ചെന്നൈ : കായിക മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് മന്ത്രി ടി.എം. അൻപരശൻ. പത്തുദിവസത്തിനുള്ളിൽ ഉദയനിധി ഉപമുഖ്യമന്ത്രിയാകും. എപ്പോൾ വേണമെങ്കിലും പ്രഖ്യാപനം നടക്കും. ചിലപ്പോൾ അടുത്തദിവസം തന്നെ അറിയിപ്പ് വരുമെന്നും കാഞ്ചീപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ച അൻപരശൻ പറഞ്ഞു. ഡി.എം.കെ.യിലെ പലനേതാക്കളും ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പട്ടിരുന്നു. ഈ വിഷയം സംബന്ധിച്ച് കഴിഞ്ഞദിവസം സ്റ്റാലിൻ മുതിർന്ന ഡി.എം.കെ. നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എല്ലാവരും ഉദയനിധിയെ പിന്തുണച്ചുവെന്നാണ് വിവരം.
Read MoreCategory: Chennai News
ആദ്യദിവസം തന്നെ കരുണാനിധിയുടെ ജന്മശതാബ്ദി നാണയം ഓൺലൈനിൽ വിറ്റുതീർന്നു
ചെന്നൈ : തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ 100 രൂപ നാണയത്തിന്റെ ഓൺലൈൻ വിൽപ്പന ആദ്യദിവസംതന്നെ തീർന്നു. സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റ് കോർപ്പറേഷന്റെ വെബ്സൈറ്റിൽ( www.spmcil.com) കഴിഞ്ഞദിവസമാണ് നാണയം വിൽപ്പനയ്ക്ക് ലഭ്യമാക്കിയത്. 1500 നാണയങ്ങളാണ് വിൽപ്പനയ്ക്കുണ്ടായിരുന്നത്. 4470 രൂപയായിരുന്നു വില. വിൽപ്പന തുടങ്ങി അധികം വൈകാതെ വിറ്റുതീർന്നു. ഇതിനുമുമ്പ് ഈ നാണയം 10,000 രൂപയ്ക്ക് ഡി.എം.കെ. ഓഫീസിൽ വിൽപ്പനയ്ക്ക് വെച്ചപ്പോഴും അതിവേഗം തീർന്നിരുന്നു. ഡി.എം.കെ. നേതാക്കളും പ്രവർത്തകരുമാണ് നാണയം വാങ്ങിയത്. ഓൺലൈൻ മുഖേന വാങ്ങിയതും ഡി.എം.കെ. പ്രവർത്തകർ തന്നെയാണെന്നാണ്…
Read Moreസംസ്ഥാനത്ത് ആച്ചി മസാലയുടെ പുതിയ ഭക്ഷ്യസംസ്കരണശാല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ചെന്നൈ : ആച്ചി മസാലയുടെ പുതിയ ഭക്ഷ്യസംസ്കരണശാല തിരുവള്ളൂർ ജില്ലയിലെ പൺപാക്കത്ത് പ്രവർത്തനം ആരംഭിച്ചു. വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ആച്ചി മസാല ചെയർമാൻ എ.ഡി. പത്മസിങ് ഐസക്, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ അശ്വിൻ പാണ്ഡ്യൻ, അഭിഷേക് ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. ആച്ചി മസാലയുടെ മുന്നേറ്റത്തിലെ പ്രധാന ചുവടുവെപ്പുകളിൽ ഒന്നാണ് പുതിയ സംസ്കരണശാലയെന്ന് പത്മസിങ് ഐസക് പറഞ്ഞു. പൺപാക്കത്ത് 1,10,000 ചതുരശ്ര അടി വലുപ്പത്തിൽ നിർമിച്ച ഫാക്ടറി അച്ചാറുകൾ, റെഡി ടു കുക്ക് ഭക്ഷ്യസാധനങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ്. പുതിയ ഫാക്ടറി പ്രവർത്തനം ആരംഭിച്ചതോടെ…
Read Moreഉദയനിധിയുടെ ഉപമുഖ്യമന്ത്രി പദവി: ഡി.എം.കെ.യുടെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി സ്റ്റാലിൻ
ചെന്നൈ : കായിക, യുവജനക്ഷേമ വകുപ്പുമന്ത്രിയായ മകൻ ഉദയനിധിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നൽകുന്നതുസംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഡി.എം.കെ.യിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. ചർച്ചയിൽ ധാരണയായെന്നും വൈകാതെ ഔദ്യോഗികപ്രഖ്യാപനം ഉണ്ടാകുമെന്നും ഒരുമാസത്തിനുള്ളിൽ പദവിയേൽക്കുമെന്നുമാണ് നേതാക്കൾ നൽകുന്ന സൂചന. തനിക്ക് പുതിയപദവി നൽകുന്നകാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് ഉദയനിധി പ്രതികരിച്ചു. ഉദയനിധിയുടെ പദവി ഉയർത്തലിനൊപ്പം മന്ത്രിസഭയിൽ മാറ്റംവരുത്താനും ആലോചനയുണ്ട്. കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതിയുടെ ഉത്തരവ് വന്നശേഷം മന്ത്രിസഭാ പുനഃസംഘടന നടത്താനാണ് നീക്കം. ബാലാജിക്ക് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. അങ്ങനെയെങ്കിൽ…
Read Moreവേളാങ്കണ്ണി ദേവാലയത്തിൽ പ്രാർത്ഥന നടത്തി ഗവർണർ ആർ.എൻ. രവിയും ഭാര്യ ലക്ഷ്മിയും
ചെന്നൈ : വേളാങ്കണി ആരോഗ്യമാതാ ദേവാലയത്തിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ.രവിയും ഭാര്യ ലക്ഷ്മിയും പ്രാർഥന നടത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാഗപ്പട്ടണത്തെത്തിയ അദ്ദേഹം ദേവാലയത്തിൽ മെഴുകുതിരി കത്തിച്ചു പ്രാർഥന നടത്തുകയും ബൈബിൾ വായിക്കുകയും ചെയ്തു. ഭാര്യക്കൊപ്പം വേളാങ്കണ്ണി ദേവാലയത്തിലെത്തിയ താൻ തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർഥിച്ചുവെന്ന് പിന്നീട് എക്‌സിൽ അദ്ദേഹം കുറിച്ചു. നാഗപട്ടണത്ത് നടന്ന ഡോ. ജെ. ജയലളിത ഫിഷറീസ് സർവകലാശാലയുടെ ബിരുദദാനത്തിലും ഗവർണർ പങ്കെടുത്തിരുന്നു.
Read Moreചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയ അഞ്ച് യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റി
ചെന്നൈ : ഭക്ഷണമില്ലാതെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയ അഞ്ച് ബംഗാൾ സ്വദേശികളെ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലി തേടിയെത്തിയ 12 തൊഴിലാളികളിൽ അഞ്ച് പേരാണ് ഭക്ഷണം കഴിക്കാനില്ലാത്തതിനാൽ നാലാമത്തെ പ്ലാറ്റ്ഫോമിൽ അവശനിലയിൽ കണ്ടെത്തിയത്. റെയിൽവേ ആരോഗ്യ വകുപ്പ് ജീവനക്കാർ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് പേരും രാജീവ്ഗാന്ധി ഗവ.ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഘത്തിലുള്ള ഏഴ് പേരെ ചെന്നൈ കോർപ്പറേഷന്റെ ഷെൽട്ടറിലേക്ക് മാറ്റി. വീടില്ലാത്തവരെ താമസിപ്പിക്കുന്ന ഷെൽട്ടറിലേക്കാണ് മാറ്റിയത്.
Read Moreഅഭ്യൂഹങ്ങള്‍ക്ക് വിരാമം; ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും, സ്റ്റാലിന്‍റെ പാത പിന്തുടരാൻ മകൻ
ചെന്നൈ:ആഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച് ഡിഎംകെ. സ്റ്റാലിന്‍റെ കുടുംബത്തിൽ ഇതുസംബന്ധിച്ച ധാരണയായെന്നും ഈ ആഴ്ച തന്നെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സൂചന നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമുണ്ടാകുന്നത്. നടൻ വിജയ് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനംസജീവമാക്കുന്നതിനിടെയാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നതെന്നതാണ് ശ്രദ്ധേയം.നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ സ്റ്റാലിൻ മാധ്യമങ്ങളോട്…
Read Moreതിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിക്ക് അധികസുരക്ഷ നൽകുന്ന എൽ.എച്ച്.ബി.കോച്ചുകൾ; വിശദാംശങ്ങൾ
ചെന്നൈ : തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി എക്സ്‌പ്രസിന് ഇനി എൽ.എച്ച്.ബി. കോച്ചുകൾ. തിരുവനന്തപുരത്തേക്കുള്ളത് (12081) 29-നും കണ്ണൂരിലേക്കുള്ളത് (12082) 30-നും എൽ.എച്ച്.ബി. കോച്ചുകളോടെ സർവീസ് നടത്തും. മൂന്ന് എ.സി. ത്രീടയർ ചെയർകാർ കോച്ചുകൾ, 16 ചെയർ കാർ, ഒരു സെക്കൻഡ് ക്ലാസ് കോച്ച്, ഒരു ലഗേജ് കം ബ്രേക്ക് വാൻ എന്നിവയടങ്ങിയതാണ് തീവണ്ടി. പരമ്പരാഗത കോച്ചുകളെക്കാൾ അധികസുരക്ഷ നൽകുന്നതാണ് എൽ.എച്ച്.ബി.കോച്ചുകൾ.
Read Moreവൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് ബന്ദ് അക്രമാസക്തമായി, 500 പേർ അറസ്റ്റിൽ
ചെന്നൈ : വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് പുതുച്ചേരിയിൽ ബുധനാഴ്ച ‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ ബന്ദ് ചിലയിടങ്ങളിൽ അക്രമത്തിൽ കലാശിച്ചു. 500-ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കടലൂർ റോഡിലെ വെങ്കടസുബ്ബ റെഡിയാർ സ്ക്വയറിനു സമീപം നടന്ന പ്രതിഷേധ പ്രകടനമാണ് അക്രമത്തിലേക്കു നയിച്ചത്. പ്രതിഷേധക്കാർ സർക്കാർ ബസുകൾ തടയുകയും റോഡിൽ കിടന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തതോടെയാണ് പോലീസെത്തി അറസ്റ്റ് ചെയ്തത്. അനിഷ്ട സംഭവങ്ങൾ ചെറുക്കാൻ ഇവിടെ നൂറിലധികം പോലീസുകാരെ വിന്യസിച്ചു. വിളിയനൂർ, സെത്രപ്പേട്ട്, ബാഗൂർ തുടങ്ങിയ ഇടങ്ങളിലും പ്രതിഷേധക്കാർ അറസ്റ്റിലായി. ഡി.എം.കെ.…
Read Moreഗണേശോത്സവം; ലഡ്ഡു ലേലംകൊണ്ടത് 30 ലക്ഷം രൂപയ്ക്ക്; തുക മോദിക്ക് സമ്മാനിക്കും
ഹൈദരാബാദ് : ഗണേശോത്സവത്തോടനുബന്ധിച്ച് ഹൈദരാബാദിലെ ബാലാപ്പുർ ഗണേശ് പന്തലിൽനടന്ന ലഡ്ഡു ലേലത്തിൽ ഗണേശ് വിഗ്രഹത്തിലുണ്ടായിരുന്ന കൂറ്റൻ ലഡ്ഡുവിനുലഭിച്ചത് 30 ലക്ഷം രൂപ. ശങ്കർ റെഡ്ഡി എന്നയാൾക്കാണ് ഈ ലഡ്ഡു ലേലത്തിൽ ലഭിച്ചത്. അദ്ദേഹം ലേലത്തിൽക്കിട്ടുന്ന തുക ഡൽഹിയിലെത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും കൈമാറുമെന്ന് നേരത്തേ പ്രസ്താവിച്ചിരിക്കുന്നു. റെക്കോഡ് വിലയ്ക്ക് ലഡ്ഡുവാങ്ങിയതുവഴി ഹൈദരാബാദ് ഗണേശോത്സവത്തിന്റെ പ്രാധാന്യം ദേശീയനേതാക്കളെ അറിയിക്കുകകൂടിയാണ് താനെന്ന് റെഡ്ഡി പറഞ്ഞു.
Read More