Read Time:51 Second
ചെന്നൈ: ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ 17ാം പതിപ്പിന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം.
ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു.
ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയത്.
എആര്‍റഹ്മാന്‍, സോനു നിഗം എന്നിവര്‍ അണിനിരന്ന സംഗീതനിശയോടെയാണു പരിപാടികള്‍ ആരംഭിച്ചത്.
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും അരങ്ങേറി.