“ഇത് മടക്കാൻ കഴിയുമ്ബോള്‍ ഞങ്ങളെ അറിയിക്ക്”: ആപ്പിളിനെ ട്രോളി സാംസങ്ങിന്റെ ട്വീറ്റ്

പ്രീമിയം സ്മാർട്ഫോണ്‍ എന്ന നിലയില്‍ ഐഫോണിന് ആരാധകർ ഏറെയുണ്ട്. ഒരു കാലത്ത് നൂതനമായ ആശയങ്ങളുമായി എത്തിയിരുന്ന കമ്പനി ഇപ്പോള്‍ ബഹുദൂരം പിന്നില്‍ ഓടുകയാണെന്ന വിമർശനം ശക്തമാണ്. ഐഫോണ്‍ 16 സീരീസിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ച ഫീച്ചറുകളില്‍ ഭൂരിഭാഗവും ആൻഡ്രോയിഡ് നിർമാതാക്കള്‍ ഏതാനും വർഷങ്ങള്‍ക്ക് മുമ്ബ് തന്നെ തങ്ങളുടെ ഫോണുകളില്‍ അവതരിപ്പിച്ചിരുന്നതാണ്. ഇപ്പോഴിതാ ആപ്പിളിനെ കളിയാക്കി രംഗത്തുവന്നിരിക്കുകയാണ് വിപണിയിലെ എതിരാളിയായ സാംസങ്. ‘ഇത് മടക്കാൻകഴിയുമ്ബോള്‍ ഞങ്ങളെ അറിയിക്ക്’ എന്നെഴുതിയ 2022 ല്‍ കമ്ബനി പങ്കുവെച്ച പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് സാംസങ് ആപ്പിളിനിട്ടൊരു ‘തട്ട് തട്ടിയത്.’ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് സാംസങ്…

Read More

മദ്യം കൂട്ടത്തോടെ നശിപ്പിക്കാനുള്ള ശ്രമം പോലീസ് നോക്കിനിൽക്കെ തടഞ്ഞ് കുടിയന്മാർ; പിന്നെ സംഭവിച്ചത്….

മദ്യ കുപ്പികൾ പരസ്യമായി നിരത്തിവച്ചിരിക്കുന്നത് കണ്ടാൽ ഏതെങ്കിലും കുടിയൻമാർ വെറുതെ ഇരിക്കുമോ?. അതും നശിപ്പിക്കാനാണെങ്കിലോ പിന്നെ പറയേണ്ട. ഏതു വിധേനയും തടനായിരിക്കും ശ്രമിക്കും. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നടന്ന ഇത്തരമൊരു രസകരമായൊരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പിടിച്ചെടുത്ത അനധികൃത മദ്യം നശിപ്പിക്കാൻ ശ്രമിച്ച പൊലീസിനാണ് കുടിയൻമാർ എട്ടിന്റെ പണി കൊടുത്തത്. ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കാനായി അടുക്കിവച്ചിരുന്ന മദ്യകുപ്പികളാണ് പോലീസ് നോക്കിനിൽക്കേ ആളുകൾ കൂട്ടമായി എത്തി കവർന്നത്. 50 ലക്ഷം രൂപ വില വരുന്ന മദ്യമാണ് എടുകുരു റോഡിലെ ഡമ്പിങ് യാർഡിൽ നശിപ്പിച്ച് കളയാൻ…

Read More

പെട്രോളിന്‌ ജി.എസ്.ടി.: കേന്ദ്രത്തിന് നോട്ടീസ് അയച്ച് ഹൈക്കോടതി

ചെന്നൈ : പെട്രോളിനെയും ഡീസലിനെയും ചരക്ക്‌ സേവന നികുതി(ജി.എസ്.ടി.)ക്കുകീഴിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ മദ്രാസ് ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. ഇക്കാര്യത്തിൽ നാലാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ചെന്നൈയിലെ അഭിഭാഷകനായ സി. കനകരാജാണ് പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി.യുടെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ജി.എസ്.ടി.ക്കുകീഴിൽവരുന്നതോടെ രാജ്യത്ത് എണ്ണവില ഗണ്യമായിക്കുറയുമെന്നും എല്ലാസംസ്ഥാനത്തും ഏകീകൃതവില വരുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.

Read More

നടൻ ജീവയും കുടുംബവും അപകടത്തിൽ നിന്നു രക്ഷപ്പെട്ടു

ചെന്നൈ : നടൻ ജീവയും കുടുംബവും ബുധനാഴ്ച കാറപകടത്തിൽ നിന്നു രക്ഷപ്പെട്ടു. സേലത്തുനിന്ന് ചെന്നൈയിലേക്കു വരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ കള്ളക്കുറിച്ചിയിലെ കണിയമൂർ ഗ്രാമത്തിൽവെച്ച് റോഡിലെ മീഡിയനിൽ ഇടിക്കുകയായിരുന്നു. റോഡു മുറിച്ചുകടന്ന ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. കാര്യമായ പരിക്കൊന്നുമില്ലെന്ന് ജീവ അറിയിച്ചു. മറ്റൊരുവാഹനത്തിൽ അവർ ചെന്നൈയിലെത്തി.

Read More

സംസ്കാരം ഇന്ന് ഇനിയവൻ ഒപ്പമില്ല; അവസാനമായി ജെൻസനെ കണ്ട് ശ്രുതി

കൽപ്പറ്റ: ഒരുരാത്രി പുലരുമ്പോഴേക്കും പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ടുപോയെ ശ്രുതിയെ ചേർത്ത് നിർത്താൻ ജെൻസനുണ്ടായിരുന്നു. ആ കരുതലും ചേർത്ത് നിർത്തലും കേരളക്കരയാകെ കണ്ടതുമാണ്. പക്ഷേ ആ കരുതലിന് അധികം ആയുസ്സുണ്ടായില്ല. കഴിഞ്ഞദിവസം വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസനും ശ്രുതിയ്ക്കും പരിക്കേറ്റത്. ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്. കൽപ്പറ്റയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രുതി പ്രതിശ്രുത വരൻ ജെൻസന്‍റെ മൃതദേഹം കാണാനായി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്നു. നേരത്തെ തന്നെ ശ്രുതിയെ ആശുപത്രിയിലെത്തി ജെൻസണെ കാണിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ശ്രുതിയുടെ ശസ്ത്രക്രിയ കഴിയാൻ കാത്തിരിക്കാതെ ജെൻസൺ യാത്രയാവുകയായിരുന്നു. ഇതോടെയാണ്…

Read More

പാമ്പൻപാലം പണി പൂർത്തിയായി; ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തും

ചെന്നൈ : പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും. ഒക്ടോബർ രണ്ടിന് ചടങ്ങു നടത്താനാണ് തീരുമാനം. ഇതോടെ 22 മാസത്തെ ഇടവേളയ്ക്കുശേഷം രാമേശ്വരത്തേക്കുള്ള തീവണ്ടി സർവീസ് പുനരാരംഭിക്കും. ഇന്ത്യൻ റെയിൽവേയുടെ എൻജിനിയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവിൽ പാലം പണിതത്. 2.05 കിലോമീറ്ററാണ് പാലത്തിന്റെ ദൈർഘ്യം. 18.3 മീറ്റർ നീളമുള്ള 200 സ്പാനുകളാണ് ഇതിനുള്ളത്. കപ്പലുകൾക്ക് വഴിയൊരുക്കുന്നതിന് ഉയർന്നുകൊടുക്കുന്ന നാവിഗേഷൻ സ്പാനിന് 63 മീറ്ററാണ് നീളം. ഇത് 17 മീറ്റർ…

Read More

പാർട്ടി പ്രവർത്തകർക്ക് സ്റ്റാലിന്റെ പേരിൽ അവാർഡ്; വിശദാംശങ്ങൾ

ചെന്നൈ : പാർട്ടി പ്രവർത്തകർക്കായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പേരിൽ ഡി.എം.കെ. അവാർഡ് ഏർപ്പെടുത്തി. മുൻ മന്ത്രിയും മുൻ എം.പി. യുമായ എസ്.എസ്. പളനിമാണിക്യത്തിനാണ് ആദ്യ അവാർഡ്. ഡി.എം.കെ.യുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും മികച്ച സംഭാവന നൽകിയവർക്കാണ് ഓരോ വർഷവും എം.കെ സ്റ്റാലിൻ പുരസ്കാരം നൽകുക. 1985-ൽ എം. കരുണാനിധിയാണ് പാർട്ടി പ്രവർത്തകർക്ക് അവാർഡ് നൽകുന്നരീതി തുടങ്ങിവെച്ചത്.

Read More

പൊങ്കൽ അവധി യാത്ര: തീവണ്ടികളിൽ റിസർവേഷൻ 12-ന് തുടങ്ങും

ചെന്നൈ : പൊങ്കലിനോട് അടുത്തദിവസങ്ങളിൽ പുറപ്പെടുന്ന തീവണ്ടികളിലെ റിസർവേഷൻ വ്യാഴാഴ്ച ആരംഭിക്കും. ജനുവരി 10-ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഈ ദിവസം റിസർവേഷൻ തുടങ്ങുന്നത്. പൊങ്കലിന് തൊട്ടുമുൻപുള്ള വാരാന്ത്മായതിനാൽ ജനുവരി 10-ന് ടിക്കറ്റ് ബുക്കിങ്ങിന് വൻതിരക്കാണ് പ്രതീക്ഷിക്കുന്നത്. പൊങ്കലിന് തമിഴ്‌നാട്ടിൽ നാല് ദിവസം കോളേജുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുള്ളതിനാൽ കേരളത്തിലേക്കും തിരക്കായിരിക്കും. അതിനാൽ 120 ദിവസം മുൻകൂട്ടി റിസർവേഷൻ ആരംഭിക്കുമ്പോൾ തന്നെ ടിക്കറ്റ് വിറ്റുതീരാനാണ് സാധ്യത.

Read More

ഇഷ്ട്ടപ്പെട്ട പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പെൺകുട്ടിയുടെ അച്ഛന് വാട്ട്സാപ്പ് ചെയ്ത 19 കാരനായ കാമുകൻ പിടിയിൽ:

കടുത്തുരുത്തി :പ്രണയിച്ച പെണ്‍കുട്ടി വിദേശത്ത് പഠിക്കാന്‍ പോയത്, വീട്ടുകാരുടെ നിര്‍ബന്ധത്താലാണെന്ന് കരുതി യുവാവ് വീട്ടുകാരോട് വൈരാഗ്യം തീര്‍ക്കാന്‍ കൂട്ടു പിടിച്ചതു സാങ്കേതിക വിദ്യയെ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പെണ്‍കുട്ടിയുടെ അച്ഛന് അയച്ചു നല്‍കിയതടക്കം യുവാവു ചെയ്തു കൂട്ടിയത് ആരെയും അമ്പരപ്പിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍. ഒടുവില്‍ പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കടുത്തുരുത്തി പൊലീസ് പ്രതിയെ കുടുക്കിയതു തന്ത്രപരമായ നീക്കത്തിലുടെ. കേസിലെ പ്രതിയായ വെള്ളിലാപ്പള്ളി രാമപുരം സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍ ഭാഗത്ത് പോള്‍ വില്ലയില്‍ ജോബിന്‍ ജോസഫ് മാത്യു (19)വിനെയാണു പൊലീസ്…

Read More

ഫ്യുസ് ഊരാനെത്തിയ വൈദ്യുതി ജീവനക്കാരെ ഫാനിന്റെ പെഡൽ ഉപയോഗിച് പഞ്ഞിക്കിട്ട്ട് വീട്ടുടമ;

എറണാകുളം പനങ്ങാട് കെഎസ്ഇബി ജീവനക്കാ‍‌‌‌‌‌‌ർക്ക് വീട്ടുടമയുടെ ക്രൂര മർദനം. വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാരെയാണ് വീട്ടുടമ മർദിച്ചത്. സംഭവത്തിൽ പനങ്ങാട് സ്വദേശി ജൈനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ മുപ്പതോടെയാണ് സംഭവം നടന്നത്. വൈദ്യുത ബിൽ അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തിയ പനങ്ങാട് കാമോത്തുളള ജൈനിയുടെ വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാർക്കാണ് ക്രൂര മർദനമേറ്റത്. വാടകയ്ക്ക് താമസിക്കുന്ന ജൈനിയോട് വൈദ്യുതി വിച്ഛേദിക്കുമെന്നറിയിച്ചതോടെയായിരുന്നു ആക്രമണം. ഫാനിന്റെ പെഡൽ ഉപയോഗിച്ചായിരുന്നു മർദനം. ലൈൻമാൻ കുഞ്ഞിക്കുട്ടന്റെ കൈയ്ക്കും താത്കാലിക ജീവനക്കാരനായ രോഹിതിന്റെ തലയ്ക്കും അടിയേറ്റു. തടയാൻ ശ്രമിക്കുന്നതിനിടെ രോഹിതിന്റെ ഫോണ്‍ തകർന്നു.…

Read More