ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളിലായി നടത്തുന്നതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. കേന്ദ്രസർക്കാർ ‘ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയവുമായാണ് മുന്നോട്ടുനീങ്ങുന്നത്. ഈ സാഹചര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു പരീക്ഷണം നടത്തി നോക്കേണ്ടതായിരുന്നു. ഏഴുഘട്ടമാക്കുന്നതിനുപകരം ‘ഒരു തിരഞ്ഞെടുപ്പ് ഒരുഘട്ടം’ എന്നനിലയിൽ പ്രവർത്തിച്ച് കാട്ടുകയായിരുന്നു നല്ലതെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു. ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിൽ ഏപ്രിൽ 19-നാണ് വോട്ടെടുപ്പ്. കമൽഹാസന്റെ മക്കൾ നീതി മയ്യം ഡി.എം.കെ. സഖ്യത്തിനാണ്…
Read MoreCategory: POLITICS
വോട്ടെടുപ്പ് ആദ്യഘട്ടത്തിൽ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് രംഗം ഉണർന്നു
ചെന്നൈ : വോട്ടെടുപ്പ് ആദ്യഘട്ടത്തിലായിരിക്കുമെന്ന പ്രഖ്യാപനത്തോടെ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് രംഗം ഉണർന്നു. പാർട്ടികൾ സ്ഥാനാർഥി പ്രഖ്യാപനം അടക്കമുള്ള നടപടികൾ വേഗത്തിലാക്കി. തിരഞ്ഞെടുപ്പ് അധികൃതരും തയ്യാറെടുപ്പുകൾ ആരംഭിച്ചു. പൊതുസ്ഥലങ്ങളിലെ രാഷ്ട്രീയപ്പാർട്ടി നേതാക്കളുടെ ബാനറുകളും പോസ്റ്ററുകളും നീക്കിത്തുടങ്ങി. ഇതേ സമയം സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങൾ പ്രചാരണത്തിനായി പാർട്ടികൾ ബുക്ക് ചെയ്തുതുടങ്ങി. പുതുച്ചേരിയിലും ഏപ്രിൽ 19-ന് തന്നെയാണ് വോട്ടെടുപ്പ്. തമിഴ്‌നാട്ടിൽ 39 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 38 സീറ്റുകളും ഡി.എം.കെ.-കോൺഗ്രസ് സഖ്യം വിജയിച്ചു. തേനിയിൽ മാത്രമാണ് അണ്ണാ ഡി.എം.കെ.-ബി.ജെ.പി. സഖ്യത്തിന് വിജയിക്കാൻ സാധിച്ചത്. തമിഴ്‌നാട്ടിൽ ഇത്തവണ 6.19 കോടി…
Read Moreതേനി, പെരിയകുളം സീറ്റുകളിൽ മത്സരിക്കുന്നതിനെച്ചൊല്ലി ഒ.പി.എസും ദിനകരനും ഇടയിൽ അഭിപ്രായഭിന്നത
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തേനി, പെരിയകുളം മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനെച്ചൊല്ലി അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനും അണ്ണാ ഡി.എം.കെ. വിമത നേതാവ് ഒ. പനീർശെൽവവും തമ്മിൽ അഭിപ്രായഭിന്നത. ഇതോടെ എൻ.ഡി.എ. സഖ്യത്തിലും ആശങ്ക. ഒ.പി.എസും ദിനകരനും ബി.ജെ.പി. സഖ്യത്തോട് അടുത്തിരിക്കുമ്പോഴാണ് പെട്ടെന്നുള്ള ഭിന്നത ഉടലെടുത്തത്. തേവർ സമുദായത്തിന് ആധിപത്യമുള്ള ഈ രണ്ട് മണ്ഡലങ്ങളിലും തങ്ങൾക്ക് അനായാസം വിജയം നേടാനാകുമെന്ന് ഇരു നേതാക്കളും കരുതുന്നു. തനിയിൽ മകൻ രവീന്ദ്രനാഥിനെ മത്സരിപ്പിക്കാനാണ് ഒ.പി.എസ്. നീക്കം നടത്തുന്നത്. ഈ സീറ്റ് കിട്ടിയില്ലെങ്കിൽ മകനെ മധുരയിൽ…
Read Moreഅനധികൃത സ്വത്തുസമ്പാദനക്കേസിൽ സ്റ്റേ; വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്തി പൊൻമുടി
ചെന്നൈ : അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട കെ. പൊൻമുടിയെ വീണ്ടും മന്ത്രിയാക്കുന്നതിന് ഡി.എം.കെ. ശ്രമിക്കുമ്പോൾ ഇതിന് തടയിടാൻ നീക്കവുമായി ഗവർണർ ആർ.എൻ. രവി. കഴിഞ്ഞദിവസം സുപ്രീംകോടതി പൊൻമുടിയുടെ ശിക്ഷ സ്റ്റേ ചെയ്തിരുന്നു. മുൻ ഡി.എം.കെ. സർക്കാരിൽ (2006-11) ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്നകാലത്ത് 1.75 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി പൊൻമുടിക്കും ഭാര്യക്കും മൂന്നുവർഷം തടവുശിക്ഷ വിധിച്ചത്. തുടർന്ന് എം.എൽ.എ., മന്ത്രി പദവികൾ നഷ്ടമായി. ശിക്ഷ സ്റ്റേ ചെയ്തതോടെ എം.എൽ.എ.പദവി തിരിച്ചുകിട്ടിയ പൊൻമുടിയെ വീണ്ടും മന്ത്രിയാക്കാൻ തീരുമാനിക്കുകയായിരുന്നു. പൊൻമുടിയെ വീണ്ടും…
Read Moreവിജയ്‌യുടെ പാർട്ടി ആരാധകരെ ക്രിസ്ത്യാനികളാക്കാൻ വേണ്ടി ആരംഭിച്ചതെന്ന് ഹിന്ദു മക്കൾ കക്ഷി രംഗത്ത്
ചെന്നൈ : നടൻ വിജയ് തമിഴക വെട്രി കഴകം എന്ന പേരിൽ പാർട്ടി ആരംഭിക്കുന്നത് മതംമാറ്റം നടത്തുന്നതിനാണെന്ന് ഹിന്ദു മക്കൾ കക്ഷി. ആരാധകരെ ക്രിസ്ത്യാനികളാക്കാനാണ് വിജയ് പാർട്ടി തുടങ്ങുന്നതെന്നും ഇത് ഹിന്ദുക്കളായ വിജയ് ആരാധകർ മനസ്സിലാക്കണമെന്നും ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിജയ് പുറത്തിറക്കിയ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അർജുൻ സമ്പത്ത്.
Read Moreതമിഴ്‌നാട്ടിൽ താമര വിരിയുമോ? സംസ്ഥാനത്ത് നേരിട്ടിറങ്ങി മോദി പ്രചാരണം നടത്തും
ചെന്നൈ : ലോക്‌സഭാതിരഞ്ഞെടുപ്പിലൂടെ തമിഴ്‌നാട്ടിൽ ബി.ജെ.പി.യുടെ കരുത്തുതെളിയിക്കാൻ തുടർച്ചയായ സന്ദർശനങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. 15-ന് സേലത്ത് അദ്ദേഹം വീണ്ടും പ്രചാരണത്തിനായെത്തും. കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്നാംതവണയാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തുന്നത്. ഈ വരവിൽ സേലത്തെയും കന്യാകുമാരിയിലെയും കോയമ്പത്തൂരിലെയും പൊതുയോഗം അദ്ദേഹം പ്രചാരണപരിപാടിയാക്കും. കോയമ്പത്തൂർ, ഈറോഡ്, സേലം, നാമക്കൽ, കരൂർ മണ്ഡലങ്ങളിലെ വോട്ടർമാരെ അഭിസംബോധനചെയ്യുന്നതിലൂടെ കൊങ്കുനാടുമേഖലയിലെ വോട്ടർമാരെ ആകർഷിക്കാനാണ് തീരുമാനം. ഒരു ലക്ഷത്തിലധികം പ്രവർത്തകരെ യോഗത്തിൽ അണിനിരത്താനുള്ള ശ്രമമാണ് നടക്കുന്നത്. 16-ന് കന്യാകുമാരിയിൽ നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതും വ്യക്തമായ ലക്ഷ്യത്തോടെയാണ്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം,…
Read Moreബിജെപിക്കൊപ്പം എൻഡിഎയില്‍ ലയിച്ച് നടൻ ശരത് കുമാറിന്‍റെ പാർട്ടി
ചെന്നൈ: തമിഴ്‍നാട്ടില്‍ നടൻ ശരത് കുമാറിന്‍റെ പാര്‍ട്ടി ബിജെപിക്കൊപ്പം എൻഡിഎയില്‍ ലയിച്ചു. ശരത് കുമാറിന്‍റെ ‘സമത്വ മക്കള്‍ കക്ഷി’ ബിജെപിയോടൊപ്പമാണെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഔദ്യോഗികമായ ലയനമാണ് ഇന്ന് നടന്നിരിക്കുന്നത്. ‘സമത്വ മക്കള്‍ കക്ഷി’ തീരുമാനം രാജ്യതാല്‍പര്യം കണക്കിലെടുത്താണെന്നും ലയന ശേഷം ശരത് കുമാര്‍ പറഞ്ഞു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യമാണ് ഇങ്ങനെയൊരു രാഷ്ട്രീയ നിലപാട് എടുക്കുന്നതിലേക്ക് നയിച്ചതെന്ന് ശരത് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തൃശൂരില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശരത് കുമാര്‍ അറിയിച്ചിരുന്നു.
Read Moreലോക്സഭാ തിരഞ്ഞെടുപ്പ്; ബി.ജെ.പി.യിൽ ചേർന്ന് അണ്ണാ ഡി.എം.കെ. മുൻ എം.എൽ.എ. രാജലക്ഷ്മി
ചെന്നൈ : അണ്ണാ ഡി.എം.കെ. മുൻ എം.എൽ.എ. ആർ. രാജലക്ഷ്മി ബി.ജെ.പി.യിൽ ചേർന്നു. കേന്ദ്രമന്ത്രി വി.കെ. സിങ് അടക്കം ബി.ജെ.പി. ദേശീയനേതാക്കൾ, സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം രാജലക്ഷ്മി അംഗത്വം സ്വീകരിച്ചു. ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെ. ശരിയായ ദിശയിലല്ല പ്രവർത്തിക്കുന്നതെന്ന് രാജലക്ഷ്മി ആരോപിച്ചു. 2011-16 കാലത്ത് മൈലാപൂർ എം.എൽ.എ.യായിരുന്ന രാജലക്ഷ്മിക്ക് അടുത്ത രണ്ട് തിരഞ്ഞെടുപ്പുകളിലും സീറ്റ് ലഭിച്ചില്ല. കുറച്ചുനാൾമുമ്പ് അണ്ണാ ഡി.എം.കെ.യിൽനിന്ന് 12 മുൻ എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേർന്നിരുന്നു.
Read Moreപൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിജയ്
ചെന്നൈ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷമുള്ള വിജയ്‌യുടെ ആദ്യത്തെ രാഷ്ട്രീയ പ്രസ്താവന കൂടിയാണിത്. രാജ്യത്തെ എല്ലാ പൗരന്മാരും സാമൂഹിക സൗഹാർദ്ദത്തോടെ ജീവിക്കുന്ന ഒരു അന്തരീക്ഷത്തിൽ ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം 2019 (സിഎഎ) പോലുള്ള ഒരു നിയമവും നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല. വിജയ് പറഞ്ഞു. തമിഴ്‌നാട്ടിൽ നിയമം നടപ്പാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിച്ചു. ബിജെപിയുടെ ഭിന്നിപ്പുണ്ടാക്കുന്ന അജണ്ടയാണിതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി…
Read Moreവിജയ് രാഷ്ട്രീയത്തിലും വമ്പൻ ഹിറ്റ്: തമിഴക വെട്രി കഴകത്തില്‍ 24 മണിക്കൂറില്‍ 30 ലക്ഷം അംഗങ്ങള്‍
ചെന്നൈ: നടന്‍ വിജയ് ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തില്‍ അംഗമാകാന്‍ ആരാധകരുടെ ഒഴുക്ക്. അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കകം 30 ലക്ഷം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി പാര്‍ട്ടി അവകാശപ്പെട്ടു. കഴിഞ്ഞ മാസമാണ് വിജയ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. പ്രത്യേക മൊബൈല്‍ ആപ് വഴി പാര്‍ട്ടിയില്‍ അംഗമാകുന്ന ക്യാംപെയ്ന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ആദ്യ അംഗമായി വിജയ് ചേര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ അംഗമാകാന്‍ വിജയ് ആവശ്യപ്പെട്ടതോടെ ആദ്യ മണിക്കൂറില്‍ 20 ലക്ഷത്തില്‍പ്പരം ആളുകളാണ് അംഗത്വത്തിനായി ആപ്പ് സന്ദര്‍ശിച്ചത്. അംഗത്വമെടുക്കാനായി ഒരേ സമയം ഒട്ടേറെയാളുകള്‍…
Read More