ചെന്നൈ : അപ്രഖ്യാപിതമായി സബർബൻ തീവണ്ടികൾ റദ്ദാക്കുന്നത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. അറ്റകുറ്റപ്പണികൾക്കായി തീവണ്ടികൾ റദ്ദാക്കുന്നതിന് പുറമെയാണ് അപ്രഖ്യാപിതമായി തീവണ്ടികൾ റദ്ദാക്കുന്നത്. ചെന്നൈ-ബീച്ച്- ചെങ്കൽപ്പെട്ട് റൂട്ടിൽ ഇരുഭാഗത്തേക്കുമായി 254 തീവണ്ടികളാണ് സർവീസ് നടത്തേണ്ടത്. സമീപകാലങ്ങളിലായി 164 സർവീസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. രാവിലെ 3.30- ഓടെ പുറപ്പെടുന്ന സബർബൻ തീവണ്ടികൾ രാത്രി 12 മണിവരെയാണ് സർവീസ് നടത്തുന്നത്. ചെന്നൈ മൂർമാർക്കറ്റ് -ആവഡി-തിരുവള്ളൂർ- ആർക്കോണം റൂട്ടിൽ 226 സർവീസുകളും ചെന്നൈ- ഗുമ്മുഡിപൂണ്ടി-സൂളൂർപ്പേട്ട റൂട്ടിൽ 136 സർവീസുകളും ചെന്നൈ ബീച്ച് -വേളാച്ചേരി റൂട്ടിൽ 80 സബർബൻ സർവീസുകളുമാണ് ഉള്ളത്.…
Read MoreCategory: Chennai News
എസ്.പി.ബി. യുടെ വീട്ടിലേക്കുള്ള റോഡിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന ആവശ്യം ശക്തമാക്കി കുടുംബാംഗങ്ങൾ
ചെന്നൈ : അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ചെന്നൈയിലെ വീട്ടിലേക്കുള്ള റോഡിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് കുടുംബം. ഈ ആവശ്യം ഉന്നയിച്ച് മകൻ എസ്.പി.ബി. ചരൺ സർക്കാരിന് നിവേദനംനൽകി. നുങ്കമ്പാക്കം കാംദാർ നഗറിലെ വീട്ടിലായിരുന്നു വർഷങ്ങളായി എസ്.പി.ബി. താമസിച്ചിരുന്നത്.
Read Moreകൊടൈക്കനാലിന് സമീപം വനഭൂമി വിണ്ടുകീറുന്നത് ഭൂകമ്പം മൂലമല്ല; ജിയോളജി വകുപ്പ്
ചെന്നൈ: കൊടൈക്കനാലിന് സമീപം ക്ലാവരിയിലെ കൂനിപ്പട്ടി വനമേഖലയിൽ ഭൂമി പെട്ടെന്ന് പിളർന്നത് ഭൂചലനം മൂലമല്ലെന്ന് ജിയോളജിക്കൽ വകുപ്പ് തിങ്കളാഴ്ച വൈകീട്ട് നടത്തിയ ആദ്യഘട്ട സർവേയിൽ കണ്ടെത്തി. ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാലിലെ മലയോര ഗ്രാമങ്ങളിൽ അവസാനത്തേതാണ് ക്ലാവരി. ചെറുപ്പനൂത്ത് തോട്ടിൽ നിന്നാണ് ഈ ഗ്രാമത്തിൻ്റെ ഭാഗമായ ലോവർ ക്ലാവർ ഭാഗത്തേക്ക് വെള്ളം വന്നിരുന്നത്. കുറച്ച് ദിവസമായി വെള്ളം കിട്ടാതെ കുഴങ്ങിയ ജനം വഴിയിൽ തടസ്സമുണ്ടോയെന്നറിയാൻ ചെറുപ്പനൂത്ത് തോട്ടിലെത്തി. തുടർന്ന് താഴത്തെ ക്ലാവരി ഭാഗത്ത് നിന്ന് വനത്തിലൂടെ കടന്നുപോകുമ്പോൾ കൂനിപ്പട്ടി എന്ന വനമേഖലയിൽ 300 അടിയിലധികം ദൂരത്തിൽ…
Read Moreതിരുനെൽവേലിയിൽ ഉൾപ്പെടെ സംസ്ഥാനത്തെ ഏതാനും ഭാഗങ്ങളിൽ ഭൂചലനം
ചെന്നൈ : തമിഴ്‌നാടിന്റെ ഏതാനും ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല. തിരുനെൽവേലി ജില്ലയിൽ മണിമുത്താർ, അംബാസമുദ്രം, പാപനാശം, കല്ലിടൈക്കുറിച്ചി പ്രദേശങ്ങളിലാണ് രാവിലെ 11.55 -ഓടെ കമ്പനങ്ങളുണ്ടായത്. പശ്ചിമ ഘട്ടത്തോട് ചേർന്നുള്ള സ്ഥലങ്ങളാണിവ.
Read Moreവീണ്ടും എം.എൻ.എം. അധ്യക്ഷൻ ആയി തെരഞ്ഞെടുക്കപ്പെട്ട് കമൽഹാസൻ
ചെന്നൈ : മക്കൾ നീതി മയ്യം(എം.എൻ.എം.) പാർട്ടിയധ്യക്ഷനായി കമൽഹാസനെ വീണ്ടും തിരഞ്ഞെടുത്തു. ചെന്നൈയിൽ നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനെതിരേ യോഗത്തിൽ പ്രമേയം പാസാക്കി. ഒറ്റത്തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം രാജ്യത്തിനും ജനാധിപത്യത്തിനും അപകടമാണെന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു. 2014-15 കാലത്ത് ഒറ്റത്തിരഞ്ഞെടുപ്പ് നടത്തിയെങ്കിൽ രാജ്യം ഏകാധിപത്യത്തിലേക്ക് പോകുമായിരുന്നു. ഇതിൽനിന്ന് രക്ഷപ്പെട്ട നാം ഇനിയൊരു അപകടത്തിലേക്ക് പോകരുതെന്നും കമൽ പറഞ്ഞു.
Read Moreപൂജാ അവധിയുടെ യാത്രാത്തിരക്ക് മുതലാക്കി സ്വകാര്യബസുകൾ ഈടാക്കുന്നത് വൻനിരക്ക്;
ചെന്നൈ : ഓണത്തിനുപിന്നാലെ പൂജാ അവധിയുടെ യാത്രാത്തിരക്കും മുതലാക്കാൻ കഴുത്തറപ്പൻ നിരക്കുമായി സ്വകാര്യബസുകൾ. പൂജയോടടുത്ത ദിവസങ്ങളിൽ ചെന്നൈയിൽനിന്ന് എറണാകുളത്തേക്ക് 4000 രൂപവരെയാണ് ഈടാക്കുന്നത്. ഒക്ടോബർ പത്തിനുപുറപ്പെടുന്ന ബസുകളിലാണ് ടിക്കറ്റുനിരക്ക് കുത്തനെ ഉയർത്തിയിരിക്കുന്നത്. തീവണ്ടികളിലെ ടിക്കറ്റുകൾ നേരത്തേതന്നെ തീർന്നതാണ് സ്വകാര്യബസുകൾ മുതലെടുക്കുന്നത്. ചെന്നൈയിൽനിന്ന് എറണാകുളംവരെ കെ.എസ്.ആർ.ടി.സി. ബസിലെ നിരക്ക് 1741 രൂപയാണ്. എ.സി. ബസാണെങ്കിലും ഇത് സ്ലീപ്പറല്ല. സ്വകാര്യബസുകളിൽ മിക്കതും സ്ലീപ്പറാണ്. എന്നാൽ സ്വകാര്യ സെമിസ്ലീപ്പർ ബസുകളിൽപ്പോലും 3000 രൂപവരെ ഈടാക്കുന്നുണ്ട്. സ്ലീപ്പറുകളിൽ മിക്കതിലും 3000-3500 രൂപയാണ് നിരക്ക്. ഫ്ലക്സി ടിക്കറ്റ് എന്നുപറഞ്ഞാണ് 4000 രൂപവരെ…
Read Moreഗർഭിണിയായ വളർത്തുപൂച്ചയ്ക്ക് വളക്കാപ്പ് ചടങ്ങ് നടത്തി കുടുംബം
ചെന്നൈ : ഗർഭിണിയായ വളർത്തുപൂച്ചയ്ക്ക് ബന്ധുക്കളെയും സുഹൃത്തുകളെയും വിളിച്ചുചേർത്ത് വളക്കാപ്പ് ചടങ്ങ് നടത്തി ദിണ്ടിഗലിലുള്ള കുടുംബം. ഗർഭിണികളായ സ്ത്രീകൾക്കുവേണ്ടി തമിഴ്‌നാട്ടിൽ നടത്തുന്ന ചടങ്ങാണ് വളക്കാപ്പ്. പ്ലസ്‌വൺ വിദ്യാർഥിനിയായ മകളുടെ അഭ്യർഥനയെത്തുടർന്നാണ് ചിന്നസ്വാമിയും കമലയും പൂച്ചയ്ക്കുവേണ്ടി ചടങ്ങ് സംഘടിപ്പിച്ചത്. മകൾ ലക്ഷ്മി പ്രിയദർശിനി ഒരു അമ്മയുടെ സ്ഥാനത്തുനിന്ന് പൂച്ചയുടെ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഒന്നരവയസ്സുള്ള പുസ്സി എന്ന പൂച്ചയ്ക്കുവേണ്ടിയാണ് വീട് അലങ്കരിച്ച്, ബന്ധുക്കളെയും ക്ഷണിച്ച് വളക്കാപ്പ് നടത്തിയത്. പൊട്ടുതൊട്ടും മാലയിട്ടും പൂച്ചയെ ഒരുക്കിയിരുന്നു. ആളുകളെത്തി പൂച്ചയുടെ കൈയിൽ വളയിട്ടു. ക്ഷണിക്കപ്പെട്ടവർക്ക് വിരുന്നും നൽകി. ചടങ്ങിൽ പങ്കെടുത്തവർ…
Read Moreസൂക്ഷിച്ചോളൂ ടിക്കറ്റില്ലാതെ യാത്ര ചെയ്‌താൽ ഇനി പിടിവീഴും; പ്രത്യേക പരിശോധനയ്ക്ക് ഒരുങ്ങി റെയിൽവേ
ചെന്നൈ : ഒക്ടോബർ ഒന്നുമുതൽ 15 വരെയും 25 മുതൽ നവംബർ 10 വരെയും തീവണ്ടികളിൽ പ്രത്യേക ടിക്കറ്റ് പരിശോധന നടത്താൻ റെയിൽവേ ബോർഡ് സോണുകൾക്ക് നിർദേശം നൽകി. പൂജ, ദീപാവലി എന്നിവയോടനുബന്ധിച്ച് യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കും. ഈ സമയങ്ങളിൽ ടിക്കറ്റ് എടുക്കാതെയും വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായും യാത്രചെയ്യുന്നവരെ പിടികൂടും. എമർജൻസി ക്വാട്ടയിലും മുതിർന്ന പൗരർ, കാൻസർ ബാധിതർ എന്നിവർക്കായും നീക്കിവെച്ചിട്ടുള്ള ബർത്തുകൾ അർഹതയില്ലാത്തവർക്ക് നൽകുന്നുണ്ടോയെന്നും പരിശോധിക്കും. ടിക്കറ്റ് പരിശോധനയ്ക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരോടൊപ്പം ആർ.പി.എഫ്. സേനാംഗങ്ങളുമുണ്ടാകും. ഇളവുലഭിക്കേണ്ടവർ അർഹതയുള്ള തിരിച്ചറിയൽകാർഡ് കൈയിൽ കരുതിയിട്ടുണ്ടോയെന്നും…
Read Moreഡ്രൈവറില്ലാത്ത ആദ്യ മെട്രോ ട്രെയിൻ നിർമ്മാണം പൂർത്തീയാക്കി
ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷൻ്റെ രണ്ടാം ഘട്ടത്തിനായി 36 ഡ്രൈവറില്ലാ 3 കോച്ച് മെട്രോ ട്രെയിനുകൾ വിതരണം ചെയ്യുന്നതിനായി അൽസ്റ്റോം ട്രാൻസ്‌പോർട്ട് ഇന്ത്യ 1,215 കോടിയുടെ കരാറിൽ ഒപ്പുവെച്ചു. നിർമ്മാതാക്കളായ അൽസ്റ്റോം ട്രാൻസ്‌പോർട്ട് ഇന്ത്യ കഴിഞ്ഞ ഫെബ്രുവരിയിൽ ശ്രീസിറ്റിയിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിനിനുള്ള കോച്ചുകളുടെ നിർമ്മാണം ആരംഭിച്ചിരുന്നു. ആദ്യ മെട്രോ ട്രെയിൻ കോച്ചിൻ്റെ നിർമാണം ആരംഭിച്ചതോടെ കോച്ചിലെ വിവിധ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന ജോലികൾ നടന്നു. അതിനുശേഷം ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിനിൻ്റെ എല്ലാ ജോലികളും വിജയകരമായി പൂർത്തിയാക്കി. എല്ലാ സ്റ്റാൻഡേർഡ് ടെസ്റ്റുകളും പൂർത്തിയാക്കിയ ശേഷം…
Read Moreസംഘം ചേർന്ന് മോഷണം നടത്തിയത് 16 വീടുകളിൽ; നാലുപേർ അറസ്റ്റിൽ
ചെന്നൈ: ധാരാപുരം, ഉദുമൽപേട്ട, കാങ്കയം മേഖലകളിലെ 16 വീടുകളിൽ പലപ്പോഴായി മേഷണം നടത്തിയെന്ന കേസിൽ നാലുപേർ അറസ്റ്റിൽ. കള്ളകുറിച്ചി സ്വദേശികളായ കെ. തങ്കരാജ് (55), എം. രാജ (40), ഇ. സുരേഷ് (34), ഛത്തീസ്ഗഡ് ബസ്തറിലെ മുരുകൻ ശിവഗുരു (45) എന്നിവരെയാണ് തിരുപ്പൂർ ജില്ലാ പോലീസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.
Read More