ചെന്നൈ : തമിഴ്‌നാട്ടിൽ മൂന്നുവർഷത്തിനിടെ പുതിയവ്യവസായ സംരംഭങ്ങളിലൂടെ എത്തിയത് ആറുലക്ഷം കോടി രൂപയുടെ നിക്ഷേപം. 2021-ൽ ഡി.എം.കെ. സർക്കാർ അധികാരമേറ്റശേഷം ഇതുവരെ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയായിരുന്നു. ഇതിൽ 60 ശതമാനം നിക്ഷേപവും വന്നുകഴിഞ്ഞെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. നാലുലക്ഷം കോടിയുടെ സംരംഭങ്ങൾക്കുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. 50 ലക്ഷം പേർക്ക് ജോലി ഉറപ്പാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് സ്റ്റാലിൻ പറഞ്ഞു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം നടത്തിയ വിദേശ സന്ദർശനങ്ങളിലൂടെയും തമിഴ്‌നാട്ടിലെ നിക്ഷേപക സംഗമങ്ങളിലൂടെയുമാണ് കൂടുതൽ നിക്ഷേപം എത്തിച്ചത്. കഴിഞ്ഞമാസം…
Read MoreAuthor: Chennai Vartha
സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണസംഘം
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണസംഘം. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കണമെന്നും നോട്ടിസിൽ പറയുന്നു. യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മൂന്നു ദിവസമായി സിദ്ദിഖ് ഒളിവിലാണ്. നടൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്‌ഗി സിദ്ദിഖിനായി ഹാജരാകുമെന്നാണ് വിവരം. അതിജീവിത പരാതി നൽകാനുണ്ടായ കാലതാമസം, ക്രിമിനൽ പശ്ചാത്തലമില്ല എന്നീ വാദങ്ങൾ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. തടസ്സഹർജിയുമായി…
Read Moreകേരള സ്‌കൂള്‍ കായികമേളയുടെ ലോഗോ പ്രകാശിപ്പിച്ചു ഭാഗ്യചിഹ്നം അണ്ണാറക്കണ്ണന്‍ ”തക്കുടു”
തിരുവനന്തപുരം: കേരള സ്‌കൂള്‍ കായികമേള കൊച്ചി’24 ന്റെ ലോഗോ പ്രകാശനവും ഭാഗ്യച്ചിഹ്നത്തിന്റെ പ്രകാശനവും മന്ത്രിമാരായ പി രാജീവും വി ശിവന്‍കുട്ടിയും തിരുവനന്തപുരത്ത് നിര്‍വഹിച്ചു. മേളയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത് കുട്ടികള്‍ക്ക് പ്രിയപ്പെട്ട അണ്ണാറക്കണ്ണന്‍ ”തക്കുടു” ആണ്. സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികളെ ലോകോത്തര കായികമേളകളില്‍ മികവ് കൈവരിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള വിപുലമായി നടത്താന്‍ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് സ്‌കൂള്‍ കായികമേള ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നത്. സവിശേഷ കഴിവുകള്‍ ഉള്ള കുട്ടികളേയും ഉള്‍പ്പെടുത്തി ലോകത്തിന് മാതൃകയാകുന്ന ഇന്‍ക്ലൂസീവ്…
Read Moreആര്‍തിക്കെതിരെ പോലീസില്‍ പരാതി നല്‍കി ജയം രവി
ചെന്നൈ: ആര്‍തിക്കെതിരെ പോലീസില്‍ പരാതി നല്‍കി ജയം രവി. അവരുടെ വീട്ടില്‍ നിന്നും ഒരു മുന്നറിയിപ്പും ഇല്ലാതെ തന്നെ പുറത്താക്കിയതായി ജയം രവി പോലീസില്‍ പരാതി നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇസിആറിലെ വീട്ടില്‍നിന്നുമാണ് ജയം രവിയെ ആര്‍തി പുറത്താക്കിയത്. അപ്രതീക്ഷിത പുറത്താക്കല്‍ ആയതിനാല്‍ തന്റെ സാധനങ്ങള്‍ ഒന്നും എടുക്കാന്‍ സാധിച്ചില്ലെന്നും, സാധനങ്ങള്‍ വീണ്ടെടുക്കുന്നതിനായി പോലീസിന്റെ സഹായിക്കണമെന്നുമാണ് ജയം രവി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈയിലെ അഡയാര്‍ പോലീസ് സ്റ്റേഷനിലാണ് ജയം രവി പരാതി നല്‍കിയത്. അതേസമയം, ഭാര്യക്കും മക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും ജയം…
Read Moreനെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയ്ക്ക് നാളെ പൊതു അവധി
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ സെപ്റ്റംബർ 28 ശനിയാഴ്ച ജില്ലാ കലക്ടർ പൊതു അവധി പ്രഖ്യാപിച്ചു. നെഹ്‌റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപനം . ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി വയനാട് സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു. എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്. 28ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാർ, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.70 -ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തില്‍…
Read Moreകേരളത്തിൽ നാളെ മുതൽ മഴ കനക്കും; ശക്തമായ കാറ്റിനും കള്ളക്കടലിനും സാധ്യത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 മുതൽ 28/09/2024 രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.…
Read Moreതൃശൂരിൽ വൻ കവർച്ച; മൂന്ന് എ ടി എം തകർത്ത് അരക്കോടിയിലധികം കവർന്നു
തൃശൂർ:തൃശ്ശൂരിൽ മൂന്ന് എടിഎമ്മുകൾ കൊള്ളയടിച്ച് അരക്കോടിയിലധികം കവർന്നു.മാപ്രാണം ,കോലഴി ,ഷോർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് തകർത്ത് പണം കവർന്നത് . പുലർച്ചെ മൂന്നിനും നാലിലും മധ്യേയായിരുന്നു കവർച്ച. കാറിലെത്തിയ നാലംഗസംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ ടി എം തകർത്തത്. മൂന്ന് എസ് ബി ഐ എടിഎം മ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു. മോഷ്ടാക്കൾ എടിഎം തകർത്തതോടെ എടിഎമ്മിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥർക്ക് സന്ദേശം എത്തിയിരുന്നു. പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥർ പോലീസിനെ വിവരം അറിയിച്ചു. രാത്രി പട്രോൾ നടത്തുന്ന പോലീസ് സംഘം…
Read More471 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങി സെന്തിൽബാലാജി; ജയിലിനുപുറത്ത് ലഭിച്ചത് വൻവരവേൽപ്പ്
ചെന്നൈ : കള്ളപ്പണക്കേസിൽ 471 ദിവസം റിമാൻഡിൽ കഴിഞ്ഞശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ മുൻ മന്ത്രി സെന്തിൽ ബാലാജിക്ക് ഡി.എം.കെ. പ്രവർത്തകർ ആവേശോജ്ജ്വലമായ വരവേൽപ്പ് നൽകി. അടിയന്തരാവസ്ഥക്കാലത്തു പോലും രാഷ്ട്രീയ നേതാക്കൾക്ക് ഇത്രയും കാലം ജയിൽവാസം അനുഷ്ഠിക്കേണ്ടിവന്നിട്ടില്ലെന്ന് ബാലാജിയെ സ്വാഗതം ചെയ്തുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. അഴിമതിക്കേസിൽ കുറ്റം ചുമത്തപ്പെട്ടത് ത്യാഗമാണെന്ന് വരുത്താനാണ് ഡി.എം.കെ. ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കരൂരും കോയമ്പത്തൂരും സേലവും ഡിണ്ടിക്കലുമെല്ലാം അടങ്ങുന്ന കൊങ്കുനാട്ടിൽ ഡി.എം.കെ.യുടെ കരുത്തുറ്റ നേതാവും ബി.ജെ.പി.യുടെ കണ്ണിലെ കരടുമായ സെന്തിൽ ബാലാജിയെ കഴിഞ്ഞവർഷം ജൂൺ 14-നാണ്…
Read Moreകള്ളപ്പണം വെളുപ്പിക്കല്‍: ഒടുവിൽ തമിഴ്നാട് മുൻമന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം
ചെന്നൈ: തമിഴ്‌നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം നല്‍കി. സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുമാണ് സെന്തില്‍ ബാലജിയെ ഇഡി അറസ്റ്റ് ചെയ്തത്. ജസ്റ്റിസ് എ.എസ്. ഓഖ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. 2011 മുതല്‍ 2015 വരെ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) സർക്കാരിൻ്റെ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, എഞ്ചിനീയർ തസ്‌തികകളില്‍ ജോലി വാഗ്ദാനം ചെയ്‌തു കോഴ വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്കെതിരായ കേസ്. 2023 ജൂണ്‍ 13നാണ് സെന്തില്‍…
Read Moreകാട്ടാന ആക്രമണം;വയനാട് – തമിഴ്നാട് അതിർത്തിയില്‍ കര്‍ഷകന്‍ മരിച്ചു
ചേരമ്പാടി: വയനാട് – തമിഴ്നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് കുഞ്ഞുമൊയ്തീനാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു ആക്രമണം. വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയ കുഞ്ഞുമൊയ്തീനെ ആന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. ഊട്ടി-കോഴിക്കോട് ദേശീയപാതയിൽ ചുങ്കം ജംഗ്ഷനിൽ വെച്ചാണ് ആക്ഷൻ കമ്മിറ്റി വാഹനങ്ങൾ തടയുന്നത്. രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ നാലുമാസം മുമ്പാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം ഇടുക്കി മൂന്നാറിലും കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു. മൂന്നാർ…
Read More