എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി!

ബെംഗളൂരു : ഇന്ന് പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ സംസ്ഥാന സർക്കാറിൻ്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ കൃഷ്ണയുടെ മൃതദേഹം സംസ്കരിക്കും. സംസ്ഥാനത്ത് അടുത്ത 3 ദിവസം ഔദ്യോഗികമായ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനായിരുന്ന കൃഷ്ണ സംസ്ഥാന മുഖ്യമന്ത്രി പദവിക്ക് പുറമെ കേന്ദ്ര വിദേശകാര്യ മന്ത്രിയായും മഹാരാഷ്ട്ര ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. അവസാന കാലത്ത് അദ്ദേഹം കോൺഗ്രസ് വിട്ട് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നിരുന്നു.

Read More

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി!

ബെംഗളൂരു : ഇന്ന് പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ സംസ്ഥാന സർക്കാറിൻ്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ കൃഷ്ണയുടെ മൃതദേഹം സംസ്കരിക്കും. സംസ്ഥാനത്ത് അടുത്ത 3 ദിവസം ഔദ്യോഗികമായ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനായിരുന്ന കൃഷ്ണ സംസ്ഥാന മുഖ്യമന്ത്രി പദവിക്ക് പുറമെ കേന്ദ്ര വിദേശകാര്യ മന്ത്രിയായും മഹാരാഷ്ട്ര ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. അവസാന കാലത്ത് അദ്ദേഹം കോൺഗ്രസ് വിട്ട് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നിരുന്നു.

Read More

ബൊമ്മസാന്ദ്ര മെട്രോ സ്റ്റേഷൻ ഇനി ഈ കമ്പനിയുടെ പേരിൽ;വാങ്ങിയത് വൻ തുകക്ക്!

ബെംഗളൂരു : ഇനിയും പ്രവർത്തനം തുടങ്ങാത്ത യെല്ലോ ലൈൻ മെട്രോയുടെ ആദ്യത്തെ സ്‌റ്റേഷനായ ബൊമ്മസാന്ദ്രയെ തായ്‌വാൻ കമ്പനിയായ ഡെൽറ്റ ഇലക്ട്രോണിക്സ് ഇന്ത്യലിമിറ്റഡ് വാങ്ങി, ഇനി അടുത്ത 30 വർഷം കമ്പനിയുടെ പേരിലായിരിക്കും ഈ സ്റ്റേഷൻ അറിയപ്പെടുക. 65 കോടി രൂപയുടേതാണ് ഇടപാട്, മുൻപ് ഇതേ പോലെ തൊട്ടടുത്ത മെട്രോ സ്‌റ്റേഷനായ ഹെബ്ബഗൊഡി മരുന്നു നിർമാതാക്കളായ ബയോക്കോൺ വാങ്ങിയിരുന്നു. സ്റ്റേഷിൻ്റെ പേര് ഇപ്പോൾ “ബയോക്കോൺ ഹെബ്ബഗൊഡി” എന്നാക്കി മാറ്റിയിട്ടുണ്ട്. മറ്റൊരു മെട്രോ സ്റ്റേഷനായ കോനപ്പന അഗ്രഹാര ക്ക് സാമ്പത്തിക സഹായം നൽകിയത് സോഫ്റ്റ്വെവെയർ ഭീമനായ ഇൻഫോസിസ്…

Read More

കന്നഡ സിനിമാ താരം ശോഭിത ശിവണ്ണ യെ മരിച്ചനിലയിൽ കണ്ടെത്തി!

ബെംഗളുരു :കന്നഡ ടെലിവിഷൻ, ചലച്ചിത്ര നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപൂരിലെ വസതിയിൽ ഞായറാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോലീസിൽ പരാതി ലഭിച്ചപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. പോലീസ് സ്ഥലത്തെത്തി നടിയുടെ മൃതദേഹം കണ്ടെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. കന്നഡ വിനോദ വ്യവസായത്തിലെ അറിയപ്പെടുന്ന മുഖമായിരുന്നു ശോഭിത ശിവണ്ണ. എറഡോണ്ട്ല മൂർ, എടിഎം: അറ്റംപ്റ്റ് ടു മർഡർ, ഒന്ദ് കഥ ഹെല്ല, ജാക്ക്പോട്ട്, വന്ദന എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ബ്രഹ്മഗന്തു, നിന്നെന്തേലെ തുടങ്ങിയ…

Read More

കർണാടകയിൽ 3 സീറ്റും കോൺഗ്രസിന്; 2 മുഖ്യമന്ത്രിമാരുടെ മക്കൾക്കും പരാജയം;എൻ.ഡി.എക്ക് 2 സിറ്റംഗ് സീറ്റ് നഷ്ടം !

ബെംഗളുരു : ഉപതെരഞ്ഞെടുപ്പിൽ 3 മണ്ഡലങ്ങളിലും കോൺഗ്രസിന് മിന്നും ജയം. വൻമൽസരം നടന്ന ചന്നപട്ടണയിൽ എൻ ഡി എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വമി കോൺഗ്രസ് സ്ഥാനാർഥി സി.പി. യോഗേശ്വറിനോട് പരാജയപ്പെട്ടു. 25357 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യോഗേശ്വറിൻ്റെ ജയം. നിഖിൽ 87031 വോട്ടുകൾ നേടി, യോഗേശ്വറിന് 112338 വോട്ടുകൾ ലഭിച്ചു. കുമാരസ്വാമി ലോക്സഭയിലേക്ക് മൽസരിച്ച ജയിച്ചതോടെയാണ് ചന്ന പട്ടണ മണ്ഡലത്തിൽ ഒഴിവ് വന്നത്. സീറ്റ് പ്രതീക്ഷിരുന്ന ബി.ജെ.പി. നേതാവ് യോഗേശ്വർ കോൺഗ്രസിലേക്ക് മാറുകയും അവിടെ മൽസരിക്കുകയുമായിരുന്നു. മുൻമുഖ്യമന്ത്രി ബന്ധവരാജ് ബൊമ്മയ് ലോക്സഭയിലേക്ക്…

Read More

മഹാബലി സ്വന്തം പ്രജകളെ കാണാൻ വരുന്ന സുദിനം! ഇന്ന് ബലി പാട്യമി.

ബെംഗളൂരു : കർണാടകയിലും ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഇന്ന് ബലി പാട്യമി ആഘോഷിക്കുന്നു. ദീപങ്ങളുടെ ഉൽസവമായ ദീപാവലിക്ക് നാലാം ദിവസമാണ് ബലി പാട്യമി അല്ലെങ്കിൽ ബലി പ്രതിപദ ആഘോഷിക്കുന്നത്. ബലിപാഡ്വ (മഹാരാഷ്ട്ര),ബാർലജ് (ഹിമാചൽ പ്രദേശ് ),ബെസ്റ്റു വരാസ് ( ഗുജറാത്ത്), രാജാബലി (ജമ്മു) എന്നിങ്ങനെ യാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ ഈ ആഘോഷം അറിയപ്പെടുന്നത്. കേരളത്തിലെ ഓണാഘോഷത്തിൻ്റെ അതേ ഐതീഹ്യം തന്നെയാണ് ഈ ആഘോഷത്തിന് പിന്നിലും. രാജ്യം ഭരിച്ചിരുന്ന അസുരരാജാവിനെ വിഷ്ണുവിൻ്റെ അവതാരമായ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും തുടർന്ന് ഭൂമിയിലെ ജനങ്ങളെ കാണാൻ മഹാബലി തിരിച്ചെത്തുന്നതും…

Read More

ഈ നമ്പർ കുറിച്ചു വച്ചോളൂ! ഉൽസവകാലത്ത് കൊള്ള നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകൾക്ക് എതിരെ പരാതിനൽകാം; പെർമിറ്റ് റദ്ദാക്കും!

ബെംഗളൂരു: പ്രത്യകിച്ച് മലയാളികൾ കാത്തിരുന്ന ഒരു സൗകര്യം കർണാടക ഗതാഗത വകുപ്പ് ഇവിടെ ഏർപ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ ബസുകളുടെ കൊള്ള നിരക്കിനെതിരെ ഒരു പരാതിപ്പെടാൻ ഒരു ഹെൽപ്പ് ലൈൻ നമ്പറുകളോട് കൂടിയ ഒരു കണ്ട്രോൾ റും തുറന്നിരിക്കുകയാണ്. 9889863429 9449863426 വാരാന്ത്യങ്ങളിലും ഉൽസവ കാലങ്ങളിലും സ്വകാര്യ ബസുകൾ ഈടാക്കുന്നത് കഴുത്തറുപ്പൻ നിരക്കുകളാണ് എന്നാൽ ഇതിനെതിരെ പരാതിപ്പെടാൻ ഇതുവരെ പ്രത്യേകിച്ച് സംവിധാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മുകളിൽ കൊടുത്ത നമ്പറുകളിൽ വിളിച്ച് പരാതിയറിയിച്ചാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ എടുക്കുമെന്ന് വകുപ്പ് ഉറപ്പ് നൽകുന്നു.

Read More

നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു

മുംബൈ :ബോളിവുഡിലെ പ്രശസ്ത നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു. തന്റെ കൈവശം ഉണ്ടായിരുന്ന തോക്ക് വീട്ടിൽ വച്ച് പരിശോധിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട് .ഗോവിന്ദയുടെ കാലിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 4.45 ഓടെ വീട്ടിൽ നിന്ന് പുറത്ത് പോകാനുള്ള തയ്യാറെടുപ്പിലാണ് സംഭവം.പരിക്കേറ്റ ഗോവിന്ദയെ മുംബൈയിലെ ക്രിറ്റി കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Read More

ഐ.ഐ.ടി. കാംപസിലെ മാനുകൾ ചാകുന്നു

ചെന്നൈ : മദ്രാസ് ഐ.ഐ.ടി കാംപസിലെ പുള്ളിമാനുകളിൽ ചിലത് ചത്തത് ക്ഷയരോഗം ബാധിച്ചാണെന്ന് സംശയം. മാനുകളുടെ ശരീരാവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. ഗിണ്ടി നാഷണൽ പാർക്കുമായി അതിർത്തി പങ്കിടുന്ന മദ്രാസ് ഐ.ഐ.ടി. കാംപസിൽ ഒട്ടേറെ മാനുകൾ സ്വൈരവിഹാരം നടത്തുന്നുണ്ട്. അതിൽ ചിലത് കഴിഞ്ഞദിവസം അസുഖംവന്ന് ചത്തിരുന്നു. മരണകാരണം ടി.ബി.യാണെന്നത് നിലവിൽ സംശയം മാത്രമാണെന്ന് ചെന്നൈ വൈൽഡ് ലൈഫ് വാർഡൻ മനീഷ് മീണ അറിയിച്ചു. ചത്ത മാനുകളുടെ ശരീരഭാഗങ്ങൾ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈൽഡ് ലൈഫ് കൺസർവേഷനിലേക്ക് പരിശോധനയ്ക്കായി…

Read More

തെരുവുനായ്ക്കളെ പിടിക്കാൻ തുടങ്ങി; ആദ്യദിവസം പിടിച്ചത് 21 നായകളെ

പൊള്ളാച്ചി : പൊള്ളാച്ചി നഗരത്തിലെ തെരുവിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ പിടിക്കാൻ തുടങ്ങി. ആദ്യദിവസം രണ്ട്, ഒൻപത്, 10 വാർഡുകളിൽനിന്ന്‌ 21 നായ്ക്കളെ പിടിച്ചു. തെരുവുകളിൽ അലഞ്ഞുനടക്കുന്ന 500-ൽപ്പരം നായ്ക്കളെ പിടിക്കാനാണ്‌ പദ്ധതിയെന്ന്‌ നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു.

Read More