തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വിജയ്‌യുടെ നിര്‍ദേശങ്ങൾ ഇങ്ങനെ

ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ മദ്യപിച്ചെത്തുന്നവര്‍ക്ക് വിലക്ക്. ഒക്ടോബര്‍ 27ന് വൈകിട്ട് 4നു വില്ലുപുരം വിക്രവാണ്ടിയിലാണ് സമ്മേളനം നടക്കുന്നത്. വിജയ്‌യുടെ നിര്‍ദേശപ്രകാരം ടി വി കെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരിയില്‍ നിന്നുള്ള മുന്‍ എം എല്‍ എയുമായ എന്‍ ആനന്ദാണ് ഇത്തരത്തില്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. മദ്യം കഴിച്ചാല്‍ പാര്‍ട്ടി അണികള്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്ന വനിതാ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും മതിയായ സംരക്ഷണവും പിന്തുണയും നല്‍കണമെന്ന് ആനന്ദ് പാര്‍ട്ടി കേഡര്‍മാരോട് നിര്‍ദേശിച്ചതായി…

Read More

കയ്പമംഗലത്ത് കോയമ്പത്തൂർ സ്വദേശിയെ കൊലപ്പെടുത്തി ആംബുലൻസിൽ തള്ളി 

തൃശൂർ:കയ്പമംഗലത്ത് കോയമ്പത്തൂർ സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ ആംബുലൻസിൽ ഉപേക്ഷിച്ചു. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി 40 വയസ്സുള്ള അരുൺ ആണ് കൊല്ലപ്പെട്ടത്. റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട 10 ലക്ഷം രൂപ തിരികെ പിടിക്കുന്നതിനായിരുന്നു ആക്രമണം എന്നാണ് പോലീസ് പറയുന്നത്. കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വടക്ക് ഭാഗത്ത് നിന്ന് വന്ന കാറിൽ നിന്ന് നാല് പേരടങ്ങുന്ന സംഘം അപകടത്തിൽ പരിക്ക് പറ്റിയെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ച് വരുത്തി അരുണിനെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ആശുപത്രിയിലേക്ക് ആംബുലൻസിന് പിന്നാലെ എത്താമെന്ന് പറഞ്ഞ്…

Read More

റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായി 39 ടാസ്മാക് ഷോപ്പുകൾ നീക്കംചെയ്യണമെന്ന് ദക്ഷിണറെയിൽവേ

ചെന്നൈ : ചെന്നൈ റെയിൽവേ ഡിവിഷന്റെ പരിധിയിലുള്ള റെയിൽവേ സ്റ്റേഷനുകളുടെ 200 മീറ്റർ പരിധിയിലുള്ള എല്ലാ മദ്യഷോപ്പുകളും നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണറെയിൽവേ അധികൃതർ തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ (ടാസ്മാക്) അധികൃതർക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. മൂന്നുദിവസംമുൻപ്‌ ചെന്നൈക്കടുത്ത്‌ തിരുവള്ളൂർ ജില്ലയിലെ പൊന്നേരി റെയിൽവേ സ്റ്റേഷന് സമീപത്തെ സിഗ്‌നൽ ബോക്സിലെ ബോൾട്ടുകൾ അഴിച്ചിട്ടിരുന്നു. ഇത്‌ പുലർച്ചെയുള്ള സബർബൻ സർവീസുകളെ ബാധിച്ചിരുന്നു. പലപ്പോഴും ടാസ്മാക് ഷോപ്പുകൾക്കു സമീപത്തുനിന്ന് തീവണ്ടിക്കു കല്ലെറിയുന്നത് പതിവാണെന്നും റെയിൽവേ അധികൃതർ അയച്ചകത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായി 39 ടാസ്മാക് ഷോപ്പുകൾ പ്രവർത്തിക്കുന്നതായി…

Read More

നവീകരിച്ച മറീനയിലെ നീന്തൽക്കുളം ഉടൻ തുറക്കും

ചെന്നൈ : നവീകരണം പൂർത്തിയായ മറീനബീച്ചിലെ നീന്തൽ ക്കുളം രണ്ട് ദിവസത്തിനകം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. നീന്തൽ ക്കുളം കൃത്യമായി പരിപാലിക്കുണ്ടോയെന്ന് നിരീക്ഷിക്കാനായി സി.സി.ടി.വി. സ്ഥാപിക്കുമെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

Read More

സംസ്ഥാനത്തെ ക്ഷേത്രഭരണം വിശ്വാസികൾക്ക് കൈമാറണം; എൽ. മുരുകൻ

ചെന്നൈ : തമിഴ്‌നാട്ടിൽ ക്ഷേത്രഭരണം വിശ്വാസികൾക്ക് കൈമാറാൻ സർക്കാർ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി എൽ. മുരുകൻ. ക്ഷേത്രങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഭക്തരാണ്. ബി.ജെ.പി.യുടെയും ആർ.എസ്.എസിന്റെയും നിലപാട് ഇതാണെന്നും മുരുകൻ പറഞ്ഞു. ക്ഷേത്രങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ സനാതന ധർമരക്ഷണ ബോർഡ് രൂപവത്കരിക്കണം. ഇക്കാര്യത്തിൽ ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ മുന്നോട്ടുവെച്ച നിർദേശം കേന്ദ്രം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read More

സ്‌കൂൾവിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് കോഴ്‌സ് പദ്ധതി ഒരുക്കി മദ്രാസ് ഐ.ഐ.ടി.

ചെന്നൈ : സ്കൂൾവിദ്യാർഥികൾക്കായി മദ്രാസ് ഐ.ഐ.ടി. നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡേറ്റാസയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്‌േട്രാണിക് സിസ്റ്റംസ് എന്നീ വിഷയങ്ങളിലാണ് കോഴ്‌സ്. എട്ടാഴ്ചത്തെ കോഴ്‌സിന്റെ ക്ലാസുകൾ ഓൺലൈനായിരിക്കും. 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. ക്ലാസ് ഒക്ടോബർ 21-ന് തുടങ്ങും. പ്രവേശന നടപടികൾ ആരംഭിച്ചുകഴിഞ്ഞു. സ്കൂളുകൾക്ക് https://school-connect.study.iitm.ac.in/ എന്ന ലിങ്ക് വഴി രജിസ്റ്റർചെയ്യാം. വിദ്യാർഥികൾക്ക് പുതുതലമുറ വിഷയങ്ങളെപ്പറ്റി മികച്ച അവബോധം നൽകുക എന്നതാണ് കോഴ്‌സിന്റെ ഉദ്ദേശ്യം. മദ്രാസ് ഐ.ഐ.ടി.യിലെ വിദഗ്ധ അധ്യാപകരാണ് കോഴ്‌സ് രൂപകല്പന ചെയ്തിരിക്കുന്നത്. ആദ്യബാച്ചിൽ 500 സ്കൂളുകളിൽനിന്നായി…

Read More

സബർബൻ തീവണ്ടികൾ കൂട്ടത്തോടെ റദ്ദാക്കുന്നത് പതിവായതോടെ വളഞ്ഞ് യാത്രക്കാർ; എല്ലാ റൂട്ടുകളിലുമായി ദിവസവും യാത്ര ചെയ്യുന്നത് 17 ലക്ഷം പേർ

ചെന്നൈ : അപ്രഖ്യാപിതമായി സബർബൻ തീവണ്ടികൾ റദ്ദാക്കുന്നത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. അറ്റകുറ്റപ്പണികൾക്കായി തീവണ്ടികൾ റദ്ദാക്കുന്നതിന് പുറമെയാണ് അപ്രഖ്യാപിതമായി തീവണ്ടികൾ റദ്ദാക്കുന്നത്. ചെന്നൈ-ബീച്ച്- ചെങ്കൽപ്പെട്ട് റൂട്ടിൽ ഇരുഭാഗത്തേക്കുമായി 254 തീവണ്ടികളാണ് സർവീസ് നടത്തേണ്ടത്. സമീപകാലങ്ങളിലായി 164 സർവീസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. രാവിലെ 3.30- ഓടെ പുറപ്പെടുന്ന സബർബൻ തീവണ്ടികൾ രാത്രി 12 മണിവരെയാണ് സർവീസ് നടത്തുന്നത്. ചെന്നൈ മൂർമാർക്കറ്റ് -ആവഡി-തിരുവള്ളൂർ- ആർക്കോണം റൂട്ടിൽ 226 സർവീസുകളും ചെന്നൈ- ഗുമ്മുഡിപൂണ്ടി-സൂളൂർപ്പേട്ട റൂട്ടിൽ 136 സർവീസുകളും ചെന്നൈ ബീച്ച് -വേളാച്ചേരി റൂട്ടിൽ 80 സബർബൻ സർവീസുകളുമാണ് ഉള്ളത്.…

Read More

എസ്.പി.ബി. യുടെ വീട്ടിലേക്കുള്ള റോഡിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന ആവശ്യം ശക്തമാക്കി കുടുംബാംഗങ്ങൾ

ചെന്നൈ : അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ചെന്നൈയിലെ വീട്ടിലേക്കുള്ള റോഡിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് കുടുംബം. ഈ ആവശ്യം ഉന്നയിച്ച് മകൻ എസ്.പി.ബി. ചരൺ സർക്കാരിന് നിവേദനംനൽകി. നുങ്കമ്പാക്കം കാംദാർ നഗറിലെ വീട്ടിലായിരുന്നു വർഷങ്ങളായി എസ്.പി.ബി. താമസിച്ചിരുന്നത്.

Read More

കുടുംബവഴക്ക്; മക്കളെ കിണറ്റിലെറിഞ്ഞ്‌ യുവതി ജീവനൊടുക്കി

ചെന്നൈ : ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് യുവതി നാലും ആറും വയസ്സുള്ള മക്കളെ കിണറ്റിലെറിഞ്ഞതിനുശേഷം അതേകിണറ്റിൽച്ചാടി മരിച്ചു. കിണറ്റിൽവീണ മക്കളിൽ നാലുവയസ്സുകാരൻ മരിച്ചു. മൂത്തമകൻ കിണറ്റിലെ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചുനിന്നതിനാൽ രക്ഷപ്പെട്ടു. കരൂർ ജില്ലയിലെ കുളിത്തലയിലുള്ള ലക്ഷ്മിയാണ് ഭർത്താവ് അരുണുമായുള്ള വഴക്കിന്റെപേരിൽ മക്കളെ കിണറ്റിലെറിഞ്ഞതിനുശേഷം ജീവനൊടുക്കിയത്. ലോറി ഡ്രൈവറായ അരുണും ലക്ഷ്മിയും ഏഴുവർഷംമുൻപാണ് വിവാഹംകഴിച്ചത്. കഴിഞ്ഞ കുറേനാളുകളായി ഇരുവരുംതമ്മിൽ വഴക്ക്‌ പതിവായിരുന്നു. കഴിഞ്ഞദിവസം വഴക്കിനെത്തുടർന്ന് ലക്ഷ്മി മക്കളായ ദർശൻ, നിഷാന്ത് എന്നിവരുമായി സമീപമുള്ള കൃഷിയിടത്തിലേക്കുപോയി. അവിടെയുള്ള കിണറ്റിലേക്ക് മക്കളെ രണ്ടുപേരെയും വലിച്ചെറിഞ്ഞതിനുശേഷം ലക്ഷ്മിയും ചാടുകയായിരുന്നു. ശബ്ദംകേട്ടെത്തിയ…

Read More

കൊടൈക്കനാലിന് സമീപം വനഭൂമി വിണ്ടുകീറുന്നത് ഭൂകമ്പം മൂലമല്ല; ജിയോളജി വകുപ്പ്

ചെന്നൈ: കൊടൈക്കനാലിന് സമീപം ക്ലാവരിയിലെ കൂനിപ്പട്ടി വനമേഖലയിൽ ഭൂമി പെട്ടെന്ന് പിളർന്നത് ഭൂചലനം മൂലമല്ലെന്ന് ജിയോളജിക്കൽ വകുപ്പ് തിങ്കളാഴ്ച വൈകീട്ട് നടത്തിയ ആദ്യഘട്ട സർവേയിൽ കണ്ടെത്തി. ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാലിലെ മലയോര ഗ്രാമങ്ങളിൽ അവസാനത്തേതാണ് ക്ലാവരി. ചെറുപ്പനൂത്ത് തോട്ടിൽ നിന്നാണ് ഈ ഗ്രാമത്തിൻ്റെ ഭാഗമായ ലോവർ ക്ലാവർ ഭാഗത്തേക്ക് വെള്ളം വന്നിരുന്നത്. കുറച്ച് ദിവസമായി വെള്ളം കിട്ടാതെ കുഴങ്ങിയ ജനം വഴിയിൽ തടസ്സമുണ്ടോയെന്നറിയാൻ ചെറുപ്പനൂത്ത് തോട്ടിലെത്തി. തുടർന്ന് താഴത്തെ ക്ലാവരി ഭാഗത്ത് നിന്ന് വനത്തിലൂടെ കടന്നുപോകുമ്പോൾ കൂനിപ്പട്ടി എന്ന വനമേഖലയിൽ 300 അടിയിലധികം ദൂരത്തിൽ…

Read More