ചെന്നൈ : ബി.എസ്.പി. നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സംവിധായകനും ആക്ടിവിസ്റ്റുമായ പാ.രഞ്ജിത്ത്. പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസിന് വൻ വീഴ്ചയാണ് സംഭവിച്ചതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ദളിത് നേതാക്കൾക്കും ദളിത് സമൂഹത്തിനും നേരേയുള്ള ഭീഷണികൾ സർക്കാർ എന്തുകൊണ്ട് നിസ്സംഗതയോടെ കാണുന്നുവെന്ന് രഞ്ജിത്ത് ചോദിച്ചു. ചെന്നൈയിലെ സെമ്പിയം പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് കൊലപാതകം നടന്നത്. നഗരത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ ഗ്രാമങ്ങളിൽ ദളിതർ എത്രത്തോളം സുരക്ഷിതരായിരിക്കും. സർക്കാർ എപ്പോഴാണ് ഇതിനൊക്കെ പരിഹാരം കാണുക. ആംസ്‌ട്രോങിന്റെ മൃതദേഹം പെരമ്പൂരിൽ സംസ്കരിക്കുന്നത് സർക്കാർ മനഃപൂർവം തടയുകയായിരുന്നു.…
Read MoreAuthor: Chennai Vartha
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ പളനിസ്വാമിയെ പുറത്താക്കണം; ഒ.പി.എസ്.
ചെന്നൈ : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. വിജയിക്കണമെങ്കിൽ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് വിമതനേതാവ് ഒ. പനീർശെൽവം അഭിപ്രായപ്പെട്ടു. പാർട്ടി അണികളെ വഞ്ചിച്ചയാളാണ് പളനിസ്വാമിയെന്നും ഒ.പി.എസ്. കുറ്റപ്പെടുത്തി. പാർട്ടി തകർക്കാൻ ശ്രമിച്ച ചതിയനാണ് ഒ.പി.എസ്. എന്ന് പളനിസ്വാമി കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് പളനിസ്വാമിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. ‘‘വഞ്ചന, കാപട്യം, നന്ദികേട് എന്നിവയുടെ ആൾരൂപമാണ് പളനിസ്വാമി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ നിർദേശിച്ചവരെയും ഭരണം നിലനിർത്താൻ സഹായിച്ചവരെയും അദ്ദേഹം വഞ്ചിച്ചു. എന്നിട്ട് എനിക്കെതിരേ ഗീബൽസിനെപ്പോലെ കള്ളപ്രചാരണം തുടരുകയാണ്.’’-…
Read Moreതമിഴ്‌നാട്ടിലെ എൻജിനിയറിങ് പ്രവേശനം: റാങ്ക് പട്ടിക ഇന്ന്
ചെന്നൈ : തമിഴ്‌നാട്ടിെല എൻജിനിയറിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ബുധനാഴ്ച പുറത്തുവിടും. രണ്ടുലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. യോഗ്യതാപരീക്ഷകളിൽ നേടിയ മാർക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. അർഹരായ വിദ്യാർഥികളെ കൗൺസലിങ്ങിന് വിളിക്കും. റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും മറ്റുമായി ഈമാസം 11 മുതൽ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ 470 കോളേജുകളിലായി ഏകദേശം 1.7 ലക്ഷം എൻജിനിയറിങ് സീറ്റുകളാണുള്ളത്. ഔദ്യോഗിക വെബ്‌സൈറ്റായ www.tneaonline.org-ൽ റാങ്ക് പട്ടിക ലഭ്യമാകും.
Read Moreഅറ്റകുറ്റപ്പണി: ചെന്നൈയിൽ നിന്ന് വിജയവാഡയിലേക്കടക്കമുള്ള റൂട്ടിൽ ആറ് തീവണ്ടികൾ റദ്ദാക്കി
ചെന്നൈ : ചെന്നൈയിൽ നിന്ന് വിജയവാഡയിലേക്കും ബിട്രഗുണ്ടയിലേക്കുമുള്ള ആറ് തീവണ്ടികൾ ഏതാനും ദിവസത്തേക്ക് റദ്ദാക്കി. വിജയവാഡ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചുള്ള യാർഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണിത്. ബിട്രഗുണ്ട-ചെന്നൈ സെൻട്രൽ എക്സ്പ്രസും (17237) ചെന്നൈ സെൻട്രൽ-ബിഗ്രഗുണ്ട എക്സ്പ്രസും (17238) ഓഗസ്റ്റ് നാല് മുതൽ 11 വരെ റദ്ദാക്കി. വിജയവാഡ-ചെന്നൈ സെൻട്രൽ പിനാകിനി എക്സ്പ്രസും (12711) ചെന്നൈ സെൻട്രൽ -വിജയവാഡ പിനാകിനി എക്സ്പ്രസും (12712) ഓഗസ്റ്റ് അഞ്ച് മുതൽ 10 വരെ റദ്ദാക്കി. ചെന്നൈ സെൻട്രൽ -വിജയവാഡ ജനശതാബ്ദി എക്സ്പ്രസും (12077) വിജയവാഡ-ചെന്നൈ സെൻട്രൽ ജനശതാബ്ദി എക്സ്പ്രസും (12078)…
Read Moreതീവണ്ടി സ്റ്റോപ്പിൽ നിർത്തിയില്ല; കാത്തുനിന്ന അമ്പതിലേറെപ്പേരും പ്രതിഷധവുമായെത്തി; രണ്ട് ലോക്കോ പൈലറ്റുമാരുടെ ജോലി തെറിച്ചു
ചെന്നൈ : സ്റ്റോപ്പിൽ തീവണ്ടി നിർത്താതിരുന്ന തിനെത്തുടർന്ന് രണ്ട് ലോക്കോ പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു. തിരുനൽവേലിയിലെ ലോക്കോ പൈലറ്റ് എ.എസ്. വിഷ്ണു, സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എ. ഷൺമുഖ വേലായുധൻ എന്നിവർക്കെതിരേയാണ് നടപടി. തിരുനൽവേലി-മേട്ടുപ്പാളയം പ്രത്യേക തീവണ്ടിയിലാണ് സംഭവം. ഞായറാഴ്ച രാവിലെ എഴുമണിക്ക് തിരുനൽവേലിയിൽനിന്ന് പുറപ്പെട്ട വണ്ടി 7.15-ന് തൊട്ടടുത്ത കള്ളിടക്കുറിച്ചിയിൽ നിർത്തേണ്ടതായിരുന്നു. എന്നാൽ അവിടെ നിർത്താതെ അംബാസമുദ്രത്തിലാണ് നിർത്തിയത്. കള്ളിടക്കുറിച്ചിയിൽ ഇറങ്ങേണ്ട യാത്രക്കാർ അംബാസമുദ്രം സ്റ്റേഷനിലിറങ്ങി പ്രതിഷേധമറിയിച്ചു. കള്ളിടക്കുറിച്ചിയിൽ കയറാൻനിന്ന അമ്പതിലേറെപ്പേരും പ്രതിഷധവുമായെത്തി. ലോക്കോ പൈലറ്റ് പുതിയ ആളായിരുന്നെന്നും അവർക്കു കിട്ടിയ…
Read Moreകൊല്ലപ്പെട്ട ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ചെന്നൈ : കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ അയനാവരത്തെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കുടുംബത്തെ ആശ്വസിപ്പിച്ചു. ആംസ്‌ട്രോങ്ങിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയുംചെയ്തു. കേസിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റുചെയ്ത് നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
Read Moreമദ്യപിച്ചെത്തിയ സംഘം യൂട്യൂബറെയും ക്യാമറാമാനെയും ആക്രമിച്ചു
ചെന്നൈ : മദ്യപിച്ചെത്തിയ സംഘം ചെന്നൈ റിച്ചി സ്ട്രീറ്റിൽ യൂട്യൂബറെയും സുഹൃത്തിനെയും ആക്രമിച്ചു. റിച്ചി സ്ട്രീറ്റിലെ ഇലക്ട്രോണിക്സ് ഉത്‌പന്നങ്ങളുടെ വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് യൂട്യൂബറെയും ക്യാമറാമാനെയും സമീപത്തെ ഓട്ടോറിക്ഷയിൽ മദ്യപിച്ചുകൊണ്ടിരുന്നവർ മർദിച്ചത്. മദ്യപിക്കുന്നത് ക്യാമറയിൽ പകർത്തിയെന്ന് സംശയിച്ചായിരുന്നു ആക്രമണം. മദ്യപസംഘം യൂട്യൂബറെ പിടിച്ചുതളളുകയും ക്യാമറ തട്ടിയെടുക്കുകയും ചെയ്തശേഷം രണ്ടുപേരെയും മർദിക്കുകയായിരുന്നു. യൂട്യൂബറും സുഹൃത്തും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read More22 കോടി രൂപ വിലമതിക്കുന്ന ആറു പൗരാണിക വിഗ്രഹങ്ങൾ തഞ്ചാവൂരിൽ പിടിച്ചെടുത്തു; 3 പേർ അറസ്റ്റിൽ
ചെന്നൈ : തഞ്ചാവൂരിൽ 22 കോടി രൂപ വിലമതിക്കുന്ന ആറു പൗരാണിക വിഗ്രഹങ്ങൾ പിടിച്ചെടുത്തു. വിഗ്രഹക്കടത്ത് കേസുകൾ അന്വേഷിക്കുന്ന പ്രത്യേകപോലീസ് സംഘമാണ് വിഗ്രഹങ്ങൾ പിടിച്ചെടുത്തത്. തഞ്ചാവൂരിലെ പെരിയാർ സമത്വപുരത്തിന് സമീപം വാഹന പരിേശാധനയ്ക്കിടെ കാറിൽനിന്ന് തോക്കുകളും വിഗ്രഹങ്ങളും കണ്ടെടുക്കുകയായിരുന്നു. കാർ ഡ്രൈവറായ സേലം സ്വദേശി ജി. രാജേഷ് കണ്ണൻ (42), കൂട്ടാളികളായ മയിലാടുംതുറൈയിലെ വി. ലക്ഷ്മണൻ (64), തിരുമുരുകൻ (39) എന്നിവരെ അറസ്റ്റുചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണംനടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. അഞ്ചുവർഷം മുമ്പ് വീടു നിർമാണത്തിന് കുഴിയെടുക്കുമ്പോഴാണ് തനിക്കു വിഗ്രഹങ്ങൾ ലഭിച്ചതെന്ന് ലക്ഷ്മണൻ…
Read Moreവിജയ് യെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാക്കാൻ എല്ലാ പ്രവർത്തകരും കഠിനമായി പ്രയത്നിക്കണം; ബുസി ആനന്ദ്
ചെന്നൈ : വിജയിയെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാൻ എല്ലാ പ്രവർത്തകരും കഠിനമായി പ്രയത്നിക്കണമെന്ന് തമിഴക വെട്രി കഴകം (ടി.വി.കെ.)ജനറൽ സെക്രട്ടറി ബുസി ആനന്ദ്. തിരുക്കോവിലൂരിൽ ടി.വി.കെ. പ്രവർത്തകരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ആനന്ദ്. 2026 തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കും. ഇതിൽ വൻ വിജയം നേടി പാർട്ടി നേതാവ് വിജയിയെ മുഖ്യമന്ത്രിയാക്കണം. ഈ ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തനം സജീവമാക്കണമെന്ന് ആനന്ദ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ പ്രവർത്തനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ കള്ളക്കുറിച്ചി വിഷമദ്യദുരന്തം അടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉദ്ഘാടനം വൈകുകയാണ്. വൻ…
Read Moreബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ കൊല: സിറ്റി പോലീസ് കമ്മിഷണറെ മാറ്റി
ചെന്നൈ : ബി.എസ്.പി. നേതാവിന്റെ കൊലപാതകത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ ചെന്നൈ സിറ്റി പോലീസ് കമ്മിഷണറുടെ കസേര തെറിച്ചു. കമ്മിഷണർ സന്ദീപ് റായി റത്തോറിനെ പോലീസ് ട്രെയിനിങ് കോളേജിന്റെ ഡി.ജി.പി.യായി നിയമിച്ചു. ലോ ആൻഡ് ഓർഡർ എ.ഡി.ജി.പി. എ. അരുണാണ് പുതിയ സിറ്റി പോലീസ് കമ്മിഷണർ. ലോ ആൻഡ് ഓർഡർ എ.ഡി.ജി.പി.യായി എസ്. ഡേവിഡ്‌സൺ ദേവാശിർവാദത്തെയും നിയമിച്ചു. റൗഡികളെ അവരുടെ ഭാഷയിൽത്തന്നെ നേരിടുമെന്ന് സ്ഥാനമേറ്റടുത്തതിനുശേഷമുള്ള പത്രസമ്മേളനത്തിൽ എ. അരുൺ പറഞ്ഞു. അവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തില്ല. റൗഡിസം ഇല്ലാതാക്കും. കുറ്റകൃത്യങ്ങളിലേർപ്പെട്ട റൗഡികളെ പിടികൂടും. കൊലപാതകങ്ങൾ നടക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കും.…
Read More