സൗജന്യമായി നിലക്കടല നൽകണമെന്ന് ആവശ്യപ്പെട്ടു, കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ

ചെന്നൈ : സൗജന്യമായി നിലക്കടല നൽകണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ. തിരുച്ചിറപ്പള്ളി ശ്രീരംഗത്തെ സ്പെഷ്യൽ സബ് ഇൻസ്‌പെക്ടർ ആയ ആർ.രാധാകൃഷ്ണനെ ആണ്‌ സസ്പെൻഡ്‌ ചെയ്‌തത്. രാജഗോപുരം സ്വദേശിയായ കച്ചവടക്കാരനെ, നിലക്കടല നൽകാൻ ഇയാൾ നിർബന്ധിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. പിന്നാലെ ആണ്‌ കമ്മീഷണറുടെ നടപടി. രാജൻ എന്നയാളുടെ കടയിലാണ് തിങ്കളാഴ്ച പൊലീസുകാരൻ കടല സൗജന്യമായി ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത്. സംഭവ ദിവസം രാജന്റെ മകൻ ആയിരുന്നു കടയിലുണ്ടായിരുന്നത്. കടല നൽകിയ ശേഷം പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസുകാരൻ ക്ഷുഭിതനായത്. ഇതിന് പിന്നാലെ രാജൻ ട്രിച്ചി…

Read More

സംസ്ഥാനത്ത് കഴിഞ്ഞ മാസം ലഭിച്ചത് 115 ശതമാനം കൂടുതൽ മഴ

ചെന്നൈ: തമിഴ്‌നാട്ടിൽ പുതുച്ചേരിയിൽ ജൂണിൽ പതിവിലും 115 ശതമാനം കൂടുതൽ മഴ ലഭിച്ചു. മെയ് 30 ന് കേരളത്തിലും തമിഴ്‌നാട്ടിലും തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചു . ഇക്കാലയളവിൽ ഉയർന്ന മഴ ലഭിക്കുന്ന കേരളത്തിലും കർണാടകയിലും കാര്യമായ മഴ ലഭിച്ചില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കഴിഞ്ഞയാഴ്ച വരെ കൊടുംചൂടിലായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തെക്കുപടിഞ്ഞാറൻ മൺസൂൺ രാജ്യത്തുടനീളം വ്യാപിച്ചിരുന്നു. തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ കാലവർഷം ശക്തമായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ജൂണിൽ മഴ ശക്തിപ്രാപിച്ചില്ലെങ്കിലും തമിഴ്നാട്ടിൽ ശക്തമായ കാലവർഷമാണ് അനുഭവപ്പെട്ടത്. ഇതുമൂലം ജൂൺ ഒന്നു മുതൽ 30 വരെ…

Read More

സ്വർണം കടത്തിയ കേസ് അന്വേഷിച്ച് പോലീസ്; എയർപോർട്ട് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

ചെന്നൈ: ചെന്നൈയിൽ 267 കിലോ സ്വർണം കടത്തിയ കേസിൽ എയർപോർട്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കസ്റ്റംസിന്റെ നിരീക്ഷണത്തിൽ. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉയർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരുടെ ഇടങ്ങളിൽ പരിശോധന നടത്തി. തമിഴ്‌നാട് പോലീസും സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്വർണം കടത്തിയ പ്രതികളുടെ വിവരങ്ങളും പ്രവർത്തന രീതികളെക്കുറിച്ചും കസ്റ്റംസിൽനിന്ന് വിവരംതേടി. സ്വർണം കടത്തിയ ഈ സംഘത്തിന് മയക്കുമരുന്ന്കടത്തിലും പങ്കുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു. വിമാനത്താവളത്തിലെ കനത്ത പരിശോധനകൾക്കു വിധേയരാകാതെ എങ്ങനെയാണ് ഇവർ സ്വർണം കടത്തിയതെന്നുൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് പോലിസ് അറിയിച്ചു. ജൂൺ 29-നാണ് ചെന്നൈ വിമാനത്താവളത്തിൽ…

Read More

നീറ്റ് പരീക്ഷ വിദ്യാർഥിവിരുദ്ധമാണ്; നീറ്റ് ഉപേക്ഷിക്കണമെന്ന് വിജയ്; പ്രസ്താവനയെ സ്വാഗതംചെയ്ത് അണ്ണാ ഡി.എം.കെ.യും കോൺഗ്രസും

ചെന്നൈ : മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്കെതിരേ തമിഴ്‌നാട് സർക്കാരും ദ്രാവിഡകക്ഷികളും നടത്തുന്ന പോരാട്ടത്തിന് തമിഴക വെട്രിക്കഴകം നേതാവും നടനുമായ വിജയ് പിന്തുണ പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷയ്ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അത് പൂർണമായി നിർത്തലാക്കണമെന്നും വിജയ് ബുധനാഴ്ച ആവശ്യപ്പെട്ടു. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ പിന്നാക്കമേഖലകളിൽനിന്ന് വരുന്ന പാവപ്പെട്ട കുട്ടികൾക്ക് അവസരം നഷ്ടമാകാൻ കാരണമാകുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നുമാണ് തമിഴ്‌നാടിന്റെ നിലപാട്. തമിഴ്‌നാട്ടിലെ വിദ്യാർഥികൾക്ക് നീറ്റ് യോഗ്യത പരിഗണിക്കാതെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ അനുവദിക്കുന്ന ബിൽ സംസ്ഥാന നിയമസഭ രണ്ടുതവണ ഐകകണ്ഠ്യേന…

Read More

കാണാതായ മലയാളി ദമ്പതികൾ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ 

തൃശൂർ: കാണാതായ മലയാളി ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂർ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്നിവരാണ് മരിച്ചത്. വിഷം കുത്തിവച്ചാണ് മരണമെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഒൻപത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. തുടർന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കൊരട്ടി പോലീസ് തിരോധാന കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന വിവരം ലഭിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാല്‍ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ. മരണത്തിലേക്ക് നയിക്കാനുള്ള കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്കും അറിവില്ല. സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Read More

സംസ്ഥാനത്ത് ഇനിമുതൽ 90 എം.എൽ. മദ്യക്കുപ്പികൾക്ക് അനുമതി നൽകി സർക്കാർ

ചെന്നൈ : ദീപാവലിവേളയിൽ തമിഴ്‌നാട്ടിലെ ടാസ്മാക് ഷോപ്പുകളിൽ 90 മില്ലിലിറ്ററിന്റെ മദ്യക്കുപ്പികൾ വിൽപ്പനയ്ക്കെത്തും. സംസ്ഥാനസർക്കാർ ഇതിന് അനുമതിനൽകി. കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ 90 എം.എൽ, 60 എം.എൽ. മദ്യക്കുപ്പികളും ടെട്രാ പാക്കുകളും ലഭ്യമാണ്.

Read More

കിറുകൃത്യം; തീവണ്ടികളുടെ സമയനിഷ്ഠയുടെ കാര്യത്തിൽ മുൻപിൽ എത്തി ദക്ഷിണ റെയിൽവേ

ചെന്നൈ : തീവണ്ടികളുടെ സമയനിഷ്ഠ പാലിക്കുന്നതിൽ റെയിൽവേ സോണുകളിൽ ദക്ഷിണ റെയിൽവേ മുൻപിൽ. നടപ്പു സാമ്പത്തിക വർഷത്തിൽ ഏപ്രിൽ – ജൂൺ കാലയളവിൽ 91.6 ശതമാനം തീവണ്ടികളും കൃത്യസമയത്ത് സർവീസ് നടത്തിയെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ദക്ഷിണ റെയിൽവേയിലെ 90 ശതമാനം വണ്ടികൾ സമയനിഷ്ഠ പാലിച്ചു. ദക്ഷിണ റെയിൽവേ ഒരു മാസം 10,000 തീവണ്ടികളാണ് ഓടിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിൽ 27,631 തീവണ്ടികളും കൃത്യ സമയത്ത് ഓടി. ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 82.4 ശതമാനം, സെൻട്രൽ റെയിൽവേയിൽ 78.5 ശതമാനം എന്നിങ്ങനെയാണ്…

Read More

നിലവിലുള്ള റെയിൽവേ ടൈം ടേബിൾ ജനുവരി ഒന്നുവരെ നീട്ടി

ചെന്നൈ : നിലവിലുള്ള റെയിൽവേ ടൈം ടേബിൾ ജനുവരി ഒന്നുവരെ നീട്ടി. റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും ഇത് സംബന്ധിച്ച് ഉത്തരവ് അയച്ചു. സാധാരണ ജൂലായ് ഒന്ന് മുതൽ തീവണ്ടികളുടെ സമയക്രമം വിശദമാക്കുന്ന ടൈംടേബിൾ ജൂൺ 30-ന് മുൻപ് തന്നെ റെയിൽവേ പ്രസിദ്ധീകരിക്കാറുണ്ട്. ഇത്തവണ നിലവിലുള്ള റെയിൽവേ ടൈംടേബിൾ 2025 ജനുവരി ഒന്നു വരെ അതേ രീതിയിൽ തുടരുമെന്നും കൂടുതൽ കാര്യക്ഷമമായ ടൈം ടേബിൾ ഇറക്കാനാണ് സമയമെടുക്കുന്നതെന്നും റെയിൽവേ ബോർഡ് വ്യക്തമാക്കി.

Read More

ശ്മശാനത്തിനുള്ളിൽ രണ്ട് യുവാക്കളെ കൊല്ലപ്പെട്ട നിലയിൽ നിലയിൽ

ചെന്നൈ : പെരുങ്കളത്തൂർ ഗുണ്ടുമേടുള്ള ശ്മശാനത്തിൽ രണ്ട് യുവാക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സമീപവാസികളായ അണ്ണാമലൈ (23), തമിഴരശൻ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. തലയറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. കൊല്ലപ്പെട്ട രണ്ട് പേർക്കും കഞ്ചാവ് കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. .

Read More

സംസ്ഥാനത്തെ 99 ശതമാനം പോലീസ് സ്റ്റേഷനുകളും ഇനി സി.സി.ടി.വി.യുടെ അകമ്പടിയിൽ

cctv

ചെന്നൈ : സംസ്ഥാനത്തെ 1,500 പോലീസ് സ്റ്റേഷനുകളിൽ 99 ശതമാനത്തിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചതായി സംസ്ഥാനസർക്കാർ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 2020-ൽ അഡ്വ. നിജാമുദ്ദീൻ സമർപ്പിച്ച ഹർജിയിൽ തുടർവാദം കേൾക്കവെ സംസ്ഥാനസർക്കാർചീഫ് ജസ്റ്റിസ് മഹാദേവൻ, ജസ്റ്റിസ് ഷഫീക്ക് എന്നിവരടങ്ങിയ ബെഞ്ചിനുമുമ്പാകെയാണ് അറിയിച്ചത്.

Read More