പൊള്ളാച്ചി : പൊള്ളാച്ചി നഗരത്തിലെ തെരുവിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ പിടിക്കാൻ തുടങ്ങി. ആദ്യദിവസം രണ്ട്, ഒൻപത്, 10 വാർഡുകളിൽനിന്ന് 21 നായ്ക്കളെ പിടിച്ചു. തെരുവുകളിൽ അലഞ്ഞുനടക്കുന്ന 500-ൽപ്പരം നായ്ക്കളെ പിടിക്കാനാണ് പദ്ധതിയെന്ന് നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു.
Read MoreCategory: Chennai Local
വൈദ്യുതി കേബിൾ സ്ഥാപിക്കാനെടുത്ത കുഴിയിൽ കാർ വീണു
ചെന്നൈ : വൈദ്യുതി കേബിൾ സ്ഥാപിക്കാനെടുത്ത കുഴിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ വീണു. കാറിലുണ്ടായിരുന്ന നാലുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ല. ചെന്നൈ വിമാനത്താവളത്തിൽനിന്ന് ആന്ധ്രാപ്രദേശിലേക്ക് പോകുകയായിരുന്ന കാറാണ് പൂനമല്ലിക്കുസമീപം കാട്ടുപാക്കം ട്രങ്ക് റോഡിനുസമീപം കുഴിയിൽ വീണത്. ഞായറാഴ്ച രാവിലെയാണ് സംഭവം. കുഴിയിൽവീണ കാറിനെ ക്രെയിനുപയോഗിച്ച് പുറത്തെടുത്തു. കുഴിക്കുസമീപം വൈദ്യുതി ബോർഡ് ബാരിക്കേഡുകൾ വെച്ചിരുന്നില്ല. അതുകൊണ്ട് വാഹനമോടിക്കുന്നവർക്ക് കുഴി കൃത്യമായി കാണാൻകഴിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
Read Moreപരന്തൂർ വിമാനത്താവളം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയവർ അറസ്റ്റിൽ
ചെന്നൈ : പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയെ 17 ഗ്രാമീണരെ പോലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച വൈകീട്ട് കാഞ്ചീപുരത്ത് ഡി.എം.കെ. വജ്രജൂബിലി സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് ജാഥയായി എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കാഞ്ചീപുരം ജില്ലയിലെ ഏകനാപുരം ഗ്രാമത്തിൽനിന്നുള്ള 17 പേരാണ് വിമാനത്താവള നിർമാണത്തിനെതിരേ നിവേദനം നൽകാനെത്തിയത്. ഡി.എം.കെ. വജ്രജൂബിലി സമ്മേളനത്തിൽ പ്രസംഗിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെത്തുമ്പോൾ നിവേദനം നൽകാനായിരുന്നു പദ്ധതി. അനുമതി വാങ്ങാതെ സമ്മേളന വേദിയിലേക്ക് പ്രകടനമായെത്തിയവരെ പോലീസ് തടഞ്ഞു. അറസ്റ്റുരേഖപ്പെടുത്തി അടുത്തുള്ള കമ്യൂണിറ്റി ഹാളിലേക്കു മാറ്റി. വിമാനത്താവള നിർമാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഏകനാപുരം,…
Read Moreസംസ്ഥാനത്ത് ടാറ്റ മോട്ടോഴ്‌സ് കാർ നിർമാണ പ്ലാന്റിന് മുഖ്യമന്ത്രി തറക്കല്ലിട്ടു
ചെന്നൈ : പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ തമിഴ്നാട്ടിലെ കാർ നിർമാണ പ്ലാന്റിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശനിയാഴ്ച തറക്കല്ലിട്ടു. ഇന്ത്യയിലെ വൻകിട കമ്പനികൾ മാത്രമല്ല, ബഹുരാഷ്ട്ര കമ്പനികളുടേയും ആദ്യ നിക്ഷേപ കേന്ദ്രമായി തമിഴ്‌നാട് മാറിയിരിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. 9000 കോടി രൂപ ചെലവിൽ റാണിപ്പേട്ട് ജില്ലയിലെ പണപ്പാക്കത്താണ് 470 ഏക്കറിൽ പ്ലാന്റ് നിർമിക്കുന്നത്. ജാഗ്വർ, ലാൻഡ് റോവർ (ജെ.എൽ.ആർ) തുടങ്ങിയ ആഡംബരക്കാറുകളാണ് ഇവിടെ നിർമിക്കുക. ജെ.എൽ.ആർ. വിഭാഗത്തിലുള്ള വാഹനങ്ങൾ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റാക്കി മാറ്റുകയാണു ലക്ഷ്യം. 5,000 പേർക്ക്…
Read Moreപടക്കശാലയിൽ വൻ സ്ഫോടനം 15 കിലോമീറ്ററിലധികം ചുറ്റളവിൽ പ്രകമ്പനം
ചെന്നൈ : വിരുദുനഗർ ജില്ലയിലെ സാത്തൂരിലെ പടക്കനിർമാണശാലയിൽ വൻ സ്‌ഫോടനം. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഒറ്റമ്പട്ടി ഗ്രാമത്തിൽ കന്ദസ്വാമിയുടെ ഉടമസ്ഥതയിലുള്ള തിരുമുരുകൻ ഫയർ വർക്സ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്. സാത്തൂരിന് ചുറ്റും 15 കിലോമീറ്ററിലധികം ചുറ്റളവിൽ പ്രകമ്പനമുണ്ടായത് ജനങ്ങളെ ഭീതിയിലാക്കി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമീപത്തെ 25-ലധികം വീടുകളുടെ മേൽക്കൂരയും ചുമരും തകർന്നു. വിരുദുനഗർ, ശിവകാശി, സാത്തൂർ മേഖലകളിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് തീയണച്ചത്. ദീപാവലിക്ക് ഏറ്റവും കൂടുതൽ പടക്കം ഉണ്ടാക്കുന്ന ഇടങ്ങളിലൊന്നാണിത്. വിൽപ്പനയ്ക്കായി അയക്കാനുള്ള സ്റ്റോക്ക് റൂമിൽ രാസവസ്തുക്കൾ…
Read Moreമിനിബസ് മറിഞ്ഞ് നാലുപേർ മരിച്ചു;
ചെന്നൈ : വിരുദുനഗർ മംസാപുരത്തിനുസമീപം മിനിബസ് കുഴിയിലേക്കുമറിഞ്ഞ് മൂന്നുവിദ്യാർഥികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. 14 വിദ്യാർഥികൾ ഉൾപ്പെടെ 27 പേർക്കു പരിക്കേറ്റു. മംസാപുരത്തുനിന്ന് ശ്രീവില്ലിപുത്തൂരിലേക്കുപോയ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ഇടുങ്ങിയ റോഡിൽ വളവുതിരിയുന്നതിനിടെ ബസ് കുഴിയിലേക്കു മറിയുകയായിരുന്നു. 35 പേരാണ് ബസിലുണ്ടായിരുന്നത്. കോളേജ് വിദ്യാർഥി സതീഷ്‌കുമാർ (20), പ്ലസ്ടു വിദ്യാർഥി നിതീഷ് കുമാർ (17), ഒമ്പതാംക്ലാസ് വിദ്യാർഥി വാസുദേവൻ (15), കോളേജ് ജീവനക്കാരനായ മാടസാമി (27) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ശ്രീവില്ലിപുത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും അഗ്നിരക്ഷാസേനയുമെത്തിയാണ്…
Read Moreമക്കളെ കഴുത്തറത്തുകൊന്ന് അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ : ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് മക്കളെ കഴുത്തറത്തുകൊന്ന് അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. മധുരയിലുള്ള എസ്. സേതുപതിയാണ് (30) ഭാര്യ രാജ്വേരിയുമായുള്ള വഴക്കിന്റെപേരിൽ മക്കളായ രക്ഷനയെയും (ഏഴ്), രക്ഷിതയെയും (അഞ്ച്) കൊലപ്പെടുത്തിയത്. പെയിന്റിങ് തൊഴിലാളിയായ സേതുപതിയും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. വ്യാഴാഴ്ച രാവിലെ ഇരുവരും തമ്മിൽ വാക്തർക്കമുണ്ടായി. ഇതിന്റെ ദേഷ്യത്തിൽ കത്തിയെടുത്ത് മക്കളുടെ കഴുത്തറക്കുകയായിരുന്നു. പിന്നീട് സ്വയം കഴുത്തറക്കാനും ശ്രമിച്ചു. കുട്ടികൾ രണ്ടുപേരും ഉടൻതന്നെ മരിച്ചു.
Read Moreതമിഴ്നാട്ടിലെ ഐഫോൺ അസംബ്ലി പ്ലാന്റിലേയ്ക്ക് 20000 പേരെ കൂടി നിയമിക്കാനൊരുങ്ങി ടാറ്റ
പുത്തൻ തീരുമാനങ്ങളുമായി വീണ്ടും ടാറ്റ ഗ്രൂപ്പ്. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള കമ്പനിയുടെ പുതിയ ഐഫോൺ അസംബ്ലി പ്ലാന്റിലേയ്ക്ക് 20,000 അധിക ജീവനക്കാരെ കൂടി നിയമിക്കുമെന്ന് ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രഖ്യാപിച്ചു. ശനിയാഴ്ച്ച റാണിപ്പേട്ടിൽ ടാറ്റ മോട്ടോഴ്‌സിന്റെ 9,000 കോടി രൂപയുടെ നിർമാണ യൂണിറ്റിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്. ടാറ്റ മോട്ടോഴ്‌സിന്റെയും ജെഎൽആറിന്റെയും അത്യാധുനിക നിർമ്മാണ യൂണിറ്റും ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഉയർന്ന നിലവാരമുള്ള വാഹനങ്ങൾ നിർമ്മിക്കാനാണ് ഈ യൂണിറ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ മൂന്ന് വർഷത്തിനിടെ,…
Read Moreസൂര്യയ്ക്കും കാര്‍ത്തിക്കുമൊപ്പമുള്ള ചിത്രവുമായി ടൊവീനോ
സൂര്യയ്ക്കും കാര്‍ത്തിക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ടൊവീനോ. ചെന്നൈയില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇരുവരുടെയും നടുവില്‍ നിന്നുകൊണ്ടു ഒരു ഫാന്‍ ബോയിയെ പോലെയായിരുന്നു താരത്തിന്റെ ചിത്രം. ”ഒരു നടനാകാന്‍ ആഗ്രഹിച്ചു നടന്ന വര്‍ഷങ്ങളില്‍, ഈ രണ്ടുപേരും എനിക്ക് അവരുടേതായ വഴികളില്‍ പ്രചോദനം നല്‍കിയിട്ടുണ്ട്. അതിഗംഭീര അഭിനേതാക്കളും വ്യക്തികളുമായ ഈ രണ്ടു പേരുടെ നടുവില്‍ ഇന്ന് നില്‍ക്കുമ്പോള്‍, എന്റെ യാത്രയില്‍ അവര്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കൃതജ്ഞതാപൂര്‍വം ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നു. സൂര്യയെയും കാര്‍ത്തിയെയും നേരിട്ടു കണ്ട് കുറച്ചു സമയം ചിലവഴിക്കാന്‍ സാധിച്ചതില്‍ ഒരുപാടു സന്തോഷം. ഒപ്പം നാളെ റിലീസ്…
Read Moreഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ മുതൽ വന്ദേ ഭാരത് സർവീസിൽ പരാതികൾ പെരുകുന്നു;പരിശോധനയ്ക്ക് ഒരുങ്ങി റെയിൽവേ
ചെന്നൈ : വന്ദേഭാരത് തീവണ്ടികളിൽ വിതരണംചെയ്യുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതികൾ വർധിച്ചതോടെ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ച് ദക്ഷിണ റെയിൽവേ. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനൊപ്പം ശൗചാലയം ശുചീകരിക്കുന്നുണ്ടോയെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി നൽകുന്നുണ്ടോയെന്നും പരിശോധിക്കും. ദക്ഷിണ റെയിൽവേ കമേഴ്‌സ്യൽ വിഭാഗത്തിൽനിന്നുള്ള നിർദേശത്തെത്തുടർന്നാണ് നടപടി. ഇതിനായി എല്ലാ ഡിവിഷനുകളിലും ഒരോ കാറ്ററിങ് ഇൻസ്പെക്ടറെയും കമേഴ്‌സ്യൽ വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെയും നിയോഗിക്കും. ഇവർ ആഴ്ചയിൽ ഒരുതവണ തീവണ്ടികളിൽ പരിശോധന നടത്തും. റെയിൽവേ ഡിവിഷനിലെ കമേഴ്‌സ്യൽ ഓഫീസർ മാസത്തിലൊരിക്കൽ വന്ദേഭാരതിൽ പരിശോധന നടത്തണം. യാത്രക്കാരിൽനിന്ന് അഭിപ്രായം തേടണം. ഭക്ഷണമുണ്ടാക്കുന്ന…
Read More