ബെംഗളൂരു: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാൾ മരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേഷ് ഗുണ്ടുറാവു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ബെംഗളൂരുവിലെ ചാമരാജ്പേട്ടിൽ 64കാരൻ മരിച്ചതെന്ന് മന്ത്രി പറഞ്ഞത്. കോവിദഃ പോസിറ്റീവ് ആയിരുന്ന അദ്ദേഹത്തിന് ആസ്ത്മ, ടിബി, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നു. ഇതേതുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചതെന്നും മന്ത്രി പറഞ്ഞു. കൊറോണ വൈറസ് ജെഎൻ 1 ഉപവിഭാഗത്തിന്റെ 20 കേസുകൾ രാജ്യത്ത് കണ്ടെത്തിയാട്ടുണ്ട്.…
Read MoreCategory: Karnataka
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് രണ്ട് ആൺകുട്ടികൾ
ബെംഗളൂരു: രണ്ട് ആൺകുട്ടികൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ജില്ലയിലെ കലഗി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാർ ജോലിക്കായി മുംബൈയിലേക്ക് പോയിരിക്കുകയാണ്. പത്തുവയസ്സുകാരി പഠനത്തിനായി ബന്ധുവീട്ടിലാണ് താമസം. ഇത്തരമൊരു സാഹചര്യത്തിൽ 14ഉം 16ഉം വയസ്സുള്ള രണ്ട് ആൺകുട്ടികൾ ചേർന്ന് പെൺകുട്ടിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. സംഭവത്തിൽ കാളഗി പോലീസ് സ്റ്റേഷനിൽ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
Read Moreനഗരത്തിൽ മൂടൽ മഞ്ഞ്; അപകടം പെരുകുന്നു
ബെംഗളൂരു: മൂടൽ മഞ്ഞിനെ തുടർന്ന് ബെംഗളൂരു വിമാനത്താവള റോഡിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം ചിക്കജാല മേൽപ്പാലത്തിന് സമീപം 6 കാറുകൾ കൂട്ടിയിടിച്ച് ഒട്ടേറെ പേർക്ക് പരിക്ക് പറ്റിയിരുന്നു. മൂടൽ മഞ്ഞ് കാഴ്ച മറച്ചതോടെ വാൻ പെട്ടന്ന് ബ്രേക്ക് ഇട്ടതാണ് അപകട കാരണം. പുറകെ വന്ന കാറുകൾ ഇതോടെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനങ്ങൾ തകർന്നു. കഴിഞ്ഞ ദിവസങ്ങളിലായി മൂടൽ മഞ്ഞിനെ തുടർന്ന് പുലർച്ചെയും രാത്രിയും എവിടെ അപകടങ്ങൾ കൂടുതലാണ്
Read Moreക്രിസ്മസ് പുതുവത്സര തിരക്ക്; 1000 സ്‌പെഷ്യൽ ബസ് സർവീസ് ഒരുക്കി കർണാടക ആർടിസി
ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര തിരക്കിനെതുടർന്ന് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ 1000 സ്‌പെഷ്യൽ ബസ് സർവീസ് നടത്തും. 22 മുതൽ 25 വരെയും 30 മുതൽ ജനുവരി 3 വരെയുമാണ് സ്‌പെഷ്യൽ സർവീസുകൾ. ശാന്തിനഗർ, സാറ്റലൈറ്റ്, മജസ്റ്റിക് ബസ് ടെർമിനലുകളിൽനിന്നാണ് സ്‌പെഷ്യൽ സർവീസുകൾ പുറപ്പെടുക. ടിക്കറ് ബുക്കിങ്ങിനായി ksrtc.in
Read Moreനഗരത്തിൽ മൂടൽ മഞ്ഞ്; അപകടം പെരുകുന്നു
ബെംഗളൂരു: മൂടൽ മഞ്ഞിനെ തുടർന്ന് ബെംഗളൂരു വിമാനത്താവള റോഡിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം ചിക്കജാല മേൽപ്പാലത്തിന് സമീപം 6 കാറുകൾ കൂട്ടിയിടിച്ച് ഒട്ടേറെ പേർക്ക് പരിക്ക് പറ്റിയിരുന്നു. മൂടൽ മഞ്ഞ് കാഴ്ച മറച്ചതോടെ വാൻ പെട്ടന്ന് ബ്രേക്ക് ഇട്ടതാണ് അപകട കാരണം. പുറകെ വന്ന കാറുകൾ ഇതോടെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനങ്ങൾ തകർന്നു. കഴിഞ്ഞ ദിവസങ്ങളിലായി മൂടൽ മഞ്ഞിനെ തുടർന്ന് പുലർച്ചെയും രാത്രിയും എവിടെ അപകടങ്ങൾ കൂടുതലാണ്
Read Moreപുതുവത്സര ആഘോഷം രാത്രി ഒന്നുവരെ മാത്രം ; കടുപ്പിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി പോലീസ്; വിശദാംശങ്ങൾ
ബെംഗളൂരു : നഗരത്തിൽ പുതുവത്സര ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പോലീസ് പുറത്തിറക്കി. ബി.ബി.എം.പി ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പ്രധാന വേദികളായ ബ്രിഗേഡ് റോഡിലും എം.ജി റോഡിലും സുരക്ഷാ ഉറപ്പാക്കുന്നതിന് ഭാഗമായി 200 സി സി ടി വി ക്യാമറകൾ കൂടി സ്ഥാപിക്കും. ഇവിടങ്ങളിലേക്ക് 31 ന് രാത്രി 8 നു ശേഷം ഗതാഗതം അനുവദിക്കില്ല. സ്ത്രീ സുരക്ഷ ഉറപ്പുക്കണിന്റെ ഭാഗമായി കൂടുതൽ വനിതാ പോലീസ് ഉദ്യൊഹുസ്തരെ നിയമിക്കും . 31 ന് രാത്രി പത്തുമണിയോടെ നാഗരത്തിലെ പ്രധാന മേല്പാലങ്ങൾ അടക്കുമെന്നും പോലീസ് വ്യക്തമാക്കി.…
Read Moreകേരളത്തിൽ കോവിഡ് വ്യാപനം: ദക്ഷിണ കന്നഡയിലും കുടകിലും കേരള അതിര്‍ത്തികളില്‍ പനി പരിശോധന ശക്തമാക്കി; വിശദാംശങ്ങൾ
ബെംഗളൂരു : കേരളത്തിലെ കോവിഡ് കേസുകളിൽ ഉണ്ടായ വർധന കണക്കിലെടുത്ത് ദക്ഷിണ കന്നഡ, കുടക് ജില്ലകളിലെ കേരള അതിര്‍ത്തികളില്‍ കര്‍ണാടക പനി പരിശോധന നിര്‍ബന്ധമാക്കി. കുടകില്‍ കണ്ണൂര്‍, വയനാട് ജില്ല അതിര്‍ത്തികളിലും ദക്ഷിണ കന്നഡ ജില്ലയില്‍ തലപ്പാടി അടക്കം കാസര്‍കോട് ജില്ല അതിര്‍ത്തികളിലുമാണ് പരിശോധന നടത്തുന്നത് . എന്നാൽ കോവിഡിന്റെ പേരില്‍ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. അതിനിടെ, കേരളത്തിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി. അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി.…
Read Moreകോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന നിർബന്ധമാക്കി
ബെംഗളൂരു: കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ദക്ഷിണ കന്നട,കുടക് ജില്ലകളിലെ കേരള അതിർത്തികളിൽ പനി പരിശോധന നിർബന്ധമാക്കി. കോവിഡിന്റെ പേരിൽ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാര വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. കുടകിൽ കണ്ണൂർ, വയനാട് ജില്ല അതിരുകളിലും ദക്ഷിണ കന്നട ജില്ലയിൽ തലപ്പാടി ഉൾപ്പെടെ കാസർകോട് ജില്ല അതിരുകളിലുമാണ് പരിശോധനകൾ നടക്കുന്നത്. അതിനിടെ കർണാടക രാമനഗരം ജില്ലയിൽ ചൊവ്വാഴ്ച വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബൈരമംഗള ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചതെന്ന് രാമനഗരം ജില്ല ആരോഗ്യ ഓഫീസർ നിരഞ്ജൻ അറിയിച്ചു.
Read Moreമദ്യപിച്ചെത്തിയ യുവാവ് ഭാര്യയെയും മകളെയും ആക്രമിച്ചു
ബെംഗളൂരു: മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെയും മകളെയും മാരകമായി ആക്രമിച്ചു. ഭാര്യയുടെ മുഖം കടിച്ച് മാംസം പുറത്തെടുത്ത് വിരൂപയാക്കി. ബെൽത്തങ്ങാടിക്കടുത്ത് ശിശില എന്ന ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ഹാവേരി സ്വദേശിയായ സുരേഷ് ഗൗഡ (55) ആണ് ആക്രമിച്ചത്. കോട്ടവാതിൽക്കൽ ഭാര്യയുടെ പിതാവ് നൽകിയ സ്ഥലത്ത് താമസിച്ചു വരികയായിരുന്ന സുരേഷ് ഗൗഡ. കഴിഞ്ഞ ദിവസം രാത്രി യുവാവ് മദ്യപിച്ച് എത്തി ഭാര്യയെ മർദിക്കുകയായിരുന്നു. മുഖം കടിച്ചതിനു പുറമെ മാംസവും മുറിച്ചെടുത്തു. ആക്രമണത്തിൽ ഭാര്യയുടെ ഇടത് കണ്ണ് പൂർണമായും തകർന്നു. മകളുടെ തലയിലും കണ്ണിലും ഇടിക്കുകയും ഇരുവരെയും മാരകമായി…
Read Moreബെംഗളൂരുവിൽ നിന്ന് ഹുബ്ലിയിലേക്ക് വന്ന് ഓട്ടോ സവാരി പിടിച്ച് ദമ്പതികൾ; ഒടുവിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ തന്നെ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ഹൂബ്ലിയിലെത്തിയ ദമ്പതികൾ പഴയ മൂരാർജി നഗറിലെ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ ആത്മഹത്യ ചെയ്തു. ബെംഗളൂരു സ്വദേശികളായ ലോകേഷ്, ഭാര്യ ശാന്തി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഹൂബ്ലിയിലെത്തിയ ദമ്പതികൾ നഗരത്തിൽ നിന്നും ഓട്ടോ വാടകയ്‌ക്കെടുത്തു. പിന്നീട് അക്ഷയ ഓട്ടോയിൽ പാർക്കിലും മറ്റും കറങ്ങി ഓട്ടോ ഡ്രൈവറുമായി പരിചയത്തിലായി. ദമ്പതികൾ ഓട്ടോ ഡ്രൈവറോട് ഉച്ചഭക്ഷണം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവരുമായി പരിചയക്കാരായതിനാൽ ഓട്ടോ ഡ്രൈവർ ഇവരെ മൂരാജി നഗറിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നിട്ട് വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ രണ്ടുപേരോടും പറഞ്ഞിട്ട് അയാൾ…
Read More