ബെയ്‌റൂട്ട്: പേജറുകള്‍ക്ക് പിന്നാലെയുണ്ടായ വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ ലെബനനില്‍ മരണം 20 ആയി. 450 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ രണ്ടു ദിവസങ്ങള്‍ക്കിടെ, പേജര്‍, വാക്കി ടോക്കി സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 3250 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനങ്ങളില്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. തീവ്രവാദ സംഘടനയായ ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് വാക്കിടോക്കി സ്‌ഫോടനങ്ങളുമുണ്ടാകുന്നത്. ആക്രമണ പരമ്പരകള്‍ക്ക് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഹിസ്ബുല്ലയും…
Read MoreAuthor: Chennai Vartha
വിമാനത്തിനകത്തുവച്ച് എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി മലയാളി യാത്രക്കാരൻ അറസ്റ്റിൽ
വിമാനത്തിനകത്തുവച്ച് എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്. ദുബൈയിൽ നിന്നുള്ള യാത്രയിൽ ഫ്ളൈ ദുബൈ വിമാനത്തിലെ എയർഹോസ്റ്റസിനോടാണ് ലാജി മോശമായി പെരുമാറിയത്. എയർഹോസ്റ്റസിന്റെ പരാതിയെ തുടർന്ന് വിമാനത്തിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreഗുണ്ടാനേതാവ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ചെന്നൈ : അൻപതിലേറെ ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ചെന്നൈ വ്യാസാർപാടിയിൽ ബുധനാഴ്ച രാവിലെ 4.50-ന് നടന്ന ഏറ്റുമുട്ടലിൽ കാക്കാതോപ്പ് ബാലാജിയാണ് (41) കൊല്ലപ്പെട്ടത്. കാറിൽ കഞ്ചാവുമായി പോകുന്നതിനിടെയാണ് സംഭവം. പോലീസുകാർക്കുനേരേ ബാലാജി നിറയൊഴിച്ചതിനെത്തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് മരിച്ചതെന്ന് ചെന്നൈ നോർത്ത് മേഖല ജോയിന്റ് കമ്മിഷണർ പർവേശ് കുമാർ പറഞ്ഞു. ബാലാജി സഞ്ചരിച്ച കാറിൽനിന്ന് 10 കിലോ കഞ്ചാവും വടിവാളും പിടിച്ചെടുത്തിട്ടുണ്ട്. കൊടുങ്ങയ്യൂർ മുല്ലൈനഗറിൽ വാഹനപരിശോധന നടത്തിയ പോലീസ് സംഘം അതുവഴിയെത്തിയ കാർ തടഞ്ഞുനിർത്തുകയായിരുന്നു. ഇതിലുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളെ ചോദ്യംചെയ്തുതുടങ്ങിയ ഉടൻ…
Read Moreഅഭ്യൂഹങ്ങള്‍ക്ക് വിരാമം; ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും, സ്റ്റാലിന്‍റെ പാത പിന്തുടരാൻ മകൻ
ചെന്നൈ:ആഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച് ഡിഎംകെ. സ്റ്റാലിന്‍റെ കുടുംബത്തിൽ ഇതുസംബന്ധിച്ച ധാരണയായെന്നും ഈ ആഴ്ച തന്നെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സൂചന നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമുണ്ടാകുന്നത്. നടൻ വിജയ് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനംസജീവമാക്കുന്നതിനിടെയാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നതെന്നതാണ് ശ്രദ്ധേയം.നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ സ്റ്റാലിൻ മാധ്യമങ്ങളോട്…
Read Moreതിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിക്ക് അധികസുരക്ഷ നൽകുന്ന എൽ.എച്ച്.ബി.കോച്ചുകൾ; വിശദാംശങ്ങൾ
ചെന്നൈ : തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി എക്സ്‌പ്രസിന് ഇനി എൽ.എച്ച്.ബി. കോച്ചുകൾ. തിരുവനന്തപുരത്തേക്കുള്ളത് (12081) 29-നും കണ്ണൂരിലേക്കുള്ളത് (12082) 30-നും എൽ.എച്ച്.ബി. കോച്ചുകളോടെ സർവീസ് നടത്തും. മൂന്ന് എ.സി. ത്രീടയർ ചെയർകാർ കോച്ചുകൾ, 16 ചെയർ കാർ, ഒരു സെക്കൻഡ് ക്ലാസ് കോച്ച്, ഒരു ലഗേജ് കം ബ്രേക്ക് വാൻ എന്നിവയടങ്ങിയതാണ് തീവണ്ടി. പരമ്പരാഗത കോച്ചുകളെക്കാൾ അധികസുരക്ഷ നൽകുന്നതാണ് എൽ.എച്ച്.ബി.കോച്ചുകൾ.
Read Moreവൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് ബന്ദ് അക്രമാസക്തമായി, 500 പേർ അറസ്റ്റിൽ
ചെന്നൈ : വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് പുതുച്ചേരിയിൽ ബുധനാഴ്ച ‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ ബന്ദ് ചിലയിടങ്ങളിൽ അക്രമത്തിൽ കലാശിച്ചു. 500-ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കടലൂർ റോഡിലെ വെങ്കടസുബ്ബ റെഡിയാർ സ്ക്വയറിനു സമീപം നടന്ന പ്രതിഷേധ പ്രകടനമാണ് അക്രമത്തിലേക്കു നയിച്ചത്. പ്രതിഷേധക്കാർ സർക്കാർ ബസുകൾ തടയുകയും റോഡിൽ കിടന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തതോടെയാണ് പോലീസെത്തി അറസ്റ്റ് ചെയ്തത്. അനിഷ്ട സംഭവങ്ങൾ ചെറുക്കാൻ ഇവിടെ നൂറിലധികം പോലീസുകാരെ വിന്യസിച്ചു. വിളിയനൂർ, സെത്രപ്പേട്ട്, ബാഗൂർ തുടങ്ങിയ ഇടങ്ങളിലും പ്രതിഷേധക്കാർ അറസ്റ്റിലായി. ഡി.എം.കെ.…
Read Moreഈ തീയതികളിൽ ഗുരുവായൂർ-എഗ്‌മോർ തീവണ്ടി വഴിതിരിച്ച് വിടും; വിശദാംശങ്ങൾ
ചെന്നൈ : മധുരയ്ക്കും ദിണ്ടിക്കലിനും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തമിഴ്‌നാട്ടിന്റെ തെക്കൻ ജില്ലകളിലൂടെ പോകുന്ന തീവണ്ടികൾ വഴിതിരിച്ച് വിടും. ഗുരുവായൂർ -എഗ്‌മോർ തീവണ്ടി (16128) ഈ മാസം 23, 25, 26, 27 ഒക്‌ടോബർ രണ്ട്, മൂന്ന് തീയതികളിൽ വിരുദുനഗർ, മാനാമധുര, കരൈക്കുടി എന്നീ റൂട്ട് വഴി തിരിച്ച് വിടും.
Read Moreകുടുംബത്തിലെ നാലുപേർ ബൈക്കും ട്രക്കും കൂട്ടിയിടിച്ച് മരിച്ചു
ചെന്നൈ : തിരുനെൽവേലിയിലെ തച്ചാനല്ലൂരിൽ ബൈക്കും ട്രക്കും കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർഥിനികൾ അടക്കം കുടുംബത്തിലെ നാലുപേർ മരിച്ചു. ഗംഗൈക്കോട്ടം സ്വദേശി കണ്ണൻ(40), മക്കളായ മാരീശ്വരി (14), സമീര (ഏഴ്), ഭാര്യാമാതാവ് ആണ്ടാൾ (56) എന്നിവരാണ് മരിച്ചത്. നാല് പേരും ഒരുമിച്ച് യാത്ര ചെയ്ത ബൈക്ക് എതിരേ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് എതിരേ വന്ന ട്രക്കിടിച്ചത്. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Read Moreഗണേശോത്സവം; ലഡ്ഡു ലേലംകൊണ്ടത് 30 ലക്ഷം രൂപയ്ക്ക്; തുക മോദിക്ക് സമ്മാനിക്കും
ഹൈദരാബാദ് : ഗണേശോത്സവത്തോടനുബന്ധിച്ച് ഹൈദരാബാദിലെ ബാലാപ്പുർ ഗണേശ് പന്തലിൽനടന്ന ലഡ്ഡു ലേലത്തിൽ ഗണേശ് വിഗ്രഹത്തിലുണ്ടായിരുന്ന കൂറ്റൻ ലഡ്ഡുവിനുലഭിച്ചത് 30 ലക്ഷം രൂപ. ശങ്കർ റെഡ്ഡി എന്നയാൾക്കാണ് ഈ ലഡ്ഡു ലേലത്തിൽ ലഭിച്ചത്. അദ്ദേഹം ലേലത്തിൽക്കിട്ടുന്ന തുക ഡൽഹിയിലെത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും കൈമാറുമെന്ന് നേരത്തേ പ്രസ്താവിച്ചിരിക്കുന്നു. റെക്കോഡ് വിലയ്ക്ക് ലഡ്ഡുവാങ്ങിയതുവഴി ഹൈദരാബാദ് ഗണേശോത്സവത്തിന്റെ പ്രാധാന്യം ദേശീയനേതാക്കളെ അറിയിക്കുകകൂടിയാണ് താനെന്ന് റെഡ്ഡി പറഞ്ഞു.
Read Moreപണമിടപാടുകാർ പൊതുസ്ഥലത്ത് അധിക്ഷേപിച്ചു; കടംവാങ്ങിയയാൾ ജീവനൊടുക്കി: പ്രതികൾ അറസ്റ്റിൽ
ചെന്നൈ : കടംനൽകിയവർ പൊതുസ്ഥലത്ത് അധിക്ഷേപിച്ചതിൽ മനംനൊന്ത് 45 കാരൻ ജീവനൊടുക്കി. ആത്മഹത്യയ്ക്കു ശ്രമിച്ച ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പണമിടപാടുകാരായ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മധുരയിൽ ബേക്കറി നടത്തുന്ന മേലൂർ സ്വദേശി രാജ (45)യാണ് മരിച്ചത്. വിഷംഉള്ളിൽച്ചെന്ന് ഭാര്യ മലൈശെൽവി (38) ആശുപത്രിയിൽ ചികിത്സയിലാണ്. പണമിടപാടുകാരായ വിനോദ് (23), ശിവകുമാർ(21) എന്നിവരാണ് അറസ്റ്റിലായത്. ബേക്കറി നന്നാക്കാനായി രാജ വിനോദിന്റെ പക്കൽനിന്ന് പണം കടം വാങ്ങിയിരുന്നു. എന്നാൽ വ്യാപരം തീരെ കുറവായതോടെ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട തനിക്ക് പണം തൽക്കാലം…
Read More