ഇത്തവണയും ഓണക്കാല യാത്ര പതിവുപോലെ തന്നെ: സ്‌പെഷ്യൽ തീവണ്ടി പ്രഖ്യാപനം വൈകുന്നു

ചെന്നൈ : പതിവുപോലെ തന്നെ ഇത്തവണയും ഓണം സ്പെഷ്യൽ തീവണ്ടികൾ പ്രഖ്യാപിക്കാൻ കാലതാമസം. ഈ അവസരം മുതലെടുത്ത് സ്വകാര്യ ബസ് സർവീസുകൾ കൊള്ളലാഭം കൊയ്യുകയാണ്. ഓണത്തോടടുത്തുള്ള ദിവസങ്ങളിൽ ചെന്നൈയിൽനിന്ന് എറണാകുളംവരെയുള്ള യാത്രയ്ക്ക് മിക്ക സ്വകാര്യ ബസുകളും ഈടാക്കുന്ന ടിക്കറ്റ് നിരക്ക് 4000 രൂപയിലേറെയാണ്. പതിവ് സർവീസുകൾകൂടാതെ ഓണക്കാല യാത്രത്തിരക്ക് പരിഗണിച്ച് സ്പെഷ്യൽ സർവീസുകൾകൂടി നടത്തിയാണ് സ്വകാര്യ ബസുകാർ ലാഭം കൊയ്യുന്നത്. ഇത്തവണ ചെന്നൈയിൽനിന്ന് കെ.എസ്.ആർ.ടി.സി. രണ്ട് ഓണം സ്പെഷ്യൽ സർവീസ് മാത്രമാണ് പ്രെഖ്യാപിച്ചത്. ഇതിൽ ഒന്ന് മധുര, തിരുനെൽവേലി, നാഗർകോവിൽ വഴിയുള്ള തിരുവനന്തപുരം സർവീസാണ്.…

Read More

‘ഉപ്പുതിന്നവർ വെള്ളം കുടിച്ചേ പറ്റൂ’; പ്രേതികരണവുമായി ഷമ്മി തിലകൻ

കൊച്ചി: ‘അമ്മ’ പ്രസി‍‍ഡൻ്റ് മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് നടൻ ഷമ്മി തിലകൻ. വിവാദങ്ങളിൽ മോഹൻലാൽ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിദ്ദിഖ്, രഞ്ജിത്ത് തുടങ്ങിയവർക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഷമ്മി തിലകൻ്റെ പ്രതികരണം. മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവോ എന്ന് പണ്ട് താൻ ചോദിച്ചിട്ടുള്ളതാണ്. ‘ഉപ്പുതിന്നവർ വെള്ളം കുടിച്ചേ പറ്റൂ, അത് ആരാണേലും. ഞാനടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. ഹേമ കമ്മിറ്റിയാണ് പവർ ​ഗ്രൂപ്പ് എന്ന വാക്ക് ഉപയോ​ഗിച്ചിരിക്കുന്നത്. അവരുടെ റിപ്പോർട്ടിൽ അതിന്…

Read More

ഓണയാത്ര: എസ്ഇടിസി എറണാകുളം, തിരുവനന്തപുരം, ഗുരുവായൂർ ബസുകളിൽ ടിക്കറ്റ് ലഭ്യം.

ചെന്നൈ ∙ സംസ്ഥാന സർക്കാരിന്റെ ദീർഘദൂര എസ്ഇടിസി ബസുകളിൽ ഓണയാത്രയ്ക്കുള്ള ടിക്കറ്റുകൾ‌ ഇപ്പോഴും ലഭ്യം. ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ എറണാകുളം, തിരുവനന്തപുരം, ഗുരുവായൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലാണു ടിക്കറ്റുകൾ ലഭ്യമായിട്ടുള്ളത്. കിലാമ്പാക്കം ടെർമിനസിൽ നിന്ന് വൈകിട്ട് 4ന് എറണാകുളത്തേക്കുള്ള എസി സ്ലീപ്പർ‌/സീറ്റർ ബസിൽ 11ന് 35 സീറ്റുകൾ ബാക്കിയുണ്ട്. കോയമ്പത്തൂർ വഴി സർവീസ് നടത്തുന്ന ബസ് പിറ്റേന്നു രാവിലെ 7ന് എറണാകുളം സൗത്തിലെത്തും. 12ന് 30 സീറ്റുകൾ നിലവിൽ ലഭ്യമാണ്. ഉത്രാട ദിനമായ 13ന് 7 സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. വൈകിട്ട് 4.45നുള്ള ഗുരുവായൂർ ബസിലും ടിക്കറ്റുകൾ…

Read More

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് സംവിധായകൻ രഞ്ജിത്ത്

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സർക്കാർ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇടതു മുന്നണിയിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ, സാംസ്കാരിക…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി; റിപ്പോർട്ട് മുദ്രവെച്ചകവറിൽ ഹാജരാക്കാൻ നിർദേശം

കൊച്ചി: സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയില്ലെങ്കിൽ എന്തുഗുണമെന്ന് ഹൈക്കോടതി. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണമാവശ്യപ്പെടുന്ന പൊതുതാത്പര്യഹർജിയിൽ റിപ്പോർട്ട് പൂർണമായും മുദ്രവെച്ചകവറിൽ ഹാജരാക്കാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് എസ്. മനുവും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇതുപരിശോധിച്ച് ക്രിമിനൽ നടപടി വേണ്ടതുണ്ടോയെന്ന് തീരുമാനിക്കും. ഇതിനായി വനിതാകമ്മിഷനെയും കേസിൽ സ്വമേധയാ കക്ഷിചേർത്തു. റിപ്പോർട്ടിൽ എന്തുനടപടിയാണ് സ്വീകരിക്കുന്നതെന്നറിയിക്കാൻ സർക്കാരിനും നിർദേശംനൽകി. വിഷയം സെപ്റ്റംബർ 10-ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം സ്വദേശി പായിച്ചിറ…

Read More

മുല്ലപ്പെരിയാർ പരാമർശം: സുരേഷ് ഗോപിക്ക് എതിരേ പനീർശെൽവം

ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രസ്താവന ഒരു കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ലെന്ന് തമിഴ്‌നാട് മുൻമുഖ്യമന്ത്രി ഒ. പനീർശെൽവം. അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയതാണ്. എന്നാൽ, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അനാവശ്യമായ ഭീതി പടർത്തുന്നുണ്ട്. ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമല്ലെന്ന തരത്തിൽ സുരേഷ് ഗോപി നടത്തിയ പ്രസ്താവന അംഗീകരിക്കാനാകില്ല. ഭാവിയിൽ ഇത്തരത്തിലുള്ള നടപടികൾ അദ്ദേഹം ഒഴിവാക്കണമെന്നും പനീർശെൽവം ആവശ്യപ്പെട്ടു.

Read More

കേരളത്തിൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് ഹർത്താൽ;

സംസ്ഥാനത്ത് ഇന്ന് ഹർത്താൽ. ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ദളിത് – ആദിവാസി സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു മണിവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.  വയനാട് ജില്ലയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എസ്‍സി/എസ്‍ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും എസ്‍സി/എസ്‍ടി വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കാനും ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹർത്താൽ ആചരിക്കുന്നത് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽനിന്ന് ഒഴിവാക്കി.

Read More

മുല്ലപ്പെരിയാർ അണക്കെട്ടിനേക്കുറിച്ചുള്ള പ്രസ്താവന: സുരേഷ് ഗോപിക്കെതിരേ തമിഴ്നാട് കോൺഗ്രസ്

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷാഭീഷണിയിലാണെന്ന് പ്രതികരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ തമിഴ്‌നാട് കോൺഗ്രസ്  രംഗത്തെത്തി. സുപ്രീംകോടതിയുടെ വിധിക്ക്‌ വിരുദ്ധമായ പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയതെന്നും അന്യായമായി കേരളത്തിന്റെ പക്ഷംപിടിക്കാനാണ് ശ്രമിക്കുന്നതെന്നും ടി.എൻ.സി.സി. പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ ആരോപിച്ചു. മുല്ലപ്പെരിയാർ അണക്കെട്ട് ഒരു ഭീതിയായി നിലനിൽക്കുകയാണെന്ന് കഴിഞ്ഞദിവസം സുരേഷ് ഗോപി പറഞ്ഞതിന്റെപേരിലാണ് ടി.എൻ.സി.സി. പ്രസിഡന്റ് പ്രതിഷേധവുമായെത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നുമാണ് തമിഴ്നാട് സർക്കാരിന്റെയും രാഷ്ടീയപാർട്ടികളുടെയും നിലപാട്.

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. മുതിര്‍ന്ന വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. നടന്നത് കുറ്റകൃത്യമാണ്, അത് അന്വേഷിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. ‘ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോണ്‍ക്ലേവ് ആണോ നടത്തുന്നത്? സംസ്‌കാരിക മന്ത്രി ആരെയാണ് വിഡ്ഢിയാക്കുന്നത്? സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്’, സതീശന്‍ ആരോപിച്ചു. ഒറ്റപ്പെട്ട സംഭവമല്ല, പരമ്പരയാണ്. സര്‍ക്കാര്‍ അംഗീകരിച്ച റിപ്പോര്‍ട്ടാണ്. നാലരക്കൊല്ലം റിപ്പോര്‍ട്ടിനുമേല്‍ അടയിരുന്ന് മുഖ്യമന്ത്രിയടക്കമുള്ള…

Read More

നടിയും വാർത്താ അവതാരകയുമായ സുജാതാ ചന്ദ്രൻ അന്തരിച്ചു

ചെന്നൈ : നടിയും ഗായികയും ദൂരദർശൻ മുൻ വാർത്താവതാരകയുമായ സുജാതാ ചന്ദ്രൻ (56) ചെന്നൈ അയപ്പാക്കം എം.ജി.ആർ. പുരം ബി.ബി.സി.എൽ. അപ്പാർട്ട്‌മെന്റിൽ അന്തരിച്ചു. ഹൃദയാഘാതംമൂലം ഞായറാഴ്ചയായിരുന്നു അന്ത്യം. തിരുവനന്തപുരം പട്ടം ശാരദാവിലാസം കുടുംബാംഗമാണ്. മാർ ഇവാനിയോസ് കോളേജിൽനിന്ന് ബിരുദവും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടിയ സുജാത ദൂരദർശനിൽ വാർത്താവതാരകയ്ക്കൊപ്പം ബി ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു. പ്രമുഖ സംഗീതസംവിധായകൻ എം.ബി. ശ്രീനിവാസന്റെ ഗായകസംഘത്തിൽ ഏറെക്കാലം അംഗമായി. ലെനിൻ രാജേന്ദ്രൻ സംവിധാനംചെയ്ത ‘സ്വാതിതിരുനാൾ’, ‘പുരാവൃത്തം’ എന്നീ സിനിമകളിൽ അഭിനയിച്ചു. സ്വാതിതിരുനാളിലെ ‘ചലിയേ കുഞ്ജനമോ…’ എന്ന…

Read More