ആരോഗ്യനില മോശം; രാഹുൽ ഗാന്ധി ഇന്ത്യാ മുന്നണിയുടെ റാലിയിൽ പങ്കെടുക്കില്ല

0 0
Read Time:2 Minute, 51 Second

അനാരോഗ്യം കാരണം ഞായറാഴ്ച റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ മുന്നണിയുടെ മെഗാ റാലിയിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പങ്കെടുക്കില്ലെന്ന് പാർട്ടി നേതാവ് ജയറാം രമേശ് പറഞ്ഞു.

സത്‌നയിൽ ഒരു പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യാനും റാഞ്ചിയിൽ നടക്കുന്ന ഇന്ത്യാ മുന്നണിയുടെ റാലിയിൽ പങ്കെടുക്കാനും രാഹുൽ ഗാന്ധി തയ്യാറെടുത്തിരുന്നുവെങ്കിലും അദ്ദേഹത്തിന് പെട്ടെന്ന് അസുഖം ബാധിച്ചതായി എക്‌സ്-ലെ പോസ്റ്റിൽ ജയറാം രമേശ് പറഞ്ഞു.

“ഇന്ത്യമുന്നണിയുടെ റാലി നടക്കുന്ന സത്‌നയിലും റാഞ്ചിയിലും രാഹുൽ ഗാന്ധി ഇന്ന് പ്രചാരണത്തിന് ഒരുങ്ങിയിരുന്നു.

അദ്ദേഹത്തിന് പെട്ടെന്ന് അസുഖം ബാധിച്ചതിനാൽ ഡൽഹിയിൽ നിന്ന് ഇപ്പോൾ പോകാൻ കഴിയുന്നില്ല.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീർച്ചയായും റാഞ്ചി റാലിയിൽ പങ്കെടുക്കുന്നുണ്ട്.” അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, രാഷ്ട്രീയ ജനതാദൾ (ആർജെഡി) തലവൻ ലാലു യാദവ് എന്നിവരുൾപ്പെടെ ഇന്ത്യാ നിരവധി നേതാക്കൾ റാഞ്ചിയിൽ നടക്കുന്ന ‘ഉൽഗുലൻ (വിപ്ലവ) ന്യായ്’ റാലിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിൻ്റെ ഭാര്യ സുനിത കേജ്രിവാൾ, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഭാര്യ കൽപ്പന സോറൻ എന്നിവരും റാലിയിൽ പങ്കെടുക്കും.

കേജ്രിവാളിനെയും സോറനെയും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത വിഷയമായിരിക്കും മെഗാ റാലിയുടെ പ്രധാന ശ്രദ്ധ.

ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന റാലിയിൽ അഞ്ച് ലക്ഷത്തോളം പേർ പങ്കെടുക്കും. റാഞ്ചിയിലെ പ്രഭാത് താര ഗ്രൗണ്ടിൽ നടക്കുന്ന റാലി ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ സംയുക്ത ശക്തിപ്രകടനമെന്ന നിലയിലാണ് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സംഘടിപ്പിച്ചിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts