രാഷ്ട്രീയപ്പാർട്ടികളിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റാനായി വോട്ടിന് പണം: പോലീസിന്റെ നിഷ്‌ക്രിയത്വം വിമർശിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: രാഷ്ട്രീയപ്പാർട്ടികളിൽനിന്ന് ആനുകൂല്യങ്ങൾപറ്റാനായി പണനൽകി വോട്ടുനേടുന്ന കേസുകൾ അന്വേഷിക്കുന്നതിൽനിന്ന് പോലീസ് മുഖംതിരിക്കുന്നതായി മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ വിമർശനം. തിരഞ്ഞെടുപ്പുവേളയിൽ ജനങ്ങൾക്ക് പണംനൽകി വോട്ടുനേടുന്ന കേസുകളിൽ അന്വേഷണംനടത്താനുള്ള ഏറ്റവുംമികച്ച സംവിധാനമാണ് പോലീസ്. എന്നാൽ, രാഷ്ട്രീയപ്പാർട്ടികളിൽനിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റാൻവേണ്ടി അവർ അത്തരംകേസുകളിൽ നിഷ്‌ക്രിയത്വംകാട്ടുന്നതിനെ അംഗീകരിക്കാനാവില്ല. പോലീസിന്റെഭാഗത്തുനിന്നുണ്ടാവുന്ന ഏറ്റവും മോശപ്പെട്ട പ്രവൃത്തികളിലൊന്നാണിത്. ജനാധിപത്യമാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശില. പണവും ഭക്ഷണവും സമ്മാനങ്ങളുംനൽകി വോട്ടർമാരെ ആകർഷിക്കുന്നത് മോശപ്പെട്ട കീഴ്‌വഴക്കമാണ്. ഓരോതിരഞ്ഞെടുപ്പിലും പിരിച്ചെടുക്കുന്ന തുക ഭയാനകമാണ്. ജനാധിപത്യത്തിന്റെ ലക്ഷ്യത്തെ പണക്കാരും കരുത്തുള്ളവരും പരാജയപ്പെടുത്തുന്നെന്നാണ് ഇതുനൽകുന്ന സൂചന. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ കർശനവിചാരണയ്ക്ക്‌…

Read More

രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

ചെന്നൈ: കടബാധ്യതയെത്തുടർന്ന് മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി. തിരുച്ചിറപ്പള്ളി കാമരാജർ കോളനിയിൽ താമസിക്കുന്ന കൃഷ്ണമൂർത്തിയുടെ ഭാര്യ കീർത്തികയാണ് (33) സ്കൂൾ വിദ്യാർഥികളായ ഗോകുൽനാഥ് (14), സായ് നന്ദിനി (11) എന്നിവരെ കൊന്നശേഷം തൂങ്ങി മരിച്ചത്. മക്കൾക്ക് ഉറക്കഗുളികനൽകി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മാനച്ചല്ലൂരിലുള്ള അരിമില്ലിൽ ജോലിചെയ്യുന്ന കൃഷ്ണമൂർത്തി വീട്ടുചെലവിന് വരുമാനം തികയാതെ വന്നതിനാൽ ഒട്ടേറെ പ്പേരിൽനിന്ന് പണം കടംവാങ്ങിയിരുന്നു. കീർത്തികയും പലരിൽനിന്നും സ്വയം സഹായ സഹകരണ സംഘത്തിൽനിന്നും വായ്പ എടുത്തു. എന്നാൽ ഇത് തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ പലരും പ്രശ്നമുണ്ടാക്കി. ഇതിന്റെ…

Read More

സംസ്ഥാനത്ത് 6,565 ഡെങ്കിപ്പനി കേസുകൾ; നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നു: ആരോഗ്യമന്ത്രി

ചെന്നൈ : ഈ വർഷം ജനുവരി 1 മുതൽ ജൂലൈ 24 വരെ തമിഴ്‌നാട്ടിൽ 6,565 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചെന്നൈ, കോയമ്പത്തൂർ, കൃഷ്ണഗിരി, തിരുപ്പത്തൂർ, തേനി, മധുര, തിരുനെൽവേലി, നാമക്കൽ, തഞ്ചാവൂർ എന്നിവിടങ്ങളിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും നിയന്ത്രണ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യൻ പറഞ്ഞു. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ഇൻഫ്ലുവൻസ തുടങ്ങിയ രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങൾക്കൊപ്പം ആരോഗ്യവകുപ്പും തുടർന്നുവരികയാണെന്ന് ചെന്നൈയിൽ വ്യാഴാഴ്ച നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കടലൂർ, തഞ്ചാവൂർ,…

Read More

ആയുധങ്ങളുമായി മൂന്നു കോളേജ് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ : ആയുധങ്ങളുമായി മൂന്നു കോളേജ് വിദ്യാർഥികളെ പാരീസ് കോർണറിൽ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രസിഡൻസി കോളേജ് വിദ്യാർഥികളാണ് പിടിയിലായത്. മൂന്നാം വർഷ ബിരുദവിദ്യാർഥികളായ സാമുവേൽ, ശ്രീകാന്ത് എന്നിവരും രണ്ടാംവർഷ ബിരുദവിദ്യാർഥിയായ ലോകേഷുമാണ് പിടിയിലായത്. ഇവരിൽനിന്ന് അഞ്ച് കത്തികൾ കണ്ടെടുത്തു. പിടിയിലായ മൂന്നു പേരും പച്ചൈയ്യപ്പാസ് കോളേജിലെ വിദ്യാർഥികളുമായി ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിൽ പ്രസിഡൻസി കോളേജിലെ വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. പച്ചൈയ്യപ്പാസ് കോളേജിലെ വിദ്യാർഥികളെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നുപേരും ആയുധങ്ങളുമായി ചുറ്റിയതെന്നും പോലീസ് പറഞ്ഞു.

Read More

മീൻപിടിത്തക്കാരുടെ വലകൾ കത്തിനശിച്ചു

ചെന്നൈ : നഗരത്തിനുസമീപത്തെ പഴവേർക്കാട് മേഖലയിലെ മീൻപിടിത്തക്കാരുടെ വലകൾ കത്തിനശിച്ചു. ബോട്ടുകൾക്ക് സമീപം കെട്ടിവെച്ചിരുന്ന വലകളാണ് നശിച്ചത്. വലകൾക്ക് ഒരു കോടിരൂപ വിലവരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ നാലാംതവണയാണ് വലകൾ കത്തുന്നതെന്നും ഇതിൽ ദൂരൂഹതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. പഴവേർക്കാടിന് സമീപമുള്ള കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയിരുന്നു. ചരിത്രപ്രധാന്യമുള്ള പഴവേർക്കാട് പ്രദേശവും മറ്റ് സമീപ പ്രദേശങ്ങളും കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനായി ഏറ്റെടുക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. തീരുമാനത്തിൽ മത്സ്യത്തൊഴിലാളികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പഴവേർക്കാടും സമീപപ്രദേശങ്ങളെയും പരിസ്ഥിതിസംരക്ഷണ മേഖലയായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ സമരം നടത്തിയിരുന്നു.…

Read More

‘എന്റെ അച്ഛനും ഒരു ലോറി ഡ്രൈവറാണ്’; രണ്ടാം ക്ലാസുകാരന്റെ ഡയറി കുറിപ്പ്, പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ തുടരുകയാണ്. തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ​ഗംഗാവലി പുഴയിൽ കണ്ടെത്തിയ ലോറിയുടെ ഡ്രൈവർ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അർജുനെ കാണാതായതിന് പിന്നാലെ ഒരു രണ്ടാം ക്ലാസുകാരൻ എഴുതിയ വൈകാരിക ഡയറിക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Read More

സംസ്ഥാനത്ത് ഈ വർഷം പേവിഷബാധയേറ്റു മരിച്ചത് 22 പേർ

ചെന്നൈ : തമിഴ്നാട്ടിൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ പേവിഷബാധയേറ്റു മരിച്ചത് 22 പേർ. 2.42 ലക്ഷം പേരെയാണ് തെരുവുനായകൾ ആക്രമിച്ചത്. സംസ്ഥാന പൊതുജനാരോഗ്യ വകുപ്പാണ് ജൂൺ വരെയുള്ള കണക്കുകൾ പുറത്തുവിട്ടത്. 2023 ൽ പേവിഷബാധയേറ്റുള്ള മൊത്തം മരണം പതിനെട്ടായിരുന്നു. എന്നാൽ, ഈ വർഷം ആറുമാസത്തിനകംതന്നെ 22 പേർ മരിച്ചതിനെ ഗൗരവമായി കാണണമെന്ന് സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ടി.എസ്‌. സെൽവ വിനായഗം പറഞ്ഞു. പ്രശ്നം കൈകാര്യം ചെയ്യുന്നതിനായി എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പേവിഷബാധയ്ക്കെതിരായ വാക്സിൻ ലഭ്യത ഉറപ്പാക്കാനും അദ്ദേഹം പ്രത്യേക നിർദേശം നൽകി. 2022-നെ…

Read More

ശസ്ത്രക്രിയയിലൂടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പുതുജീവനിലേക്ക്

ചെന്നൈ : അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. അഞ്ചാംമാസത്തിൽ അമ്മയെ സ്കാനിങ്ങിനു വിധേയമാക്കിയപ്പോൾ കുഞ്ഞിന് ശ്വാസകോശ രോഗസാധ്യത കണ്ടെത്തിയിരുന്നു. പ്രസവശേഷം ആശുപത്രി ഡീൻ ഡോ. ജെ. കുമുദയുടെ നേതൃത്വത്തിലുള്ള നിയോനെറ്റോളജി വിഭാഗവും ഡോ. ഏഴിലരശിയുടെ പീഡിയാട്രിക്സ് വകുപ്പും ചേർന്ന് കുഞ്ഞിനെ പരിചരിച്ച് ശരീരഭാരം വർധിപ്പിച്ചു. തുടർന്നാണ് ഡോ. ജയ്ദുരൈരാജിന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയക്കു വിധേയനാക്കിയത്. സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്നും ഭാവിയിൽ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

Read More

ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 1000 രൂപ; ‘തമിഴ് പുറ്റുലവൻ’ പദ്ധതിക്ക് നിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

ചെന്നൈ: സർക്കാർ സ്‌കൂളുകളിൽ 6 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന, ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന ‘തമിഴ് പുറ്റുലവൻ’ പദ്ധതി ഓഗസ്റ്റിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. തമിഴ് പുട്ടുലവൻ പദ്ധതി ലഭിക്കാൻ ആധാർ നമ്പർ നിർബന്ധമാണ്. യോഗ്യരായ വിദ്യാർത്ഥികൾക്ക് ആധാർ നമ്പർ ഉണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടപടിയെടുക്കാൻ ഈ പദ്ധതിക്കുള്ള നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട് . വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ വിവരം എല്ലാ വിദ്യാർത്ഥികൾക്കും പരസ്യം ചെയ്യണം. വിദ്യാർത്ഥികൾക്ക് അടുത്തുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി ആധാർ…

Read More

പഴനിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ചുഴലിക്കാറ്റ്; ഉണ്ടായത് നിരവധി നാശനഷ്ടം

പഴനി : പഴനിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ബുധനാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണു. സർക്കാർ ബസിന്റെ മുകൾഭാഗത്തെ ഷീറ്റിളകി. വീടിന്റെ മേൽക്കൂരയിലെ ഷീറ്റും തകർന്നു.

Read More