ചെന്നൈ : കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ ചേർന്ന എസ്. വിജയധരണി നിയമസഭാംഗത്വം രാജിവെച്ചു. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തിലെ എം.എൽ.എ.യായ വിജയധരണിയുടെ രാജി സ്വീകരിച്ചതായി നിയമസഭാ സ്പീക്കർ എം. അപ്പാവു അറിയിച്ചു. ശനിയാഴ്ച ഡൽഹിയിൽ കേന്ദ്രമന്ത്രി എൽ. മുരുകന്റെയും തമിഴ്‌നാടിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി അരവിന്ദ് മേനോന്റെയും സാന്നിധ്യത്തിലാണ് വിജയധരണി ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. അതിനു പിന്നാലെ നിയമസഭാംഗത്വം രാജിവെക്കുകയാണെന്ന് കാണിച്ച് അവർ സ്പീക്കർക്ക് ഇമെയിൽ അയയ്ക്കുകയും ചെയ്തു. വിജയധരണിയെ എം.എൽ.എ. സ്ഥാനത്തുനിന്ന് അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സെൽവപെരുന്തുഗൈയും കത്തയച്ചിരുന്നു. കോൺഗ്രസ്…
Read MoreCategory: POLITICS
ഓൾ ഇന്ത്യാ മലയാളി കോൺഗ്രസ്സ് തമിഴ്നാട് സംസ്ഥാന കമ്മറ്റി പ്രസിഡന്റായി ശ്രി. രാമകൃഷ്ണൻ വി കെ യെ തിരഞ്ഞെടുത്തു
ചെന്നൈ: ഓൾ ഇന്ത്യാ മലയാളി കോൺഗ്രസ്സ് തമിഴ്നാട് സംസ്ഥാന കമ്മറ്റി പ്രസിഡന്റായി ശ്രി. രാമകൃഷ്ണൻ വി കെ യെ തമിഴ്നാട് പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ നടന്ന യോഗത്തിൽ ഐക്യകണ്ഠേന തിരഞ്ഞെടുത്തു . നിലവിൽ ഇദ്ദേഹം എ ഐ എം സി തമിഴ്നാട് സംസ്ഥാന കമ്മറ്റി വർക്കിംഗ് പ്രസിഡന്റാണ് . മുൻ പ്രസിഡന്റ് ശ്രി . കെ കരുണാകരൻ തിരികെ കേരളത്തിലേക്ക് പോകുന്നതിനാൽ വന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത് . മുൻ പ്രസിഡന്റ് ശ്രി . കെ കരുണാകരന്റെ മികവുറ്റ നേതൃത്വം മലയാളി കോൺഗ്രസ്സിന്റെ…
Read Moreനടൻ വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകംനേതൃയോഗം നടന്നു
ചെന്നൈ : നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴകവെട്രി കഴകത്തിന്റെ നേതൃയോഗം ഇന്ന് നടന്നു. പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് രാവിലെ ഒമ്പതിനുആരംഭിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ബുസി ആനന്ദ നേതൃത്വം നൽകി. എല്ലാ ജില്ലാഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. പാർട്ടിയുടെ അംഗത്വപ്രചാരണമായിരുന്നു പ്രധാന ചർച്ചാവിഷയം. പാർട്ടി നയങ്ങൾ പ്രഖ്യാപിക്കുന്ന പൊതുസമ്മേളനത്തെക്കുറിച്ചും ചർച്ചയുണ്ടായി.
Read Moreപാർട്ടിയുടെ പേര് പെട്ടെന്ന് മാറ്റാൻ ഒരുങ്ങി നടൻ വിജയുടെ; പുതിയ പേരിങ്ങനെ; പ്രഖ്യാപനം ഉടൻ
ചെന്നൈ∙പുതുതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയുടെ പേരിൽ നേരിയ മാറ്റം വരുത്താനൊരുങ്ങി നടൻ വിജയ്. തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കി മാറ്റാനാണു തീരുമാനം. പേരിൽ മാറ്റം വരുത്തുന്നതിനായി ജനറൽ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണു വിവരം. കമ്മിഷന്റെ അംഗീകാരം ലഭിച്ചതിനു ശേഷം തീരുമാനം വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. തമിഴ്നാടിന്റെ വിജയത്തിനായി പാർട്ടി എന്നതാണു തമിഴക വെട്രിക്ക് കഴകം എന്നതുകൊണ്ട് അർഥമാക്കുന്നത്. സംസ്ഥാനത്തിന്റെ അവകാശങ്ങളുടെയും തത്വങ്ങളുടെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ മാറ്റത്തിനു വേണ്ടിയാണു പ്രവർത്തിക്കുകയെന്നു പാർട്ടി…
Read Moreമൈലാപ്പൂരിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഓഫീസ് സീൽ ചെയ്ത് ചെന്നൈ പോലീസ്
ചെന്നൈ: മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഭാരതീയ ജനതാ പാർട്ടി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്ത് ഒരു ദിവസത്തിന് ശേഷം നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച ഓഫീസ് ചെന്നൈ പോലീസ് സീൽ ചെയ്തു. ക്ഷേത്രത്തിൻ്റെ സ്ഥലം വാണിജ്യ ആവശ്യങ്ങൾക്കായി വാങ്ങിയെങ്കിലും പാർട്ടി ഓഫീസായിട്ടാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വരാനിരിക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഉദ്ഘാടനം ചെയ്ത ബി.ജെ.പി തിരഞ്ഞെടുപ്പ് ഓഫീസ് ഹിന്ദു മത എൻഡോവ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് ചെന്നൈ ജില്ലാ ജോയിൻ്റ് കമ്മീഷണർ രേണുക അന്വേഷണം നടത്തുകയും സീൽ ചെയ്യുകയുമായിരുന്നു. ബിജെപി…
Read Moreഎൻ.ഡി.എ. സഖ്യത്തിലേക്ക് ചേക്കേറി നടൻ ശരത് കുമാർ; തിരുനെൽവേലിയിൽ മത്സരിച്ചേക്കും
ചെന്നൈ : സമത്വ മക്കൾ കക്ഷി നേതാവും ഡി.എം.കെ.യുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത്കുമാർ എൻ.ഡി.എ. സഖ്യത്തിലേക്ക്. ഇതിന്‍റെ മുന്നോടിയായി ബി.ജെ.പി. നേതൃത്വവുമായുള്ള ആദ്യഘട്ടചർച്ചകൾ പൂർത്തിയാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കന്യാകുമാരി, തിരുനെൽവേലി മണ്ഡലങ്ങളാണ് ശരത്കുമാർ ആവശ്യപ്പെട്ടതെങ്കിലും ഒരു സീറ്റ് നൽകാമെന്നാണ് ബി.ജെ.പി.യുടെ നിർദേശം. ഇതിൽ തിരുനെൽവേലിക്കാണ് ശരത്കുമാർ പ്രാധാന്യം നൽകുന്നത്. അവിടെ സീറ്റ് നൽകിയാൽ അദ്ദേഹംതന്നെ സ്ഥാനാർഥിയാവുമെന്നാണ് സൂചന. തിരുനെൽവേലി, കന്യാകുമാരി, തെങ്കാശി ജില്ലകൾ സമത്വ മക്കൾ കക്ഷിക്ക് സ്വാധീനമുള്ള മേഖലകളാണ്. 1996-ൽ ഡി.എം.കെ.യിലൂടെയാണ് ശരത്കുമാർ രാഷ്ട്രീയത്തിലെത്തുന്നത്. 1998 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലി മണ്ഡലത്തിൽ…
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിനടത്തുന്ന പദയാത്രയ്ക്കിടെ കർഷകർക്ക് പാദപൂജനടത്തി അണ്ണാമലൈ
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിനടത്തുന്ന പദയാത്രയ്ക്കിടെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ കർഷകർക്ക് പാദപൂജ നടത്തി. പദയാത്ര റാണിപ്പെട്ട് ജില്ലയിലെ ആർക്കോണത്തെത്തിയപ്പോഴാണ് വയോധികരായ 10 കർഷകദമ്പതിമാരുടെ കാൽകഴുകി പൂജ നടത്തിയത്. എൻ മൺ എൻ മക്കൾ’ എന്നപേരിൽ നടത്തുന്ന പദയാത്ര 25-ന് തിരുപ്പൂരിൽ സമാപിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഇവരുടെ കാൽകഴുകി പൂജ നടതിയതിന്ൽ പുറമെ ഇവരുടെ കാൽക്കൽ നമസ്കരിക്കുകയും ചെയ്തു. പാർട്ടി കർഷക വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കർഷകർക്ക് സഹായവിതരണവും നടത്തി. നാടിനായി അധ്വാനിക്കുന്ന…
Read More“തമിഴക വെട്രി കഴകം”; നടൻ വിജയിന്റെ പാർട്ടിയുടെ പേരിനെതിരേ പരാതി
ചെന്നൈ : നടൻ വിജയ് രൂപവത്കരിച്ച പാർട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് നൽകരുതെന്ന് തമിഴക വാഴ്‌വുരിമൈ കക്ഷി നേതാവ് വേൽമുരുകൻ ആവശ്യപ്പെട്ടു. ഇരു പാർട്ടികളുടെയും ഇംഗ്ലീഷിലുള്ള ചുരുക്കപ്പേര് ടി.വി.കെ എന്നാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നുമാണ് വേൽമുരുകന്റെ പരാതി. ജനാധിപത്യ വ്യവസ്ഥയിൽ രാഷ്ട്രീയ കക്ഷിയുണ്ടാക്കാൻ ആർക്കും അധികാരമുണ്ടെന്ന് വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് വേൽമുരുകൻ പറഞ്ഞു. 2012-ലാണ് തമിഴക വാഴ്‌വുരിമൈ കക്ഷി രൂപവത്കരിച്ചത്. ക്യാമറ ചിഹ്നത്തിൽ പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ടി.വി.കെ എന്നാണ് ചുരുക്കപ്പേര്. പുതിയ പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകാരം നൽകുമ്പോൾ…
Read Moreതാൻ ‘ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇല്ല’; വാര്‍ത്തകള്‍ തള്ളി വിശാല്‍
ചെന്നൈ: സൂപ്പര്‍താരം വിജയ്ക്ക് പിന്നാലെ നടന്‍ വിശാലും രാഷ്ട്രീയത്തിവേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് താരം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. തന്റെ ഫാന്‍ ക്ലബ്ബിലൂടെ പാവപ്പെട്ടവര്‍ക്ക് സഹായം എത്തിക്കുന്നുണ്ടെന്നും അത് തുടരും എന്നുമാണ് വിശാല്‍ പറഞ്ഞത്. ഇപ്പോള്‍ ഇല്ലെങ്കിലും ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചനയും താരം നല്‍കുന്നുണ്ട്. നടനായും സാമൂഹിക പ്രവര്‍ത്തകനായും എന്നെ അംഗീകരിച്ച തമിഴ്നാട്ടിലെ ജനങ്ങളോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. ആവുന്നത്ര ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്…
Read Moreഇളയദളപതി വിജയെ അഭിനന്ദിച്ച് സൂപ്പർതാരം രജനി
ചെന്നൈ : രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച നടൻ വിജയിനെ സൂപ്പർതാരം രജനീകാന്ത് അഭിനന്ദനമറിയിച്ചു. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകർ കണ്ടപ്പോഴായിരുന്നു രജനിയുടെ പ്രതികരണം. രണ്ടുതവണ അഭിനന്ദനങ്ങൾ എന്നു പറഞ്ഞ തൊഴുകൈകളുമായിനിന്ന രജനീകാന്ത് മറ്റു ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ വിമാനത്താവളത്തിനുള്ളിലേക്കുപോയി. നടൻ കമൽഹാസൻ, മന്ത്രി ഉദയനിധി സ്റ്റാലിൻ, ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി, എ.എം.എം.കെ. ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ തുടങ്ങിയവർ വിജയിനെ നേരത്തേതന്നെ സ്വാഗതം ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചതായി…
Read More