ഉത്സവകാലത്ത് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ ഇല്ലെന്ന് ആരോപണം

ചെന്നൈ : ഉത്സവകാലത്ത് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിക്കവേ കേരളത്തിനോട് റെയിൽവേക്ക് വിവേചനമെന്ന് യാത്രക്കാർ. ഓണത്തിന് കേരളത്തിലേക്ക് പ്രത്യേകവണ്ടികളില്ല. ചെന്നൈയിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പൂജാഅവധിക്ക് വരെ പ്രത്യേകതീവണ്ടികൾ അനുവദിച്ച് പ്രഖ്യാപനം പുറത്തിറങ്ങി. ചെന്നൈയിൽനിന്ന് വിശാഖപട്ടണത്തേക്കും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും പ്രത്യേകവണ്ടികൾ പ്രഖ്യാപിച്ചു. കോയമ്പത്തൂരിൽനിന്ന് ധൻബാദിലേക്ക് ഈ മാസംമുതൽ ഡിസംബർവരെ പൂജ, ദീപാവലി, ക്രിസ്മസ് യാത്രാത്തിരക്ക് കുറയ്ക്കാനായി പ്രത്യേകവണ്ടികൾ അനുവദിച്ചിട്ടുണ്ട്. ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്കും പ്രത്യേക വണ്ടി അനുവദിച്ചിട്ടുണ്ട്. തിരുനെൽവേലി-ഷാലിമാർ, കോയമ്പത്തൂർ-ബറൂണി തുടങ്ങിയ പ്രത്യേകവണ്ടികളും സെപ്റ്റംബറിൽ അനുവദിച്ചു. എന്നാൽ, ഓണത്തിന് കേരളത്തിലേക്ക് പ്രത്യേകതീവണ്ടികൾ അനുവദിക്കണമെന്ന ആവശ്യം…

Read More

തീവണ്ടി മാർഗം നഗരത്തിലേക്ക് കടത്തിയ 1556 കിലോ പഴകിയ ആട്ടിറച്ചി പിടിച്ചെടുത്തു

ചെന്നൈ : ഡൽഹിയിൽ നിന്ന് ചെന്നൈ സെൻട്രലിലേക്ക് വന്ന തമിഴ്‌നാട് എക്സ്പ്രസ് തീവണ്ടിയിൽനിന്ന് 1556 കിലോ പഴകിയ ആട്ടിറച്ചി പിടിച്ചെടുത്തു. തിങ്കളാഴ്ച രാവിലെ ചെന്നൈ സെൻട്രലിലെത്തിയ തമിഴ്‌നാട് എക്സ്‌പ്രസിൽനിന്ന് ദുർഗന്ധം പരക്കുന്നതായി കണ്ടതിനെത്തുടർന്നാണ് തീവണ്ടിയിൽ പരിശോധന ആരംഭിച്ചത്. വിവരമറിഞ്ഞ് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ സംഭവസ്ഥലത്തെത്തി ഇറച്ചി കണ്ടെടുത്തു. ഇറച്ചിക്ക് എത്രദിവസത്തെ പഴക്കമുണ്ടെന്ന് അറിയാനായി സാംപിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഏതു സംസ്ഥാനത്തുനിന്നാണ് ഇറച്ചി ബുക്ക് ചെയ്ത് തീവണ്ടിയിൽ കയറ്റിയതെന്നും അന്വേഷിച്ചുവരുകയാണ്. ചെന്നൈയിലെ ഹോട്ടലുകളിൽ വിതരണംചെയ്യാനായി എത്തിച്ചതാണ് ഇറച്ചിയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്ന് റെയിൽവേ പോലീസ് അറിയിച്ചു.…

Read More

പാട്ടക്കുടിശ്ശിക 780 കോടി; മദ്രാസ് റേസ് ക്ലബ്ബ് സർക്കാർ മുദ്രവെച്ചു

ചെന്നൈ : കോടികളുടെ പാട്ടക്കുടിശ്ശിക വന്നതിനെത്തുടർന്ന് ചെന്നൈയിലെ പ്രശസ്തമായ മദ്രാസ് റേസ് ക്ലബ്ബ് തമിഴ്‌നാട് സർക്കാർ മുദ്രവെച്ചു. എന്നാൽ, മുൻകൂർ നോട്ടീസ് നൽകിയതിനുശേഷം മാത്രമേ ക്ലബ്ബിന്റെ സ്ഥലം ഏറ്റെടുക്കൂവെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചെന്നൈയ്ക്കടുത്ത് അഡയാർ, വെളാച്ചേരി വില്ലേജുകളിലായി 1946-ൽ സർക്കാർ പാട്ടത്തിനുനൽകിയ 160 ഏക്കർ സ്ഥലത്താണ് കുതിരപ്പന്തയങ്ങളും ഗോൾഫ് പരിശീലനവും നടക്കുന്ന മദ്രാസ് റേസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. 1970-ൽ പാട്ടത്തുക വർധിപ്പിച്ചതിനുശേഷം ക്ലബ്ബ് അധികൃതർ വാടക നൽകിയിട്ടില്ല. ഇതുവരെയുള്ള കുടിശ്ശിക 780 കോടിയിലേറെ രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഇത്രയുംതുക കുടിശ്ശികവന്ന സാഹചര്യത്തിലാണ് പാട്ടം…

Read More

ഓണയാത്ര ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പാലക്കാടുവഴി തീവണ്ടിവേണമെന്ന ആവശ്യം ശക്തം

ചെന്നൈ : ഓണത്തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരക്ക് കുറയ്ക്കാൻ മുൻവർഷങ്ങളിലെല്ലാം പാലക്കാടുവഴി കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചിരുന്നു. ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേകവണ്ടികൾ പ്രഖ്യാപിക്കണമെന്ന് യാത്രക്കാരും മലയാളിസംഘടനകളും ഒരു മാസംമുൻപുതന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഓണഘോഷത്തിന് ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂവെങ്കിലും ഇനിയും പ്രത്യേക വണ്ടികൾ അനുവദിച്ചിട്ടില്ല. ഓണത്തിന് പ്രത്യേക വണ്ടി അനുവദിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, മധുര, ദിണ്ടിക്കൽ വഴി ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒരു വണ്ടി മാത്രമാണ് അനുവദിച്ചത്. ഈ വണ്ടി തിരുവനന്തപുരം,…

Read More

ഡിഎംകെ പവിഴോത്സവം: “ഡിഎംകെ അവരുടെ വീടുകളിൽ പാർട്ടി പതാക ഉയർത്തണം” – എം.കെ. സ്റ്റാലിൻ

ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകത്തിൻ്റെ പവിഴ മഹോത്സവത്തോടനുബന്ധിച്ച് പാർട്ടി അംഗങ്ങൾ വീടുകളിലും ഓഫീസുകളിലും വ്യാപാരസ്ഥാപനങ്ങളിലും പാർട്ടി പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. പിതാവ് പെരിയാറിൻ്റെ തത്വങ്ങൾ ജനാധിപത്യപരമായ വഴികളിലും പദ്ധതികളിലും നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ 1949ൽ തത്ത്വചിന്തകൻ അണ്ണാ ആരംഭിച്ച് കലാകാരൻ മുത്തമിജർ പടുത്തുയർത്തിയ ദ്രാവിഡ മുന്നേറ്റ കഴകം 75 വർഷമായി ജനസേവനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അതനുസരിച്ച് എല്ലാ തെരുവുകളിലും പാറുന്ന ഇരുവർണ്ണ പതാക എല്ലാ വീട്ടിലും പാറണം. ക്ലബ്ബ് കൊടി പാറിക്കാതെ അംഗങ്ങളുടെ വീടുകൾ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

Read More

ആദ്യ വാതിൽ തുറന്നെന്ന് വിജയ്; വിജയുടെ പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം

ചെന്നൈ: തമിഴക വെട്രി കഴകം പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി നടൻ വിജയ്. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു ഫെബ്രുവരി രണ്ടിനായിരുന്നു പാർട്ടി അംഗീകരത്തിന് വേണ്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ അപേക്ഷ സമർപ്പിച്ചത്. തുടർന്ന് നിയമപരമായ പരിശോധനകൾക്ക് ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകിയെന്ന് വിജയ് പ്രതികരിച്ചു. ആദ്യവാതിൽ തുറന്നെന്നും വിവിധ മേഖലകളിൽ വിജയം കൈവരിക്കാനാകുമെന്നും വിജയ് പ്രതീക്ഷ പങ്കുവെച്ചു. പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. രണ്ടാഴ്ച മുമ്പാണ് വിജയ് പാർട്ടിയുടെ ഔദ്യോഗിക പതാക…

Read More

വിനായക ചതുർത്ഥിയോടനുബന്ധിച്ച് സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്തത് 4.50 ലക്ഷത്തോളം പേർ: ബസുകളിലും ട്രെയിനുകളിലും തിരക്ക്

ചെന്നൈ: വിനായഗർ ചതുർത്ഥി അവധിയോടനുബന്ധിച്ച് ചെന്നൈയിൽ നിന്ന് 4.50 ലക്ഷം പേർ സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടതോടെ പ്രധാന റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക്. കൂടാതെ ബസുകളിലും ട്രെയിനുകളിലും കനത്ത തിരക്ക് അനുഭവപ്പെട്ടു. ഗണേശ ചതുർത്ഥി ആഘോഷ അവധിയും വാരാന്ധ്യവും കണക്കിലെടുത്ത് സ്വന്തം നാട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു പലരും. പ്രത്യേകിച്ച് കഴിഞ്ഞ നാലിന് എക്‌സ്‌പ്രസ് ബസുകളുടെ ബുക്കിംഗ് എണ്ണം പുതിയ കണക്കിലെത്തി. ഈ സാഹചര്യത്തിൽ ഇന്നലെ ബസുകളിലും ട്രെയിനുകളിലും തിരക്ക് അനുഭവപ്പെട്ടു. ക്ലാമ്പാക്കം, കോയമ്പേട്, മാധവരം ഉൾപ്പെടെയുള്ള പ്രധാന ബസ് സ്റ്റാൻഡുകളിൽ തിരക്ക് അനുഭവപ്പെട്ടു. ഇതുമൂലം കോയമ്പേട് –…

Read More

സംസ്ഥാനത്ത് 6 ദിവസം മഴയ്ക്ക് സാധ്യത

ചെന്നൈ: അടുത്ത ആറ് ദിവസത്തേക്ക് തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ (സെപ്റ്റംബർ 7) മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ബംഗാൾ ഉൾക്കടലിലും രൂപംകൊണ്ട ന്യൂനമർദം വടക്ക് ദിശയിലേക്ക് നീങ്ങി ഇന്ന് (സെപ്റ്റംബർ 8) രാവിലെ 8.30 ന് വടക്കുപടിഞ്ഞാറൻ ഭാഗത്തും അതിനോട് ചേർന്നുള്ള ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദമായി മാറി. ഇത് വടക്കോട്ട് നീങ്ങുകയും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും 8-ഓടെ…

Read More

നഗരത്തിലെ പിഎച്ച്.ഡി.ക്കാരനായ ഉന്തുവണ്ടി കച്ചവടക്കാരനെ ലോകത്തിനു പരിചയപ്പെടുത്തി അമേരിക്കൻ വ്ലോഗർ

ചെന്നൈ : പിഎച്ച്.ഡി.ക്കാരനായ തമിഴ്നാട്ടിലെ ഉന്തുവണ്ടി കച്ചവടക്കാരനെ ലോകത്തിനു പരിചയപ്പെടുത്തി അമേരിക്കൻ വ്ലോഗർ. ചെന്നൈ മറീനയ്ക്കുസമീപം ഉന്തുവണ്ടിയിൽ തട്ടുകട നടത്തുന്ന റായൻ എന്ന യുവാവാണ് സാമൂഹിക മാധ്യമങ്ങളിലൂടെ താരമായത്. പ്രമുഖ വ്ലോഗറായ ക്രിസ്റ്റഫർ ലൂയിസാണ് കച്ചവടക്കാരനെ മിന്നുംതാരമാക്കിയത്. ചെന്നൈ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം അവിചാരിതമായി റായനെ കണ്ടുമുട്ടുന്നത്. ഗൂഗിൾ മാപ്പിൽ തട്ടുകടയ്ക്കായി നടത്തിയ തിരച്ചിലിനൊടുവിൽ അദ്ദേഹം റായന്റെ ഉന്തുവണ്ടി കടയിലെത്തുകയായിരുന്നു. ചിക്കൻ 65 ഓർഡർ ചെയ്ത ശേഷം കുശലം പറയുന്നതിനിടെയാണ് ക്രിസ്റ്റഫർ ലൂയിസിന് റായന്റെ ഉന്നതവിദ്യാഭ്യാസ യോഗ്യത മനസ്സിലാവുന്നത്. എസ്.ആർ.എം. സർവകലാശാലയിൽ ബയോടെക്‌നോളജിയിൽ പിഎച്ച്.ഡി. ചെയ്യുകയാണെന്നു…

Read More

അഭിമാനപദവിയിലേക്ക് ഈ അമ്മ; മരിച്ച ക്യാപ്റ്റന്റെ ഭാര്യ ഉഷാറാണി ഇനി സൈന്യത്തിൽ

ചെന്നൈ : നാലുവർഷംമുമ്പ് ഭർത്താവ് ക്യാപ്റ്റൻ ജഗ്താർ സിങ് തീവണ്ടി അപകടത്തിൽ മരിച്ചപ്പോൾ ഇരട്ടക്കുട്ടികളുമായി പകച്ചു നിൽക്കുകയായിരുന്നു ഉഷാറാണി. എന്നാൽ അധികനാൾ കഴിയും മുമ്പ് അവർ ആത്മധൈര്യം വീണ്ടെടുത്തു. അത് ലക്ഷ്യത്തിലേക്കുള്ള യാത്രയായിരുന്നു. ഒടുവിൽ ഒരു നിയോഗംപോലെ ഭർത്താവ് ജോലി ചെയ്ത ഇന്ത്യൻ സൈന്യത്തിൽ ഉഷാറാണിയും എത്തി. ഒരുവർഷം നീണ്ട കഠിനപരിശീലനം പൂർത്തിയാക്കി ശനിയാഴ്ച ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (ഒ.ടി.എ)യിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ഉഷാറാണി സൈന്യത്തിന്റെ ഭാഗമായി. ശനിയാഴ്ച നടന്ന ചടങ്ങിലൂടെ 250 പേരാണ് സൈന്യത്തിലേക്ക് പുതുതായി എത്തിയത്. ഇതിൽ…

Read More