തമിഴ് യുവതികൾ ഉൾപ്പെടെ 50-ഓളം യുവതികളെ ദുബായ് പെൺവാണിഭസംഘത്തിന്റെ വലയിൽക്കുരുക്കി ; മലയാളി അറസ്റ്റിൽ

ചെന്നൈ : ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായിൽ പെൺവാണിഭത്തിനിരയാക്കിയെന്ന കേസിൽ അറസ്റ്റിലായ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു. സിനിമ, സീരിയൽ നടിമാർ ഉൾപ്പെടെ 50-ഓളംപേർ ഇവരുടെ വലയിൽക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ദുബായിൽ ദിൽറുബ എന്നപേരിൽ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തൻകോട്ടിനെ(56)യാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് അറസ്റ്റുചെയ്ത് ചെന്നൈയിലെത്തിച്ചത്. ചെന്നൈ പോലീസ് കമ്മിഷണർ എ. അരുണിന്റെ ഉത്തരവുപ്രകാരം ഇയാളെ ഗുണ്ടാനിയമംചുമത്തി തടങ്കലിലിട്ടു. ദുബായിൽനിന്നു രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ യുവതി നൽകിയ പരാതിയിൽ തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺവാണിഭസംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. സംഘത്തിന്റെ ഇടനിലക്കാരായ…

Read More

അയൽക്കാരിയുടെ പണം മോഷ്ടിച്ചെന്ന് പരാതി; അമ്മയുടെ മർദ്ദനമേറ്റ 12-കാരി മരിച്ചു

ചെന്നൈ : അയൽവീട്ടിൽനിന്ന് പണം മോഷ്ടിച്ചെന്ന പരാതിയിൽ അമ്മയുടെ ക്രൂരമായ ആക്രമണമേറ്റ ബാലികയ്ക്ക് ദാരുണാന്ത്യം. കൃഷ്ണഗിരി ജില്ലയിലെ പോച്ചമ്പള്ളിയിലാണ് സംഭവം. ശരണ്യയാണ് (12) മരിച്ചത്. അമ്മ സത്യ(34)യെ പോലീസ് അറസ്റ്റുചെയ്തു. ഏതാനും ദിവസംമുൻപ്‌ ശരണ്യ തങ്ങളുടെ വീട്ടിൽനിന്ന് പണം മോഷ്ടിച്ചെന്ന് അയൽവാസികളിൽ ചിലർ സത്യയോട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ ദേഷ്യത്തിൽ സത്യ മകളെ അടിക്കുകയും വീടിന്റെ ചുമരിൽ തലയിടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരണ്യയെ അമ്മതന്നെ ഉടൻ പോച്ചമ്പള്ളി സർക്കാർ ആശുപത്രിയിലെത്തിച്ചു. മകൾ കട്ടിലിൽനിന്ന് വീണതാണെന്നാണ് ഡോക്ടർമാരോടുപറഞ്ഞത്. തലയ്ക്കേറ്റ ക്ഷതം അതീവഗുരുതരമായതിനാൽ അവിടെനിന്ന് ധർമപുരി സർക്കാർ മെഡിക്കൽ…

Read More

കൂറിയറിന്റെ മറവിൽ പണംതട്ടിപ്പ്: യുവതിയിൽ നിന്ന് 3.6 ലക്ഷം രൂപ തട്ടിയ രണ്ട്‌ മലയാളികൾ അറസ്റ്റിൽ

ചെന്നൈ : കൂറിയർ സ്ഥാപനത്തിൽനിന്നെന്ന വ്യാജേന യുവതിയിൽനിന്ന് 3.6 ലക്ഷം രൂപ തട്ടിയെടുത്തകേസിൽ രണ്ടുമലയാളികൾ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ നിതിൻ ജോസഫ് (31), എ. റമീസ് (31) എന്നിവരെയാണ് തമിഴ്‌നാട് സൈബർ ക്രൈം പോലീസ് കേരളത്തിൽനിന്ന് അറസ്റ്റുചെയ്തത്. ഇരുവരെയും ചെന്നൈയിലെത്തിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡുചെയ്തു. കഴിഞ്ഞ ഏപ്രിലിൽ മൈലാപ്പൂർ സ്വദേശിനിനൽകിയ പരാതിയിലാണ് അറസ്റ്റ്. ഫെഡെക്സ് കൂറിയർ സ്ഥാപനത്തിൽ നിന്നാണെന്നുപറഞ്ഞ് ഒരാൾ യുവതിയെ ഫോണിൽ വിളിച്ചതോടെയാണ് തട്ടിപ്പുതുടങ്ങുന്നത്. സ്ത്രീയുടെ വിലാസത്തിലെ കൂറിയർ പാഴ്‌സലിൽ മയക്കുമരുന്ന്‌ കണ്ടെത്തിയെന്നും ഉടൻ മുംബൈ പോലീസ്‌ ബന്ധപ്പെടുമെന്നും ഫോൺവിളിച്ച ആൾ യുവതിയെ…

Read More

സംസ്ഥാനത്ത് കൊലപാതകങ്ങൾ വർധിക്കുന്നു: എടപ്പാടി പളനിസ്വാമി

ചെന്നൈ : കടലൂരിൽ എഐഎഡിഎംകെ നേതാവ് കൊല്ലപ്പെട്ടു. തമിഴ്നാട്ടിൽ മയക്കുമരുന്ന് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ വർധിച്ചുവരികയാണ്. രാഷ്ട്രീയക്കാരും സ്ത്രീകളും ഉൾപ്പെടെ ആരും സുരക്ഷിതരല്ല. തമിഴ്നാട്ടിൽ കൊലപാതകങ്ങൾ നടക്കാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ലന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി തൂത്തുക്കുടി വിമാനത്താവളത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തമിഴ്നാട് കൊലപാതക സംസ്ഥാനമായി മാറിയത് ആശങ്കാജനകമാണ്. ആടുകളെ കശാപ്പ് ചെയ്യുന്നതുപോലെ മനുഷ്യരെ കൊല്ലുന്നതും സംസ്ഥാനത്ത് വർധിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ രോഷം മറയ്ക്കാനാണ് ഡിഎംകെ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചത്. തമിഴ്നാട്ടിലെ ജനങ്ങൾ ഡിഎംകെയോട് കടുത്ത…

Read More

സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയക്കൊലപാതകങ്ങൾ : ഒരേദിവസം കൊല്ലപ്പെട്ടത് മൂന്നു നേതാക്കൾ

ചെന്നൈ : തമിഴ്നാട്ടിൽ രാഷ്ട്രീയ നേതാക്കൾക്കെതിരായ ആക്രമണങ്ങൾ വീണ്ടും. കഴിഞ്ഞരാത്രിയിൽ വിവിധയിടങ്ങളിലായി മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ശിവഗംഗയിൽ ബി.ജെ.പി. നേതാവിനെയും കടലൂരിൽ അണ്ണാ ഡി.എം.എം.കെ. നേതാവിനെയും കന്യാകുമാരിയിൽ കോൺഗ്രസ് നേതാവിനെയുമാണ് അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ശിവഗംഗയിൽ ബി.ജെ.പി. സഹകരണവിഭാഗം ജില്ലാ സെക്രട്ടറി സെൽവകുമാറിനെ (52) നാലംഗ സംഘമെത്തി വെട്ടുകയായിരുന്നു. സെൽവകുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കടലൂർ ജില്ലയിലെ തിരുപ്പനപ്പാക്കത്താണ് അണ്ണാ ഡി.എം.കെ. വാർഡ് സെക്രട്ടറി പത്മനാഥനെ(43) കാറിലെത്തിയ സംഘം കൊലപ്പെടുത്തിയത്. ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തതിനുശേഷം തിരികെ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികൾ തടയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.…

Read More

ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ചെന്നൈ : ബി.ജെ.പി സഹകരണ വിഭാഗം ശിവഗംഗ ജില്ലാ സെക്രട്ടറിയായിരുന്ന യുവാവിനെ വെട്ടിക്കൊന്നു. വേളാങ്ങുളം സ്വദേശി സെൽവകുമാർ (53 ).ആണ് കൊല്ലപ്പെട്ടത്. സെൽവകുമാർ ഇതേ പ്രദേശത്ത് ഇഷ്ടിക ചൂള നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ശിവഗംഗ ഇളയൻകുടി റോഡിൽ ഇരുചക്രവാഹനത്തിൽ പോകുമ്പോൾ അക്രമികൾ ഇയാളെ വെട്ടിച്ച് കൊലപ്പെടുത്തുകായായിരുന്നു. അതുവഴി വന്ന അതേ ഗ്രാമത്തിലെ ആളുകൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന സെൽവകുമാറിനെ കണ്ട് 108 ആംബുലൻസിലും പോലീസിലും വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ 108 ആംബുലൻസ് ജീവനക്കാർ ഇയാളെ പരിശോധിച്ച ശേഷം മരിച്ചതായി അറിയിക്കുകയായിരുന്നു. ഇതിൽ…

Read More

കാറിലെത്തിയ സാമൂഹ്യവിരുദ്ധർ ഗർഭിണിയായ കുതിരയെ കയർ കൊണ്ട് കെട്ടി മർദിച്ചു

കൊല്ലത്ത് കെട്ടിയിട്ടിരുന്ന ഗർഭിണിയായ കുതിരയ്ക്ക് നേരെ അക്രമം. കാറിലെത്തിയ അഞ്ച് യുവാക്കളാണ് കുതിരയെ മർദ്ധിച്ചത്. പരുക്കേറ്റ കുതിരയ്ക്ക് ജില്ലാ വെറ്ററിനറി ഉദ്യോഗസ്ഥർ ചികിത്സ നൽകി. സിസിടിവി ദൃശ്യങ്ങൾ പ്രകാരം പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഇരുപത്തിയഞ്ചിന് വൈകിട്ട് നാലിനാണ് സംഭവം. ക്ഷേത്ര പരിസരത്ത് ഉടമ കെട്ടിയിട്ടിരുന്ന കുതിരയ്ക്ക് നേരയാണ് അക്രമം ഉണ്ടായത്. വടി കൊണ്ട് അടിക്കുകയും മരത്തിനോട് ചേർത്ത് കയർ കൊണ്ട് വരിഞ്ഞ് മുറുക്കിയ ശേഷം മുഷ്ടി ചുരുട്ടി കുതിരയെ ഇടിക്കുകയും ചെയ്തു. കാൽമുട്ട് മടക്കിയും മർദിച്ചു. വടക്കേവിള നെടിയം സ്വദേശി…

Read More

എൺപതുകാരിയെ അടിച്ചുവീഴത്തി സ്വർണം കവർന്നവർ പിടിയിൽ

ചെന്നൈ: വയോധികയെ തലയ്ക്കടിച്ചുവീഴ്ത്തി 2.75പവൻ മാല കവർന്നവർ പിടിയിൽ. കാളപ്പെട്ടി സ്വദേശി ടി. വിഘ്നേശ്വരൻ (28), നീലഗിരി ഗൂഡല്ലൂർ സ്വദേശിനി നതിയ (നർമത-22) എന്നിവരാണ് കോവിൽപാളയം പോലീസിന്റെ പിടിയിലായത്. കാളപ്പെട്ടി പഴയ പോസ്റ്റോഫീസിന്‌ സമീപത്തെ എസ്. നഞ്ചമ്മാളിന്റെ മാലയാണ് മോഷ്ടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് നഞ്ചമ്മാളെ വിഘ്നേശ്വരൻ അടിച്ചുവീഴ്ത്തുകയും മാലയുമായി കടക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.

Read More

ബി.എസ്.പി. നേതാവിന്റെ വധം : രണ്ടുപേർ കൂടി അറസ്റ്റിൽ; പ്രതികളിൽ അഞ്ചുപേർ അഭിഭാഷകർ

ചെന്നൈ : ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ് കൊല്ലപ്പെട്ട കേസിൽ അഭിഭാഷകനുൾപ്പെടെ രണ്ടുപേർകൂടി അറസ്റ്റിലായി. അറസ്റ്റിലായവർ ഇതോടെ 18 ആയി ഉയർന്നു. 18 പേരിൽ അഞ്ചുപേർ അഭിഭാഷകരാണ്. തിരുവള്ളൂർ ജില്ലയിലെ മണലിയ്ക്ക് സമീപം മാത്തൂർ സ്വദേശിയും അഭിഭാഷകനുമായ ശിവ(45)യും പെരമ്പൂർ സ്വദേശിയായ പ്രദീപി(27)നെയുമാണ് അറസ്റ്റ് ചെയ്തത്. ശിവയെയും പ്രദീപിനെയും പോലീസ് എഗ്‌മോർ മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി ശിവയെ രണ്ടാഴ്ചത്തേക്ക് പൂനമല്ലി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ആംസ്‌ട്രോങ്ങിന്റെ കൊലയുമായി ബന്ധപ്പെട്ട് ഒരാൾകൂടി പിടിയിലായിട്ടുണ്ട്. കൊലക്കേസ് പ്രതികളെ സഹായിച്ചെന്ന് സംശയിക്കുന്ന മുകിലനാണ്…

Read More

ആയുധങ്ങളുമായി മൂന്നു കോളേജ് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ : ആയുധങ്ങളുമായി മൂന്നു കോളേജ് വിദ്യാർഥികളെ പാരീസ് കോർണറിൽ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രസിഡൻസി കോളേജ് വിദ്യാർഥികളാണ് പിടിയിലായത്. മൂന്നാം വർഷ ബിരുദവിദ്യാർഥികളായ സാമുവേൽ, ശ്രീകാന്ത് എന്നിവരും രണ്ടാംവർഷ ബിരുദവിദ്യാർഥിയായ ലോകേഷുമാണ് പിടിയിലായത്. ഇവരിൽനിന്ന് അഞ്ച് കത്തികൾ കണ്ടെടുത്തു. പിടിയിലായ മൂന്നു പേരും പച്ചൈയ്യപ്പാസ് കോളേജിലെ വിദ്യാർഥികളുമായി ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിൽ പ്രസിഡൻസി കോളേജിലെ വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. പച്ചൈയ്യപ്പാസ് കോളേജിലെ വിദ്യാർഥികളെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നുപേരും ആയുധങ്ങളുമായി ചുറ്റിയതെന്നും പോലീസ് പറഞ്ഞു.

Read More