ചെന്നൈ : പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് ആഗോള സ്റ്റാർട്ടപ്പ് ഉച്ചകോടി നടത്തുന്നു. ചെന്നൈയിൽ ഫെബ്രുവരി 21, 22 തീയതികളിലാണ് ഉച്ചകോടി നടക്കുക. തമിഴ്‌നാട് സ്റ്റാർട്ടപ്പ് ആൻഡ് ഇനവേഷൻ മിഷനാണ്(ടി.എ.എൻ.എസ്.ഐ.എം.) ഉച്ചകോടി സംഘടിപ്പിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രധാന സ്റ്റാർട്ടപ്പുകളും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധയിടങ്ങളിലുള്ള ഏജൻസികളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. മറ്റിടങ്ങളിലെ അവസ്ഥ മസ്സിലാക്കുകയും തമിഴ്‌നാട്ടിൽ സ്റ്റാർട്ടപ്പുകൾക്ക് യോജിച്ച അന്തരീക്ഷമാണ് ഉള്ളതെന്ന വസ്തുത യുവസംരംഭകരെ ബോധ്യപ്പെടുത്തുകയുമാണ് ഉച്ചകോടിയുടെ ഉദ്ദേശ്യം. നന്ദമ്പാക്കത്തെ ചെന്നൈ ട്രേഡ് സെന്ററിലാണ് പരിപാടി നടക്കുക. ഇതിനായി സംസ്ഥാന ചെറുകിട വ്യവസായ…
Read MoreCategory: Chennai Local
ആഗോള മുത്തമിഴ് മുരുകഭക്തസമ്മേളനം 24, 25 തീയതികളിൽ
പഴനി : ആഗോള മുത്തമിഴ് മുരുകഭക്തസമ്മേളനം 24, 25 തീയതികളിൽ പഴനിയാണ്ടവർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. മലേഷ്യ, ജപ്പാൻ, സ്വിറ്റ്‌സർലൻഡ് തുടങ്ങി വിദേശരാജ്യങ്ങളിൽനിന്നുള്ള 131 പ്രതിനിധികൾ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആത്മീയനേതാക്കളും പ്രഭാഷകരുമടങ്ങുന്ന 526 പ്രതിനിധികളും പങ്കെടുക്കും. സമ്മേളനത്തിന്റെ മുഖ്യവേദിയിൽ 10,000 പേർക്കുള്ള ഇരിപ്പിടമാണ് സജ്ജമാക്കിയിരിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ 350 ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കും. കലാസാംസ്കാരിക പരിപാടികളുമുണ്ടാകും.
Read Moreതീവണ്ടിയിൽനിന്ന് പിടിച്ചെടുത്ത ഇറച്ചിയിൽ 1000 കിലോ കാണ്മാനില്ല
ചെന്നൈ : ബിക്കാനിർ-മധുര എക്സ്പ്രസിൽനിന്ന് പിടിച്ചെടുത്ത 1700 കിലോ പഴകിയ ആട്ടിറച്ചിയിൽ 1000 കിലോ കാണാനില്ലെന്ന് ചെന്നൈ കോർപ്പറേഷൻ അധികൃതർ. ആർ.പി.എഫിന്റെ സഹായത്തോടെ ഭക്ഷ്യസുരക്ഷാവകുപ്പാണ് പഴകിയ ഇറച്ചി തിങ്കളാഴ്ച എഗ്‌മോറിൽവെച്ച് പിടിച്ചെടുത്തത്. ഇറച്ചിയുടെ സാംപിളുകൾ ലാബിലേക്ക് അയച്ചശേഷം അവ നശിപ്പിക്കാനായി ചെന്നൈ കോർപ്പറേഷന് കൈമാറിയതായിരുന്നു. എന്നാൽ, അവ നശിപ്പിക്കാതെ ഇത്രയും ദിവസം സൂക്ഷിച്ചതെന്തിനെന്ന ചോദ്യത്തിന് കോർപ്പറേഷൻ അധികൃതരിൽനിന്ന് കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ജയ്‌പുരിൽനിന്ന് തീവണ്ടിയുടെ ലഗേജ് വാനിൽ കയറ്റിക്കൊണ്ടുവന്ന ഇറച്ചിക്ക് അഞ്ചുദിവസമെങ്കിലും പഴക്കമുണ്ടാകുമെന്ന് പിടിച്ചെടുത്ത ദിവസംതന്നെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. പിടിച്ചെടുത്തശേഷം മൂന്നുദിവസം പിന്നിട്ടപ്പോഴാണ് മോഷണംനടന്നതായി…
Read Moreമൂന്നുവർഷംകൊണ്ട് ധാരണയായത് 9.7 ലക്ഷം കോടിയുടെ നിക്ഷേപം: മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ : തമിഴ്‌നാട്ടിൽ കഴിഞ്ഞ മൂന്നുവർഷംകൊണ്ട് 9.7 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയായെന്ന് സംസ്ഥാനസർക്കാർ. ഇവയിലൂടെ 31 ലക്ഷം പേർക്കാണ് തൊഴിൽലഭിക്കുകയെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. ഒരു ലക്ഷം തൊഴിലവസരം സൃഷ്ടിക്കുന്ന 68,773 കോടിയുടെ സംരംഭങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞദിവസം സ്റ്റാലിൻ നിർവഹിച്ചിരുന്നു. 2021-ൽ ഡി.എം.കെ. അധികാരത്തിൽ എത്തിയതിനുശേഷം വിദേശനിക്ഷേപം ആകർഷിക്കാൻ സ്റ്റാലിന്റെ നേതൃത്വത്തിൽ നടത്തിയ വിദേശയാത്രകളിലൂടെയും ജനുവരിയിൽ നടത്തിയ ആഗോള നിക്ഷേപകസംഗമത്തിലൂടെയുമാണ് ഇത്രയധികം നിക്ഷേപത്തിന് ധാരണയുണ്ടാക്കിയത്. പല സംരംഭങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിക്കുകയും ചെയ്തു. ‘‘വ്യവസായമേഖല വളരുന്നതനുസരിച്ച് സംസ്ഥാനം പുരോഗമിക്കും.…
Read Moreസ്കൂളിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 11 പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ചെന്നൈ : കൃഷ്ണഗിരി ജില്ലയിലെ സ്കൂളിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 11 പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കാലിന് പരിക്കേറ്റതിനാൽ മുഖ്യപ്രതി ശിവരാമൻ ആശുപത്രിയിൽ ചികിത്സയിലാണ്. 11 പേരെയും സെപ്റ്റംബർ രണ്ട് വരെ റിമാൻഡ് ചെയ്താണ് കോടതി ഉത്തരവിട്ടത്. അതേസമയം, സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്കൂൾ വിദ്യാഭ്യാസവകുപ്പ് അധികൃതർ വിദഗ്ധസംഘത്തെ നിയോഗിച്ചു. അനുമതിയില്ലാതെ ക്യാമ്പ്നടത്തിയാൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. പെൺകുട്ടികൾക്ക് പരിശീലനം നൽകാൻ എൻ.സി.സി. വനിത ട്രെയിനർമാരെയും ആൺകുട്ടികൾക്ക് പരിശീലനം നൽകാൻ പുരുഷ ട്രെയിനർമാരെയും നിയമിക്കണമെന്നും നിർദേശം…
Read Moreസ്വകാര്യ എൻജിനിയറിങ് കോളേജുകളിലെ ആയിരത്തോളം അധ്യാപകരെ പുറത്താക്കിയേക്കും
ചെന്നൈ : ഒരേസമയം ഒന്നിലധികം കോളേജുകളിൽ ജോലിചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് തമിഴ്‌നാട്ടിലെ എൻജിനിയറിങ് കോളേജുകളിലെ ആയിരത്തോളം അധ്യാപകർ പുറത്താക്കൽ ഭീഷണിയിൽ. നിയമങ്ങൾ ലംഘിച്ച സ്വകാര്യ എൻജിനിയറിങ് കോളേജുകൾക്കെതിരേയും നടപടിയെടുക്കാൻ അണ്ണാ സർവകലാശാല തീരുമാനിച്ചു. ചെന്നൈയിലെ അഴിമതിവിരുദ്ധ എൻ.ജി.ഒ. അരപ്പോർ ഇയക്കമാണ് എൻജിനിയറിങ് കോളേജുകളിലെ വൻ ക്രമക്കേടുകളെക്കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. വ്യാജ തിരിച്ചറിയൽരേഖകൾ ഉപയോഗിച്ച് പല അധ്യാപകരും ഒന്നിലധികം കോളേജുകളിൽ ഒരേസമയം ജോലിചെയ്യുന്നതായി സംഘടന ആരോപിച്ചു. അന്വേഷണത്തിനായി അണ്ണാ സർവകലാശാല നിയോഗിച്ച സമിതി കുറ്റക്കാരായി കണ്ടെത്തിയ 295 സ്വകാര്യ എൻജിനിയറിങ് കോളേജുകൾക്ക് കാരണംകാണിക്കൽ നോട്ടീസയച്ചു. ശമ്പളപ്പട്ടികയിൽ വ്യാജ…
Read Moreബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്‌ട്രോങിന്റെ കൊലപാതകം: സംവിധായകൻ നെൽസണിന്റെ ഭാര്യയെ ചോദ്യം ചെയ്തു
ചെന്നൈ : ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്‌ട്രോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമ സംവിധായകൻ നെൽസണിന്റെ ഭാര്യ മോനിഷയെ ചോദ്യം ചെയ്തു. കേസിൽ തേടിവരുന്ന മൊട്ട കൃഷ്ണൻ എന്ന റൗഡിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് സി.ബി.സി.ഐ.ഡി. ചോദ്യംചെയ്തത്. കേസിൽ പ്രധാന പ്രതികളിൽ ഒരാളെന്ന് കരുതപ്പെടുന്ന സമ്പോ സെന്തിലിന്റെ കൂട്ടാളിയായ കൃഷ്ണൻ വിദേശത്തേക്ക് കടന്നുവെന്ന് വിവരം. വിദേശത്തേക്ക് പോകുന്നതിന് മുൻപ് മോനിഷയുമായി കൃഷ്ണൻ ഫോണിൽ സംസാരിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. നെൽസണെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ആംസ്‌ട്രോങ് കൊലക്കേസിൽ ഇതുവരെ 24…
Read Moreതമിഴ്‌നാട് ഗവർണറുടെ കാലാവധി നീട്ടുന്നതിൽ അനിശ്ചിതത്വം
ചെന്നൈ : തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നു. ജൂലായ് 31-ന് നിയമനകാലാവധി അവസാനിച്ചുവെങ്കിലും ഇതുവരെ കാലാവധി നീട്ടിയതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പദവിയിൽ തുടരുന്നത് സംബന്ധിച്ച് വ്യക്തതയ്ക്കായി ഈ മാസം ആദ്യം ഡൽഹിയിൽ സന്ദർശനം നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. അതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ കാണാൻ ഒരുങ്ങുകയാണ് അദ്ദേഹം.
Read Moreമദിരാശി കേരളസമാജം ഓണച്ചന്ത സെപ്റ്റംബർ പത്തുമുതൽ 14 വരെ
ചെന്നൈ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം വേണ്ടെന്നുവെച്ചെങ്കിലും ചെന്നൈ മലയാളികൾക്കായി മദിരാശി കേരളസമാജം വിപുലമായ ഓണച്ചന്തയൊരുക്കും. നേന്ത്രപ്പഴം, വിവിധയിനം ചിപ്‌സുകൾ, ശർക്കരവരട്ടി, അച്ചാറുകൾ, പായസസാമഗ്രികൾ, പച്ചക്കറികൾ, നാടൻ വെളിച്ചെണ്ണ, കുത്താമ്പുള്ളി തുണിത്തരങ്ങൾ തുടങ്ങി ഗുണമേന്മയുള്ള വിഭവങ്ങൾ കേരളത്തിൽനിന്ന് ശേഖരിച്ച് മിതമായവിലയിൽ വിൽപ്പനനടത്തും. സെപ്റ്റംബർ പത്തുമുതൽ 14 വരെ സമാജം ഹാളിലായിരിക്കും ഓണച്ചന്ത പ്രവർത്തിക്കുക. ഓണച്ചന്തയുടെ ചെയർമാനായി പ്രീമിയർ ജനാർദനനെയും ജനറൽ കൺവീനറായി എം.കെ.എ. അസീസിനെയും തിരഞ്ഞെടുത്തു. സംഘാടകസമിതി യോഗത്തിൽ സമാജം പ്രസിഡന്റ് എം. ശിവദാസൻ പിള്ള അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ടി. അനന്തൻ,…
Read Moreപബ്ബിൽ കൂട്ടുകാർക്കൊപ്പം നൃത്തംചെയ്യുന്നതിനിടെ കോളേജ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു
ചെന്നൈ : നഗരത്തിലെ പബ്ബിൽ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നിതിനിടെ കുഴഞ്ഞുവീണു കോളേജ് വിദ്യാർഥി മരിച്ചു. ശിവഗംഗജില്ലയിലെ കാരക്കുടി സ്വദേശി മുഹമ്മദ് സുഹൈലാണ് (22) മരിച്ചത്. ചെന്നൈയിൽ എം.ബി.എ. ഒന്നാംവർഷ വിദ്യാർഥിയായ സുഹൈൽ നുങ്കമ്പാക്കത്തുള്ള പബ്ബിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു. നൃത്തംചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ സുഹൈലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Read More