ത്രിതല സുരക്ഷയിൽ സംസ്ഥാനം; 43 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തമിഴ്‌നാട്ടിൽ 43 കേന്ദ്രങ്ങളിലായി നടക്കും. കേന്ദ്രസേന, സായുധസേന എന്നിവയ്ക്കുപുറമെ ഒരുലക്ഷത്തോളം സംസ്ഥാന പോലീസും സുരക്ഷയ്ക്കായി രംഗത്തുണ്ട്. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലേക്കും ഏപ്രിൽ 19-ന് ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പുനടന്നത്. സംസ്ഥാനത്തുടനീളം വോട്ടെണ്ണൽജോലികൾക്കായി നാൽപ്പതിനായിരത്തോളം ജീവനക്കാരെയാണ് ഉൾപ്പെടുത്തുക. ചൊവ്വാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. 8.30 മുതൽ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. പ്രക്രിയകൾ നിരീക്ഷിക്കാൻ ഓരോ കൗണ്ടിങ് ടേബിളിലും ഒരു നിരീക്ഷണക്യാമറവീതം സ്ഥാപിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലേക്കും നിയോഗിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ…

Read More

വിംകോനഗർ റെയിൽവേ ടണൽ പണി മുടങ്ങിയ നിലയിൽ

ചെന്നൈ: വിംകോനഗർ റെയിൽവേ സ്‌റ്റേഷനു സമീപത്തെ സബ്‌വേ പ്രവൃത്തി മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. ചെന്നൈ സെൻട്രൽ – കുമ്മിടിപൂണ്ടി റൂട്ടിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് വിംകോനഗർ റെയിൽവേ സ്റ്റേഷൻ. ഈ റെയിൽവേ സ്റ്റേഷനു ചുറ്റും ജ്യോതിനഗർ, ഷൺമുഖപുരം തുടങ്ങി വിവിധ പ്രദേശങ്ങളിലായി ആയിരക്കണക്കിന് ആളുകൾ താമസിക്കുന്നുണ്ട്. ജനവാസകേന്ദ്രങ്ങൾക്കിടയിലാണ് ഇവിടെ റെയിൽവേ ലൈൻ സ്ഥിതി ചെയ്യുന്നത്. ബസ് സ്‌റ്റേഷനുകൾ, മാർക്കറ്റുകൾ, സ്‌കൂൾ, കോളജുകൾ എന്നിവിടങ്ങളിലേയ്‌ക്ക് നേരത്തേ ഈ ഭാഗത്തുണ്ടായിരുന്ന റെയിൽവേ ഗേറ്റ് വഴിയാണ് പ്രവേശിക്കേണ്ടത്. ഗേറ്റ് അടച്ച് പുതിയ തുരങ്കം നിർമിക്കണമെന്ന് വർഷങ്ങളായി പ്രദേശവാസികൾ ആവശ്യപ്പെടുന്നു. തുടർന്ന്…

Read More

നഗരത്തിൽ വലിയ മത്സ്യങ്ങളുടെ ലഭ്യതക്കുറവ് മത്സ്യപ്രേമികളെ നിരാശരാക്കുന്നു

ചെന്നൈ: തമിക്കത്ത് മത്സ്യബന്ധന നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലും മത്സ്യബന്ധന നിരോധനം ആരംഭിച്ചതിനാൽ ചെന്നൈയിലേക്കുള്ള വലിയ മത്സ്യങ്ങളുടെ വരവ് കുറഞ്ഞു. എല്ലാ വർഷവും ഏപ്രിൽ 15 മുതൽ ജൂൺ 16 വരെയാണ് മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നത്. ചെന്നൈയിൽ മത്സ്യബന്ധന നിരോധനം ആരംഭിച്ചതു മുതൽ ബഞ്ചിരം, വവ്വാൽ തുടങ്ങിയ വലിയ മത്സ്യങ്ങളുടെ വരവ് കുറഞ്ഞു. അതേ സമയം കേരളത്തിൽ നിന്ന് മീനും വന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം (1ന്) കേരളത്തിൽ മത്സ്യബന്ധന നിരോധനം ആരംഭിച്ചു. ഇതുമൂലം ഇന്നലെ ചെന്നൈയിൽ വലിയ മീനുകളുടെ വരവ് കുറഞ്ഞു. സാല, ആഞ്ചോവി,…

Read More

സംസ്ഥാനത്തെ 34 ടോൾ ബൂത്തുകളിൽ നിരക്ക് വർധിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ 34 ടോൾ ബൂത്തുകളിൽ നിരക്ക് വർധന നിലവിൽ വന്നു. രാജ്യത്തുടനീളം ഏപ്രിൽ, സെപ്തംബർ മാസങ്ങളിൽ വർഷത്തിൽ രണ്ടുതവണ ടോൾ ബൂത്തുകളിൽ നിരക്ക് വർധന നടപ്പാക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിൽ തമിഴ്‌നാട്ടിൽ 62 ടോൾ പ്ലാസകളുണ്ട്. ഇതിൽ 34 ടോൾ ബൂത്തുകളിൽ ഏപ്രിൽ ഒന്നു മുതൽ ഫീസ് വർധിപ്പിക്കുമെന്ന് അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ യാത്രാനിരക്ക് വർധിപ്പിക്കുന്നത് മാറ്റിവെച്ചതിരുന്നു എന്നാൽ ഫാസ്റ്റ് ട്രാക്ക് സംവിധാനം സാങ്കേതിക വിദ്യ മെച്ചപ്പെടുത്തിയതിനാലാണ് നിരക്ക് വർധന നടപ്പാക്കാത്തതെന്നും അധികൃതർ പറഞ്ഞു. ഈ സാഹചര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട…

Read More

സംഗീതസംവിധായകൻ ഇളയരാജയുടെ 81-ാം ജൻമദിനം ആഘോഷമാക്കി ആരാധകർ.

ചെന്നൈ : മകളും ഗായികയുമായ ഭാവതാരിണി മരിച്ചതിനാൽ പിറന്നാൾ ആഘോഷമില്ലെന്നു അറിയിച്ചിരുന്നെങ്കിലും സംഗീതസംവിധായകൻ ഇളയരാജയുടെ 81-ാം ജൻമദിനം ആഘോഷമാക്കി ആരാധകർ. താരങ്ങളും സംഗീതരംഗത്തെ സഹപ്രവർത്തകരും രാഷ്ട്രീയനേതാക്കളും ലോകമെമ്പാടുമുള്ള സംഗീത ആരാധകരും ഇളയരാജയ്ക്ക് ആശംസ നേർന്നു. കമൽഹാസൻ, മണിരത്നം, ധനുഷ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ ആശംസകൾ അറിയിച്ചു. താൻ നായകനായെത്തുന്ന ഇളയരാജയുടെ ജീവചരിത്രസിനിമയുടെ പോസ്റ്ററും ധനുഷ് എക്സിലൂടെ പങ്കുവെച്ചു. ഞായറാഴ്ച കോടമ്പാക്കത്തുള്ള ഇളയരാജയുടെ സ്റ്റുഡിയോയ്ക്കുമുന്നിൽ ആശംസകളറിയിക്കാൻ ഒട്ടേറെപ്പേർ തടിച്ചുകൂടിയെങ്കിലും ആഘോഷങ്ങളിൽനിന്ന് അദ്ദേഹം വിട്ടുനിന്നു. മകളുടെ വിയോഗത്തിൽനിന്ന് കരകയറാൻ സാധിച്ചിട്ടില്ലെന്നും അതിനാൽ ഈ പിറന്നാൾ തനിക്ക് സന്തോഷം…

Read More

വേനൽച്ചൂടേറ്റ് ഐസ്‌ക്രീം കച്ചവടക്കാരൻ കുഴഞ്ഞുവീണു മരിച്ചു

ചെന്നൈ : വേനൽച്ചൂടേറ്റ് കുഴഞ്ഞുവീണ ഐസ്‌ക്രീം കച്ചവടക്കാരൻ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ നഫീസ് മുഹമ്മദാണ് മരിച്ചത്. ഐസ്‌ക്രീം വിൽപ്പനയ്ക്കിടെ കുഴഞ്ഞുവീണ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. ഇതിനുമുമ്പ് കാഞ്ചീപുരത്ത് ഇത്തരത്തിൽ കെട്ടിടനിർമാണ തൊഴിലാളി മരിച്ചിരുന്നു. തുടർന്ന് പകൽസമയം കെട്ടിടനിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു. മഴയെത്തുടർന്ന് താപനില കുറഞ്ഞതോടെയാണ് നിയന്ത്രണം മാറ്റിയത്. എന്നാലിപ്പോൾ വീണ്ടും സംസ്ഥാനത്ത് ഉഷ്ണതരംഗം എത്തിയിരിക്കുകയാണ്.  

Read More

സംസ്ഥാനത്ത് അനധികൃത മുലപ്പാൽ വിൽപ്പന സംഘത്തെ പൂട്ടാൻ പരിശോധന ആരംഭിച്ചു

ചെന്നൈ : ചെന്നൈയിലെ മരുന്നുകടയിൽ അനധികൃതമായി മുലപ്പാൽ കുപ്പികളിലാക്കി വിൽപ്പന നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലുടനീളം അന്വേഷണം ശക്തമാക്കി. അതതു ജില്ലകളിലെ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിേശാധന നടത്തുന്നത്. ഫാർമസികൾ കേന്ദ്രീകരിച്ചാണ് കൂടുതലായും പരിശോധനകൾ. ചെന്നൈ യിൽ മാത്രം പരിശോധന നടത്താൻ 18 സമിതികൾ രൂപവത്കരിച്ചു.

Read More

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ്; വിശദാംശങ്ങൾ

ചെന്നൈ : തമിഴ്‌നാടിന്റെ തെക്കൻ ജില്ലയ്ക്കുമുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ 17 ജില്ലകളിൽ തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണേന്ദ്രത്തിൽനിന്ന് അറിയിച്ചു. കോയമ്പത്തൂർ, തിരുപ്പൂർ, തേനി, ദിണ്ടിഗൽ, കൃഷ്ണഗിരി, തിരുപ്പത്തൂർ, ധർമപുരി, കള്ളക്കുറിച്ചി, സേലം, ഈറോഡ്, നാമക്കൽ, തിരുവാരൂർ, നാഗപട്ടണം ജില്ലകളിൽ മഴപെയ്യാൻ സാധ്യതയുണ്ട്.

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ; സുരക്ഷയ്ക്കായി ഒരു ലക്ഷം പോലീസുകാർ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച നടക്കാനിരിക്കെ, സംസ്ഥാനത്ത് സുരക്ഷയ്ക്കായി ഒരു ലക്ഷം പോലീസുകാരെ നിയോഗിക്കും. ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ 1000 പോലീസുകാരുണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുമാത്രമായി 40,000 പേരുണ്ടാകും. പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ പോലീസിനെ നിയോഗിക്കും. ദ്രുതകർമസേനയും ഉണ്ടായിരിക്കും. ഇതിനുപുറമെ, 15 കമ്പനി അർധസൈനികരെയും നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഡി.ജി.പി. ശങ്കർ ജിവാൽ പറഞ്ഞു. ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് സംസ്ഥാനത്തെല്ലായിടത്തും ഒരുക്കിയിരിക്കുന്നതെന്ന് സംസ്ഥാന ഡി.ജി.പി. പറഞ്ഞു. പൊതുസ്ഥലങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ വോട്ടെണ്ണുന്ന അണ്ണാ സർവകലാശാല, ക്യൂൻ മേരീസ് കോളേജ്,…

Read More

ആനക്കൊമ്പ് വിൽക്കാൻ ശ്രമം; ആറുപേരെ അറസ്റ്റ് ചെയ്തു

ചെന്നൈ: ആനക്കൊമ്പ് വിൽപ്പനയുമായി ബന്ധപ്പെട്ട് കാറിലെത്തിയ ആറുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കീരനത്തത്തെ സർവേശ്ബാബു (46), ഗൂഡല്ലൂരിലെ സംഗീത (41), എടയാർപ്പാളയത്തെ വിഗ്നേഷ് (31), വെള്ളലൂരിലെ ലോകനാഥൻ (38), നഗമനായ്ക്കൻപാളയം സ്വദേശികളായ ബാലമുരുകൻ (47), അരുൾ ആരോഗ്യം (42) എന്നിവരെയാണ് കോയമ്പത്തൂർ, മധുര വനം റേഞ്ചുകളിലെ ഉദ്യോഗസ്ഥർ 10 കിലോമീറ്റർ ദൂരം പിന്തുടർന്ന് തടാകത്തിനടുത്ത് 24 വീരപാണ്ടിയിൽവെച്ച് പിടികൂടിയത്.

Read More