കരുണാനിധിയുടെ ചരമവാർഷികം: ഡി.എം.കെ.യുടെ നേതൃത്വത്തിൽ സമാധാനറാലി സമാധാനറാലി ബുധനാഴ്ച

ചെന്നൈ : മുൻമുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം. കരുണാനിധിയുടെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ബുധനാഴ്ച ചെന്നൈയിൽ ഡി.എം.കെ.യുടെ നേതൃത്വത്തിൽ സമാധാനറാലി നടത്തും. രാവിലെ ഏഴിന് ഓമന്തുരാർ സർക്കാർ ആശുപത്രിക്കുസമീപത്തെ കരുണാനിധി പ്രതിമയ്ക്കുസമീപത്തുനിന്നാരംഭിക്കുന്ന റാലി മറീന ബീച്ചിലെ കരുണാനിധി സമാധിയിൽ സമാപിക്കും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേതൃത്വംനൽകും.

Read More

തമിഴ് യുവതികൾ ഉൾപ്പെടെ 50-ഓളം യുവതികളെ ദുബായ് പെൺവാണിഭസംഘത്തിന്റെ വലയിൽക്കുരുക്കി ; മലയാളി അറസ്റ്റിൽ

ചെന്നൈ : ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായിൽ പെൺവാണിഭത്തിനിരയാക്കിയെന്ന കേസിൽ അറസ്റ്റിലായ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു. സിനിമ, സീരിയൽ നടിമാർ ഉൾപ്പെടെ 50-ഓളംപേർ ഇവരുടെ വലയിൽക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ദുബായിൽ ദിൽറുബ എന്നപേരിൽ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തൻകോട്ടിനെ(56)യാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് അറസ്റ്റുചെയ്ത് ചെന്നൈയിലെത്തിച്ചത്. ചെന്നൈ പോലീസ് കമ്മിഷണർ എ. അരുണിന്റെ ഉത്തരവുപ്രകാരം ഇയാളെ ഗുണ്ടാനിയമംചുമത്തി തടങ്കലിലിട്ടു. ദുബായിൽനിന്നു രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ യുവതി നൽകിയ പരാതിയിൽ തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺവാണിഭസംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. സംഘത്തിന്റെ ഇടനിലക്കാരായ…

Read More

പൊതുശൗചാലയത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് താമസം ഒരുക്കിയ കരാറുകാരൻ കുടിക്കിലായി

ചെന്നൈ : ഇതരസംസ്ഥാന തൊഴിലാളികളായ നാലുപേരെ പൊതുശൗചാലയത്തിൽ താമസിപ്പിച്ച സംഭവത്തിൽ കരാറുകാരനെതിരേ നടപടി. തിരുപ്പൂർ കോർപ്പറേഷൻ കമ്മിഷണർ പവൻ കുമാറാണ് വിശദീകരണം ആവശ്യപ്പെട്ട് കരാറുകാരന് നോട്ടീസ് അയച്ചത്. കരാറുകാരനെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തൊഴിലാളികൾ ശൗചാലയത്തിൽ ഭക്ഷണം പാകംചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. തിരുപ്പൂർ ഖാദർപേട്ടിലുള്ള നഞ്ചപ്പ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിനുസമീപത്തെ പൊതുശൗചാലയത്തിലാണ് നാലുതൊഴിലാളികൾ കഴിഞ്ഞ ഒരുമാസത്തോളമായി താമസിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കരാറുകാരൻ ശുചീകരണ ജോലികൾക്കായാണ് ഇതരസംസ്ഥാന തൊഴിലാളികളെ നിയമിച്ചത്. ശൗചാലയത്തിലെ ദാരുണമായ ജീവിതം…

Read More

11 കോടിയോളം രൂപ ചെലവിൽ ചെന്നൈ-അണ്ണാ മേൽപ്പാലം നവീകരിച്ചു: ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സ്റ്റാലിൻ 

ചെന്നൈ: സുവർണ ജൂബിലിയോടനുബന്ധിച്ച് 10.85 കോടി രൂപ ചെലവിൽ നവീകരിച്ച ചെന്നൈ അണ്ണാ മേൽപ്പാലം വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. “1969-ൽ എം. കരുണാനിധി മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആസൂത്രണം ചെയ്ത് രൂപകല്പന ചെയ്ത് നിർമ്മിച്ച ഏറ്റവും വലിയ മേൽപ്പാലമാണ് തമിഴ്‌നാട്ടിലെ ആദ്യത്തെ റോഡ് മേൽപ്പാലമായ അണ്ണാ മേൽപ്പാലം. 1970-ൽ അന്നത്തെ ചെന്നൈ നഗരത്തിൽ ജെമിനി സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന ഭാഗത്ത് നുങ്കമ്പാക്കം ഉത്തമർ ഗാന്ധി റോഡ്, രാധാകൃഷ്ണൻ റോഡ്, തേനാംപേട്ട് റോഡ്, ജിഎൻ ഷെട്ടി റോഡ് എന്നിവ സംഗമിക്കുന്ന ഭാഗത്ത്…

Read More

നീലഗിരിയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ നടപടിയെടുക്കും; മുന്നറിയിപ്പ് നൽകി ജില്ലാ കളക്ടർ

ചെന്നൈ: വയനാട് പോലെ നീലഗിരി ജില്ലയിലും ഉരുൾപൊട്ടലുണ്ടാകുമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ മുന്നറിയിപ്പ് നൽകി. നീലഗിരി ജില്ലയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി പെയ്യുന്ന കനത്ത മഴയ്ക്ക് ഇപ്പോൾ ശമനമായിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെയ്ത മഴയിൽ മുന്നൂറിലധികം സ്ഥലങ്ങളിലാണ് മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടത്. അഞ്ഞൂറിലധികം വൈദ്യുതിത്തൂണുകൾ തകർന്നു. ഇവ മാറ്റാനുള്ള ശ്രമത്തിലാണ് വൈദ്യുതി വകുപ്പ്. ഈ സാഹചര്യത്തിൽ നീലഗിരി ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള റെഡ് അലർട്ട് നൽകിയതിനാൽ ജില്ലാ ഭരണകൂടം സുരക്ഷാ…

Read More

ഐ.ആർ.ഡബ്ല്യു സംഘം വയനാട്ടിലേക്ക് തിരിച്ചു

ചെന്നൈ: രാജ്യത്തെ നടുക്കിയ വയനാട്ടിലെ ദുരന്ത മേഖലകളിലേക്ക് രക്ഷാ പ്രവർത്തന ദൗത്യവുമായി ഐ.ആർ.ഡബ്ല്യു ചെന്നൈ യൂണിറ്റിൻ്റെ ആദ്യ സംഘം വയനാട്ടിലേക്ക് തിരിച്ചു. വരും ദിവസങ്ങളിൽ അടുത്ത സംഘവും യാത്ര തിരിക്കുന്നതാണ്. രാജ്യത്തിനകത്തും പുറത്തും വിവിധ ദുരന്തങ്ങളിൽ രക്ഷാ പ്രവർത്തന മേഖലയിൽ നിറസാന്നിധ്യമായ ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്ല്യു) കഴിഞ്ഞ ഡിസംബർ മാസമാണ് ചെന്നൈ യൂണിറ്റ് രൂപീകരിച്ചത്. വിവിധ ദുരന്ത നിവാരണമേഖലയിൽ പരിശീലനം ലഭിച്ച സംഘം ഗ്രൂപ്പ് ലീഡർ കെ. ഷജീറിൻ്റെ നേതൃത്വത്തിലാണ് വയനാട്ടിലേക്ക് രക്ഷാപ്രവർത്തന ദൗത്യവുമായി യാത്രതിരിച്ചത്.

Read More

ചെന്നൈയ്ക്കും കാട്പടിക്കും ഇടയിലുള്ള വന്ദേ മെട്രോ ട്രെയിനിൻ്റെ ട്രയൽ റൺ ആരംഭിച്ചു

ചെന്നൈ: ചെന്നൈക്കും കാട്‌പാടിക്കും ഇടയിലുള്ള ആദ്യ വന്ദേ മെട്രോ ട്രെയിനിൻ്റെ ട്രയൽ റൺ ഇന്ന് രാവിലെ ആരംഭിച്ചു. ചെന്നൈ പെരമ്പൂർ ഐസിഎഫ് പ്ലാൻ്റിലാണ് വന്ദേ ഭാരത് റെയിൽ, അമൃത് ഭാരത് റെയിൽ (ചതരൺ വന്ദേ ഭാരത് റെയിൽ), വന്ദേ മെട്രോ റെയിൽ എന്നിവ നിർമ്മിക്കുന്നത്. ഇതിൽ ആദ്യ വന്ദേ മെട്രോ ട്രെയിൻ തയ്യാറെടുപ്പ് ജോലികൾ കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. 12 കോച്ചുകളുള്ള ഈ ട്രെയിനിൽ എസി സൗകര്യം, ആകർഷകമായ ഇൻ്റീരിയർ ഡെക്കറേഷൻ, ലക്ഷ്വറി സീറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ട്. നിരീക്ഷണ ക്യാമറകൾ, അത്യാധുനിക ടോയ്‌ലറ്റുകൾ,…

Read More

മേട്ടൂർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു

ചെന്നൈ : മേട്ടൂർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇന്നലെ രാത്രി സെക്കൻഡിൽ 1.10 ലക്ഷം ഘനയടിയായി കുറഞ്ഞു. നിലവിൽ ജലം മുഴുവൻ കാവേരി നദിയിലേക്ക് ഒഴുക്കിവിടുകയായിരുന്നു. കർണാടകയിലെ അണക്കെട്ടുകൾ നിറഞ്ഞതിനാൽ അധികജലം തുടർച്ചയായി തുറന്നുവിട്ടിരുന്നത്. കബനി, കൃഷ്ണരാജ സാഗർ അണക്കെട്ടുകളിൽ നിന്ന് ഒരു ലക്ഷം ഘനയടി അധിക ജലമാണ് തുറന്നുവിട്ടത്. 30ന് മേട്ടൂർ അണക്കെട്ട് പൂർണശേഷിയായ 120 അടിയിലെത്തിയതോടെ അണക്കെട്ടിലെത്തുന്ന മുഴുവൻ വെള്ളവും കാവേരിയിലേക്ക് ഒഴുക്കിവിടുകയായിരുന്നു. ഇന്നലെ സെക്കൻഡിൽ 1.70 ലക്ഷം ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് എത്തുന്നത്. എന്നാൽ, ഇന്നലെ രാവിലെ മുതൽ വൈകുന്നേരത്തോടെ 1.30…

Read More

തമിഴ്നാട്ടിൽ 6 വരെ മഴയ്ക്ക് സാധ്യത

ചെന്നൈ: ഇന്ന് മുതൽ ഓഗസ്റ്റ് ആറ് വരെ തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്ക് സാധ്യത. തമിഴ്‌നാട്ടിലേക്ക് വീശുന്ന പടിഞ്ഞാറൻ കാറ്റിൻ്റെ വേഗതയിൽ മാറ്റമുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇക്കാരണത്താൽ, ഇന്ന് മുതൽ ആറ് വരെ തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ ഇടിയോടും മിന്നലോടും കൂടി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. 7, 8 തീയതികളിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ…

Read More

എൽ.കെ.ജി. ക്ലാസിലെ പ്രവേശനത്തിനും വിദ്യാഭ്യാസ അവകാശനിയമം ബാധകം; മദ്രാസ് ഹൈക്കോടതി

ചെന്നൈ : വിദ്യാഭ്യാസ അവകാശനിയമം എൽ.കെ.ജി. ക്ലാസിലെ പ്രവേശനത്തിനും ബാധകമാണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ആറുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്നാണ് നിയമത്തിൽ നിഷ്‌കർഷിച്ചിട്ടുള്ളതെങ്കിലും കിന്റർഗാർട്ടൻ കുട്ടികൾക്കും പ്രവേശനം നിഷേധിക്കാൻ പറ്റില്ലെന്ന് കോടതി പറഞ്ഞു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനിൽക്കുന്ന കുട്ടികൾക്ക് എൽ.കെ.ജി. ക്ലാസിൽ പ്രവേശനം നിഷേധിച്ച കോയമ്പത്തൂരിലെ രണ്ടു സ്വകാര്യ സ്കൂളുകളുടെ നടപടിക്കെതിരേ രക്ഷിതാക്കൾ നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അനിതാ സുമന്തിന്റെ വിധി. വിദ്യാഭ്യാസ അവകാശനിയമം കേന്ദ്രനിയമമാണ്. എന്നാൽ, സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധി പല സംസ്ഥാനങ്ങളിലും പലതാണ്. എല്ലാ…

Read More