ബെംഗളൂരു: പെൺവാണിഭം നടത്തിവന്ന തുർക്കി സ്വദേശിനി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. രാജ്യത്തുടനീളം പെൺവാണിഭ ശൃംഖല നടത്തുന്ന ഇടനിലക്കാരുമായി സമ്പർക്കം പുലർത്തുകയും ബെംഗളൂരുവിൽ ബിസിനസ്സ് നടത്തുകയും ചെയ്ത തുർക്കി വംശജയായ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ ഹലാസൂർ പോലീസിന്റെ പിടിയിലായി. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴി പെൺവാണിഭം നടത്തിയിരുന്ന വിദേശ വനിത ഉൾപ്പെടെ അഞ്ച് പ്രതികളെ ബംഗളൂരു ഈസ്റ്റ് ഡിവിഷനിലെ ബൈയ്യപ്പനഹള്ളി, ഹലസൂർ പോലീസ് അറസ്റ്റ് ചെയ്തു. തുർക്കിയിൽ ജനിച്ച ബയോനാസ്, ബി.ഇ. ബിരുദധാരിയായ വൈശാഖ്, തമിഴ്‌നാട് സ്വദേശി സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ഗോവിന്ദരാജു, പ്രകാശ്,…
Read MoreCategory: BENGALURU LOCAL
സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: റോഡിലെ സ്പീഡ് ബ്രേക്കർ മുറിച്ചുകടന്ന ശേഷം ബസ് തെന്നി റോഡിന്റെ സൈഡിലേക്ക് മറിഞ്ഞു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഇരുപതിലധികം യാത്രക്കാർക്ക് പരിക്കേറ്റതായാണ് അറിയുന്നത്. ഹോസ്‌കോട്ട് താലൂക്കിലെ ചിന്താമണി-ഹോസ്‌കോട്ട് ഹൈവേയിൽ ബനഹള്ളി ഗേറ്റിന് സമീപമാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ചിന്താമണിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 20ലധികം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹൊസ്‌കോട്ട് നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൊസ്‌കോട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Read Moreകുരങ്ങ് രോഗം ബാധിച്ച് 18 കാരി മരിച്ചു
ബെംഗളൂരു: ഹൊസാനഗർ താലൂക്കിലെ പാലസ് കോപ്പ ഗ്രാമത്തിൽ 18 വയസ്സുകാരി പനി ബാധിച്ച് മരിച്ചു. കഴിഞ്ഞ ആഴ്ചയാണ് പനി ബാധിച്ചത്. പിന്നീട് കടുത്ത പനി ബാധിച്ച യുവതിയെ ഷിമോഗയിലെ മെഗൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഐസിയുവിൽ ചികിത്സയിലായിരുന്നു. പനി കുറയാത്തതിനാൽ വെള്ളിയാഴ്ച യുവതിയെ മണിപ്പാലിലേക്ക് മാറ്റി. നിർഭാഗ്യവശാൽ, ചികിത്സ ഫലിക്കാതെ തിങ്കളാഴ്ച വൈകുന്നേരത്തോടെ യുവതി മരിച്ചു. രക്തപരിശോധന നടത്തിയപ്പോൾ യുവതിയുടെ രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകൾ കുറവായിരുന്നു. ആർ.ടി.പി.സി.ആർ ആദ്യം പരിശോധിച്ചപ്പോൾ നെഗറ്റീവായിരുന്നു. രണ്ടാം തവണ പരിശോധിച്ചപ്പോൾ കെ.എഫ്.ഡി.(കാസനൂർ ഫോറസ്റ്റ് ഡിസീസ്) പോസിറ്റീവായി കണ്ടു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ കുറഞ്ഞപ്പോൾ…
Read Moreമലിനജലം കുടിച്ച് വായോധിക മരിച്ചു; 35 പേർ ആശുപത്രിയിൽ
ബെംഗളൂരു: വിജയനഗർ ഹോസ്‌പേട്ട് മുനിസിപ്പൽ കൗൺസിലിലെ കരിഗനൂർ വാർഡിൽ മലിനജലം കുടിച്ച് 35 പേർ രോഗബാധിതരാകുകയും വായോധിക മരിക്കുകയും ചെയ്തു. സീതമ്മ എന്ന 66കാരിയാണ് മരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് മുനിസിപ്പൽ കമ്മീഷണർ ബന്ദി വഡ്ഡർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ അഭിയന്തര സതീഷ്, ജൂനിയർ അഭിയന്തര ഖാസി എന്നിവരെ സസ്പെൻഡ് ചെയ്യാൻ ജില്ലാ ഇൻചാർജ് മന്ത്രി ജമീർ അഹമ്മദ് ഖാൻ നിർദ്ദേശം നൽകി. മൂന്ന് ഉദ്യോഗസ്ഥരെ ഉടൻ സസ്‌പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ദിവാകറുമായി നിരന്തരം…
Read Moreവിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; മലയാളി കാമുകന്റെ വിവാഹ ദിവസം പോലീസുമായി കന്നഡ യുവതിയുടെ എൻട്രി
ബെംഗളുരു: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സുഹൃത്തിനെ തേടി വിവാഹ ദിവസം വിവാഹവേദിയിൽ കന്നഡ യുവതി എത്തി. ഉളളാള്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടേക്കാര്‍ ബീരിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ആണ്‍ സുഹൃത്തിന്റെ വിവാഹ വേദിയിലേക്കാണ് മൈസൂരു സ്വദേശിയായ യുവതി പോലീസുമായി എത്തിയത്. യുവതി എത്തുമെന്ന് അറിഞ്ഞ യുവാവ് മുഹൂര്‍ത്തത്തിന് മുമ്പേ മംഗളുരു സ്വദേശിനിയെ താലി ചാര്‍ത്തി മുങ്ങിയിരുന്നു. കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റില്‍ വെച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 19 ലക്ഷം രൂപയും പണവും തട്ടിയെടുത്തെന്നും കാണിച്ച് യുവതി പന്തീരങ്കാവ് പോലീസില്‍ പരാതി…
Read Moreകാർ ബൈക്കിലിടിച്ച് മൂന്ന് പേർ മരിച്ചു
ബെംഗളൂരു : തുമകൂരുവിൽ അതി വേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മൂന്നുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ അനിൽ കുമാർ (21), നരസിംഹ മൂർത്തി (21), കാവ്യ( 19) എന്നിവരാണ് മരിച്ചത്. മൂവരും തിപ്തൂർ സ്വദേശികളാണ്. ശനിയാഴ്ച രാത്രി 11.30-ഓടെ തുറുവക്കരെയിലാണ് അപകടമുണ്ടായത്. ആദി ചുഞ്ചനഗിരി മഠം സന്ദർശിച്ചശേഷം തിരികെ ബൈക്കിൽ വരുകയായിരുന്നു ഇവർ. തുറുവക്കെരെയിലെത്തിയപ്പോൾ എതിരേ വരുകയായിരുന്ന കാർ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രദേശവാസികൾ ഉടൻ മൂവരേയും തൊട്ടടുത്ത സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി തുറുവക്കരെ പോലീസ് അറിയിച്ചു.
Read Moreറെയിൽവെ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: കാസർകോട് പള്ളിക്കരയിൽ റെയിൽവെ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജോലി സംബന്ധമായ മംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് അപകടം എന്നാണ് ലഭിച്ച വിവരം. വയനാട് കൽപ്പറ്റ സ്വദേശി ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. പള്ളിക്കര മസ്തിഗുഡ്ഡെയിൽ റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ബേക്കൽ ഭാഗത്ത് ട്രാക്കിൽ ഒരാൾ വീണു കിടക്കുന്നുവെന്ന വിവരം മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാസർകോട് റെയിൽവെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…
Read Moreഅവിവാഹിതയായ യുവതി പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു
ബെംഗളൂരു: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. അരെഗുജ്ജനഹള്ളി ഗ്രാമത്തിലാണ് സംഭവം. ഗർഭിണിയായ 25 വയസുകാരി രാത്രിയിൽ പ്രസവ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഗ്രാമത്തിന് പുറത്ത് വന്ന് പ്രസവിച്ച് കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. സമൂഹത്തെ ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. രാവിലെ ഗ്രാമവാസികൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ശിശുസംരക്ഷണ യൂണിറ്റും ആരോഗ്യവകുപ്പ് ജീവനക്കാരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഗുരുതരമായി രക്തസ്രാവം അനുഭവപ്പെട്ട യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നവജാത ശിശുവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് അയച്ചു. സംഭവത്തിൽ വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസർ ഉഷ…
Read Moreബിഎംടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു
ബെംഗളൂരു: മാറത്തഹള്ളിയിലെ വർത്തൂർ മെയിൻ റോഡിൽ ബിഎംടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. ഇളങ്കോവൻ സെങ്കടവൽ (43) ആണ് മരിച്ചത്. കുന്ദലഹള്ളി ജംഗ്ഷനിൽ നിന്ന് ബെല്ലന്തൂരിലേക്ക് പോവുകയായിരുന്നു ഇളങ്കോവൻ. ഇതേ റൂട്ടിൽ വരികയായിരുന്ന ബിഎംടിസി വോൾവോ ബസും ഇരുചക്രവാഹനവും കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിലത്തുവീണ ഇളങ്കോവന്റെ തലയിലും മുഖത്തും പരിക്കേറ്റു. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സ ഫലിക്കാതെ രാത്രി വൈകി മരിച്ചു. സംഭവത്തിൽ എച്ച്എഎൽ ട്രാഫിക് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreജാലഹള്ളിയിൽ യാത്രക്കാരൻ ട്രാക്കിലേക്ക് വീണു; മെട്രോ ഗതാഗതം നിർത്തിവച്ചു.
ബെംഗളൂരു : യാത്രക്കാരൻ മെട്രോ ട്രെയിനിന് അടിയിലേക്ക് വീണതിന് തുടർന്ന് ഗ്രീൻ ലൈനിൽ മെട്രോ ഗതാഗതം നിർത്തിവച്ചു. ഇന്ന് വൈകുന്നേരം 7.20 ന് ആണ് സംഭവം, ജാലഹള്ളിയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുകയായിരുന്ന മെട്രോ ട്രൈയിനിന് അടിയിലേക്ക് യാത്രക്കാരൻ വീഴുകയായിരുന്നു. https://x.com/BVaartha/status/1743269208366915977?s=20 ഉടൻ തന്നെ ട്രെയിൻ നിർത്തുകയും പരിക്കു പറ്റിയ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഗ്രീൻ ലൈനിൽ ജാലഹള്ളിക്ക് സമീപം ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.
Read More