ചെന്നൈ : വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് അണ്ണാ ഡി.എം.കെ. വെള്ളിയാഴ്ച ചെന്നൈയിൽചേർന്ന അടിയന്തര നിർവാഹകസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. രാജ്യംകണ്ട വൻ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടിലുണ്ടായത്. ഇത് ദേശീയദുരന്തമായി പ്രഖ്യാപിച്ച് എല്ലാ സഹായവും അനുവദിക്കണമെന്നും യോഗം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രസീഡിയം ചെയർമാൻ എ. തമിഴ്‌മകൻ ഹുസൈന്റെ നേതൃത്വത്തിൽനടന്ന യോഗത്തിൽ വൈദ്യുതിനിരക്ക് വർധന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിനെ വിമർശിച്ച് ഒമ്പത് പ്രമേയങ്ങൾ പാസാക്കി.
Read MoreAuthor: Chennai Vartha
ഗായിക പി. സുശീല ആശുപത്രിയിൽ
ചെന്നൈ : പിന്നണിഗായിക പി. സുശീലയെ കഠിനമായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് അവരെ ചെന്നൈ ആൾവാർപേട്ടിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. 86-കാരിയായ അവരുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Read Moreദളിത് കുടുംബങ്ങളുടെ പ്രതിഷേധം; ഗ്രാമവാസികൾ ക്ഷേത്രം തകർത്തു;
ചെന്നൈ : തമിഴ്‌നാട്ടിൽ ദളിത് വിഭാഗത്തിന്റെ പ്രതിഷേധത്തിൽ പ്രകോപിതരായി മേൽജാതിയിൽപ്പെട്ട ഗ്രാമവാസികൾ ക്ഷേത്രം തകർത്തു. വെല്ലൂർ ജില്ലയിലെ ജമീൻകുപ്പം ഗ്രാമത്തിലെ കാളിയമ്മൻക്ഷേത്രമാണ് തകർത്തത്. ക്ഷേത്രത്തിൽ ആടിമാസാഘോഷങ്ങളിൽ തങ്ങളെ പങ്കെടുപ്പിക്കരുതെന്ന ഇതരജാതിക്കാരുടെ തീരുമാനത്തിനെതിരേ ദളിതർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്ന്, പ്രതിഷേധക്കാർക്കുനേരേ അക്രമം അഴിച്ചുവിട്ട ഒരുവിഭാഗത്തിന്റെപേരിൽ പോലീസ് കേസെടുത്തതോടെ പ്രശ്നം വീണ്ടും രൂക്ഷമായി. കളക്ടറുടെ സാന്നിധ്യത്തിൽ സമാധാനയോഗം നടത്തിയെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. ഇതോടെയാണ് ഇതരജാതിക്കാർ ക്ഷേത്രം തകർത്തത്. ഗ്രാമത്തിലെ താമസക്കാരിൽ 50 ശതമാനത്തോളം ദളിതരാണ്. തങ്ങളാണ് വർഷങ്ങളായി ക്ഷേത്രം പരിപാലിച്ച് പൂജകൾ നടത്തുന്നതെന്നും കാലക്രമേണ ഇതരജാതിക്കാർ ക്ഷേത്രം…
Read Moreസ്വതന്ത്ര്യ സംസ്ഥാനപദവി നൽകണമെന്ന് ആവശ്യം; പ്രമേയം പാസാക്കി പുതുച്ചേരി നിയമസഭ
പുതുച്ചേരി : സ്വതന്ത്ര്യ സംസ്ഥാനപദവി നൽകണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി നിയമസഭയിൽ പ്രമേയം പാസാക്കി. ബജറ്റ് സമ്മേളനത്തിന്റെ അവസാനദിവസമായ ബുധനാഴ്ച ഡി.എം.കെ. എം.എൽ.എ.മാരായ ആർ.ശിവ, എ.എം.എച്ച്. നസീം, ആർ. സെന്തിൽ കുമാർ, സ്വതന്ത്ര എം.എൽ.എ. നിയമസഭാംഗമായ നെഹ്റു എന്നിവർ സ്വകാര്യ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. എന്നാൽ ഇതിനെ സർക്കാർ പ്രമേയമായി പരിഗണിക്കാൻ മുഖ്യമന്ത്രി എൻ.രംഗസാമി ആവശ്യപ്പെടുകയും സ്പീക്കർ അതിന് തയ്യാറാകുകയും ചെയ്തു. ചർച്ചകൾക്ക് ശേഷം പ്രമേയം ഐകകണ്ഠ്യേന പാസാക്കി. പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകാൻ കേന്ദ്രം തയ്യാറാകണമെന്ന് മുഖ്യമന്ത്രി പ്രമേയത്തെ പിന്തുണച്ചു നടത്തിയ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
Read Moreവാഹനാപകടത്തിൽ അച്ഛനും മകളും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
ചെന്നൈ : വന്ദവാസിക്ക് സമീപം ഇരുചക്ര വാഹനാപകടത്തിൽ അച്ഛനും മകളും അടക്കം 3 പേർ മരിച്ചു. രാജശേഖർ (29) ഭാര്യ പത്മിനി (25), മോഹന ശ്രീ (4) പത്മിനിയുടെ അനുജത്തി ഭാനുമതി (23) എന്നിവരാണ് അപകടത്തിൽപെട്ടത് രാജശേഖർ തിരുവണ്ണാമലൈ ജില്ലയിലെ വന്ദവാസിക്ക് അടുത്തുള്ള പഴയ മമ്മുനി ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. രാജശേഖർ ചെയ്യാർ ചിപ്പ്ഗട്ടിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ അഞ്ചാം വെള്ളിയാഴ്ച പ്രമാണിച്ച് രാജശേഖർ, പത്മിനി, സുബാഷിനി, മോഹന ശ്രീ, ഭാനുമതി എന്നിവർ വന്ദവാസിക്ക് അടുത്ത വേടൽ ഗ്രാമത്തിലെ പച്ചയ്യമ്മൻ ക്ഷേത്രത്തിലേക്ക്…
Read Moreനിർമാണം ആരംഭിച്ചു; 2026 ഓടുകൂടി 24 കോച്ചുള്ള ആദ്യ വന്ദേ സ്ലീപ്പർ ഒരുങ്ങും
ചെന്നൈ : 24 കോച്ചുള്ള വന്ദേ സ്ലീപ്പർ വണ്ടികളുടെ നിർമാണം ആരംഭിച്ചതായും ആദ്യ തീവണ്ടി 2026 ഓഗസ്റ്റിൽ പുറത്തിറങ്ങുമെന്നും ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറൽ മാനേജർ സുബ്ബറാവു അറിയിച്ചു. ഐ.സി.എഫ്. ആസ്ഥാനത്തുനടന്ന സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 16 കോച്ചടങ്ങിയ 10 വന്ദേഭാരത് സ്ലീപ്പർ വണ്ടികളുടെ നിർമാണം നടക്കുകയാണ്. ഇതിൽ ആദ്യ തീവണ്ടി ഉടനെ പുറത്തിറക്കും. കഴിഞ്ഞ ജൂലായ്‌വരെ ചെയർകാർ കോച്ചുകളടങ്ങിയ 75 വന്ദേഭാരത് തീവണ്ടി ഐ.സി.എഫിൽ നിർമിച്ചു. 12 കോച്ചടങ്ങിയ വന്ദേമെട്രോ തീവണ്ടിയുടെ പരീക്ഷണയോട്ടം പൂർത്തിയാക്കി തീവണ്ടി വെസ്റ്റേൺ റെയിൽവേക്ക് കൈമാറിയതായും അദ്ദേഹം…
Read Moreരാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യവുമായി ബിജെപി നേതാവ്
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ബാക്കോപ്സ് ലിമിറ്റഡ് എന്ന പേരിൽ ഒരു സ്ഥാപനം യുകെയിൽ 2003ൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിന്റെ ഡയറക്ടർമാരിൽ ഒരാളും സെക്രട്ടറിയുമാണ് രാഹുൽ ഗാന്ധിയെന്നും അവകാശപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി 2019ൽ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. 2005 ഒക്ടോബർ 10നും 2006 ഒക്ടോബർ 31നും സമർപ്പിച്ച സ്ഥാപനത്തിന്റെ വാർഷിക റിട്ടേണുകളിൽ രാഹുൽ ഗാന്ധി ബ്രിട്ടിഷുകാരനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സ്വാമിയുടെ ആരോപണം. 2009…
Read More44 യാത്രക്കാരുമായി നാഗപട്ടണം-ശ്രീലങ്ക യാത്രാക്കപ്പൽ സർവീസ് തുടങ്ങി; ടിക്കറ്റ് നിരക്ക് അടക്കമുള്ള വിശദാംശങ്ങൾ
ചെന്നൈ : നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശൻതുറയ്ക്കും ഇടയിലൂടെ കപ്പൽ സർവീസ് തുടങ്ങി. വെള്ളിയാഴ്ച രാവിലെ പുതുച്ചേരി മന്ത്രി നമശിവായം, നാഗപട്ടണം ജില്ലാ കളക്ടർ ആകാശ്, സെൽവരാജ് എം.പി. എന്നിവർ പച്ചക്കൊടിവീശി. 44 യാത്രക്കാരുമായി പുറപ്പെട്ട കപ്പൽ ഉച്ചയ്ക്ക് രണ്ടിന് കാങ്കേശൻതുറയിലെത്തി. ശനിയാഴ്ച രാവിലെ പത്തിന് കാങ്കേശൻതുറയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് രണ്ടിന് നാഗപട്ടണത്തെത്തും. അന്തമാനിൽനിന്നുള്ള ‘ശിവഗംഗ’ എന്ന കപ്പലാണ് സർവീസ് നടത്തുന്നത്. സാധാരണക്ലാസിൽ 123 സീറ്റും പ്രീമിയം ക്ലാസിൽ 27 സീറ്റും ഉൾപ്പെടെ 150 സീറ്റുകളുണ്ട്. വെള്ളം, ഭക്ഷണം, അത്യാവശ്യ മരുന്നുകൾ എന്നിവ നൽകും. നാഗപട്ടണത്തുനിന്ന്…
Read Moreകോർപ്പറേഷൻ സ്കൂളുകളിൽ പഠിക്കുന്ന 3500 വിദ്യാർഥികൾക്ക് വിദ്യാർഥികൾക്ക് ദന്തപരിശോധന നടത്തി
ചെന്നൈ : ചെന്നൈയിലെ കോർപ്പറേഷൻ സ്കൂളുകളിൽ പഠിക്കുന്ന 3500 വിദ്യാർഥികൾക്ക് സവീത ഡെന്റൽ കോളേജും എം.കെ. മോഹൻ ചാരിറ്റബിൾ ട്രസ്റ്റ് മെഡിക്കൽ വിഭാഗവും ദന്തപരിശോധന നടത്തി. ക്യാമ്പിനൊപ്പം ദന്തശുചീകരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്ക്കരണ പരിപാടിയും നടത്തി. സവീത ഡെന്റൽ കോളേജിലെ ഡോ. എം. ബിപിൻ ഏകോപിപ്പിച്ച ക്യാമ്പ് പന്ത്രണ്ട് സ്കൂളുകൾ പിന്നിട്ട് ഷേണായി നഗറിലുള്ള തിരുവികാ സ്കൂളിൽ സമാപിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ പ്രവീൺ കുമാർ മുഖ്യാതിഥിയായി.
Read Moreഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വിട്ടേക്കും
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് രാവിലെ സാസ്കാരിക വകുപ്പ് പുറത്തു വിട്ടേക്കും. വിവരാകാശ നിയമ പ്രകാരം റിപ്പോർട്ടിന്റെ കോപ്പി ആവശ്യപ്പെട്ടവർക്ക് റിപ്പോർട്ട് ആദ്യം നൽകണമെന്ന നിർദ്ദേശമാണ് മന്ത്രി സജി ചെറിയാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത് തടസമാകില്ലെന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. റിപ്പോർട്ട് പുറത്തു വിടുന്നത് കോടതി തടഞ്ഞിട്ടില്ല. നടി രഞ്ജിനി നൽകിയ ഹർജി തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുക. കമ്മിറ്റിക്ക് മുന്നിൽ താനടക്കം മൊഴി നൽകിയപ്പോൾ ഹേമ കമ്മിറ്റി സ്വകാര്യത ഉറപ്പു…
Read More