ചെന്നൈ : ചെന്നൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹൃദയാഘാതംമൂലം വയോധികൻ മരിച്ചു. ചെന്നൈ സ്വദേശി ജഗന്നാഥൻ (92) ആണ് മരിച്ചത്. യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വിമാനജീവനക്കാർ പ്രാഥമികചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്, പൈലറ്റ് എയർപോർട്ട് ട്രാഫിക് കൺട്രോളിനെ (എ.ടി.സി.) ഉടൻ വിവരമറിയിച്ചശേഷം വിമാനം അടിയന്തരമായി നിലത്തിറക്കി. ഡോക്ടർമാർ വിമാനത്തിൽക്കയറി പരിശോധിച്ചപ്പോഴക്കും ജഗന്നാഥൻ മരിച്ചിരുന്നു. എയർപോർട്ട് പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ക്രോംപേട്ട് സർക്കാർ ആശുപത്രിയിലേക്കുമാറ്റി. പിന്നീട്, ചെന്നൈയിൽനിന്ന് മറ്റൊരുവിമാനത്തിൽ ഞായറാഴ്ച പുലർച്ചെ 4.20-ഓടെ 196 യാത്രക്കാരെ കയറ്റിയയച്ചു.
Read MoreCategory: Chennai Local
തിയതി മാറ്റി; എസ്.എസ്.എൽ.വി. വിക്ഷേപണം 16-ന്
ചെന്നൈ : ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പനചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളി (എസ്.എസ്.എൽ.വി)ന്റെ മൂന്നാം വിക്ഷേപണം 16-ന് നടക്കും. വിക്ഷേപണം സ്വാതന്ത്ര്യദിനത്തിലായിരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-08 നെയും വഹിച്ചുകൊണ്ടാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് രാവിലെ 9.17-ന് റോക്കറ്റ് കുതിക്കുക. എസ്.എസ്.എൽ.വിയുടെ അവസാനത്തെ പരീക്ഷണ വിക്ഷേപണമായിരിക്കും ഇത്. അതോടെ ഈ വിക്ഷേപണ വാഹനം പൂർണസജ്ജമായതായി പ്രഖ്യാപിക്കുകയും വാണിജ്യ വിക്ഷേപണങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യും.
Read Moreഓട വൃത്തിയാക്കുന്നതിനിടെ വിഷവായു ശ്വസിച്ച് 25 കാരനായ തൊഴിലാളി മരിച്ചു
ചെന്നൈ : ഓട വൃത്തിയാക്കുന്നതിനിടെ വിഷവായു ശ്വസിച്ച് കരാർത്തൊഴിലാളി മരിച്ചു. ആവഡി കോർപ്പറേഷൻ പരിധിയിലുൾപ്പെട്ട സരസ്വതി നഗർ കുറിഞ്ചി സ്ട്രീറ്റിലെ ഓട വൃത്തിയാക്കുന്നതിടെ ഗോപിനാഥ് (25) എന്ന തൊഴിലാളിയാണ് മരിച്ചത്. ഗോപിനാഥ് ആവഡി അരുന്ധതിപുരം സ്വദേശിയാണ്. ഗോപിനാഥുൾപ്പെടെ നാലുപേർചേർന്നാണ് ഓട വൃത്തിയാക്കിക്കൊണ്ടിരുന്നത്. ഇതിനിടയിലാണ് ഗോപിനാഥ് തളർന്നുവീണത്. കോർപ്പറേഷൻ അധികൃതരെത്തി ഉടനെ ആവഡി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പോക്ക് ഗവ. ആശുപത്രിയിലേക്കുമാറ്റി. ആവഡി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read Moreമീൻപിടിത്തക്കാർക്കുനേരേ ശ്രീലങ്കയിൽ നിന്നുള്ള കടൽക്കൊള്ളക്കാരുടെ ആക്രമണം
ചെന്നൈ : നാഗപട്ടണത്തു നിന്ന് കടലിൽപോയ നാലു മീൻപിടിത്തക്കാർ ശ്രീലങ്കയിൽനിന്നുള്ള കൊള്ളക്കാരുടെ ആക്രമണത്തിനിരയായി. ഒരാഴ്ചയ്ക്കുള്ളിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ ആക്രമണമാണിത്. നാഗപട്ടണത്തെ അരുക്കാട്ടുതുറയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച കോടിയക്കരയ്ക്കു സമീപം മീൻപിടിക്കവേയാണ് നാലു ബോട്ടുകളിലായി കടൽക്കൊള്ളക്കാരെത്തിയത്. കത്തിയും മറ്റ് ആയുധങ്ങളുമായി ആക്രമിച്ച സംഘം 700 കിലോഗ്രാം വലയും ജി.പി.എസ്. ഉപകരണങ്ങളും മൊബൈൽ ഫോണുകളും സ്വർണമാലയും മോതിരവും മറ്റും കവർന്നു. ആക്രമണത്തിൽ പരിക്കേറ്റ മീൻപിടിത്തക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച അരുക്കാട്ടുതുറയിൽ നിന്നുപോയ മീൻപിടിത്തക്കാർ ഇതേ സ്ഥലത്തുവെച്ച് ആക്രമിക്കപ്പെട്ടിരുന്നു. ഒരാൾക്ക് പരിക്കേറ്റിരുന്നു.
Read Moreവീട്ടിലെത്തിച്ച ഭക്ഷണ പാക്കറ്റിൽ നൂറുരൂപയുടെ സാധനങ്ങൾ ഇല്ലെന്ന പരാതി; ഭക്ഷണവിതരണക്കാർക്ക് 15,000 രൂപ പിഴ
ചെന്നൈ : വീട്ടിലെത്തിച്ച ഭക്ഷണ പാക്കറ്റിൽ നൂറുരൂപയുടെ ദോശയും ഊത്തപ്പവും ഇല്ലെന്ന പരാതിയിൽ ഭക്ഷണവിതരണക്കാർക്ക് ഉപഭോക്തൃ കോടതി 15,000 രൂപ പിഴവിധിച്ചു. ഭക്ഷണസാധനങ്ങൾ എടുത്തുവെക്കേണ്ടത് ഹോട്ടലിന്റെ ഉത്തരവാദിത്വമാണെന്ന വിതരണക്കാരുടെ വാദം തള്ളിയാണ് തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലാ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. ചെന്നൈക്കടുത്ത് പൂനമല്ലി സ്വദേശിയായ ആനന്ദ് ശേഖർ 2023 ഓഗസ്റ്റ് 21-ന് പ്രമുഖ ഭക്ഷണവിതരണശൃംഖല വഴി ഹോട്ടലിൽനിന്ന് ഭക്ഷണസാധനങ്ങൾ ഓർഡർ ചെയ്തു. 100 രൂപയുടെ ദോശയും ഊത്തപ്പവുമടക്കം മൊത്തം 498 രൂപയായിരുന്നു ബിൽ തുക. വീട്ടിലെത്തി പാക്കറ്റ് തുറന്നുനോക്കിയപ്പോൾ ദോശയും ഊത്തപ്പവുമില്ലായിരുന്നു. ഭക്ഷണവിതണശൃംഖലയുടെ കസ്റ്റമർ…
Read Moreവി.ജെ. ചിത്രയുടെ മരണം: ഭർത്താവുൾപ്പെടെയുള്ള പ്രതികളെ വെറുതേവിട്ടു
ചെന്നൈ : ടെലിവിഷൻ താരം വി.ജെ. ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവുൾപ്പെടെ ഏഴുപേരെ തിരുവള്ളൂരിലെ അതിവേഗകോടതി വെറുതേവിട്ടു. ചിത്രയുടെ മരണം കൊലപാതകമാണെന്നതിനോ പ്രതികൾക്ക് മരണത്തിൽ പങ്കുണ്ടെന്നതിനോ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ ഏഴിനാണ് ചിത്രയെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഹേമന്ത് ഉൾപ്പെടെ ഏഴുപേരെ കേസിൽ അറസ്റ്റുചെയ്തിരുന്നു.
Read Moreകേരളത്തിൽ ഇത്തവണ സൗജന്യ ഓണകിറ്റ് ആർക്കെല്ലാം; വിശദാംശങ്ങൾ
തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കും. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ 4 പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ കിറ്റുകള്‍ നല്‍കും. 5.87 ലക്ഷം പേര്‍ക്കാണ് കിറ്റ് ലഭിക്കുക. സപ്ലൈകോ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. ഓണച്ചന്തകള്‍ അടുത്ത മാസം നാലിനാണ് തുടങ്ങുന്നത്. എല്ലാ ജില്ലകളിലും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നു വീതവും ചന്തകള്‍ ഉണ്ടാകും. ഉത്രാടം വരെ ഇവ പ്രവര്‍ത്തിക്കും. അവസാന 5 ദിവസങ്ങളില്‍…
Read Moreറോഡിൽ അലഞ്ഞുതിരിയുന്ന പശുവുമായി കൂട്ടിയിടിച്ചു വീണ യുവാവ് ലോറി കയറി മരിച്ചു
ചെന്നൈ : റോഡിൽ അലഞ്ഞുതിരിയുന്ന പശുവുമായി കൂട്ടിയിടിച്ചുവീണ ബൈക്ക് യാത്രക്കാരൻ ലോറികയറി മരിച്ചു. താംബരത്തെ സോമങ്കളത്താണ് സംഭവം. കടലൂർ സ്വദേശി ധർമദുരൈയാണ് (30) മരിച്ചത്. കുന്നത്തൂർ-ശ്രീപെരുംപുദൂർ പാതയിൽ പോവുകയായിരുന്ന ബൈക്കിനു മുന്നിലേക്ക് പെട്ടെന്ന് പശു കയറിവരുകയായിരുന്നു.
Read Moreസിനിമ ചിത്രീകരണത്തിനിടെ നടൻ സൂര്യയുടെ തലയ്ക്ക് പരുക്ക്
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44ന്‍റെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയുടെ തലയ്ക്ക് പരുക്ക്. സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സൂര്യയുടെ പരിക്ക് നിസാരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഊട്ടിയിലെ ആശുപത്രിയിൽ ചികിൽസയ്ക്കുശേഷം കുറച്ചുദിവസം വിശ്രമിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സൂര്യയെ വച്ചുള്ള പ്രധാന രംഗങ്ങളാണ് ഊട്ടിയില്‍ ചിത്രീകരിക്കുന്നത്. സൂര്യയുടെ പരുക്ക് ഗൗരവമുള്ളതല്ലെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എക്സ് പോസ്റ്റില്‍ പറയുന്നത്. നിർമ്മാതാവ് രാജശേഖർ പാണ്ഡ്യൻ എഴുതിയ ഇങ്ങനെയാണ് “പ്രിയപ്പെട്ട ആരാധകരെ, ഇതൊരു ചെറിയ…
Read Moreകനത്ത മഴ: പലയിടങ്ങളിലും വെള്ളംകയറി
ചെന്നൈ : കൊത്തഗുഡം, ഖമമം ജില്ലകളിൽ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഭദ്രാചലം ടൗണിൽ വെള്ളംകയറി. കൊത്തഗുഡം കൽക്കരി ഖനികളിൽ ഉത്പാദനംനിലച്ചു. ഗോദാവരിനദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന ഭദ്രാചലം ക്ഷേത്രനഗരിയിൽ വെള്ളം കയറി. റോഡുകളും അന്നദാന മണ്ഡപവും മുങ്ങി. വെള്ളക്കെട്ടുള്ളതിനാൽ ജനം വലഞ്ഞു. ക്ഷേത്രനഗരിയിൽനിന്ന് ഗോദാവരി നദിയിലേക്ക് വെള്ളം പമ്പുചെയ്തുമാറ്റാൻ മന്ത്രി തുമ്മല നാഗേശ്വര റാവു നിർദേശിച്ചു. തുടർന്ന് വെള്ളം നദിയിലേക്ക് മാറ്റി.
Read More