‘ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല’ പ്രഖ്യാപനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ

ഡൽഹി: ഹോർലിക്‌സിൽ നിന്ന് ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’ (എഫ്.എൻ.ഡി) എന്നായിരിക്കും ഇനി അവതരിപ്പിക്കുക. നേരത്തെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്ക്‌സ്’ എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. നിയമപരമായ വ്യക്തതയില്ലാത്തതിനാൽ ഡയറി, ധാന്യങ്ങൾ അല്ലെങ്കിൽ മാൾട്ട് അധിഷ്ഠിത പാനീയങ്ങൾ എന്നിവയെ ‘ഹെൽത്ത് ഡ്രിങ്ക്‌സ്’ അല്ലെങ്കിൽ ‘എനർജി ഡ്രിങ്ക്‌സ്’ എന്നിങ്ങനെ തരംതിരിക്കാൻ പാടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഈ മാറ്റം. ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങളെ ‘ഹെൽത്ത് ഡ്രിങ്ക്സ്’ വിഭാഗത്തിൽനിന്ന് നീക്കാൻ കേന്ദ്ര സർക്കാർ ഇ-കൊമേഴ്സ് സൈറ്റുകളോട്…

Read More

പിറന്നാൾ കേക്ക് കഴിച്ച് പെൺകുട്ടി മരിച്ച സംഭവം; ബേക്കറിയിലെ കേക്കുകളിൽ ഉയർന്ന അളവിൽ സിന്തറ്റിക് മധുരം കണ്ടെത്തി

പഞ്ചാബിലെ പട്യാലയിലെ ഒരു ബേക്കറിയിൽ നിന്നുള്ള ചില കേക്ക് സാമ്പിളുകളിൽ ഉയർന്ന അളവിൽ സിന്തറ്റിക് മധുരപലഹാരം കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥർ തിങ്കളാഴ്ച പറഞ്ഞു. 10 വയസുകാരിക്ക് പിറന്നാൾ കേക്ക് കഴിച്ച് മരിച്ച ബേക്കറിയിൽ നിന്നാണ് കണ്ടെത്തിയത്. ബേക്കറിയിൽ നിന്ന് കേക്കിൻ്റെ നാല് സാമ്പിളുകൾ എടുത്തതായും അവയിൽ രണ്ടെണ്ണത്തിൽ കൃത്രിമ മധുരപലഹാരമായ സാച്ചറിൻ ഉയർന്ന അളവിലുള്ളതായി കണ്ടെത്തിയതായും ജില്ലാ ഹെൽത്ത് ഓഫീസർ ഡോ.വിജയ് ജിൻഡാൽ പറഞ്ഞു. സാച്ചറിൻ സാധാരണയായി പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുമ്പോൾ ഉയർന്ന അളവിലുള്ള പദാർത്ഥം വയറുവേദനയ്ക്ക് കാരണമാകും. പട്യാലയിൽ 10 വയസ്സുള്ള പെൺകുട്ടി…

Read More

ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍; കാൻഡിഡേറ്റസ് ചെസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം;

ടൊറന്റോ: ടൊറന്റോയില്‍ നടന്ന ഫിഡെ കാന്‍ഡിഡേറ്റസ് ചെസ്സ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്. ടൂര്‍ണമെന്റില്‍ 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ചാമ്പ്യനായത്. അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ ഗുകേഷ് സമനിലയില്‍ തളച്ചു. ടൂര്‍ണമെന്റ് ജയത്തോടെ ഗുകേഷ് ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 17 കാരനായ ഗുകേഷ്. മാഗ്‌നസ് കാള്‍സണും ഗാരി കാസ്പറോവും ലോക ചാമ്പ്യന്മാരാകുമ്പോള്‍ ഇരുവര്‍ക്കും 22 വയസ്സായിരുന്നു. 2014ല്‍…

Read More

ആരോഗ്യനില മോശം; രാഹുൽ ഗാന്ധി ഇന്ത്യാ മുന്നണിയുടെ റാലിയിൽ പങ്കെടുക്കില്ല

അനാരോഗ്യം കാരണം ഞായറാഴ്ച റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ മുന്നണിയുടെ മെഗാ റാലിയിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പങ്കെടുക്കില്ലെന്ന് പാർട്ടി നേതാവ് ജയറാം രമേശ് പറഞ്ഞു. സത്‌നയിൽ ഒരു പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യാനും റാഞ്ചിയിൽ നടക്കുന്ന ഇന്ത്യാ മുന്നണിയുടെ റാലിയിൽ പങ്കെടുക്കാനും രാഹുൽ ഗാന്ധി തയ്യാറെടുത്തിരുന്നുവെങ്കിലും അദ്ദേഹത്തിന് പെട്ടെന്ന് അസുഖം ബാധിച്ചതായി എക്‌സ്-ലെ പോസ്റ്റിൽ ജയറാം രമേശ് പറഞ്ഞു. “ഇന്ത്യമുന്നണിയുടെ റാലി നടക്കുന്ന സത്‌നയിലും റാഞ്ചിയിലും രാഹുൽ ഗാന്ധി ഇന്ന് പ്രചാരണത്തിന് ഒരുങ്ങിയിരുന്നു. അദ്ദേഹത്തിന് പെട്ടെന്ന് അസുഖം ബാധിച്ചതിനാൽ ഡൽഹിയിൽ നിന്ന് ഇപ്പോൾ…

Read More

പ്രമുഖ യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

  പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദില്ലിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് സ്വാതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃക്സാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് പ്രിയം എന്ന ഒരു സുഹൃത്ത് സ്വാതിയുടെ മുറിയിലുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു ഉത്തര്‍പ്രദേശ്…

Read More

ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു: രാജ്യം വിധിയെഴുതുന്നു

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലേതുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. തമിഴ്നാട്, രാജസ്ഥാൻ, അരുണാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നവയിൽ ഉൾപ്പെടുന്നുണ്ട്. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. നിതിന്‍ ഗഡ്കരി, കിരണ്‍ റിജിജു, ചിരാഗ് പാസ്വാൻ, കനിമൊഴി കരുണാനിധി തുടങ്ങിയവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രധാന നേതാക്കൾ.

Read More

കാവിയിൽ മുങ്ങി ദൂരദര്‍ശന്‍ ലോഗോ

ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലോഗോ മാറ്റിയത് സംഘപരിവാറിനുവേണ്ടിയാണെന്നും ഡിഡി ന്യൂസ് എന്ന പേരുമാറ്റി ബിജെപി ന്യൂസ് എന്നാക്കിക്കൂടെയെന്നും എക്‌സ് പോസ്റ്റുകളുണ്ട്. അതേസമയം ലോഗോയില്‍ മാത്രമാണ് ദൂരദര്‍ശന്‍ മാറ്റം വരുത്തിയിട്ടുള്ളൂവെന്നും തങ്ങളുടെ മൂല്യങ്ങള്‍ പഴയപടി തുടരുമെന്നും ഡിഡി ന്യൂസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി. കൃത്യവും സത്യസന്ധവുമായ വാര്‍ത്തയാണ് തങ്ങള്‍ മുന്നിലെത്തിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റെ ഡയറക്ടര്‍ ജനറല്‍ എക്‌സ്…

Read More

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്, ആദ്യ അഞ്ച് റാങ്കിൽ മലയാളിയും

ഡൽഹി: യു പി എസ് സി സിവിൽ സർവീസ് പരീക്ഷ 2023 ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നൂം റാങ്കുകൾ യഥാക്രമം അനിമേഷ് പ്രധാൻ, ഡോനുരു അനന്യ എന്നിവർക്കാണ്. ആദ്യ അഞ്ച് റാങ്കിൽ ഒരു മലയാളിയും ഉണ്ട്. കൊച്ചി ദിവാൻസ് സ്വദേശി സിദ്ധാർത്ഥ് രാം കുമാറിനാണ് നാലാം റാങ്ക്. ഇത്തവണ 1016 ഉദ്യോഗാര്‍ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായതായി യുപിഎസ് സി അറിയിച്ചു. 2023 മെയ് 28നായിരുന്നു പ്രിലിമിനറി പരീക്ഷ നടന്നത്. ഇതില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കായി 2023 സെപ്റ്റംബര്‍…

Read More

കറുത്ത നിറം; 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്

18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. ആന്ധപ്രദേശിലാണ് സംഭവം. കറുത്ത നിറത്തിന്റെ പേരിലാണ് കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നത്. പിതാവ് മഹേഷിനെതിരെ കരേംപുഡി പൊലീസ് കേസെടുത്തു. പ്രതി, പ്രസാദത്തിലാണ് കുട്ടിക്ക് വിഷം ചേര്‍ത്ത് നല്‍കിയത്. മാര്‍ച്ച് 31നാണ് അക്ഷയ എന്ന 18 മാസം പ്രായമുള്ള കുട്ടിയെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തുന്നത്. കുട്ടിയെ മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍, കരേംപുഡി സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷം കൊടുത്തത് മറച്ചുവച്ച മഹേഷ് കുഞ്ഞിന് അസുഖമുണ്ടായിരുന്നെന്ന്…

Read More

ഗുരുവായൂരിൽ രാഹുൽ ​ഗാന്ധിയുടെ പേരിൽ 20,000 രൂപ ആനയൂട്ട് വഴിപാട് നടത്തി യുവതി

തൃശൂർ: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ പേരിൽ ​ഗുരുവായൂർ ആനക്കോട്ടയിൽ ആനയൂട്ട് വഴിപാട്. അങ്കമാലി സ്വദേശിനി ശോഭനാ രാമകൃഷ്ണന്റെ വകയാണ് ആനയൂട്ട്. രാഹുൽ ​ഗാന്ധി എംപി വയനാട് എന്ന പേരിലാണ് വഴിപാട് ശീട്ടാക്കിയത്. 20,000 രൂപയാണ് വഴിപാട് തുക.

Read More