ചെന്നൈ : മകൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് അമ്മ നൽകിയ വിവരമനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്നു കടത്തുസംഘം വലയിലായി. ചെന്നൈയിലെ എം.കെ.ബി. നഗറിലാണ് സംഭവം. മകൻ മയക്കുമരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതായി സംശയമുണ്ടെന്നുപറഞ്ഞ് ഭാഗ്യലക്ഷ്മി എന്ന സ്ത്രീയാണ് എം.കെ.ബി. നഗർ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചത്. ഇൻസ്പെക്ടർ പാർഥസാരഥിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ വീട്ടിൽ കുതിച്ചെത്തി പരിശോധന നടത്തി. 630 എം.എൽ. ഹാഷ് ഓയിൽ കണ്ടെത്തി. ഭാഗ്യലക്ഷ്മിയുടെ മകൻ ശ്രീരാമിനെയും സുഹൃത്ത് പർവേസിനെയും പിടികൂടുകയുംചെയ്തു. മലയാളികളായ അരുണിനും സതീഷിനും വേണ്ടിയാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് വാൻഡ്രൈവറായി…
Read MoreCategory: CRIME
മെഡിക്കൽ സ്റ്റോർ ഉടമയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ മലയാളിയടക്കമുള്ള എട്ടംഗസംഘം പിടിയിൽ
ചെന്നൈ : തിരുച്ചിറപ്പള്ളി ജില്ലയിലെ മണപ്പാറയിൽ മെഡിക്കൽ സ്റ്റോർ ഉടമയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട മലയാളിയടക്കമുള്ള എട്ടംഗസംഘം പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നൗഷാദ്(45), തമിഴ്‌നാട് സ്വദേശികളായ ശേഖർ(42), സുധാകർ(44), മാരിമുത്തു(53), വിനോദ് (37), കാർത്തികേയൻ(37), ശക്തിവേൽ(32), മണികണ്ഠൻ(29) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് അഞ്ചുലക്ഷം രൂപ, അഞ്ചുപവൻ സ്വർണം, തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ, രണ്ട് ഇരുചക്രവാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു. മണപ്പാറ വീരപ്പുരിൽ മെഡിക്കൽ സ്റ്റോർ നടത്തിയിരുന്ന സുധാകറിനെയാണ് (44) തട്ടിക്കൊണ്ടുപോയത്. മെഡിക്കൽ സ്റ്റോർ നടത്തുന്നതിനൊപ്പം സുധാകറും ഭാര്യയും രോഗികളെ പരിശോധിക്കാറുമുണ്ടായിരുന്നു. കഴിഞ്ഞദിവസം നൗഷാദടക്കം ഒരുസംഘമാളുകൾ…
Read Moreഎംബിബിഎസ് യോഗ്യതാ പരീക്ഷ ചോദ്യപേപ്പര്‍ വില്പനയ്ക്ക്; പരസ്യം ചെയ്തവര്‍ക്കെതിരെ പോലീസ് കേസ്
വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയവര്‍ക്ക് ഇന്ത്യയിലുള്ള യോഗ്യതാ പരീക്ഷ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷന്‍റെ ചോദ്യപേപ്പര്‍ വില്പനയ്ക്കെന്ന് ടെലഗ്രാമില്‍ പരസ്യം ചെയ്തവര്‍ക്ക് എതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ ആറിനു നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും ആണ് വിൽപ്പനയ്ക്ക് എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പുകളിൽ പരസ്യം ചെയ്തത്. ദി പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024 പ്രകാരമാണ് കേസെടുത്തത്. ഈ നിയമം ചുമത്തി രജിസ്റ്റർ ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ കേസാണിത്. ഇത്തരം തട്ടിപ്പുകൾ…
Read Moreഅണ്ണാ ഡി.എം.കെ. നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ
സേലം : അണ്ണാ ഡി.എം.കെ. സേലം കൊണ്ടലാംപട്ടി മേഖലാ സെക്രട്ടറി ഷൺമുഖത്തെ (60) ബൈക്കുകളിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കൊണ്ടലാംപട്ടിയിലെ പാർട്ടി ഓഫീസിൽനിന്ന് ദാദകാപട്ടിയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിച്ചത്. സംഭവത്തിൽ ഡി.എം.കെ. പ്രാദേശികനേതാവും സേലം കോർപ്പറേഷൻ 55-ാം വാർഡ് കൗൺസിലറുടെ ഭർത്താവുമായ സതീഷ്‌കുമാർ ഉൾപ്പെടെ ഒൻപതുപേരെ അറസ്റ്റ് ചെയ്തു. പോലീസിന്റെ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് സതീഷ്‌കുമാർ (48), അരുൺകുമാർ (28), മുരുകൻ (23), ബാബു (45), ശ്രീനിവാസൻ (25), ഭൂപതി (25), കറുപ്പണ്ണൻ (31), ഗൗതമൻ (33), നവീൻ (25)…
Read Moreജയിലിൽ നിന്ന് മയക്കുമരുന്ന് കടത്ത് ആസൂത്രണം; 70 കാരൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
ചെന്നൈ : കുടുംബവുമായി ബന്ധപ്പെടാനുള്ള ജയിലിലെ വീഡിയോ കോൾ സൗകര്യം മയക്കുമരുന്ന് കടത്താൻ ദുരുപയോഗം ചെയ്ത വയോധികൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. ചെന്നൈ പുഴൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന കാശിലിംഗവും (70) ഭാര്യ കൃഷ്ണകുമാരി (64) ഉൾപ്പെടെ ആറുപേരാണ് പിടിയിലായത്. കാശിലിംഗം ആസൂത്രണം ചെയ്ത പ്രകാരം ശ്രീലങ്കയിലേക്ക് ബോട്ടിൽ മെതാംഫെറ്റാമൈൻ കടത്തിയതിനാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചെന്നൈ സോണൽ യൂണിറ്റ് ഇവരെ പിടികൂടിയത്. കാശിലിംഗവും ഭാര്യയും ചെന്നൈയിൽ താമസമാക്കിയ ശ്രീലങ്കൻ പൗരൻമാരാണ്. പിടിയിലായവരിൽ മറ്റു മൂന്നു ശ്രീലങ്കക്കാർ കൂടിയുണ്ട്. ഇവരിൽനിന്ന് ഒന്നരക്കോടി രൂപ വിലമതിപ്പുളള…
Read Moreആറ് മാസം മുമ്പ് ബീഫ് കറിയിൽ കഷ്ണം കുറഞ്ഞു, വൈരാഗ്യത്തില്‍ വീണ്ടുമെത്തി; ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം
തൊടുപുഴ: ലോഡ്ജിൽ മുറി ആവശ്യപ്പെട്ട് എത്തിയ മൂന്നംഗ സംഘം ഹോട്ടൽ ഉടമയെ മർദ്ദിച്ചു. ഞായറാഴ്ച വൈകിട്ടാണ് ഉടുമ്പൻചോല സ്വദേശികളായ മൂവർ സംഘം ഹോട്ടലിൽ എത്തി മുറി ആവശ്യപ്പടുന്നത്. മുറി ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് വാക്ക് തർക്കമായി ഹോട്ടൽ ഉടമയെ മർദ്ദിക്കുകയായിരുന്നു. ആറ് മാസം മുൻപ് ഇതേ മൂവർ സംഘം തന്നെ ബീഫ് കറിയിൽ കഷ്ണം കുറഞ്ഞെന്ന് പറഞ്ഞ് ഇതേ ഹോട്ടലിൽ ബഹളം ഉണ്ടാക്കിയിരുന്നു.ആക്രമണത്തിൽ ഹോട്ടൽ ഉടമയായ കൊച്ചുപുരയ്‌ക്കൽ വാവച്ചനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൊടുപുഴയിലേയ്ക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിൽ…
Read More20കാരിയെ മുറിയിലിട്ട് പീഡിപ്പിച്ചു; ഫിറ്റ്‌നസ് സെന്റര്‍ ഉടമ അറസ്റ്റില്‍
കണ്ണൂര്‍: പയ്യന്നൂരിലെ ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമ അറസ്റ്റില്‍. ശരത് നമ്പ്യാര്‍ എന്നയാള്‍ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് 20 കാരിയുടെ പരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ക്ലിനിക്കില്‍ ഫിസിയോ തൊറാപ്പി ചെയ്യാനെത്തിയ സമയത്ത് മുറിയില്‍ പൂട്ടിയിട്ട് ശരത് നമ്പ്യാര്‍ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ യുവതി പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെയും ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ശരത് നമ്പ്യാരുടെ ആരോഗ്യ ക്ലിനിക്കും അതോടൊപ്പം ജിമ്മും പ്രവര്‍ത്തിക്കുന്നത്.
Read Moreകടമാനിനെ കൊന്ന ആറുപേർ പിടിയിൽ; ഇവരിൽ നിന്നും വാഹനങ്ങളും ആയുധങ്ങളും പിടിച്ചെടുത്തു
പഴനി : കൊടൈക്കനാലിനടുത്ത് വാഴഗിരിയിൽ വേലിയിൽ കുടുങ്ങിയ കടമാനിനെ കൊന്നുതിന്ന ആറുപേരെ വനംവകുപ്പധികൃതർ അറസ്റ്റുചെയ്തു. വാഴഗിരിയിലെ സെൽവകുമാർ (28), കന്നിവാടിയിലെ രാജേഷ്‌കുമാർ (24), കാരക്കുടിയിലെ അജിത് (29), പണ്ണകാട്ടിലെ ശിവരാമൻ (27), സിത്തരേവിലെ രാമകൃഷ്ണൻ (45), മണ്ണാർക്കുടിയിലെ പ്രവീൺ (28) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരിൽനിന്ന് ഒരു ട്രാക്ടറും ബൈക്കും ആയുധങ്ങളും പിടിച്ചെടുത്തു. വന്യമൃഗങ്ങൾ വെള്ളം കുടിക്കാനും ഭക്ഷണത്തിനും സമീപത്തെ തോട്ടങ്ങളിലേക്ക് ഇടയ്ക്കിടെ വരാറുണ്ട്. ഇതിനിടെ, വാഴഗിരിഭാഗത്തെ തോട്ടത്തിലേക്ക് കയറിയ രണ്ടുവയസ്സുള്ള പെൺ കടമാനെയാണ് കൊന്നത്.രഹസ്യവിവരത്തെത്തുടർന്ന് വനംവകുപ്പധികൃതർ സംഭവസ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. ഓടിരക്ഷപ്പെട്ടവരെ പിന്നീട് പിടികൂടുകയായിരുന്നു.
Read Moreനഗരത്തിൽ ഗിഫ്റ്റ് കടയുടെ മറവിൽ സ്വർണം കടത്തി; ഒൻപതുപേർ അറസ്റ്റിൽ
ചെന്നൈ : വിമാനത്താവളത്തിലെ ഗിഫ്റ്റ് കടയുടെ മറവിൽ രണ്ടുമാസത്തിൽ കടത്തിയത് 267 കിലോയോളം സ്വർണമെന്ന് പിടിയിലായ ആളുടെ മൊഴി. ഒരു കിലോയോളം സ്വർണവുമായി കടയിലെ ജീവനക്കാരൻ കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ സ്വർണംകടത്തൽ നടത്തിയതായി തെളിഞ്ഞത്. തുടർന്ന് ഗിഫ്റ്റ് കടയുടമയും യൂട്യൂബറുമായ സബീർ അലി അടക്കം മറ്റ് എട്ടുപേർകൂടി പിടിയിലായി. പ്രതികളിലൊരാൾ ശ്രീലങ്ക സ്വദേശിയാണ്. മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ ഒരുകിലോ സ്വർണവുമായി കഴിഞ്ഞ ദിവസമാണ് കടയിലെ ജീവനക്കാരൻ കസ്റ്റംസിന്റെ പിടിയിലായത്. ശ്രീലങ്കയിൽനിന്നെത്തിയ യാത്രക്കാരനായിരുന്നു ഇയാൾക്ക്…
Read More12.5 കോടി രൂപയുടെ സ്വർണം ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി
ചെന്നൈ : ദുബായിൽനിന്ന് കടത്തികൊണ്ടുവന്ന 12.5 കോടി രൂപ വിലമതിക്കുന്ന എട്ട് കിലോ സ്വർണം ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ പത്ത് യാത്രക്കാരാണ് പിടിയിലായത്. ദുബായിൽനിന്ന് രണ്ട് വിമാനങ്ങളിലായാണ് പത്ത് യാത്രക്കാർ എത്തിയത്. ഇന്റലിജൻസ് അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അധികൃതർ പരിശോധന നടത്തിയത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താനാണ് യാത്രക്കാർ ശ്രമിച്ചിരുന്നതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
Read More