അപകടങ്ങൾ തടയാൻ ബിഎംടിസി ബസുകളിൽ അഡാസ്’ സംവിധാനം എത്തുന്നു; എന്താണ് അഡാസ് ? വായിക്കാം

ബെംഗളൂരു: അപകടങ്ങൾ തടയുന്നതിനായി ബിഎംടിസിയുടെ 10 ബസുകളിൽ അഡാസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സാങ്കേതികവിദ്യ അവതരിപ്പിച്ചു. വിഷൻ സെൻസർ ക്യാമറകൾ, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം (ഡിഎംഎസ്) ക്യാമറകൾ, ജിപിഎസ് യൂണിറ്റുകൾ, ഐ വാച്ചുകൾ എന്നിവ അടങ്ങുന്ന ‘മൊബൈൽ 8 കണക്റ്റ്’ ഉപകരണങ്ങളാണ് ബസുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. എല്ലാം മുൻവശത്തെ വിൻഡ്ഷീൽഡിൽ ഘടിപ്പിച്ച് പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതൊരു പരീക്ഷണ പദ്ധതിയാണെന്നും മൂന്ന് മാസം നീണ്ടുനിൽക്കുമെന്നും ബിഎംടിസി പ്രസ്താവനയിൽ പറഞ്ഞു. മൂന്നുമാസത്തെ നിരീക്ഷണത്തിനുശേഷം ഫലപ്രദമാണെന്ന് കണ്ടെത്തുകയാണെങ്കിൽ മറ്റു ബി.എം.ടി.സി. ബസുകളിലും ‘അഡാസ്’ ഏർപ്പെടുത്തും. ബുധനാഴ്ചയാണ് ഗതാഗത മന്ത്രി…

Read More

ബെംഗളൂരുവിൽ വാഹനങ്ങൾക്ക് വെഹിക്കിൾ ട്രാക്കിംഗ് ഉപകരണങ്ങൾ നിർബന്ധമാക്കും

ബെംഗളൂരു: ദേശീയ പെർമിറ്റുള്ള എല്ലാ പൊതു സേവനങ്ങളിലും ചരക്ക് വാഹനങ്ങളിലും എമർജൻസി പാനിക് ബട്ടണുകളുള്ള വെഹിക്കിൾ ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ഗതാഗത വകുപ്പ് ഒരു വർഷത്തെ സമയപരിധി വ്യക്തമാക്കി. ഈ വാഹനങ്ങൾക്ക് 2023 ഡിസംബർ 1 നും 2024 നവംബർ 30 നും ഇടയിൽ യോഗ്യരായ കമ്പനികളിൽ നിന്ന് എമർജൻസി പാനിക് ബട്ടണുകളുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് (VLT) ഉപകരണങ്ങൾ ലഭ്യമാക്കണം. 7,599 രൂപ (ജിഎസ്ടി ഒഴികെ) ആയിരിക്കും ചാർജുകൾ. വെഹിക്കിൾ ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ച ശേഷം വാഹനങ്ങൾ അവരുടെ നിയുക്ത റീജിയണൽ ട്രാൻസ്‌പോർട്ട്…

Read More

വിധാന സൗധയ്ക്ക് പുറത്ത് ലന്താന ആന പ്രദർശനം; ഒത്തുകൂടി ആനപ്രേമികൾ

ബെംഗളൂരു : ബെംഗളൂരു ഹബ്ബയുടെ ഭാഗമായി തടികൊണ്ട് നിർമിച്ച15 ലന്താന ആനകളെ ബെംഗളൂരുവിലെ വിധാന സൗധയ്ക്ക് പുറത്ത് പ്രദർശിപ്പിച്ചു. നിയമം, പാർലമെന്ററികാര്യം, നിയമനിർമ്മാണം, ടൂറിസം മന്ത്രി എച്ച്‌കെ പാട്ടീൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. “ഏത് സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം കൂടിയാണ് നമ്മുടെ സംസ്ഥാനം. മനുഷ്യർക്കും ആനകൾക്കും സമാധാനപരമായി ജീവിക്കാൻ കഴിയുന്ന വഴികൾ കണ്ടെത്തുന്നത് വളരെ പ്രധാനമാണ്, ഈ പദ്ധതി വൻ വിജയമാകുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും പാട്ടീൽ പരിപാടിയിൽ പറഞ്ഞു. കൂടാതെ മനുഷ്യ-വന്യജീവി സഹവർത്തിത്തം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.…

Read More

ഇന്നോവ കാറിൽ നിന്നും രേഖകളില്ലാത്ത എട്ട് കോടി രൂപ കണ്ടെത്തി; പണം പോലീസ് പിടിച്ചെടുത്തു

ബെംഗളൂരു : ഇന്നോവ കാറിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന എട്ട് കോടി രൂപ ഹോളൽകെരെ പോലീസ് പിടികൂടി. കാർ ചിത്രദുർഗയിൽ നിന്ന് ഷിമോഗയിലേക്ക് പോകുമ്പോളാണ് മല്ലാഡിഹള്ളിക്ക് സമീപം വൻതോതിൽ പണം കണ്ടെത്തിയത്. കാർ ഡ്രൈവർ സച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇത് ചിത്രദുർഗയിലെ ഒരു പരിപ്പ് വ്യാപാരിയുടെ പണമാണെന്നും ഷിമോഗയിലെ മറ്റൊരു പരിപ്പ് വ്യാപാരിക്ക് നൽകാൻ പോകുകയായിരുന്നെന്നും ഡ്രൈവർ പോലീസിനോട് പറഞ്ഞത്. പണം സംബന്ധിച്ച കൃത്യമായ രേഖകളില്ലാത്തതിനാൽ പൊലീസ് അന്വേഷണം തുടരുകയാണ്. കൃത്യമായ രേഖകളില്ലാത്തതിനാൽ അന്വേഷണം നടത്തിവരികയാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ഐടി…

Read More

യുവതിയെ മദ്യം നൽകിയ ശേഷം പീഡിപ്പിച്ചു; പ്രതി പിടിയിൽ 

ബെംഗളൂരു: മംഗളൂരുവിൽ യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ആര്യാപ്പു ഗ്രാമവാസിയാണ് അറസ്റ്റിലായ പ്രതി. ഹാസൻ ജില്ലക്കാരിയായ യുവതി നവംബർ 24ന് രാത്രി പുത്തൂർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പ്രതിയെ കണ്ടത്. പിന്നീട് മദ്യം നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സംഭവത്തിൽ നവംബർ 25 ന് പുത്തൂർ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Read More

അമ്മയെ വഴക്കു പറഞ്ഞ മുത്തച്ഛനെ കൊച്ചുമകൻ കൊലപ്പെടുത്തി 

ബെംഗളൂരു: കലബുർഗി താലൂക്കിലെ ഗ്രാമത്തിൽ മുത്തച്ഛനെ കൊച്ചുമകൻ കൊലപ്പെടുത്തി. അമ്മയെ നിസാര കാര്യത്തിന് മുത്തച്ഛൻ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് സംഭവം. സിദ്രാമപ്പ (74) ആണ് കൊല്ലപ്പെട്ട മുത്തച്ഛൻ. ആകാശ് (22) ആണ് കൊലക്കേസ് പ്രതി. രണ്ട് ദിവസം മുമ്പാണ് ഈ സംഭവം നടന്നത്, വൈകിയാണ് പുറംലോകമറിഞ്ഞത്. ആകാശിന്റെ അമ്മ സരോജമ്മാളിയെ സിദ്രാമപ്പ അസഭ്യം പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. തിങ്കളാഴ്ച സിദ്രാമപ്പയുടെ സഹോദരി മരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങളെല്ലാം കുമാസി ഗ്രാമത്തിലേക്ക് പോയിരുന്നു. സംസ്കാരം കഴിഞ്ഞ് ക്രൂയിസറിൽ മടങ്ങുന്നതിനിടെയുള്ള തർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചത്.…

Read More

വാട്‌സാപ്പ് സ്റ്റാറ്റസ് പാക് പതാക; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു : പാകിസ്ഥാൻ പതാക വാട്‌സാപ്പ് സ്റ്റാറ്റസാക്കിയ യുവാവ് അറസ്റ്റിൽ. കൊപ്പാൾ സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തവരെഗെരെയിൽ സൈക്കിൾ കട നടത്തുന്ന രജേസാബ് നായക് (30)ആണ് പ്രതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളുടെ വാട്‌സാപ്പ് സ്റ്റാറ്റസിൽ പാക്ക് പതാക പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ പരാതിയുയർന്നതിനെത്തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സമൂഹത്തിലെ സമാധാനം ഇല്ലാതാക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

വിധാന സൗധയ്ക്ക് പുറത്ത് ലന്താന ആന പ്രദർശനം; ഒത്തുകൂടി ആനപ്രേമികൾ

ബെംഗളൂരു : ബെംഗളൂരു ഹബ്ബയുടെ ഭാഗമായി തടികൊണ്ട് നിർമിച്ച15 ലന്താന ആനകളെ ബെംഗളൂരുവിലെ വിധാന സൗധയ്ക്ക് പുറത്ത് പ്രദർശിപ്പിച്ചു. നിയമം, പാർലമെന്ററികാര്യം, നിയമനിർമ്മാണം, ടൂറിസം മന്ത്രി എച്ച്‌കെ പാട്ടീൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. “ഏത് സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം കൂടിയാണ് നമ്മുടെ സംസ്ഥാനം. മനുഷ്യർക്കും ആനകൾക്കും സമാധാനപരമായി ജീവിക്കാൻ കഴിയുന്ന വഴികൾ കണ്ടെത്തുന്നത് വളരെ പ്രധാനമാണ്, ഈ പദ്ധതി വൻ വിജയമാകുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും പാട്ടീൽ പരിപാടിയിൽ പറഞ്ഞു. കൂടാതെ മനുഷ്യ-വന്യജീവി സഹവർത്തിത്തം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.…

Read More

പാക് പതാക വാട്‌സാപ്പ് സ്റ്റാറ്റസാക്കിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു : പാകിസ്താൻ പതാക വാട്‌സാപ്പ് സ്റ്റാറ്റസാക്കിയ കൊപ്പാൾ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളുടെ വാട്‌സാപ്പ് സ്റ്റാറ്റസിൽ പാക് പതാക പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ പരാതിയുയർന്നതിനെത്തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തവരെഗെരെയിൽ സൈക്കിൾ കട നടത്തുന്ന രജേസാബ് നായക് (30)ആണ് അറസ്റ്റിലായത്. സമൂഹത്തിലെ സമാധാനം തർക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

ബെംഗളൂരുവിൽ പ്രശസ്ത ബ്രാൻഡ് പേരുകളിൽ വ്യാജ വസ്ത്രങ്ങൾ നിർമ്മിച്ചു; 1.5 കോടി രൂപയുടെ സാധനങ്ങൾ പിടിച്ചെടുത്ത് സിസിബി

ബെംഗളൂരു: പ്രമുഖ ബ്രാൻഡിന്റെ പേരിൽ വ്യാജ വസ്ത്രങ്ങൾ നിർമ്മിച്ച് വിൽപന നടത്തിയിരുന്ന വ്യാപാരികളുടെ കടകളിലും ഗോഡൗണുകളിലും സിസിബി പോലീസ് റെയ്ഡ് നടത്തി സാധനങ്ങൾ പിടികൂടി. ബൊമ്മനഹള്ളി പോലീസ് സ്‌റ്റേഷണ് പരുതിയിലാണ് സംഭവം. അർമാനി, ബർബെറി, ഗാന്റ് തുടങ്ങിയ പ്രശസ്ത കമ്പനികളുടെ വസ്ത്രങ്ങളാണെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് പ്രതികൾ അനധികൃത വിൽപ്പന നടത്തിവന്നിരുന്നത്. ബൊമ്മനഹള്ളിയിലെ പട്ടേൽ എക്‌സ്‌പെർട്ടിന്റെയും ആർബി ഫാഷന്റെയും ഗോഡൗണുകളിൽ സിസിബി നടത്തിയ റെയ്‌ഡിൽ ഒന്നരക്കോടി രൂപയുടെ വ്യാജ വസ്ത്രങ്ങൾ പിടികൂടി. എസ്ആർ നഗർ, മഗഡി റോഡ്, ബേഗൂർ ഉൾപ്പെടെയുള്ള ഗോഡൗണുകളിൽ പ്രശസ്ത ബ്രാൻഡ് നാമങ്ങളിൽ…

Read More