലിരിക്കെ ജൂലൈ 20ന് താമസസ്ഥലത്ത് വച്ച് അന്ന സെബാസ്റ്റ്യന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അന്നയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയം അറിയിച്ചു. ‘അന്ന സെബാസ്റ്റ്യന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യുന്നതുമായ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തും. നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’-…
Read Moreപത്തുദിവസം പിന്നിട്ട് സംസ്ഥാനത്തെ സാംസങ് പ്ലാന്റ് ജീവനക്കാരുടെ സമരം
ചെന്നൈ : തമിഴ്‌നാട്ടിലെ സാംസങ് ഇലക്‌ട്രോണിക്സ് പ്ലാന്റിലെ തൊഴിലാളികൾ നടത്തിവരുന്ന സമരം വ്യാഴാഴ്ചയോടെ പത്തുദിവസം പിന്നിട്ടു. വാഷിങ് മെഷീൻ, എ.സി, റെഫ്രിജറേറ്റർ ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ നിർമിക്കുന്ന ശ്രീപെരുംപുദൂരിലെ സുങ്കുവർഛത്രം പ്ലാന്റിലെ തൊഴിലാളികളാണ് സമരം നടത്തുന്നത്. വേതനം വർധിപ്പിക്കുക, തൊഴിലാളിയൂണിയന് അംഗീകാരം നൽകുക, ജോലിസമയം പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ മുന്നോട്ടുവെക്കുന്നത്. സി.ഐ.ടി.യുവിന്റെ പിന്തുണയോടെ നടക്കുന്ന സമരത്തിൽ 1500-ഓളം ജീവനക്കാർ പങ്കെടുത്തതോടെ ഉത്പാദനത്തെ സാരമായി ബാധിച്ചു. സി.ഐ.ടി.യു.വിന് കീഴിലെ സാംസങ് ഇന്ത്യ വർക്കേഴ്‌സ് യൂണിയനും കമ്പനി അധികൃതരും പലവട്ടം ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം…
Read Moreഉദയനിധി 10 ദിവസത്തിനുള്ളിൽ ഉപമുഖ്യമന്ത്രിആകുമെന്ന് മന്ത്രി
ചെന്നൈ : കായിക മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് മന്ത്രി ടി.എം. അൻപരശൻ. പത്തുദിവസത്തിനുള്ളിൽ ഉദയനിധി ഉപമുഖ്യമന്ത്രിയാകും. എപ്പോൾ വേണമെങ്കിലും പ്രഖ്യാപനം നടക്കും. ചിലപ്പോൾ അടുത്തദിവസം തന്നെ അറിയിപ്പ് വരുമെന്നും കാഞ്ചീപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ച അൻപരശൻ പറഞ്ഞു. ഡി.എം.കെ.യിലെ പലനേതാക്കളും ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പട്ടിരുന്നു. ഈ വിഷയം സംബന്ധിച്ച് കഴിഞ്ഞദിവസം സ്റ്റാലിൻ മുതിർന്ന ഡി.എം.കെ. നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എല്ലാവരും ഉദയനിധിയെ പിന്തുണച്ചുവെന്നാണ് വിവരം.
Read Moreബസ്സിന്റെ ബ്രേക്ക് പോയത് വലിയ കൊക്കയുടെ സമീപം;ഡ്രൈവറുടെ മനോധൈര്യം 40 ഓളം ജീവൻ രക്ഷിച്ചു
തിരുവമ്പാടി :കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ മനോധൈര്യം നിരവധി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് കക്കാടംപൊയില്‍ – തിരുവമ്പാടി റൂട്ടില്‍ പീടികപ്പാറ വെച്ച് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത്. നാല്‍പതില്‍ അധികം യാത്രക്കാരുണ്ടായിരുന്ന ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തിരുവമ്പാടി ഡിപ്പോയിലെ ഡ്രൈവറും കക്കാടംപൊയില്‍ സ്വദേശിയുമായ പ്രകാശനായിരുന്നു ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നത്. കക്കാടംപൊയിലില്‍ നിന്ന് തിരുവമ്പാടിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പീടികപ്പാറയില്‍ കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്ത് വെച്ചാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതെന്ന് ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് റോഡരികിലേക്ക് ബസ് ഇടിച്ച് നിര്‍ത്തുകയായിരുന്നു.…
Read Moreപീഡന പരാതിക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയ നടൻ ജയസൂര്യ; ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി ;വഴിയേ മനസിലാകുമെന്ന് ജയസൂര്യ
കൊച്ചി: അമേരിക്കയിൽ നിന്ന് തിരിച്ചെത്തി നടൻ ജയസൂര്യ, ലൈംഗിക അതിക്രമക്കേസ് പുറത്തുവന്നതിനു ശേഷം താരം ആദ്യമായാണ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. അമേരിക്കയിൽ നിന്ന് കുടുംബത്തിനൊപ്പമാണ് താരം കൊച്ചി വിമാനത്താവളത്തിൽ തിരിച്ചെത്തിയത്. പീഡന ആരോപണത്തിൽ പ്രതികരിക്കാൻ താരം തയ്യാറായില്ല. കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനാവില്ല എന്നാണ് ജയസൂര്യ പറഞ്ഞത്. കേസ് രണ്ടും കോടതിയിൽ ഇരിക്കുന്നതിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാനാവില്ല. അഭിഭാഷകൻ കൃത്യമായി ഒരു ദിവസം പറയും. അന്ന് നമുക്ക് കാണാം നമ്മൾ എന്തായാലും കാണും. ജയസൂര്യ പറഞ്ഞു. വ്യാജ പരാതിയാണോ എന്ന ചോദ്യത്തിന്…
Read More