ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോളയ്ക്കടുത്ത് ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ അഞ്ചാം ദിവസത്തിൽ. റഡാർ ഉപയോഗിച്ച് അർജുന്‍റെ ലോറി എവിടെയാണെന്ന് കണ്ടെത്തി മണ്ണുനീക്കി പരിശോധന നടത്താനാണ് നീക്കം. ഇന്നലെ രാത്രി ഒൻപത് മണിയോടെ മോശം കാലാവസ്ഥയെത്തുടർന്ന് തെരച്ചിൽ നിർത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. 16ന് രാവിലെ ബെലഗാവിയിൽനിന്ന് മരം കയറ്റി വരുന്നതിനിടെയാണ് അർജുൻ അപകടത്തിൽപ്പെട്ടത്. കർണാടക – ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ – കന്യാകുമാരി ദേശീയപാതയിലായിരുന്നു അപകടം. അന്ന് സ്വിച്ച് ഓഫായിരുന്ന അർജുന്‍റെ…
Read MoreCategory: Karnataka
നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഗതാഗതം തടസപ്പെട്ടു .
ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഗതാഗതം തടസപ്പെട്ടു . എം.ജി റോഡിനും ട്രിനിറ്റി സർക്കിളിനുമിടയിലാണ് ഗതാഗത തടസമുണ്ടായത് കനത്ത മഴയെ തുടർന്ന് മരം മെട്രോ പാതയിലേക്ക് വീണതിനെ തുടർന്നാണ് ഗതാഗത തടസം നേരിട്ടത് എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
Read Moreനാഗപട്ടണം – ശ്രീലങ്ക യാത്രാക്കപ്പൽ സർവീസ് പുനരാരംഭിക്കുന്നത് തിയതി നീട്ടി
ചെന്നൈ : തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും വടക്കൻ ശ്രീലങ്കൻ തലസ്ഥാനമായ ജാഫ്നയ്ക്കടുത്ത കാങ്കേശന്തുറയ്ക്കും ഇടയിലുള്ള യാത്രാക്കപ്പൽ സർവീസ് പുനരാരംഭിക്കുന്നത് മേയ് 17- ലേക്ക് നീട്ടി. തിങ്കളാഴ്ച സർവീസ് തുടങ്ങാനിരുന്നതാണ്. എന്നാൽ വടക്കുകിഴക്കൽ കാലവർഷത്തെത്തുടർന്നുള്ള മോശം കാലാവസ്ഥ മൂലം കപ്പൽ സർവീസ് നീട്ടുകയായിരുന്നു. 150 സീറ്റുകളുള്ള ‘ശിവഗംഗ’ എന്ന കപ്പലിൽ നാഗപട്ടണത്തുനിന്ന് മൂന്നര മണിക്കൂറിനകം കാങ്കേശന്തുറയിൽ എത്തിച്ചേരാനാവും. http://sailindsri.com എന്ന വെബ്‌സൈറ്റുവഴി യാത്രാടിക്കറ്റ് ബുക്ക് ചെയ്യാം.
Read Moreരാജ്യാന്തര മോഡലുകളും മുൻനിര പങ്കെടുക്കുന്നു;ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ഒരുങ്ങി ലുലു.
ആഗോള ബ്രാൻഡുകളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ ഷോയിൽ അവതരിപ്പിക്കും ; കുട്ടികളുടെ റാംപ് വാക്ക് അടക്കം പ്രത്യേക ഷോകളും പരിപാടിക്ക് ഇരട്ടിനിറമേകും ബെംഗളൂരു : ലോകത്തെ മുൻനിര ബ്രാൻഡുകളുടെ നൂതന ഫാഷൻ ട്രെൻഡുകൾ അവതരിപ്പിച്ച് , ലുലു ഫാഷൻ വീക്കിന് ബെംഗ്ലൂരു രാജാജി നഗർ ലുലു മാളിൽ തുടക്കമാകുന്നു. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും സിനിമാതാരങ്ങളും അണിനിരക്കുന്ന ഷോ ഫാഷൻ പ്രേമികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. മെയ് 10ന് തുടങ്ങി മെയ് 12 വരെ നീളുന്നതാണ് ഷോ. ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ…
Read Moreകാത്തിരിപ്പിന് അവസാനം നഗരത്തിൽ വേനൽ മഴയെത്തി!
ബെംഗളൂരു : ഈ വേനൽ ബെംഗളൂരു നിവാസികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, കഴിഞ്ഞ 50 വർഷത്തെ ഏറ്റവും കൂടിയ അന്തരീക്ഷ ഊഷ്മാവ് നഗരത്തിൽ രേഖപ്പെടുത്തിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്.അത് 38.5 ഡിഗ്രി ആയിരുന്നു. ഒരു കാലത്ത് ഫാൻ പോലും ആവശ്യമില്ലായിരുന്ന നഗരത്തിൽ നല്ലൊരു വിഭാഗം എ.സി. വാങ്ങുന്നതിനേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു, ഈ സമയത്താണ് മനസിൽ കുളിർ മഴയായി നഗരത്തിൽ വേനൽ മഴയെത്തുന്നത്. കനത്ത ഇടിമുടക്കത്തിൻ്റേയും കാറ്റിൻ്റേയും അകമ്പടിയോടെ ഇന്ന് വൈകുന്നേരം 6 മണിയോടെ ശിവാജി നഗർ, ഇന്ദിരാ നഗർ, മാറത്തഹള്ളി, സി.വി.രാമൻ നഗർ, വിജയ…
Read Moreകാത്തിരിപ്പിന് അവസാനം നഗരത്തിൽ വേനൽ മഴയെത്തി!
ബെംഗളൂരു : ഈ വേനൽ ബെംഗളൂരു നിവാസികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, കഴിഞ്ഞ 50 വർഷത്തെ ഏറ്റവും കൂടിയ അന്തരീക്ഷ ഊഷ്മാവ് നഗരത്തിൽ രേഖപ്പെടുത്തിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്.അത് 38.5 ഡിഗ്രി ആയിരുന്നു. ഒരു കാലത്ത് ഫാൻ പോലും ആവശ്യമില്ലായിരുന്ന നഗരത്തിൽ നല്ലൊരു വിഭാഗം എ.സി. വാങ്ങുന്നതിനേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു, ഈ സമയത്താണ് മനസിൽ കുളിർ മഴയായി നഗരത്തിൽ വേനൽ മഴയെത്തുന്നത്. കനത്ത ഇടിമുടക്കത്തിൻ്റേയും കാറ്റിൻ്റേയും അകമ്പടിയോടെ ഇന്ന് വൈകുന്നേരം 6 മണിയോടെ ശിവാജി നഗർ, ഇന്ദിരാ നഗർ, മാറത്തഹള്ളി, സി.വി.രാമൻ നഗർ, വിജയ…
Read Moreതമിഴ്നാട് ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ചെന്നൈ : ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് തമിഴ്‌നാടും പുതുച്ചേരിയും വിധിയെഴുതും. തമിഴ്നാട്ടിലെ 39-ഉം പുതുച്ചേരിയിയിലെ ഒന്നും ഉൾപ്പെടെ 40 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക . ഡി.എം.കെ. നയിക്കുന്ന ഇന്ത്യ മുന്നണിയും ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ.യും അണ്ണാ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള സഖ്യവും ബുധനാഴ്ച സംസ്ഥാനത്തുടനീളം ശക്തമായ പ്രചാരണമാണ് നടത്തിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെയും നേതൃത്വത്തിൽ ചെന്നൈയിലും സേലത്തും റോഡ്ഷോ ഉണ്ടായിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ കോയമ്പത്തൂരിലും കേന്ദ്രമന്ത്രി എൽ. മുരുകൻ നീലഗിരിയിലും…
Read Moreസംസ്ഥാനത്തെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം, ഇന്ത്യാ സഖ്യത്തിനും എൻഡിഎയ്ക്കും നാളത്തെ ദിനം നിർണായകം
ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് നാളെ. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 1625 സ്ഥാനാർഥികളാണ് ആദ്യഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ 950 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 102 മണ്ഡലങ്ങളിലെ ജനവിധിയിൽ പ്രതീക്ഷയർപ്പിച്ചാണ് എൻഡിഎയും ഇന്ത്യാ സഖ്യവും മുന്നോട്ട് പോകുന്നത്. കഴിഞ്ഞതവണ നേരിയ ആധിപത്യം എൻഡിഎയ്ക്കാണ് ലഭിച്ചത്. ഇന്നലെ വൈകീട്ടോടെ പരസ്യപ്രചാരണം അവസാനിച്ച ഇവിടങ്ങളിൽ ഇന്ന് നിശബ്ദ പ്രചരണം നടക്കും. തമിഴ്നാട്ടിലെ 39 സംസ്ഥാനങ്ങളുൾപ്പെടെ 102 ലോക്സഭാ സീറ്റുകളിലേക്കാണ്…
Read Moreശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല;ബെംഗളൂരുവിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച.
ബെംഗളൂരു : ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് ബെംഗളൂരു നഗരത്തിൽ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ ) ഏപ്രിൽ 11 വ്യാഴാഴ്ചയാണെന്ന് ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലീം അസോസിയേഷൻ ഖത്തീബ് സെയ്ദ് മുഹമ്മദ് നൂരി അറിയിച്ചു.
Read Moreവിദ്വേഷം വളർത്തുന്ന രീതിയിൽ സംസാരിച്ചു; മന്ത്രി ഉദയനിധിക്ക് എതിരെ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി എഐഎഡിഎംകെ
ചെന്നൈ: കടലൂരിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ വിദ്വേഷം വളർത്താൻ ശ്രമിക്കുന്ന രീതിയിൽ മന്ത്രി ഉദയനിധി സംസാരിച്ചെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും എഐഎഡിഎംകെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചട്ടപ്രകാരം ഉദയനിധി തെറ്റായി സംസാരിച്ചു. അതല്ലാതെ, സന്നദ്ധപ്രവർത്തകർക്കിടയിൽ വിദ്വേഷം വളർത്തുന്ന തരത്തിൽ ഒരു മന്ത്രിക്ക് എങ്ങനെ ഇത് അംഗീകരിക്കാനാകും. പാർട്ടികളുടെ നയങ്ങൾ പ്രതിപക്ഷ പാർട്ടികളുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചേക്കാം. എന്നാൽ ഭരണഘടന സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് തെറ്റി. അതിനാൽ ഇയാൾക്കെതിരെ നടപടിയെടുക്കണം. മന്ത്രിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഒഴിവാക്കണം. അതിന് അനുമതി നൽകരുതെന്ന് പറഞ്ഞ് ഞങ്ങൾ…
Read More