അവശനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിയെ കേരള പോലീസിനു കൈമാറി

ചെന്നൈ : പുതുച്ചേരി ലാസ്‌പെട്ടിൽ അവശനിലയിൽ കണ്ടെത്തിയ മലയാളിയെ കേരള പോലീസിനു കൈമാറി. പോണ്ടിച്ചേരി കേരളസമാജം പ്രവർത്തകരുടെ സമയോചിത ഇടപെടലിനെത്തുടർന്നാണ് കൊല്ലം മുഖത്തല സ്വദേശി എം.ആർ. മണിയെന്ന രാമചന്ദ്രനെ കോഴിക്കോട് വെള്ളയിൽ സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർമാരെത്തിയാണ് കൊണ്ടുപോയത്. കോഴിക്കോട്ടുനിന്ന് തീവണ്ടിയിൽ 14-ന് പുതുച്ചേരിയിലെത്തിയ രാമചന്ദ്രനെ ഇവർ ‘ബഡ്സ് ഓഫ് ഹെവൻ’ എന്ന വയോധികകേന്ദ്രത്തിലേക്കു മാറ്റി. തുടർന്ന് കൊട്ടാരക്കര, കൊല്ലം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറല്ലായിരുന്നു. ഭാര്യയുടെ മരണശേഷം കോഴിക്കോടുള്ള വയോജനമന്ദിരത്തിൽ താമസിക്കുകയായിരുന്നു. അവിടെനിന്ന് കാണാതായതിനെത്തുടർന്ന് വെള്ളയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ്…

Read More

സെന്തിൽ ബാലാജിക്ക്‌ എതിരായ കേസ് നാളത്തേക്ക് മാറ്റി:  തെളിവ് ഹാജരാക്കാൻ സുപ്രീംകോടതി നിർദേശം

ചെന്നൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്‌നാട് മുൻമന്ത്രി സെന്തിൽ ബാലാജിക്കെതിരേയുള്ള ഡിജിറ്റൽ തെളിവ് ഹാജരാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി.) സുപ്രീംകോടതി. ബാലാജി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ബാലാജിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത പെൻഡ്രൈവിൽ തെളിവുണ്ടെന്നായിരുന്നു ഇ.ഡി.യുടെ വാദം. 67 കോടി രൂപയുടെ തട്ടിപ്പുനടത്തിയതായി തെളിയിക്കുന്ന രേഖകൾ പെൻഡ്രൈവിലുണ്ടെന്നും വാദിച്ചിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു തെളിവ് അടങ്ങിയ ഫയൽ ഈ പെൻഡ്രൈവിൽ ഇല്ലെന്നാണ് ബാലാജിയുടെ അഭിഭാഷകൻ വാദിച്ചത്. തുടർന്നാണ് പെൻഡ്രൈവിലെ തെളിവ് ഹാജരാക്കാൻ നിർദേശിച്ചത്. ബാലാജിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത പെൻഡ്രൈവ് ഫൊറൻസിക് പരിശോധനയ്ക്കയച്ചു നൽകുകയും…

Read More

അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പത്താംദിനം; ഷിരൂരില്‍ ടൗത്യം ദൗത്യം തുടങ്ങി

  അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പത്താംദിനമായ ഇന്നും തുടരും. പ്രദേശത്ത് തുടരുന്ന കനത്ത കാറ്റും മഴയുമാണ് രക്ഷാദൗത്യത്തെ ദുഷ്‌കരമാക്കുന്നത്. നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹൈവേക്ക് സമീപത്തെ ഗംഗാവലി പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി കരയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം. കരയില്‍നിന്ന് 20 മീറ്റര്‍ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തില്‍ ലോറിയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് കിടക്കുന്നത്. ശക്തമായ കാറ്റും മഴയും അടിയൊഴുക്കും കാരണം പുഴയിലിറങ്ങാന്‍ നാവികസേനയുടെ സ്‌കൂബാ ടീമിന് ഇന്നലെ…

Read More

കായികമന്ത്രി ഉദയനിധി പ്രവർത്തിക്കുന്നത് നിഴൽ മുഖ്യമന്ത്രിയായി അണ്ണാ ഡി.എം.കെ.

ചെന്നൈ: കായികമന്ത്രി ഉദയനിധി സ്റ്റാലിൻ സംസ്ഥാനത്തെ നിഴൽ മുഖ്യമന്ത്രിയായി പ്രവർത്തിക്കുകയാണെന്ന് അണ്ണാ ഡി.എം.കെ. മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ എന്നനിലയിലാണ് ഉദയനിധി ഭരണം നിയന്ത്രിക്കുന്നതെന്നും അണ്ണാ ഡി.എം.കെ. മുതിർന്ന നേതാവ് ഡി. ജയകുമാർ ആരോപിച്ചു. ഡി.എം.കെ.യിൽ കുടുംബാധിപത്യമാണ്. അതുകൊണ്ടാണ് ഉദയനിധിയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ഒരുങ്ങുന്നത്. പാർട്ടിയിലും ഭരണത്തിലുമുള്ള പരിചയം പരിഗണിച്ചാൽ ജലവിഭവ മന്ത്രി ദുരൈമുരുകനെയാണ് ഉപമുഖ്യമന്ത്രിയാക്കേണ്ടതെന്ന് ജയകുമാർ പറഞ്ഞു.

Read More

ഉടൻ ട്രാക്കിലേക്ക് ഇറങ്ങാൻ ഒരുങ്ങി അഞ്ച് വന്ദേഭാരത് തീവണ്ടികൾ

ചെന്നൈ : ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽനിന്ന് അഞ്ച് വന്ദേഭാരത് തീവണ്ടികൾ ഉടൻ ട്രാക്കിലിറങ്ങും. 16 കോച്ചുകളടങ്ങിയ അഞ്ച് തീവണ്ടികളാണ് സർവീസിന് സജ്ജമായത്. റൂട്ട് സംബന്ധിച്ച റെയിൽവേ ബോർഡിന്റെ തീരുമാനം ഉടൻ പുറത്തുവരുമെന്നും അധികൃതർ അറിയിച്ചു. ഐ.സി.എഫ്. ഇതുവരെ 70 വന്ദേഭാരത് തീവണ്ടികളാണ് നിർമിച്ചത്. ഈവർഷം വന്ദേഭാരതിന്റെ 650 കോച്ചുകൾ നിർമിക്കാനാണ് ഐ.സി.എഫ്. ലക്ഷ്യമിടുന്നത്. ഇതുവരെ എ.സി. ചെയർ കാർ തീവണ്ടികളാണ് പുറത്തിറങ്ങിയത്. ഈ വർഷം തന്നെ 20, 24 കോച്ചുകളടങ്ങിയ സ്ലീപ്പർ വന്ദേഭാരത് തീവണ്ടികൾകൂടി ഐ.സി.എഫ്. പുറത്തിറക്കും.

Read More

ശബരിമല സീസണിൽ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് പരിഗണനയിൽ

ചെന്നൈ : ശബരിമല തീർഥാടനകാലത്ത് ചെന്നൈയിൽനിന്ന് തെങ്കാശി വഴി കൊല്ലത്തേക്ക് പ്രത്യേക വന്ദേഭാരത് ഓടിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. തമിഴ്‌നാട്ടിലെ തീവണ്ടിയാത്രക്കാരുടെ അസോസിയേഷനുകളും അയ്യപ്പഭക്തരും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇക്കാര്യം പരിഗണിക്കുന്നതെന്നും അധികൃതർ അറിയിച്ചു. തമിഴ്‌നാട്ടിലെ അയ്യപ്പതീർഥാടകർക്കും തെക്കൻ ജില്ലക്കാർക്ക് പ്രത്യേകിച്ചും പ്രയോജനകരമായ നീക്കമാകുമിത്.

Read More

എൻജിനീയറിങ് പ്രവേശനം: സ്‌പെഷ്യൽ സെക്ഷൻ കൗൺസലിങ് ഇന്ന് ആരംഭിക്കും

ചെന്നൈ: ജനറൽ സ്പെഷ്യൽ കാറ്റഗറി വിദ്യാർഥികൾക്കുള്ള കൗൺസലിങ് ഇന്ന് ആരംഭിക്കും. 8,948 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത് . എന്നിരുന്നാലും, 416 വിദ്യാർത്ഥികൾ കൗൺസലിങ്ങിന് പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുണ്ട്. 27ന് ആകും അന്തിമമായി പ്രൊവിഷണൽ അലോട്ട്മെൻ്റ് ഉത്തരവ് പുറപ്പെടുവിക്കുക. വിദ്യാർത്ഥികൾ ഈ അലോട്ട്‌മെൻ്റ് നടപടികൾ ഉത്തരവ് അന്നേ ദിവസം വൈകിട്ട് 7 മണിക്കകം പൂർത്തിയാക്കണം. സ്ഥിരീകരിച്ച വിദ്യാർഥികളിൽ യോഗ്യരായ വിദ്യാർഥികൾക്ക് എൻജിനീയറിങ് കോഴ്‌സുകളിലേക്കുള്ള അന്തിമ അലോട്ട്‌മെൻ്റ് ഉത്തരവ് 28ന് രാവിലെ ഏഴിന് ആകും വിതരണം ചെയ്യും. അണ്ണാ യൂണിവേഴ്സിറ്റിക്ക് കീഴിൽ 433 എഞ്ചിനീയറിംഗ് കോളേജുകളാണ് പ്രവർത്തിക്കുന്നത്. ഈ…

Read More

തമിഴ്നാട്ടിൽ 7 ദിവസം മഴയ്ക്ക് സാധ്യത – കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ചെന്നൈ: സംസ്ഥാനത്ത് പുതുവൈ, കാരയ്ക്കൽ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ അടുത്ത 7 ദിവസം ഇടിയോടും മിന്നലിനോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉള്ളതായി ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂർ ആകാശം ഭാഗികമായി മേഘാവൃതമായി തുടരും. നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ ഇടിയോടും മിന്നലിനോടും കൂടി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. പരമാവധി താപനില 35-35 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. കുറഞ്ഞ താപനില 27-28 ഡിഗ്രി സെൽഷ്യസ് വരെ…

Read More

തമിഴ്‌നാട് മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ: വിദേശകാര്യ മന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

ചെന്നൈ: ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിന് കത്തയച്ചു. കഴിഞ്ഞ 22 നാണ് രാമേശ്വരത്ത് നിന്ന് 9 മത്സ്യത്തൊഴിലാളികൾ ബോട്ടിൽ മത്സ്യബന്ധനത്തിന് പോയത്, അവരും അവരുടെ മത്സ്യബന്ധന ബോട്ടുകളും ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തു. ഈ വർഷം ജനുവരി മുതൽ ജൂലൈ 22 വരെ 250 മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായത്. മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന ബോട്ടുകളും ഉപകരണങ്ങളും ഇത്തരം ഭീഷണിപ്പെടുത്തലും അറസ്റ്റും കണ്ടുകെട്ടലും തുടർച്ചയായി തുടരുന്നു. ഇതുമൂലം മത്സ്യത്തൊഴിലാളികൾ ഏറെ…

Read More

സെന്തിൽബാലാജി ആശുപത്രി വിട്ടു:

ചെന്നൈ: സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച സെന്തിൽ ബാലാജിയെ ഡിസ്ചാർജ് ചെയ്തു. സെന്തിൽബാലാജി പോലീസ് പുഴൽ ജയിലിലേക്ക് കൊണ്ടുപോയി. അനധികൃത പണമിടപാട് നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ജൂൺ 14 ന് അറസ്റ്റ് ചെയ്തിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ഒരു വർഷത്തിലേറെയായി ചെന്നൈയിലെ പുഴൽ ജയിലിലാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന അസുഖങ്ങളെ തുടർന്ന് സർക്കാർ സ്റ്റാൻലി ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിൻ്റെ ജുഡീഷ്യൽ കസ്റ്റഡി അടുത്തിടെ 48-ാം തവണയും നീട്ടിയിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ 21ന് ഉച്ചയ്ക്ക് സെന്തിൽ…

Read More