തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളായ സൂര്യയും വിക്രമും പ്രശസ്ത സംവിധായകൻ ശങ്കർ സംവിധാനം ചെയ്യുന്ന ഒരു വമ്പൻ പ്രോജക്റ്റിനായി വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുന്നതായി റിപ്പോർട്ട്. ബാലയുടെ “പിതാമഗൻ” എന്ന ചിത്രത്തിലെ അവിസ്മരണീയമായ ഒന്നിക്കലിനു ശേഷം, 21 വർഷങ്ങൾക്കിപ്പുറമാണ് ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കാൻ പോകുന്നതെന്നാണ് വാർത്ത. നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന വിശേഷണവും ഇതിനുണ്ട്. രണ്ട് താരരാജാക്കൻമാരുടെ ഒന്നിക്കലിനായി കാത്തിരിക്കുകയാണിപ്പോൾ പ്രേക്ഷകലോകം. എസ് യു വെങ്കിടേശന്റെ “വേൽപാരി” എന്ന വളരെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയാണ് ശങ്കർ ചിത്രമൊരുക്കുന്നതെന്നാണ്…
Read MoreAuthor: Chennai Vartha
അർജുന്റെ മടക്കയാത്ര; മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കണ്ണാടിക്കലിലേക്ക് എത്തി; അന്തിമോപചാരമര്‍പ്പിക്കാന്‍ ജനപ്രവാഹം
കാസർകോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച മലയാളി അര്‍ജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് മണിക്കൂറുകള്‍ക്കകം കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്. പുലർച്ചെ രണ്ടരയോടെ കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമർപ്പിച്ചു. കാർവാറിലെ ഗവ. ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അർജുന്റെ ഭൗതികശരീരം വെള്ളിയാഴ്ച വൈകീട്ട് ഡി.എൻ.എ പരിശോധാഫലം വന്നതിന് പിന്നാലെ കുടുംബത്തിന്…
Read Moreമുൻ ഡി.ജി.പി.യുടെ ഭാര്യ സൈബർ തട്ടിപ്പിൽ കുടുങ്ങി; നഷ്ടമായത് 90,000 രൂപ
ചെന്നൈ : തമിഴ്‌നാട്ടിൽ മുൻ ഡി.ജി.പി.യുടെ ഭാര്യയെയും സൈബർ തട്ടിപ്പുസംഘം കബളിപ്പിച്ചു. മുംബൈ പോലീസിൽനിന്നാണെന്നുപറഞ്ഞ് വിളിച്ചസംഘം 90,000 രൂപയാണ് തട്ടിയെടുത്തത്. ചെന്നൈ പോലീസ് കമ്മിഷണറായിരുന്ന അന്തരിച്ച ഐ.പി.എസ്. ഓഫീസർ എസ്. ശ്രീപാലിന്റെ ഭാര്യ കമാലിയാണ് തട്ടിപ്പിനിരയായത്. മുംബൈ പോലീസിൽനിന്നാണെന്നു പറഞ്ഞ് വിളിച്ച തട്ടിപ്പുകാർ കമാലിയുടെ ഫോൺനമ്പർ നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നറിയിച്ചു. രണ്ടുമണിക്കൂറു കഴിഞ്ഞാൽ ഫോൺ കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്നും അറസ്റ്റിനു സാധ്യതയുണ്ടെന്നും ഭീഷണിപ്പെടുത്തി. ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്നും അതിനായി അക്കൗണ്ടിലെ 90,000 രൂപ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റണമെന്നും നിർദേശിച്ചു. പരിശോധന കഴിഞ്ഞാൽ പണം തിരികെലഭിക്കുമെന്നും പറഞ്ഞു. ഇതനുസരിച്ച…
Read Moreഇനി തൊട്ട് അപ്പാ ഇല്ല എന്ന് ബാല; മകൾക്ക് മറുപടിയുമായി താരം
ആദ്യമായി അച്ഛൻ ബാലയ്ക്കെതിരെ പ്രതികരിച്ച മകളുടെ വാക്കുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ബാല. തന്നെയും കുടുംബത്തെയും വെറുതെ വിടണം എന്നും, ബാല പറയുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധമാണെന്നുമായിരുന്നു കുട്ടി തന്റെയും മുത്തശ്ശിയുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പറഞ്ഞത്. മകളോട് തർക്കിക്കാനില്ല എന്നും, ഇനി അവളുടെ ജീവിതത്തിലേക്ക് കടന്നുചെല്ലില്ല എന്നും ബാലയും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. മൈ ഫാദർ എന്ന് കുട്ടി പറഞ്ഞതിനു നന്ദി പറഞ്ഞു കൊണ്ടാണ് ബാലയുടെ വീഡിയോയുടെ തുടക്കം. മകളോട് തർക്കിക്കുമെങ്കിൽ ഒരപ്പൻ ആണല്ല. രണ്ടര – മൂന്നു വയസിൽ അകന്നു പോയ…
Read Moreകാലവർഷം: മുൻ കരുതൽ നടപടികളെടുക്കാൻ ജില്ലാകളക്ടർമാർക്ക് നിർദേശ
ചെന്നൈ : വടക്ക് കിഴക്ക് കാലവർഷത്തിന്റെ മുന്നോടിയായി സ്വീകരിക്കേണ്ട എല്ലാ മുൻ കരുതൽ നടപടികളുമെടുക്കാൻ ചീഫ് സെക്രട്ടറി മുരുഗാനന്ദം ജില്ലാകളക്ടർമാർക്ക് നിർദേശംനൽകി. സംസ്ഥാനത്തെ ചെന്നൈയുൾപ്പെടെയുള്ള നഗരങ്ങളിൽ റോഡുകൾക്ക് സമീപം വൈദ്യുതക്കേബിളുകൾ സ്ഥാപിക്കുന്ന പണികളും, ഓടകൾ നിർമിക്കുന്ന പണികളും എത്രയും വേഗം പൂർത്തീകരിക്കണമെന്നും ചീഫ് സെക്രട്ടറി നൽകിയ നിർദേശത്തിൽ പറഞ്ഞു.
Read Moreവെട്ടിക്കുറച്ച സൗജന്യ ബാഗേജ് പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എ്സ്പ്രസ്സ് : തീരുമാനം വ്യാപക പ്രതിഷേധത്തെ തുടർന്ന്.
വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇ-ഇന്ത്യ സെക്ടറിൽ ഇന്ന് അർധരാത്രി 12നു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം. സൗജന്യ ബാഗേജ് 20 കിലോയാക്കി കുറച്ചതിനെത്തുടർന്ന് പ്രവാസലോകത്ത് നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഓഗസ്റ്റ് 19ന് ശേഷം എയർ ഇന്ത്യ എക്സ്പ്രസിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് കുറഞ്ഞ ഭാരത്തിലുള്ള ലഗേജ് കൊണ്ടുപോകേണ്ടി വന്നിരുന്നത്. ബാഗേജ് പരിധി 30ൽനിന്ന് 20 കിലോയാക്കി കുറക്കുകയായിരുന്നു. എന്നാൽ മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്ന് യാത്രചെയ്യുന്നവർക്ക്…
Read Moreസംസ്ഥാനത്ത് കനത്ത മഴ; ചെന്നൈയിൽ 35 വിമാന സർവീസുകൾ വൈകി
ചെന്നൈ : കനത്തമഴയെത്തുടർന്ന് ചെന്നൈയിൽ വിമാന സർവീസുകൾ വൈകി. ഇവിടെനിന്ന് പുറപ്പെട്ട 20 സർവീസുകളും ഇറങ്ങേണ്ട 15 സർവീസുകളുമാണ് വൈകിയത്. ബുധനാഴ്ച രാത്രിമുതൽ വ്യാഴാഴ്ച രാവിലെ വരെയുള്ള വിമാനങ്ങൾ രണ്ടു മണിക്കൂറോളമാണ് വൈകിയത്. കൊച്ചി, കോയമ്പത്തൂർ, ഹൈദരാബാദ്, ഡൽഹി, മുംബൈ, കൊൽക്കത്ത, ഇന്ദോർ, സിങ്കപ്പൂർ, അബുദാബി, ക്വലാലംപുർ തുടങ്ങിയയിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്. ഡൽഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വർ തുടങ്ങിയയിടങ്ങളിൽനിന്ന് ചെന്നൈയിലെത്തേണ്ട വിമാനങ്ങളും വൈകി. വ്യാഴാഴ്ച രാവിലെയോടെ സർവീസുകൾ സാധാരണ നിലയിലായി.
Read Moreതൃശൂർ എടിഎം കവർച്ച സംഘം പിടിയിൽ: പിന്നിൽ വൻ സംഘം; വാഹനത്തിൽ ആയുധ ശേഖരം; പ്രതികളെ കുടുക്കിയത് ഇങ്ങനെ
നാമക്കൽ : തൃശ്ശൂരിൽ എ.ടി.എം കവർച്ചയ്ക്കുപിന്നിൽ വൻ പ്രൊഫഷണൽ സംഘമെന്ന് സൂചന. നാമക്കൽ കുമാരപാളയത്ത് കണ്ടെയ്നർ ലോറിയിൽ രക്ഷപ്പെടുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പിടിയിലായ കണ്ടെയ്നറിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെത്തിയെന്ന് റിപ്പോർട്ട് ഉണ്ട്. കണ്ടെയ്‌നർ ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ടാങ്കർ തടയാൻ ശ്രമിച്ചു. ഇതിനിടെ സംഘം രണ്ട് പോലീസുകാരെ ആക്രമിച്ചു. ഇതേത്തുടർന്നാണ് പോലീസ് വെടിയുതിർത്തതെന്നാണു വിവരം. തമിഴ്നാട് പോലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. സംഘത്തിൻ്റെ ആക്രമണത്തിൽ…
Read More150 വർഷം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹങ്ങളുമായി മൂന്നുപേർ പിടിയിൽ
ചെന്നൈ : മൂന്ന് പഞ്ചലോഹ വിഗ്രഹങ്ങളുമായി മൂന്നുപേർ പിടിയിൽ. ഇർഷിദ് അഹമ്മദ് (48), ആകാശ് എബിനേസർ (27), രാജേഷ് (45) എന്നിവരെയാണ് പോലീസ് വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്. 150 വർഷം പഴക്കമുള്ള വിഗ്രഹം തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ചതായിരിക്കാമെന്ന് കരുതുന്നു. വിഗ്രഹങ്ങൾ വൻതുകയ്ക്ക് വിദേശത്ത് വിൽക്കാനായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു. ഇവരുടെ കൂട്ടാളികളെ പിടികൂടാൻ ശ്രമങ്ങൾ നടന്നു വരുകയാണെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ മൂന്നു പേരെയും പോലീസ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Read Moreദി ഗ്രേറ്റ് മഹാരാജാസ് : ഇന്ത്യയിലെ ഏറ്റവും മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി എറണാകുളം മഹാരാജാസ്
എറണാകുളം മഹാരാജാസ് കോളേജ് ഇന്ത്യയിലെ ഏറ്റവും മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഡൽഹി ആസ്ഥാനമായുള്ള വിദ്യാഭ്യാസ മാസികയുടെ എഡ്യുക്കേഷണൽ വേൾഡ് ഇന്ത്യ കോളേജ് റാങ്കിങ്ങിലാണ് മഹാരാജാസ് ഇടംപിടിച്ചത്. കരിക്കുലം, വിദ്യാർഥികളുടെ പഠനനിലവാരം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ ലഭ്യത, അധ്യാപകക്ഷേമം, വികസനം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് മഹാരാജാസ് തിരഞ്ഞെടുക്കപ്പെട്ടത്. എല്ലാ മേഖലയിലും മഹാരാജാസിന് 70 ശതമാനത്തിന് മുകളിൽ പോയിന്റ് നേടാനായി. ഒന്നാം സ്ഥാനം ഹൈദരാബാദ് ഗവ. ഡിഗ്രി വിമൻസ് കോളേജിനാണ്. 500 വിദ്യാര്‍ഥികളും 21 അധ്യാപകരുമായി ഒന്നര നൂറ്റാണ്ടു മുന്‍പാണ്…
Read More