ചെന്നൈ: ചെന്നൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം പെട്ടെന്ന് റദ്ദാക്കിയത് 210 യാത്രക്കാര്‍ക്ക് ദുരിതത്തിലാക്കി. ലണ്ടനില്‍ നിന്നുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ പാസഞ്ചര്‍ വിമാനം ദിവസവും പുലര്‍ച്ചെ 3.30ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തുകയും തുടര്‍ന്ന് 5.35ന് ചെന്നൈയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടുകയും ചെയ്യും. ഇത്തരത്തില്‍ ഇന്നലെ വൈകിട്ട് 240ഓളം യാത്രക്കാരുമായി ലണ്ടനില്‍ നിന്ന് പുറപ്പെട്ട് ചെന്നൈയിലേക്ക് പോവുകയായിരുന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം പെട്ടെന്ന് ലണ്ടനിലേക്ക് തിരിച്ച് ഇറക്കുകയായിരുന്നു. തുടര്‍ന്നാണ് വിമാനത്തിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ജീവനക്കാര്‍ ഇടപെട്ടത്. എന്നാല്‍, വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍…
Read MoreCategory: Chennai Local
ചെന്നൈയില്‍ 800 കിലോ പഴകിയ ഇറച്ചി പിടികൂടി
ചെന്നൈ: ചെന്നൈ സെനായ് നഗര്‍ മേഖലയിലെ കടകളില്‍ അഴുകിയ ഇറച്ചി വിതരണം ചെയ്യുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥന്‍ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സെനായ് സിറ്റിയിലെ അരുണാചലം സ്ട്രീറ്റില്‍ ശക്തിവേലിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ അപ്രതീക്ഷിത റെയ്ഡ് നടത്തി. അവിടെ് ബീഫ് ചീഞ്ഞളിഞ്ഞ നിലയില്‍ പെട്ടികളില്‍ സൂക്ഷിച്ചിരുന്നതായും മാംസത്തില്‍ ഉറുമ്പും ഈച്ചയും നിറഞ്ഞതായും കണ്ടെത്തി. തുടര്‍ന്ന് ഇവരില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് വെറ്ററിനറി കോളേജിലേക്ക് പരിശോധനയ്ക്ക് അയച്ചു. കൂടാതെ 800 കിലോ…
Read Moreഫ്രിഡ്ജിൽനിന്ന് ഷോക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു
ചെന്നൈ : ഫ്രിഡ്ജിൽനിന്ന് ഷോക്കേറ്റ് അഞ്ചുവയസ്സുകാരി മരിച്ചു. ആവഡിയിൽ താമസിക്കുന്ന ഗൗതം-പ്രിയമണി ദമ്പതിമാരുടെ മകൾ രൂപാവതിയാണ് മരിച്ചത്. കുട്ടി ഫ്രിഡ്ജ് തുറന്നപ്പോൾ ഷോക്കേറ്റ് താഴെവീഴുകയായിരുന്നു. മാതാപിതാക്കൾ ഉടനെ ആവഡി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആവഡി പോലീസ് കേസെടുത്തു.
Read Moreബാലാജിയുടെ ഹർജി: ഇ.ഡി.ക്ക് ഹൈ ക്കോടതി നോട്ടീസ്
ചെന്നൈ : നിയമനക്കോഴയുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുൻമന്ത്രി സെന്തിൽ ബാലാജി നൽകിയ റിവിഷൻ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇ.ഡി.ക്ക് നോട്ടീസയച്ചു. 14-ന് ഹർജിയിൽ വാദം തുടരും. കേസിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് ബാലാജി നൽകിയ വിടുതൽഹർജി ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. സെഷൻസ് കോടതി വിധിയെ ചോദ്യംചെയ്താണ് ഹൈക്കോടതിയിൽ റിവിഷൻഹർജി നൽകിയത്. ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യനും ജസ്റ്റിസ് വി. ശിവജ്ഞാനവുമടങ്ങുന്ന ബെഞ്ചാണ് ബുധനാഴ്ച ഹർജി പരിഗണിച്ചത്. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിയമനത്തിന് കോഴവാങ്ങിയെന്ന കേസിന്റെ തുടർച്ചയായാണ് ബാലാജിയുടെപേരിൽ ഇ.ഡി.…
Read Moreസ്വന്തം കുറ്റകൃത്യ പശ്ചാത്തലത്താൽ ജീവനു ഭീഷണി നേരിടുന്നവർക്ക് സംരക്ഷണത്തിന് അവകാശമില്ല; ഹൈക്കോടതി
ചെന്നൈ : സ്വന്തം കുറ്റകൃത്യ പശ്ചാത്തലത്താൽ ജീവനു ഭീഷണി നേരിടുന്നവർ പോലീസ് സംരക്ഷണത്തിന് അർഹരല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. സ്ഥിതിഗതികൾ പരിശോധിച്ച്, ഉചിതമായ സാഹചര്യങ്ങളിൽ മാത്രമാണ് കോടതികൾ പോലീസ് സംരക്ഷണത്തിന് ഉത്തരവിടേണ്ടതെന്ന് ജസ്റ്റിസ് എസ്.എസ്. സുന്ദറും ജസ്റ്റിസ് എൻ. സെന്തിൽകുമാറുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. “നമ്മുടെ രാജ്യത്ത് അഴിമതിക്കും സാമൂഹികതിന്മകൾക്കുമെതിരേ വാർത്ത കൊടുത്തതിന്റെ പേരിൽ എത്രയോ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. അനധികൃത മണൽഖനനം തടഞ്ഞതിന്റെ പേരിൽ എത്രയോ സർക്കാർ ഉദ്യോഗസ്ഥർക്കു ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരമാളുകൾക്ക് പോലീസ് സംരക്ഷണം നൽകുന്ന കാര്യം പരിഗണിക്കണം. അതല്ലാതെ, സ്വന്തംചെയ്തികൾ വഴി ഭീഷണി…
Read Moreസംസ്ഥാനത്തെ 295 എൻജി. കോളേജുകളുടെ അംഗീകാരം റദ്ദാക്കും
ചെന്നൈ : വ്യാജ അധ്യാപകനിയമനം നടത്തിയ തമിഴ്‌നാട്ടിലെ 295 എൻജിനിയറിങ് കോളേജുകളുടെ അംഗീകാരം താത്കാലികമായി റദ്ദാക്കാൻ നടപടിയുമായി അണ്ണാ സർവകലാശാല. ഒരു വർഷം അംഗീകാരം റദ്ദാക്കാൻ തീരുമാനിച്ചെന്നാണ് വിവരം. ഒരേ അധ്യാപകരെ പല കോളേജുകളിൽ നിയമിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് കോളേജുകൾക്കും അധ്യാപകർക്കുമെതിരേ നടപടിയാരംഭിച്ചത്. 676 അധ്യാപകർക്കെതിരേ കേസെടുത്തിട്ടുണ്ട്. മതിയായ യോഗ്യതയുള്ള അധ്യാപകരുടെ എണ്ണം തികയ്ക്കുന്നതിനാണ് കോളേജുകൾ വ്യാജനിയമനം നടത്തിയതെന്നാണ് വിവരം. ഒരാൾ 22 കോളേജുകളിൽ വരെ പഠിപ്പിക്കുന്നതായുള്ള രേഖകൾ സർവകലാശാല നിയോഗിച്ച സമിതി കണ്ടെത്തി. അധ്യാപകർക്കെതിരേ കേസെടുത്തത് കൂടാതെ കോളേജുകളിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നൽകാനുള്ള…
Read Moreബാങ്കുതട്ടിപ്പു കേസ് പ്രതി 20 വർഷത്തിനുശേഷം പിടിയിൽ
ചെന്നൈ : ബാങ്കിൽനിന്നു പണംതട്ടി മുങ്ങി, വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പേരുകളിൽ കഴിഞ്ഞയാളെ 20 വർഷത്തിനുശേഷം സി.ബി.ഐ. അറസ്റ്റുചെയ്തു. സ്‌കൂൾ ജീവനക്കാരനായും ആൾദൈവമായും കഴിഞ്ഞയാളെ ശ്രീലങ്കയിലേക്കു കടക്കാൻ പദ്ധതിയിടുന്നതിനിടെ തമിഴ്‌നാട്ടിൽനിന്നാണ് പിടികൂടിയത്. ഹൈദരാബാദിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലിനോക്കുന്നതിനിടെ 2002 മേയിലാണ് വി. ചലപതി റാവു കേസിൽക്കുടുങ്ങിയത്. വ്യാജരേഖകളുണ്ടാക്കി 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2004-ൽ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചതോടെ ഇയാൾ ഒളിവിൽപ്പോയി. ഭർത്താവ് മരിച്ചുപോയതായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേസിൽ കൂട്ടുപ്രതിയായ ഭാര്യ ഏഴുവർഷം കഴിഞ്ഞ് കോടതിയെ സമീപിച്ചു. ഹൈദരാബാദിലെ…
Read Moreപോക്സോ കേസ് പ്രതി അതിജീവിതയുടെ അച്ഛനെ കൊന്നു
ചെന്നൈ : പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് അതിജീവിതയുടെ അച്ഛനെ അടിച്ചുകൊന്നു. പെൺകുട്ടിയുമായി കടന്നുകളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിൽ, കൃഷ്ണഗിരി ജില്ലയിലെ കേളമംഗലത്താണ് സംഭവം. 17 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ജി. വെങ്കട് രാജാണ് (24) കൊലക്കേസിൽ പിടിയിലായത്. പെൺകുട്ടിയും വെങ്കട്ടുംതമ്മിൽ നേരത്തേ പരിചയമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. വെങ്കട് മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നുകാണിച്ച് അച്ഛൻ കഴിഞ്ഞവർഷം നവംബറിൽ പരാതിനൽകി. പോക്സോ കേസ് ചുമത്തി പോലീസ് വെങ്കട്ടിനെ അറസ്റ്റുചെയ്തു. ഈവർഷം ജനുവരിയിൽ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയുമായി ബന്ധം തുടർന്നു. പെൺകുട്ടിയുടെ…
Read Moreഒരാൾ പഠിപ്പിക്കുന്നത് 22 കോളേജുകളിൽ; 676 പ്രൊഫസർമാർക്ക് എതിരേ കേസ്
ചെന്നൈ : ഒരേസമയം പല എൻജിനിയറിങ് കോളേജുകളിൽ പഠിപ്പിച്ച അണ്ണാ സർവകലാശാലയിലെ 676 പ്രൊഫസർമാർക്കെതിരേ കേസെടുത്തു. വിവിധ എൻജിനിയറിങ് കോളേജുകളിൽ ഒരേസമയം പ്രൊഫസർമാർ ക്ലാസെടുക്കുന്നെന്ന പരാതിയെത്തുടർന്ന് അന്വേഷണത്തിനായി മൂന്നംഗസമിതിയെ സർവകലാശാല നിയോഗിച്ചിരുന്നു. ഇവരുെട പരാതിയിലാണ് പോലീസ് കേസെടുത്തത്. 676 പ്രൊഫസർമാർ പലകോളേജുകളിലായി പഠിപ്പിക്കുന്നതായി മൂന്നംഗസമിതി കണ്ടെത്തിയിരുന്നു. ഇതിൽ ഒരു പ്രൊഫസർ 22 കോളേജുകളിൽ പഠിപ്പിക്കുന്നതായും തെളിഞ്ഞു.വ്യാജ ആധാർ നമ്പർ നൽകിയാണ് ഇവർ പലകോളേജുകളിലായി പഠിപ്പിച്ചത്.
Read Moreഉദയനിധിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം: പ്രതികരിച്ച് സ്റ്റാലിൻ
ചെന്നൈ : മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന റിപ്പോർട്ടുകളെ പരിഹസിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തിയാർജിച്ചുവരുകയാണല്ലോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ശക്തിയാർജിച്ചതേയുള്ളൂ മൂത്തിട്ടില്ലെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ഡി.എം.കെ.യുടെ ഉന്നതനേതാക്കളടക്കം ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇതുവരെ സ്റ്റാലിൻ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ഉടൻ തന്നെ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, മദ്യദുരന്തമടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടപടി വൈകുകയായിരുന്നു. സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി ഈ മാസം സ്റ്റാലിൻ യു.എസ്. സന്ദർശനം നടത്തുന്നുണ്ട്. ഇതിനായി…
Read More