ബെംഗളൂരു: യുവതി കുളിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഹുബ്ബാലി ജില്ലയിലാണ് സംഭവം. യുവതി വീട്ടിലെ കുളിമുറിയില്‍ നിന്ന് കുളിക്കുന്നത് യുവാവ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. യുവാവിനെ ആള്‍ക്കുട്ടം തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആളുകള്‍ കൂട്ടം ചേര്‍ന്ന് യുവാവിനെ വളയുന്നതും മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം. ലാദ് സാഹബ് എന്നയാളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പോലീസ് അറിയിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. യുവതിയുടെ വീടിന് സമീപം ജോലിക്കെത്തിയതായിരുന്നു യുവാവ്. യുവതി കുളിക്കുന്നത്…
Read MoreCategory: Karnataka
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ കർണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി ഇല്ല
ബെംഗളൂരു: രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ കര്‍ണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതിയില്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കന്നഡിഗരെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. വിഷയത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നെന്ന് സിദ്ധരാമയ്യ വിമര്‍ശിക്കുന്നു. ഇത്തവണ കര്‍ണാടകയുടെ ചരിത്രവും ബെംഗളൂരു വികസനവും ചിത്രീകരിക്കുന്ന പല മാതൃകകളും സംസ്ഥാനം മുന്നോട്ട് വെച്ചെങ്കിലും ഒന്ന് പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചില്ല. കഴിഞ്ഞ വര്‍ഷം ബിജെപി സര്‍ക്കാര്‍ നല്‍കിയ മാതൃക ആദ്യം തള്ളിയ ആഭ്യന്തര മന്ത്രാലയം പിന്നീട് കര്‍ണാടകയ്ക്ക്…
Read More‘ഹിന്ദുക്കൾ ഒന്നും രണ്ടും പ്രസവിച്ചാൽ പോര’; ബിജെപി എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ
ബെംഗളൂരു: രാജ്യത്ത് ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെ പ്രസവിച്ചാല്‍ പോരെന്ന ബിജെപി എംഎല്‍എ ഹരീഷ് പൂഞ്ജയുടെ പ്രസ്താവന വിവാദത്തില്‍. മുസ്ലീങ്ങള്‍ നാല് കുട്ടികളെ പ്രസവിക്കുമ്പോള്‍ ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെയാണ് പ്രസവിക്കുന്നത്. ഇങ്ങനെ പോയാല്‍ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ എണ്ണം 20 കോടിയും മുംസ്ലീങ്ങളുടെ എണ്ണം 80 കോടിയുമാകുമെന്നും ഉഡുപ്പി എംഎൽഎ ബെൽത്താങ്ങടിയിൽ പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങളുടെ എണ്ണം പെരുകുന്നു. മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ രാജ്യത്തെ ഹിന്ദുക്കളുടെ അവസ്ഥ ചിന്തിക്കാന്‍ കഴിയുന്നതിലും ദയനീയമായിരിക്കുമെന്നും പൂഞ്ജ പറഞ്ഞു. പ്രസ്താവന വൈറലായതിന് പിന്നാലെ പ്രതിഷേധവും ഉയർന്നു. സമൂഹത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി…
Read Moreഭാര്യ നോർത്ത് ഇന്ത്യൻ ആണോ? എങ്കിൽ ഇൻസ്റ്റന്റ് രസം വാങ്ങൂ; വിവാദമായി നഗരത്തിലെ പരസ്യം
ബെംഗളൂരു: നഗരത്തിൽ ഒരു ബസിന് പിന്നില്‍ പതിച്ച ഒരു പരസ്യം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയ്‌ക്ക് തിരിക്കൊളുത്തിയിരിക്കുന്നത്. ഒരു ഇന്‍സ്റ്റന്റ് രസം നിര്‍മാണ കമ്പനിയുടെതാണ് പരസ്യം. ‘ഭാര്യ നോര്‍ത്ത് ഇന്ത്യന്‍ ആണോ? എങ്കില്‍ വിഷമിക്കേണ്ട, സെക്കന്റുകള്‍ക്കുള്ളില്‍ രസം തയ്യാറാക്കാം’ എന്നാണ് പരസ്യത്തിൽ പറയുന്നത്. തേജസ് ദിനകർ എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പരസ്യത്തിലുള്ളത് സെക്‌സിസ്റ്റ് പ്രയോഗമാണെന്നും തെക്കേ ഇന്ത്യക്കാരെയും വടക്കേ ഇന്ത്യക്കാരെയും ഒരുപോലെ അപമാനിക്കുന്നതാണെന്നും ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായി. നിരവധി പേരാണ് പോസ്റ്റിന്…
Read Moreപെൺവാണിഭം: തുർക്കി സ്വദേശിനി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
ബെംഗളൂരു: പെൺവാണിഭം നടത്തിവന്ന തുർക്കി സ്വദേശിനി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. രാജ്യത്തുടനീളം പെൺവാണിഭ ശൃംഖല നടത്തുന്ന ഇടനിലക്കാരുമായി സമ്പർക്കം പുലർത്തുകയും ബെംഗളൂരുവിൽ ബിസിനസ്സ് നടത്തുകയും ചെയ്ത തുർക്കി വംശജയായ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ ഹലാസൂർ പോലീസിന്റെ പിടിയിലായി. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴി പെൺവാണിഭം നടത്തിയിരുന്ന വിദേശ വനിത ഉൾപ്പെടെ അഞ്ച് പ്രതികളെ ബംഗളൂരു ഈസ്റ്റ് ഡിവിഷനിലെ ബൈയ്യപ്പനഹള്ളി, ഹലസൂർ പോലീസ് അറസ്റ്റ് ചെയ്തു. തുർക്കിയിൽ ജനിച്ച ബയോനാസ്, ബി.ഇ. ബിരുദധാരിയായ വൈശാഖ്, തമിഴ്‌നാട് സ്വദേശി സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ഗോവിന്ദരാജു, പ്രകാശ്,…
Read Moreകാറിലിരിക്കുമ്പോൾ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; വൈറലായി യുവതിയുടെ കുറിപ്പ്
ബെംഗളൂരു: പാര്‍ക്കിന് സമീപം കാറിലിരിക്കുമ്പോള്‍ ഒരാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. ഇയാളില്‍ നിന്നും രക്ഷ നേടാനായി കാറിന്റെ സ്റ്റിയറിങ്ങിന് താഴെ ഒളിക്കേണ്ടി വന്നുവെന്നും യുവതി സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി. ബെംഗളൂരു മഹാദേവപുരയിലെ ബാഗ്മാനെ കോണ്‍സ്റ്റലേഷന്‍ ബിസിനസ് പാര്‍ക്കിന് സമീപം ജനുവരി അഞ്ചിന് രാത്രി 8.40 ഓടെയാണ് സംഭവം. പാര്‍ക്കിങ് സ്ഥലത്ത് കാറിലിരിക്കുമ്പോഴാണ് ഒരാള്‍ അടുത്തെത്തി മോശമായി പെരുമാറിയത്. ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിന്നീട് ഇയാൾ സ്വയംഭോഗം ചെയ്തുവെന്നും യുവതി പറയുന്നു. ഭയന്ന് താന്‍ കാര്‍ ലോക്ക്…
Read Moreസ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: റോഡിലെ സ്പീഡ് ബ്രേക്കർ മുറിച്ചുകടന്ന ശേഷം ബസ് തെന്നി റോഡിന്റെ സൈഡിലേക്ക് മറിഞ്ഞു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഇരുപതിലധികം യാത്രക്കാർക്ക് പരിക്കേറ്റതായാണ് അറിയുന്നത്. ഹോസ്‌കോട്ട് താലൂക്കിലെ ചിന്താമണി-ഹോസ്‌കോട്ട് ഹൈവേയിൽ ബനഹള്ളി ഗേറ്റിന് സമീപമാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ചിന്താമണിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 20ലധികം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹൊസ്‌കോട്ട് നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൊസ്‌കോട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Read Moreകുരങ്ങ് രോഗം ബാധിച്ച് 18 കാരി മരിച്ചു
ബെംഗളൂരു: ഹൊസാനഗർ താലൂക്കിലെ പാലസ് കോപ്പ ഗ്രാമത്തിൽ 18 വയസ്സുകാരി പനി ബാധിച്ച് മരിച്ചു. കഴിഞ്ഞ ആഴ്ചയാണ് പനി ബാധിച്ചത്. പിന്നീട് കടുത്ത പനി ബാധിച്ച യുവതിയെ ഷിമോഗയിലെ മെഗൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഐസിയുവിൽ ചികിത്സയിലായിരുന്നു. പനി കുറയാത്തതിനാൽ വെള്ളിയാഴ്ച യുവതിയെ മണിപ്പാലിലേക്ക് മാറ്റി. നിർഭാഗ്യവശാൽ, ചികിത്സ ഫലിക്കാതെ തിങ്കളാഴ്ച വൈകുന്നേരത്തോടെ യുവതി മരിച്ചു. രക്തപരിശോധന നടത്തിയപ്പോൾ യുവതിയുടെ രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകൾ കുറവായിരുന്നു. ആർ.ടി.പി.സി.ആർ ആദ്യം പരിശോധിച്ചപ്പോൾ നെഗറ്റീവായിരുന്നു. രണ്ടാം തവണ പരിശോധിച്ചപ്പോൾ കെ.എഫ്.ഡി.(കാസനൂർ ഫോറസ്റ്റ് ഡിസീസ്) പോസിറ്റീവായി കണ്ടു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ കുറഞ്ഞപ്പോൾ…
Read Moreബെംഗളൂരു മുത്തപ്പൻ ട്രസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബെംഗളൂരു: മുത്തപ്പൻ ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. 2024-25 വർഷത്തെ പുതിയ ഭാരവാഹികൾ, പ്രസിഡന്റ് ആയി K.C. ബിജു വിനെയും വൈസ് പ്രസിഡന്റ് ആയി രാമകൃഷ്ണനെയും, പ്രതാപൻ പിടികെ യെയും, സെക്രട്ടറി യായി ജിതേന്ദ്ര യെയും ജോയിന്റ് സെക്രട്ടറിമാരായി ദാസിനെയും, രാധാകൃഷ്ണൻ എന്നിവരെയും, ട്രെഷറർ ആയി പ്രദീപ് കെആർ നെയും ജോയിന്റ് ട്രഷറർ ആയി രഞ്ജിത്തിനെയും തിരഞ്ഞെടുത്തു.
Read Moreരാമപ്രതിഷ്ഠ; സംസ്ഥാനത്ത് പ്രത്യേക പൂജ നിർദേശിച്ച് സർക്കാർ
ബെംഗളൂരു: അയോധ്യയിൽ രാമപ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോൾ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തണമെന്ന നിർദേശവുമായി സർക്കാർ. ക്ഷേത്രഭരണ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ജനുവരി 22ന് ഉച്ചക്ക് 12.29 നും 1.32നുമിടയിലുള്ള മുഹൂർത്തത്തിലാണ് രാമദേവ പ്രതിഷ്ഠ ചടങ്ങ് നടക്കുക. ഈ സമയം സംസ്ഥാനത്തെ മഹാ മംഗളാരതിയും പ്രത്യേക പൂജകളും നടത്തണമെന്നാണ് മുസ്റെ വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങൾക്ക് നൽകിയ നിർദേശം. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ബി.ജെ.പി പ്രചാരണങ്ങൾ സജീവമാക്കിയതിനു പിന്നാലെയാണ് കോൺഗ്രസ് സർക്കാറിന്റെ പുതിയ നീക്കം.
Read More