ചെന്നൈ : തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ജയകുമാറിന്റെ മരണത്തിൽ ഊജിത അന്വേഷണത്തിന് ആവശ്യം ശക്തമാകുന്നു. സംഭവത്തിൽ അണ്ണാ.ഡി.എം.കെ, ബി.ജെ.പി. ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ ഡി.എം.കെ. സർക്കാരിനെതിരേ രംഗത്തെത്തി. സി.ബി.ഐ അന്വേഷണംവേണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ആവശ്യപ്പെട്ടു. ഡി.എം.കെ സർക്കാർ അധികാരത്തിലെത്തിയശേഷം ക്രമസമാധാനനില തകർന്നുവെന്ന് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ആരോപിച്ചു. ജയകുമാർ കൊല്ലപ്പെട്ടതാണോ, ആത്മഹത്യ ചെയ്തതാണോ എന്ന കാര്യത്തിൽ പോലീസിന് നിഗമനത്തിലെത്താനായിട്ടില്ല. അന്വേഷണത്തിനായി ഏഴു പ്രത്യേകസംഘങ്ങളെ നിയോഗിച്ചു. അതിനിടെ ജയകുമാർ എഴുതിയ മറ്റൊരു കത്തുകൂടി പോലീസ്…
Read MoreCategory: CRIME
പാർക്കിൽ കളിക്കുകയായിരുന്ന കുട്ടിയെ റോട്ട്‌വീലർ ആക്രമിച്ചു; ഉടമകൾ അറസ്റ്റിൽ
ചെന്നൈ : പാർക്കിൽ കളിക്കുകയായിരുന്ന ബാലികയ്ക്ക് റോട്ട്‌വീലർ വളർത്തുനായകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. നായയുടെ ഉടമയെയും ഭാര്യയെയും മകനെയും പോലീസ് അറസ്റ്റുചെയ്തു. അപകടകാരികളായ നായകളെ ഏഴുദിവസത്തിനുള്ളിൽ വീട്ടിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ചെന്നൈ നഗരസഭ വീട്ടുടമയ്ക്ക് നോട്ടീസ് നൽകി. ചെന്നൈയിലെ തൗസൻഡ് ലൈറ്റിലുള്ള പൊതുപാർക്കിൽ ഞായറാഴ്ച വൈകീട്ടാണ് രണ്ടു റോട്ട്‌വീലർ നായകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പാർക്കിലെ സുരക്ഷാജീവനക്കാരായ രഘുവിന്റെ മകൾ സുദക്ഷയെന്ന അഞ്ചുവയസ്സുകാരിയാണ് ആക്രമണത്തിന് ഇരയായത്. പാർക്കിന് എതിർവശത്തുള്ള വീട്ടിൽ വളർത്തുന്ന നായകൾ പുറത്തിറങ്ങി കുട്ടിയെ ആക്രമിക്കുകയായിരുന്നു. നായകളിൽനിന്ന് കുട്ടിയെ രക്ഷിക്കാൻശ്രമിച്ച അമ്മയ്ക്കും കടിയേറ്റു. സംഭവവുമായി ബന്ധപ്പെട്ട്…
Read Moreമോശം ശീലങ്ങൾ ചോദ്യം ചെയ്ത മുത്തച്ഛനെ യുവാവ് ചിക്കൻ ഫ്രൈഡ് റൈസിൽ കീടനാശിനി കലക്കികൊടുത്ത് കൊലപ്പെടുത്തി
ചെന്നൈ: തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിൽ മുത്തച്ഛൻ ഷൺമുഖനാഥനെ (72) ഫ്രൈഡ് റൈസിൽ കീടനാശിനി കലക്കി കൊലപ്പെടുത്തിയ കേസിൽ 20 വയസ്സുള്ള ഭഗവതി എന്ന യുവാവ് അറസ്റ്റിൽ. എരുമപ്പട്ടിക്കടുത്ത് ദേവരായപുരം സ്വദേശിയായ കോളജ് വിദ്യാർഥിയായ പ്രതി കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഏഴ് ചിക്കൻ ഫ്രൈഡ് റൈസ് പാർസൽ വാങ്ങിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് വീട്ടിൽ അമ്മ നിത്യയും മുത്തച്ഛൻ ഷൺമുഖവും (72) ഉൾപ്പെടെയുള്ള കുടുംബത്തിന് ചിക്കൻ ഫ്രൈഡ് റൈസ് നൽകി. ഭക്ഷണം കഴിച്ചയുടൻ നിത്യയയ്ക്കും മുത്തച്ഛൻ ഷൺമുഖത്തിനും…
Read Moreവിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂര്‍: നാട്ടികയിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി അഴകേശനെയാണ് ( 24 ) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജർമ്മൻ സ്വദേശിയായ വനിതയെ കടപ്പുറത്ത് നടക്കുന്നതിനിടെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. തൊട്ടടുത്ത റിസോർട്ടിലെത്തിയതായിരുന്നു വനിത. പരാതിയെ തുടർന്ന് വലപ്പാട് പൊലീസ് സ്ഥലത്തെത്തി. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
Read Moreഅന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തെ പിടികൂടി
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) മുംബൈ വിഭാഗം മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന ഒരു അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തെ പിടികൂടി. 160 കിലോ കഫ് സിറപ്പും 32,000 ലധികം നിരോധിത മയക്കുമരുന്ന് ഗുളികകളുമാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തത്. രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് എൻസിബി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തുടർന്നുള്ള പരിശോധനയിൽ താനെയിലെ മുംബ്രയിലെ ഒരു വീട്ടിൽ നിന്ന് 9,600 അൽപ്രാസോളവും 10,380 നൈട്രാസെപാം ഗുളികകളും എൻസിബി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾനാടൻ പാഴ്‌സലുകൾ വഴിയാണ് മയക്കുമരുന്ന് അനധികൃതമായി എത്തിച്ചതെന്ന് എൻസിബി ഉദ്യോഗസ്ഥർ…
Read Moreടൂർ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ വീടിനുള്ളിൽ യുവതിയുടെ മൃതദേഹം; സംഭവം ഇങ്ങനെ
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 22 കിലോമീറ്റര്‍ അകലെ മറ്റൊരിടത്ത് ഇതേ വീട് നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല. ടൂര്‍ കഴിഞ്ഞ് ഇവര്‍ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ടൂർ പോകുന്നതിനാൽ വീട് നോക്കാൻ മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെയായിരുന്നു ബെറ്റിയും കുടുംബവും ഏൽപ്പിച്ചത്. സുദര്‍ശൻ…
Read Moreപ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; കുഞ്ഞിന്റെ കാൽ മുറിച്ചനിലയിൽ; യുവതിയുടെ പേരിൽ കേസ്
ചെന്നൈ : ശൗചാലയത്തിൽ പ്രസവിക്കുന്നതിനിടെ കുഞ്ഞുമരിച്ച സംഭവത്തിൽ യുവതിയുടെ പേരിൽ കേസെടുത്തു. കന്യാകുമാരി സ്വദേശിയും നഴ്സുമായ 24-കാരിയുടെ പേരിലാണ് കേസെടുത്തത്. ചെന്നൈ ടി.നഗർ സൗത്ത് ബോഗ് റോഡിലെ ഹോസ്റ്റലിലെ ശൗചാലയത്തിലാണ് യുവതി പ്രസവിച്ചത്. ഇതിനിടെ വേദന സഹിക്കാനാകാതെ കത്തികൊണ്ട് നവജാതശിശുവിന്റെ കാൽ മുറിച്ചുമാറ്റിയെന്നും പോലീസ് പറഞ്ഞു. അമിതരക്തസ്രാവത്താൽ ഇവർ ഉറക്കെ കരഞ്ഞതിനെത്തുടർന്ന് ഹോസ്റ്റലിലെ താമസക്കാർ ശൗചാലയം തുറന്നുനോക്കിയപ്പോൾ യുവതിയെ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നവജാതശിശുവിന്റെ ശരീരം ബക്കറ്റിലും മുറിച്ചുമാറ്റിയ കാൽ തറയിലുമായാണ് കിടന്നിരുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശിശു മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും.…
Read Moreഉപേക്ഷിച്ചതല്ല: നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നത്: കൊലപാതകികളെ തേടി പോലീസ് അന്വേഷണം ഊർജിതം
കൊച്ചി പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ നവജാത ശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തി. സമീപത്തുള്ള ഫ്ലാറ്റിൽ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിയുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്. ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ എട്ടുമമിയോടെയാണ് സംഭവം നടന്നത്. വെള്ളത്തുണിയിൽ പൊതിഞ്ഞാണ് കുട്ടിയെ താഴേക്കെറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി തുടർനപടികൾ സ്വീകരിച്ചു. ഫ്ലാറ്റിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു. ഫ്ലാറ്റിൽ ഉള്ളവർ തന്നെയാണോ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. തുടർന്ന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ ഫ്ലാറ്റിൽ…
Read Moreഭർതൃമതിയായ യുവതി പ്രണയത്തിൽനിന്ന് പിന്മാറിയില്ല; മകളെ അച്ഛൻ വെട്ടിക്കൊന്നു
ചെന്നൈ : ബന്ധുവായ യുവാവുമായുള്ള പ്രണയത്തിത്തിൽനിന്ന് പിന്മാറാത്തതിന്റെ പേരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു. തിരുനെൽവേലി ജില്ലയിലെ കോകന്താൻപാറയിലുള്ള മാരിയപ്പനാണ് (55) മകൾ മുത്തുപ്പേച്ചിയെ (35) കൊലപ്പെടുത്തിയത്. ഭർത്താവുമായി പിണങ്ങിയതിനെത്തുടർന്ന് മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന മുത്തുപ്പേച്ചി ബന്ധുവായ യുവാവുമായി പ്രണയത്തിലായി. മാരിയപ്പൻ പലതവണ ആവശ്യപ്പെട്ടിട്ടും മകൾ ഈ ബന്ധത്തിൽനിന്ന് പിൻമാറിയില്ല. തുടർന്നാണ് കൊലപാതം ആസൂത്രണം ചെയ്തത്. ബന്ധുവീട്ടിലേക്കെന്നുപറഞ്ഞ് കഴിഞ്ഞ ദിവസം മുത്തുപ്പേച്ചിയെ മാരിയപ്പൻ ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. വിജനമായ പ്രദേശത്തെത്തിയപ്പോൾ ബൈക്ക് നിർത്തി അരിവാളുകൊണ്ട് വെട്ടി. സമീപമുള്ള കുറ്റിക്കാട്ടിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച മുത്തുപ്പേച്ചിയെ പിന്തുടർന്നുചെന്ന് വെട്ടി…
Read Moreറസ്‌റ്ററന്റിനുനേരെ ബോംബേറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ
ചെന്നൈ : അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് മുത്തുപാണ്ടിയുടെ ഉടമസ്ഥതയിലുള്ള വണ്ടല്ലൂർ-കേളമ്പാക്കം റോഡിലുള്ള റസ്‌റ്ററന്റിനുനേരെ പെട്രോൾബോംബ് എറിഞ്ഞകേസിൽ ഒരാൾ അറസ്റ്റിൽ. നെടുങ്കുണ്ട്രം സ്വദേശി അൻപഴകനാണ് (22) അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റുരണ്ടുപ്രതികൾ ഓടിരക്ഷപ്പെട്ടു. മുത്തുപാണ്ടിയുടെ മകനോടുള്ള വിരോധത്തിന്റെപേരിലാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു.
Read More