ഐ.എസ്.എൽ. കപ്പ് ആര് നേടും? ചാമ്പ്യന്മാരാകാൻ മുംബൈ x മോഹൻ ബഗാൻ പോരാട്ടം ഇന്ന്

ഐഎസ്എൽ പത്താം സീസണിലെ വിജയികളെ ഇന്നറിയാം. നിലവിലെ ചാന്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്സിയെ നേരിടും. രാത്രി ഏഴരയ്ക്ക് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. കിരീടം കാക്കാൻ കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഇറങ്ങുമ്പോൾ വീണ്ടെടുക്കാനാണ് മുംബൈ സിറ്റി എഫ്സി ഇറങ്ങുക. ഐഎസ്എൽ പത്താം പതിപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് കലാശക്കളിയിൽ മുഖാമുഖം എത്തുന്നത്. കപ്പ് നിലനിർത്തുന്നതിനൊപ്പം ട്രബിൾ കിരീടനേട്ടമാണ് മോഹൻ ബഗാന്റെ മോഹം. എന്നാൽ 2020-21 സീസണിലെ പോലെ മോഹൻ ബഗാനെ കീഴടക്കി…

Read More

കാൻഡിഡേറ്റ് ചെസ് സീരീസ് വിജയിച്ച തമിഴ്നാട് താരം ഗുകേഷിന് 75 ലക്ഷം രൂപ നൽകി ആദരിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: കാൻഡിഡേറ്റ്‌സ് ചെസ് സീരീസ് ജേതാക്കളായ തമിഴ്‌നാട് താരം ഗുകേഷിന് 75 ലക്ഷം രൂപയുടെ ചെക്ക് നൽകി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പതിനേഴാം വയസ്സിൽ കാനഡയിലെ ടൊറൻ്റോയിൽ നടന്ന FIDE കാൻഡിഡേറ്റ്‌സ് ചെസ് സീരീസ് ഒരു ‘ചലഞ്ചർ’ ആയി വിജയിച്ച് ഗുകേഷ് ചരിത്രം സൃഷ്ടിച്ചു. ഇതോടെ കൗമാരപ്രായത്തിൽ തന്നെ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ താരമായി കുകേഷ് മാറി. യുവതാരമായി ചരിത്രം സൃഷ്ടിച്ച അദ്ദേഹം കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നലെ ക്യാമ്പ് ഓഫീസിൽ വിളിച്ച് പ്രോത്സാഹനമായി 75…

Read More

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലിടം നേടി

അഹമ്മദാബാദ്: 2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലിടം നേടി. സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് പുറമേ യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബൈ എന്നിവരും ടീമിലിടം നേടി. ഓള്‍റൗണ്ടര്‍മാരായി ജഡേജയും അക്ഷര്‍ പട്ടേലുമാണുള്ളത്. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്‍ ബൗളിങ് ഓപ്ഷനുകളാണ്. പേസ് ബൗളര്‍മാരായ…

Read More

ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍; കാൻഡിഡേറ്റസ് ചെസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം;

ടൊറന്റോ: ടൊറന്റോയില്‍ നടന്ന ഫിഡെ കാന്‍ഡിഡേറ്റസ് ചെസ്സ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്. ടൂര്‍ണമെന്റില്‍ 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ചാമ്പ്യനായത്. അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ ഗുകേഷ് സമനിലയില്‍ തളച്ചു. ടൂര്‍ണമെന്റ് ജയത്തോടെ ഗുകേഷ് ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 17 കാരനായ ഗുകേഷ്. മാഗ്‌നസ് കാള്‍സണും ഗാരി കാസ്പറോവും ലോക ചാമ്പ്യന്മാരാകുമ്പോള്‍ ഇരുവര്‍ക്കും 22 വയസ്സായിരുന്നു. 2014ല്‍…

Read More

തോറ്റ് തോറ്റ് ഒടുവിൽ വിജയത്തിന്റെ മധുരം നുകർന്ന് മഞ്ഞപ്പട

ഹൈദരാബാദ്: ഐഎസ്എല്ലില്‍ ഒടുവില്‍ വിജയ വഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. അവസാന ലീഗ് പോരില്‍ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കൊമ്പന്‍മാര്‍ തുടര്‍ തോല്‍വിക്ക് വിരാമമിട്ടു. ഈ ജയത്തിന്റെ ആത്മവിശ്വാസവുമായി ടീം ഇനി പ്ലേ ഓഫ് പോരാട്ടത്തിന്. 34ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. 51ാം മിനിറ്റില്‍ ഡെയ്‌സുകി സകായ് ലീഡ് ഇരട്ടിയാക്കി. പിന്നീട് പകരക്കാരനായി ഇറങ്ങിയ നിഹാല്‍ സുധീഷാണ് അവസാന ഗോള്‍ വലയിലാക്കിയത്.

Read More

ഊട്ടി കുതിരപ്പന്തയത്തിന് ഇന്ന് ആരംഭം

ഊട്ടി : ഊട്ടിയിലെ ഗ്രീഷ്മകാല സീസണിന്റെ വരവറിയിച്ചുള്ള കുതിരപ്പന്തയം ശനിയാഴ്ച തുടങ്ങും. മദ്രാസ് റെയ്‌സ് ക്ലബ്ബിന്റെ കീഴിലാണ് മത്സരം. ഏപ്രിൽ ആറുമുതൽ ജൂൺ രണ്ടുവരെ എല്ലാ ശനി, ഞായർ ദിവസങ്ങളിലും മത്സരം നടക്കും. 17 ദിവസങ്ങളിലായി 120 പന്തയങ്ങളാണുണ്ടാവുക. മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്നുമായി അഞ്ഞൂറോളം കുതിരകളെ ഊട്ടിയിൽ എത്തിച്ചു. ഇവയ്ക്ക് ഇപ്പോൾ പരിശീലനം നൽകുകയാണ്. 16 പരിശീലകരും 25 ജോക്കികളും മത്സരത്തിന്റെ ഭാഗമായി ഉണ്ടാകും. 120 മത്സരങ്ങളിലുമായി 4.47 കോടി രൂപയാണ് സമ്മാനത്തുകയായി നൽകുക. നീലഗിരി ഡെർബി മേയ്…

Read More

തലയെടുപ്പോടെ ചെന്നൈ; 6 വിക്കറ്റിന് ഉദ്ഘാടന പോരാട്ടത്തില്‍ ആര്‍സിബിയെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്

ചെന്നൈ: ഐപിഎല്‍ 17-ാം സീസണിന്‍റെ ആവേശകരമായ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 6 വിക്കറ്റിന്‍റെ വിജയം. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ പുതിയ നായകന് കീഴില്‍ ആദ്യമായി അണിനിരന്ന മഞ്ഞപ്പട സീസണിലെ ആദ്യ മത്സരത്തില്‍ മികച്ച വിജയം നേടി. ആര്‍സിബി ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 8 പന്തുകള്‍ ബാക്കിനില്‍ക്കെ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു. രചിന്‍ രവീന്ദ്ര, ഇംപാക്റ്റ് പ്ലെയറാത്തെയിയ ശിവം ദുബെ, അജിങ്ക്യ രഹാനെ തുടങ്ങിയവര്‍ ചെന്നൈക്കായി മികച്ച…

Read More

ആവേശപ്പൂരത്തിന് സംസ്ഥാനത്ത് തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടി ബാംഗ്ളൂർ ബാറ്റിങ് തെരഞ്ഞെടുത്തു

ചെന്നൈ: ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ 17ാം പതിപ്പിന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയത്. എആര്‍റഹ്മാന്‍, സോനു നിഗം എന്നിവര്‍ അണിനിരന്ന സംഗീതനിശയോടെയാണു പരിപാടികള്‍ ആരംഭിച്ചത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും അരങ്ങേറി.

Read More

IPL 2024: CSK vs RCB മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും

ചെന്നൈ : ടാറ്റ ഐപിഎൽ 2024-ൽ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന ഇന്ന് ആരംഭിക്കും. മാർച്ച് 22-ന് ചെന്നൈ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൻ്റെ ടിക്കറ്റുകളാണ് ഇന്ന് രാവിലെ 9:30 മുതൽ പേടിഎം ആപ്പ്, ഇൻസൈഡർ.ഇൻ എന്നീ വെബ്സൈറ്റുകൾ വഴി വില്പന ആരംഭിക്കുന്നത്. ഐപിഎൽ ഓപ്പണറുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: 1:- എംഎ ചിദംബരം സ്റ്റേഡിയം പ്ലാസ്റ്റിക് വിമുക്ത മേഖലയാണ്, കൂടാതെ പരിസരത്ത് പ്ലാസ്റ്റിക്…

Read More

ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ്: മാജി മുംബൈയോട് മുട്ട്കുത്തി ചെന്നൈ സിങ്കംസ് 

ചെന്നൈ : ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ടി 10 ടൂർണമെന്റ് സെമിഫൈനലിൽ ചെന്നൈ സിങ്കംസിന് തോൽവി. വ്യാഴാഴ്ച ദാദോജി കൊണ്ടദേവ് സ്റ്റേഡിയത്തിൽനടന്ന മത്സരത്തിൽ 58 റൺസിനാണ് മാജി മുംബൈയോട് ചെന്നൈ സിങ്കംസ് പരാജയപ്പെട്ടത്.

Read More