ബെംഗളൂരു: അമ്മയും മക്കളും വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. അമ്മ ശിവമ്മ (36), ഏഴുവയസ്സുള്ള മകളും 9 വയസ്സുള്ള മകനുമാണ് മരിച്ചത്. ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് ഇവർ ആത്മഹത്യ ചെയ്തത്. മരിച്ച ശിവമ്മ 12 വർഷം മുമ്പാണ് വിവാഹിതയായത്. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഭാര്യയും ഭർത്താവും നല്ല സ്നേഹത്തിൽ ആയിരുന്നെന്നും ബന്ധുക്കൾ പറയുന്നു. മരണത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല. മരിച്ച ശിവമ്മയുടെ ഭർത്താവ് തുമകൂരിലെ ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പ് ഇയാൾ തുംകൂരിലെ ഒരു ബേക്കറിയിൽ ജോലിക്ക് പോയി. തിങ്കളാഴ്ച…
Read MoreCategory: Karnataka
ഗസ്റ്റ് ലക്ചറർമാരുടെ സ്ഥിര നിയമനം ദുഷ്കരം; മന്ത്രി എംസി സുധാകർ
ബെംഗളൂരു: ഗസ്റ്റ് ലക്ചറർമാരെ സ്ഥിരമായി നിയമിക്കാൻ ദുഷ്കരമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ എം സി സുധാകർ. വികാസ് സൗധയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. അതിൽ നിയമപ്രശ്‌നമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനത്തും സ്ഥിരമാക്കിയിട്ടില്ല. അവർക്ക് ഒരു സംഘടനയുണ്ട്. ഓരോരുത്തർക്കും ഓരോ ആവശ്യമുണ്ട്. ചിലർ സ്ഥിരം നിയമനം നടത്താൻ ശഠിക്കുന്നു. നമ്മൾ എന്ത് ചെയ്താലും കോടതിയിൽ പ്രശ്നമാകും. മെറിറ്റ് അടിസ്ഥാനത്തിൽ റിക്രൂട്ട്‌മെന്റ് നടത്തും. 7,000 തസ്തികകളിലേക്ക് അധിക റിക്രൂട്ട്മെന്റ് നടത്തണമെന്നാണ് ആവശ്യം. 1,242 ഒഴിവുകളാണ് നികത്താനുള്ളത്. ഇതിനായി ഒരു പ്രക്രിയയുണ്ട്. ക്ലസ്റ്റർ…
Read Moreജയ് ഹിന്ദ് ചാനലിന് സി.ബി.ഐ. നോട്ടീസയച്ചതിൽ പ്രതികരിച്ച് ഡികെ ശിവകുമാർ
ബെംഗളൂരു: ചാനൽ നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ഡികെഎസ് . തന്നെ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ വലിയ ഗൂഢാലോചന നടക്കുന്നെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ജയ് ഹിന്ദ് ചാനലിൽ അദ്ദേഹം നടത്തിയ നിക്ഷേപത്തിന്റെ വിശദാംശങ്ങൾ തേടി സി.ബി.ഐ. നോട്ടീസയച്ചതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു ശിവകുമാർ. സി.ബി.ഐ. എന്തിനാണ് ഇങ്ങനെ നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ രേഖകളും അവരുടെ പക്കലുണ്ട്. രേഖകൾക്ക് വേണ്ടിയല്ല നോട്ടീസയക്കുന്നത്. ‘ ചില വലിയ ആളുകൾ എന്നെ ദ്രോഹിക്കുകയാണ്. എനിക്കെല്ലാം അറിയാം. എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ കഴിയുന്നതൊക്കെ അവർ ചെയ്യട്ടെ’. ശിവകുമാർ…
Read Moreകാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥികൾ മരിച്ചു
ബെംഗളൂരു: മൈസൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. നഗരത്തിലെ കോളേജിൽ ബി.ബി.എ. വിദ്യാർഥികളായ പെരിയപട്ടണ സ്വദേശി സമ്പത്ത്(22), ഹാസൻ സ്വദേശി വൃഥിക് ധരണി(22)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.15-ഓടെ മൈസൂരു ടൗണിലെ ഹുൻസൂർ റോഡിലായിരുന്നു അപകടം. പുതുവത്സരാഘോഷത്തിന്റെ സൂരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി റോഡിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനുണ്ടായിരുന്ന പോലീസ് മടങ്ങിയതിന് ശേഷമായിരുന്നു അപകടം. അപകടസ്ഥലത്തുതന്നെ രണ്ടുപേരും മരിച്ചു.
Read Moreമലയാളി യുവാവ് ബെംഗളൂരുവിൽ നിര്യാതനായി
ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ നിര്യാതനായി. കാസർഗോഡ് പന്തിയോട് മുട്ടം സ്വദേശി അസൈനാറിൻ്റെ മകൻ നിസാർ(40) ആണ് മരണപ്പെട്ടത്. ബണ്ണാർഘട്ട റോഡിൽ പ്രവർത്തിക്കുന്ന ശ്രീരാജ് ലെസി ഷോപ്പിലെ ജോലിക്കാരനായിരുന്നു നിസാർ. കടയടച്ച് രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. കാലത്ത് ഉണരാതെകണ്ടപ്പോൾ സഹപ്രവർത്തകർ തട്ടിവിളിച്ചപ്പഴാണ് മരണം സംഭവിച്ചതായി അറിഞ്ഞത്. ആൾ ഇന്ത്യ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശിഹാബ് തങ്ങൾ സെൻ്റെർ ഫോർ ഹ്യൂമാനിറ്റിയിൽ എത്തിച്ചു പരിപാലനം നടത്തി സ്വദേശത്തേക്ക് കൊണ്ട് പോയി.
Read Moreമുഖ്യമന്ത്രി സിദ്ധരാമയ്യയാണ് തങ്ങളുടെ ശ്രീരാമൻ; ഹോളൽകെരെ ആഞ്ജനേയ
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് തങ്ങളുടെ ശ്രീരാമനെന്നും അയോധ്യയിൽ പോയി ബി.ജെ.പിയുടെ രാമനെ ആരാധിക്കുന്നത് എന്തിനെന്ന് കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഹോളൽകെരെ ആഞ്ജനേയ. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് സിദ്ധരാമയ്യയെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്രം രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യംവെച്ചുള്ള ബി.ജെ.പിയുടെ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ‘സിദ്ധരാമയ്യ തന്നെ രാമനാണ്. പിന്നെ എന്തിനാണ് അയോധ്യയിലുള്ള രാമനെ ആരാധിക്കുന്നത്. അത് ബി.ജെ.പിയുടെ രാമനാണ്. ബി.ജെ.പി ഇതെല്ലാം പ്രശസ്തിക്ക് വേണ്ടി ചെയ്യുന്നതാണ്. അവർ അത് തുടരട്ടെ ആഞ്ജനേയ പറഞ്ഞു. രാമൻ തങ്ങളുടെ…
Read Moreകെഎസ്ആർടിസിയിലെ മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാര തുക കൈമാറി
ബെംഗളൂരു: എല്ലായിടത്തും പുതുവത്സരാഘോഷങ്ങൾ അരങ്ങേറിയപ്പോൾ ദുരിതക്കയത്തിൽ കഴിയുകയായിരുന്ന കെഎസ്ആർടിസിയിലെ മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങളെ ആദരിച്ചുകൊണ്ട് കോർപറേഷൻ നടത്തിയത് സ്വാശ്രയ പ്രവർത്തനം. അപകട നഷ്ടപരിഹാര ഇൻഷുറൻസ് പദ്ധതിയിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും അർത്ഥവത്തായ ജീവിതം നയിക്കാനുള്ള മാർഗനിർദേശം നൽകുകയും ചെയ്തു. ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി, മാനേജിങ് ഡയറക്ടർ വി. അൻബുകുമാറും എല്ലാവർക്കും ആശംസകൾ നേർന്നു. മരിച്ചവരുടെ ആശ്രിതർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്തു. കെഎസ്ആർടിസി ആസ്ഥാനത്ത് അപകടത്തിൽ മരിച്ച 3 ജീവനക്കാരുടെ ആശ്രിത കുടുംബങ്ങളെ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ആദരിച്ചു.…
Read Moreവിദ്യാർത്ഥിനിയുടെ ആത്മഹത്യ; കൂടുതൽ വിവരങ്ങൾ പുറത്ത്
ബെംഗളൂരു: പുതുവർഷ ആഘോഷവുമായി ബന്ധപ്പെട്ട ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ വിസമ്മതിച്ചതിൽ മനം നൊന്താണ് വിദ്യാർഥിനി ജീവനൊടുക്കിയതെന്ന് റിപ്പോർട്ട്. 21 കാരി വർഷിനിയാണ് ആത്മഹത്യ ചെയ്തത്. വർഷിനി ജയനഗർ കോളേജിൽ ബി.ബി.എ വിദ്യാർഥിനിയാണ്. സുധമാനഗർ നിവാസിയായ ഈ പെൺകുട്ടി ഫോട്ടോഗ്രഫി കോഴ്സും പഠിച്ചിരുന്നു. പുതുവത്സരത്തിന് മാളിൽ വച്ച് നടക്കുന്ന ഫോട്ടോഷൂട്ടിന് തയ്യാറായി നിന്ന വർഷിനിയെ മാതാപിതാക്കൾ തടഞ്ഞു. തുടർന്ന് വിദ്യാർഥിനി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ വിൽസൺ ഗാർഡൻ പോലീസ് കേസെടുത്തു.
Read Moreപുതുവത്സരം ആഘോഷിക്കാനിരുന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു:പുതുവത്സരം ആഘോഷിക്കാനിരുന്ന വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷൻ പരിധിയിലെ സുധാം നഗറിൽ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പുതുവത്സരം ആഘോഷിക്കാനിരുന്ന യുവതി ആത്മഹത്യ ചെയ്തു. വർഷിണി (21) ആണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന വർഷിണി സ്വകാര്യ കോളേജിൽ ബിബിഎയ്ക്ക് പഠിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി വീട്ടിൽ ആത്മഹത്യ ചെയ്തു.മരണക്കുറിപ്പൊന്നും ലഭ്യമല്ല. വ്യക്തിപരമായ കാരണങ്ങളാൽ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഫോട്ടോഗ്രാഫിയിൽ താൽപര്യമുണ്ടായിരുന്ന വർഷിണി വർഷാവസാന ആഘോഷത്തിന്റെ ഫോട്ടോയെടുക്കാൻ തയ്യാറെടുത്തിരുന്നുവെന്നാണ് അറിയുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിംസ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയിൽ വിൽസൺ…
Read Moreതട്ടിപ്പിലൂടെ പണം കവർന്നു; മലയാളി യുവാവിന്റെ പേരിൽ കേസ്
ബെംഗളൂരു: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം തട്ടിയെടുത്തെന്ന പരാതിയിൽ മലയാളിയായ യുവാവിന്റെ പേരിൽ കേസ്. പഴക്കച്ചവടകാരനായ കോഴിക്കോട് സ്വദേശി ഷാക്കിറിനെതിരേയാണ് കേസ്. യെലഹങ്കയിൽ താമസിക്കുന്ന മലയാളിയായ സുഹൈൽ ഷരീഫ് ആണ് പരാതി നൽകിയത്. 2020-ൽ കോവിഡ് ലോക്ഡൗൺ സമയത്ത് പഴങ്ങൾ വിൽക്കാൻ കോഴിക്കോട്ട് പോയപ്പോഴാണ് ഷാക്കിറിനെ പരിചയപ്പെട്ടതെന്ന് സുഹൈൽ പരാതിയിൽ പറയുന്നു. കുറച്ചുദിവസം കോഴിക്കോട്ട് കച്ചവടം നടത്തിയശേഷം ബെംഗളൂരുവിലേക്ക് തിരിച്ചുവന്നു. പിന്നീട്, കഴിഞ്ഞ വ്യാഴാഴ്ച ഷാക്കിർ ബെംഗളൂരുവിലെത്തി സുഹൈലിനെ കണ്ട് അത്യാവശ്യമായി കുറച്ചുപണം വേണമെന്ന് പറഞ്ഞു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കരസ്ഥമാക്കി.…
Read More