കോഹ്ലിക്ക് പിന്നാലെയെത്തിയ രവീന്ദ്ര ജഡേജ 22 പന്തിൽ 9 റൺസെടുത്ത് പുറത്തായി. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണു. 42ാം ഓവറിൽ കെ എൽ രാഹുൽ, 44ാം ഓവറിൽ മുഹമ്മദ് ഷമി (10 പന്തിൽ 6), 45ാം ഓവറിൽ ജസ്പ്രീത് ബുംറ (3 പന്തിൽ 1 ), 48ാം ഓവറിൽ സൂര്യകുമാർ യാദവ് (28 പന്തിൽ 18), കുൽദീപ് യാദവ് (18 പന്തിൽ 10) എന്നിങ്ങനെയാണ് വിക്കറ്റുകൾ നഷ്ടമായത്. മുഹമ്മദ് സിറാജ് 8 പന്തിൽ 9 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ ഓസീസ്…
Read MoreCategory: SPORTS
ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാൽ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് നടി
വിശാഖപട്ടണം: ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകളാണ് നടിയെ വിമർശിച്ച് രംഗത്തെത്തുന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്ന് ചിലർ കുറിച്ചു. നിരവധിയാളുകൾ പരിഹാസ കമെന്റുകളുമായും എത്തി. പിന്നാലെ വിശദീകരണവുമായി നടി തന്നെയെത്തി. ഇന്ത്യൻ ടീമിനോടുള്ള ആരാധനയും സ്നേഹവുമാണ് താൻ പ്രകടിപ്പിച്ചതെന്ന് നടി വ്യക്തമാക്കി. ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമയിലേയ്ക്ക് എത്തിയ താരമാണ് രേഖ ഭോജ്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ താരം പ്രധാന വിഷങ്ങളിലൊക്കെ…
Read Moreന്യൂസീലൻഡ് ക്രിക്കറ്റ് താരം രചിൻ രവീന്ദ്ര ബെംഗളൂരുവിലെ വീട്ടിലെത്തി മുത്തച്ഛനേയും മുത്തശ്ശിയേയും സന്ദർശിച്ചു
ബെംഗളൂരു: ഏക ദിന ലോകകപ്പിന്റെ ഇടവേളയിൽ തന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും സന്ദർശിച്ച് ന്യൂസീലൻഡ് ക്രിക്കറ്റ് താരം രചിൻ രവീന്ദ്ര. ശ്രീലങ്കയെ തോൽപ്പിച്ച് ന്യൂസീലൻഡ് സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ച മത്സരത്തിന് പിന്നാലെയാണ് രചിൻ ബംഗളുരുവിലെ വീട്ടിലെത്തിയത്. ആചാരങ്ങളോടെയാണ് മുത്തശ്ശി രചിനെ സ്വീകരിച്ചത്. പ്രത്യേക പ്രാർത്ഥനകളും നടത്തി. രചിന്റെ പിതാവ് രവി കൃഷ്ണ മൂർത്തി 1990 ലാണ് ന്യൂസീലൻഡിലേക്ക് കുടിയേറിയത്.
Read Moreഅര്‍ജന്റൈന്‍ താരത്തിന് ചരിത്രനേട്ടം; ലയണല്‍ മെസി എട്ടാം ബാലൺ ദ്യോര്‍ പുരസ്കാരം സ്വന്തമാക്കി
ഫുട്ബോളിലെ ഏറ്റവും വലിയ പുരസ്കാരമായി കണക്കാക്കപ്പെടുന്ന ബാലൺ ഡി ഓർ പുരസ്കാര സ്വന്തമാക്കി ലയണല്‍ മെസി. ഇതോടെ ബാല്യണ്‍ ദ്യോര്‍ പുരസ്കാര നേട്ടത്തില്‍ ചരിത്രനേട്ടമെഴുതി അര്‍ജന്‍റൈന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസി. കരിയറിലെ എട്ടാമത്തെ ബാല്യണ്‍ ദ്യോര്‍ പുരസ്കാരമാണ് മെസി സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സി വീണ്ടും പുരസ്കാരം നേടിയത്. സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. ബാഴ്‌സലോണയിലെയും സ്‌പെയിനിലെയും മികച്ച പ്രകടനം ഐതാനയെ നേട്ടത്തിലെത്തിച്ചു. ഫ്രാൻസിന്റെ കരീം ബെൻസിമയായിരുന്നു കഴിഞ്ഞവർഷം ബാലൺദ്യോർ പുരസ്കാര…
Read Moreസ്പിൻ ഇതിഹാസം ബിഷൻ സിങ് ബേദി അന്തരിച്ചു
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും സ്പിൻ ഇതിഹാസവുമായ ബിഷങ് സിങ് ബേദി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കു മേൽവിലാസമുണ്ടാക്കിത്തന്ന താരങ്ങളിലൊരാളാണ് ബേദി. 1967ൽ ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച ബേദി ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളിൽനിന്ന് 266 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. പത്ത് ഏകദിനങ്ങൾ കളിച്ച് ഏഴു വിക്കറ്റും പിഴുതിട്ടുണ്ട്. പഞ്ചാബിലാണു ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കു വേണ്ടി കളിച്ചാണു ശ്രദ്ധ നേടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയുടെ റെക്കോർഡും ബേദിയുടെ പേരിലാണ്. 370 മത്സരങ്ങളിൽ നിന്നായി…
Read Moreബെംഗളൂരുവിൽ എത്തിയ പാകിസ്ഥാൻ കളിക്കാർക്ക് വൈറൽ പനി: പലരും ഇപ്പോഴും നിരീക്ഷണത്തിൽ
ബെംഗളൂരു: ബംഗളൂരുവിൽ എത്തിയതിന് ശേഷം വൈറൽ പനി ബാധിച്ച പാകിസ്ഥാൻ കളിക്കാരിൽ ഭൂരിഭാഗവും സുഖം പ്രാപിച്ചുവെങ്കിലും ചിലർ ഇപ്പോഴും മെഡിക്കൽ നിരീക്ഷണത്തിലാണെന്ന് പിസിബി മീഡിയ മാനേജർ അഹ്‌സൻ ഇഫ്തിഖർ നാഗി. ഒക്‌ടോബർ 20ന് ബംഗളുരുവിൽ നടക്കുന്ന ലോകകപ്പ് പോരാട്ടത്തിൽ പാകിസ്ഥാൻ ഓസ്‌ട്രേലിയയെ നേരിടും. കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ ഇന്ത്യയ്‌ക്കെതിരെ ഏഴ് വിക്കറ്റ് തോൽവിക്ക് ശേഷം പാകിസ്ഥാൻ ടീം ഞായറാഴ്ചയാണ് ബെംഗളൂരുവിലെത്തിയത്. ‘ഗാർഡൻ സിറ്റി’ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി വൈറൽ പനി കേസുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്, എന്നിരുന്നാലും സന്ദർശക സംഘത്തിലെ അംഗങ്ങൾക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക്…
Read Moreഇന്ന് പൂരം കൊടിയേറുകയാണ് മക്കളെ! 2011ന് ശേഷം കപ്പുയര്‍ത്താന്‍ ഇന്ത്യ
ദ് ഗ്രേറ്റ് ഇന്ത്യന്‍ മാച്ചിന് ഇന്ന് മുതല്‍ തുടക്കമാകും… ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ കണ്ണുകള്‍ ഇനി ഇന്ത്യയിലേക്കാണ്…. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന്റെ ഉദ്ഘാടനമത്സരത്തിനായി ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. വ്യാഴാഴ്ച രണ്ടുമണിക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണേഴ്‌സ് അപ്പായ ന്യൂസീലന്‍ഡും കൊമ്പുകോര്‍ക്കുന്നതോടെ ക്രിക്കറ്റ് മാമങ്കത്തിന് തിരിതെളിയും.. ആതിഥേയരും ഒന്നാംറാങ്കുകാരുമായ ഇന്ത്യ കപ്പ് ആഗ്രഹിക്കുന്നവരില്‍ ആത്മവിശ്വാസത്തോടെ മുന്നില്‍ തന്നെയാണ്. ഇത് നാലാം തവണയാണ് ഇന്ത്യ ഏകദിന ലോകകപ്പിന്റെ ആതിഥേയരാകുന്നത്. 1987, 1996, 2011 ലോകകപ്പുകളില്‍ അയല്‍രാജ്യങ്ങള്‍ക്കൊപ്പം…
Read Moreഖാലിസ്ഥാനി ഭീഷണി: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കനത്ത പൊലീസ് സുരക്ഷ
ബെംഗളൂരു : ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കമാകും, ദശലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ മത്സരത്തോടെ ലോകകപ്പ് ടൂർണമെന്റിന് ആചാരപരമായ തുടക്കം കുറിക്കുക. ഒക്‌ടോബർ അഞ്ച് മുതൽ നവംബർ 19 വരെ രാജ്യത്തെ 10 സ്റ്റേഡിയങ്ങളിലായി 48 മത്സരങ്ങളാണ് നടക്കുക. കായികമേള വിജയകരമായി നടത്തുന്നതിന് ആവശ്യമായ ഒരുക്കങ്ങൾ നടത്തിവരികയാണ്. ക്രമസമാധാനം തകരാതിരിക്കാൻ മത്സരങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 20ന് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ആകെ 5…
Read Moreഗ്രീസിൽ നടന്ന കരാട്ടെ മത്സരത്തിൽ സ്വർണം നേടി ബംഗളുരുവിൽ നിന്നുള്ള വിദ്യാർഥികൾ
ബെംഗളൂരു: ഞായറാഴ്ച ഗ്രീസിൽ നടന്ന 30-ാമത് ഷോട്ടോകാൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികളായ ഗഗന എസ്, കുഷി സുദീർ എന്നിവർ ‘ഡ്യുവോ കാറ്റ’ ഇനത്തി സ്വർണം നേടി. യുണൈറ്റഡ് നേഷൻസിന്റെ (എസ്‌കെഡിയുഎൻ) ഷോട്ടോകാൻ കരാട്ടെ ഡോ, യൂണിഫൈറ്റ് ഗ്രീസ്, തകിഷോകു സ്‌കൂൾ ഓഫ് മാർഷ്യൽ ആർട്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വർണത്തിന് പുറമെ മിക്സഡ് ഡ്യുവലിൽ ഗഗന വെള്ളിയും നേടി. കോഹിയോൻ ഇപ്പോണിലും സൻബൻ കുമിത്തേയിലും ഗഗനയും ഖുസ്കിയും വെങ്കലം നേടി. ഗഗന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്, കുശി മല്ലേശ്വരത്തെ…
Read Moreഗ്രീസിൽ നടന്ന കരാട്ടെ മത്സരത്തിൽ സ്വർണം നേടി ബംഗളുരുവിൽ നിന്നുള്ള വിദ്യാർഥികൾ
ബെംഗളൂരു: ഞായറാഴ്ച ഗ്രീസിൽ നടന്ന 30-ാമത് ഷോട്ടോകാൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികളായ ഗഗന എസ്, കുഷി സുദീർ എന്നിവർ ‘ഡ്യുവോ കാറ്റ’ ഇനത്തി സ്വർണം നേടി. യുണൈറ്റഡ് നേഷൻസിന്റെ (എസ്‌കെഡിയുഎൻ) ഷോട്ടോകാൻ കരാട്ടെ ഡോ, യൂണിഫൈറ്റ് ഗ്രീസ്, തകിഷോകു സ്‌കൂൾ ഓഫ് മാർഷ്യൽ ആർട്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വർണത്തിന് പുറമെ മിക്സഡ് ഡ്യുവലിൽ ഗഗന വെള്ളിയും നേടി. കോഹിയോൻ ഇപ്പോണിലും സൻബൻ കുമിത്തേയിലും ഗഗനയും ഖുസ്കിയും വെങ്കലം നേടി. ഗഗന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്, കുശി മല്ലേശ്വരത്തെ…
Read More