ചെന്നൈ : മധുര ജില്ലയിലെ ഉസിലംപട്ടിയിൽ ധനകാര്യസ്ഥാപനം കൊള്ളയടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സ്വകാര്യ ധനകാര്യസ്ഥാപനം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച ലെനിനാണ് (30) അറസ്റ്റിലായത്. ഓൺലൈൻ ചൂതാട്ടത്തിലൂടെ കടക്കെണിയിലായതിനെത്തുടർന്നാണ് കൊള്ളനടത്താൻ മുൻ ബാങ്ക് ജീവനക്കാരൻകൂടിയായ ലെനിൻ ശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയിൽ ഉസിലംപട്ടിയിലുള്ള ധനകാര്യ സ്ഥാപനത്തിന്റെ സമീപം നിന്നിരുന്ന ലെനിൽ പോലീസ് പട്രോളിങ് സംഘത്തെക്കണ്ട് ഓടി. സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോൾ പൂട്ടുതുറക്കാൻ ശ്രമം നടന്നുവെന്ന് വ്യക്തമായി. സ്ഥാപനത്തിനുമുന്നിൽ ബൈക്ക് ഉപേക്ഷിച്ചായിരുന്നു ലെനിൻ ഓടിപ്പോയത്. ബൈക്കിൽനിന്ന്, പൂട്ടുതുറക്കുന്നതിനുള്ള ഉപകരണം…
Read MoreCategory: CRIME
പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം: ഒമ്പത് പേർ അറസ്റ്റിൽ
ചെന്നൈ : പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റുചെയ്തു. പെൺകുട്ടികളിൽ ഒരാൾ ഗർഭിണിയായതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഉദുമൽപ്പേട്ടയിൽ മുത്തശ്ശിയോടൊപ്പം താമസിക്കുന്ന 17 വയസ്സുകാരിയും സുഹൃത്തായ 13 വയസ്സുകാരിയുമാണ് പീഡനത്തിന് ഇരയായത്. പ്രതികളിൽ ഉൾപ്പെട്ട, റേഷൻകടയിൽ ജോലി ചെയ്യുന്ന 14 വയസ്സുകാരൻ മുതിർന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റു യുവാക്കളിലേയ്ക്ക് കൈമാറുകയുമായിരുന്നു. 13 വയസ്സുള്ള പെൺകുട്ടിയെ പ്രതികൾക്ക് പരിചയപ്പെടുത്തിയത് മുതിർന്ന പെൺകുട്ടിയാണ്. താൻ ഗർഭിണിയാണെന്ന് മനസ്സിലാക്കിയതോടെ മുതിർന്ന പെൺകുട്ടി മുത്തശ്ശിയെ വിവരം…
Read Moreഎം.ബി.എ. വിദ്യാർഥിയെ മൂന്നുപേർ അടങ്ങുന്ന സംഘം വെട്ടിക്കൊന്നു
ചെന്നൈ : പെൺസുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച കോളേജ് വിദ്യാർഥിയെ വെട്ടിക്കൊന്നു. ചിറ്റലപ്പാക്കം സ്വദേശി ഉദയകുമാറിനെയാണ് (20) മൂന്നുപേർ അടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്. നരേഷ് (24), കൃഷ്ണ (19), ശങ്കർകുമാർ (19) എന്നിവർ അറസ്റ്റിലായി. ഞായറാഴ്ച രാത്രിയിൽ ഉദയകുമാറും സുഹൃത്തും ബൈക്കിൽ വരുമ്പോൾ തടഞ്ഞുനിർത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇതോടെ സുഹൃത്ത് ഓടിമറഞ്ഞു. ആക്രമണത്തിൽനിന്ന് ഉദയകുമാറും ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിന്തുടർന്ന സംഘം ക്രൂരമായി മുഖത്തും കാലിനും വെട്ടുകയായിരുന്നു. പിന്നീട് ഇവർ ഇവിടെനിന്ന് രക്ഷപ്പെട്ടു. ഗുരുതരപരിക്കേറ്റ ഉദയകുമാറിനെ ആദ്യം ക്രോംപേട്ടുള്ള സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും…
Read Moreമദ്യശാലയിൽവെച്ച് പരിചയപ്പെട്ട യുവതിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്നു; 3 പേർ അറസ്റ്റിൽ
ചെന്നൈ : മദ്യശാലയിൽവെച്ച് പരിചയപ്പെട്ട യുവതിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്ന കേസിൽ മൂന്നുയുവാക്കളെ അറസ്റ്റുചെയ്തു. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ചെന്നൈയിൽനിന്ന് 50 കിലോമീറ്റർ അകലെ തിരുവള്ളൂർ ജില്ലയിലെ മാതാർപ്പക്കത്ത് ആന്ധ്ര അതിർത്തിയോടുചേർന്ന് വ്യാഴാഴ്ചയാണ് 30 വയസ്സുതോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അർധനഗ്നമായ മൃതദേഹത്തിൽ നിറയെ മുറിപ്പാടുകളുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികളായ സൂര്യ (26), സുവേന്ദർ (23), ജബകുമാർ (23) എന്നിവർ അറസ്റ്റിലായത്. സമീപത്തെ ടാസ്മാക് മദ്യവിൽപ്പനശാലയിൽനിന്ന് യുവതിയും യുവാക്കളും മദ്യം വാങ്ങുന്നതിന്റെയും യുവതിക്കുപിന്നാലെ മൂവരും പോകുന്നതിന്റെയും ദൃശ്യം…
Read Moreയുവതിയുടെ മൃതദേഹം കാറിൽ കണ്ടെത്തി തമിഴ്‌നാട് പോലീസ്; കുഴിയെടുക്കുന്നതിനിടെ പ്രതികൾ പിടിയിൽ
ചെന്നൈ : റോഡരികിൽ നിർത്തിയിട്ട കാറിൽ യുവതിയുടെ മൃതദേഹം ഹൈവേ പോലീസ് കണ്ടെത്തി. മൃതദേഹം മറവുചെയ്യാൻ കുഴിയെടുക്കുന്നതിനിടെ പ്രതികളെന്നു സംശയിക്കുന്നവർ പിടിയിലായി. തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ കൊടൈക്കനാൽ റോഡിലാണ് സംഭവം. ഹൈവേയിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം നിർത്തിയിട്ട കാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. അടുത്തുതന്നെ രണ്ടുപേർ കുഴിയെടുക്കുന്നതും കണ്ടു. ഇരുവരെയും കൈയോടെ പിടികൂടി. ദിവാകർ, ഇന്ദ്രകുമാർ എന്നിവരെയാണ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. തിരുപ്പൂരിൽ സ്വകാര്യമില്ലിൽ ജോലിനോക്കുന്ന പ്രിൻസിയാണ്(27) കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ദിവാകറും പ്രിൻസിയും അടുപ്പത്തിലായിരുന്നു. ബന്ധമുപേക്ഷിക്കാൻ തീരുമാനിച്ച ദിവാകർ പ്രിൻസിയെ പ്രലോഭിച്ച്…
Read Moreവനിതാ പോലീസ് ഇൻസ്പെക്ടറുടെ വീട്ടിൽനിന്ന് 1.30 കോടി രൂപ വിലമതിക്കുന്ന സ്വർണവും പണവും മോഷണം പോയി
ചെന്നൈ : മധുരയിൽ വനിതാ പോലീസ് ഇൻസ്പെക്ടറുടെ വീട്ടിൽനിന്ന് 1.30 കോടി രൂപ വിലമതിക്കുന്ന 250 പവൻ സ്വർണവും, അഞ്ചുലക്ഷം രൂപയും കവർന്നു. മധുര ജില്ലയിലെ അലങ്കാനല്ലൂരിനടുത്ത് ഭാസിംഗപുരം മീനാക്ഷിനഗർ സ്വദേശിയായ ശർമിള(46)യുടെ വീട്ടിലാണ് മോഷണംനടന്നത്. ദിണ്ടിഗലിൽ ഇൻസ്പെക്ടറായ ശർമിള ജോലികഴിഞ്ഞ് രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നതായിക്കണ്ടത്. സാധനങ്ങൾ വാരിവിതറിയ നിലയിലായിരുന്നു. 250 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കാണാതായിട്ടുണ്ട്. ശർമിളയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. അലങ്കാനല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreസർക്കാർജോലി നൽകാമെന്ന് പറഞ്ഞു ചതിച്ച് പണംതട്ടിയയാളെ അടിച്ചുകൊന്നു; മൂന്നുപേർ പിടിയിൽ
ചെന്നൈ : സർക്കാർജോലി നൽകാമെന്നുപറഞ്ഞ് പലരിൽനിന്നായി 12 കോടി രൂപ തട്ടിയെടുത്തയാളെ മൂന്നുപേർചേർന്ന് അടിച്ചുകൊന്നു. ഭാര്യയെ ബന്ദിയാക്കിയശേഷമായിരുന്നു മർദനം. ചെന്നൈയിലെ വെസ്റ്റ് മൊഗപ്പെയർ സ്വദേശിയായ കെ. വെങ്കടേശനാണ്(54) സേലത്തിനുസമീപം കൊല്ലപ്പെട്ടത്. മകനെ നീറ്റ് എഴുതാനായി കുന്ദ്രത്തൂരിലെ കോളേജിൽ ഇറക്കിയതിനുശേഷം ഭാര്യ ലക്ഷ്മിയോടൊപ്പം സേലത്തേക്ക് പുറപ്പെട്ടതായിരുന്നു വെങ്കിടേശ്വരൻ. മൂന്നുപേർചേർന്ന് ഭാര്യയെ ഒരു ക്രഷർ യൂണിറ്റിൽ പൂട്ടിയിട്ടശേഷം വെങ്കടേശനെ മർദിക്കുകയായിരുന്നു. മരിച്ചെന്നുറപ്പായപ്പോൾ മൃതദേഹം കുഴിച്ചിടുകയും ചെയ്തു. സംഭവവുമായിബന്ധപ്പെട്ട് തിപ്പംപട്ടിയിലെ ഗണേശൻ(50) പൊള്ളാച്ചിയിലെ നിത്യാനന്ദം(39) ഊത്തങ്കരയിലെ വിഘ്‌നേഷ്(28) എന്നിവരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരിൽനിന്നും ഇവരുടെ ബന്ധുക്കളിൽനിന്നുമായി വെങ്കിടേശൻ 12…
Read Moreചട്ടങ്ങൾ ലംഘിച്ച് നമ്പർ പ്ലേറ്റിൽ സ്റ്റിക്കർ; 5 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 1200 കേസുകൾ: പിഴ ഈടാക്കിയത് 6 ലക്ഷം രൂപ
ചെന്നൈ: നിയന്ത്രണങ്ങൾ ലംഘിച്ച് വാഹന രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ സൂക്ഷിച്ചതിന് അഞ്ച് ദിവസത്തിനുള്ളിൽ 1200 കേസുകൾ രജിസ്റ്റർ ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. പോലീസ് പറയുന്നതിങ്ങനെ: അടുത്തിടെ ചെന്നൈയിൽ മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വാഹന രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതിന് പകരം വിവിധ വലുപ്പത്തിലും വാക്കുകളിലുമുള്ള രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റുകളിൽ ഡിപ്പാർട്ട്‌മെൻ്റ് സ്റ്റിക്കറുകൾ പതിക്കുന്നത് തുടരുകയാണ് തമിഴിലും ഇംഗ്ലീഷിലും എഴുതുകയും ദുരുപയോഗം ചെയ്യുകയും ചെയ്തു. ഇത് പരിഗണിച്ച് സർക്കാർ ചിഹ്നങ്ങൾ, മുദ്രകൾ, ചിഹ്നങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ, ഡോക്ടർമാർ,…
Read Moreനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ തലയിൽ ‘പ്ലാസ്റ്റിക് സർജറി’ ഇന്ന്; നായകളെ നാടുകടത്തി
ചെന്നൈ: നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ തലയിൽ പ്ലാസ്റ്റിക് സർജറി നടത്താൻ ഡോക്ടർമാരുടെ തീരുമാനം. കുട്ടിയുടെ പിതാവ് വില്ലുപുരം സ്വദേശി രഘു ചെന്നൈ നുങ്കമ്പാക്കം ഹൈവേ നാലാം ലെയ്ൻ ഏരിയയിലെ ചെന്നൈ കോർപ്പറേഷൻ പാർക്കിൽ വാച്ച്മാനും മെയിൻ്റനറുമാണ്. ഭാര്യ സോണിയയ്ക്കും അഞ്ചുവയസ്സുള്ള മകൾ സുരക്ഷയ്ക്കുമൊപ്പമാണ് പാർക്കിൽ താമസിക്കുന്നത്. കഴിഞ്ഞ അഞ്ചാം തീയതി പെൺകുട്ടി പാർക്കിൽ കളിക്കുകയായിരുന്നു. ഈ സമയം പാർക്കിൻ്റെ എതിർവശത്തുള്ള വീട്ടിൽ വളർത്തിയിരുന്ന 2 നായ്ക്കൾ പെട്ടെന്ന് വീട്ടിൽ നിന്ന് ഇറങ്ങി വന്ന് പാർക്കിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കടിച്ചുകീറി. തുടർന്ന് തലയ്ക്കും…
Read Moreമുൻ മന്ത്രിയെയും എം.എൽ.എ.യെയും കോൺഗ്രസ് നേതാവിന്റെ മരണം സംബന്ധിച്ച് ചോദ്യം ചെയ്യുന്നു
ചെന്നൈ : തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെ.പി.കെ. ജയകുമാർ ധനസിങ്ങിന്റെ ദുരൂഹമരണത്തിൽ മുൻ കേന്ദ്രമന്ത്രി ധനുഷ്‌കോടി ആദിത്യൻ, നാങ്കുനേരി എം.എൽ.എ. റൂബി മനോഹരൻ എന്നിവരെ പോലീസ് ചോദ്യം ചെയ്യുന്നു. തൂത്തുക്കുടിയിലെ സ്വകാര്യകോളേജിൽ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്യൽ. റൂബി മനോഹരൻ തിരഞ്ഞെടുപ്പ് ചെലവിനായി ജയകുമാറിൽനിന്ന് വാങ്ങിയ ലക്ഷക്കണക്കിനു രൂപ തിരികെനൽകിയില്ലെന്നു പറയപ്പെടുന്നു. ധനുഷ്‌കോടി ആദിത്യനെയും പണമിടപാടു സംബന്ധിച്ച കാര്യങ്ങളറിയാനാണ് ചോദ്യംചെയ്യുന്നത്. തമിഴ്‌നാട് കോൺഗ്രസ് മുൻ അധ്യക്ഷൻ കെ.വി. തങ്കബാലുവും നടപടി നേരിടുന്നുണ്ട്. ഇനിയും ഒട്ടേറെ പ്രമുഖരെ ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. ജയകുമാർ കൊല്ലപ്പെട്ടതാണോ, ആത്മഹത്യയാണോ…
Read More