ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ വീട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിൽ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്സ്ആപ്പിന്റെ മുന്നറിയിപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. സന്ദേശം അയക്കുന്നവര്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ അതിലെ ഉള്ളടക്കം കാണാന്‍ കഴിയൂവെന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍. എന്നാല്‍, രാജ്യത്തെ പുതിയ ഐടി നിയമം അനുസരിച്ച് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വ്യവസ്ഥ. ആദ്യം സന്ദേശം അയച്ചയാളെ തിരിച്ചറിയുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത് ചോദ്യംചെയ്താണ് ഫെയ്സ്ബുക്കും വാട്സ്ആപ്പും കോടതിയെ സമീപിച്ചത്. വാട്സാപ്പിന്റെ സ്വകാര്യത സവിശേഷതകളിൽ ഏറ്റവും…
Read MoreCategory: TECHNOLOGY
ആപ്പ് ഡയലര്‍;പുതിയ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു
ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ കോൾ ചെയ്യാനാകും. ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും വാട്ട്സാപ്പിന്റെ പുതിയ ഫീച്ചര്‍. ആൻഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇൻ-ആപ്പ് ഡയലർ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റ്ററുകൾക്ക് വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റിങ്ങിന് ശേഷം വൈകാതെ എല്ലാ യൂസർമാരിലേക്കും ഈ ഫീച്ചറെത്തും.…
Read Moreയൂട്യൂബിന് എട്ടിന്റെ പണി വരുന്നു; ഒരുങ്ങുന്നത് പുതിയ ടിവി ആപ്പ്! വിശദാംശങ്ങൾ
ഡൽഹി: വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന് മുട്ടൻ പണിയൊരുക്കാൻ പ്ലാനിട്ട് എക്സ് തലവൻ എലോൺ മസ്ക്. യൂട്യൂബുമായി മത്സരിക്കുന്നതിന് ഒരു ടിവി ആപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മസ്ക്. സാംസങ്, ആമസോൺ സ്മാർട് ടിവി എന്നിവയിലാണ് എക്സിന്റെ ടിവി ആപ്പ് ആദ്യം എത്തുന്നതെന്ന് ഫോർച്ച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നത്. യൂട്യൂബിനെ കൂടാതെ ട്വിച്ച് എന്ന വീഡിയോ സ്ട്രീമിങ് സേവനത്തോട് മത്സരിക്കാനും സിഗ്നൽ എന്ന മെസേജിങ് ആപ്പുമായും റെഡ്ഡിറ്റുമായി മത്സരിക്കാനും എക്സിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Read Moreഅറിഞ്ഞോ ? തിരിച്ച് എത്തി മക്കളേ അവർ തിരിച്ചെത്തി; നമ്മുടെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും തിരിച്ചെത്തി
മെറ്റയുടെ നിയന്ത്രണത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ് പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം സാധാരണ ഗതിയിൽ. ആഗോളതലത്തിൽ പ്രശ്നം നേരിട്ടിരുന്നു. പ്ലാറ്റ്ഫോമുകളിൽ ലോഗിൻ ചെയ്യാനോ ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് പരാതിപ്പെട്ട് നിരവധി പേരെത്തി. പയോഗിച്ച് കൊണ്ടിരിക്കെ സ്വയം ലോഗൗട്ട് ആകുന്ന പ്രശ്നമാണ് ഫേസ്ബുക്ക് നേരിട്ടത്. വീണ്ടും ലോഗ് ഇൻ ചെയ്യാൻ ശ്രമിച്ചാലും പരാജയപ്പെടുന്ന അവസ്ഥയായിരുന്നു. യുവാക്കളുടെ പ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം ലോഗ് ഔട്ടായില്ലെങ്കിലും ഉള്ളടക്കങ്ങൾ കാണാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. മൊബൈൽ ആപ്പുകളിലും ബ്രൗസറുകളിലും സമാനമായ പ്രശ്നമുണ്ട്. മുൻപും സമാനമായ സാങ്കേതക തകരാർ…
Read Moreഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതം; കാരണം ഇത്
മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പ്രവര്‍ത്തനം നിലച്ചു. ത്രെഡ്സും പ്രവര്‍ത്തനരഹിതമാണ്. ഉപയോക്താക്കള്‍ക്ക് പേജുകള്‍ ലോഡ് ആകുന്നില്ലെന്നും ലോഗിന്‍ എക്സ്പെയര് ആയതായും കണ്ടെത്തിയിട്ടുണ്ട്. രാത്രി എട്ടേ മുക്കാലോടുകൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്. രാജ്യത്തുടനീളമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയതായും അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനും കഴിയാതെയാണ് തടസം നേരിടുന്നത്. അക്കൗണ്ടില്‍ കയറുമ്പോള്‍ തനിയെ ലോഗൗട്ട് ആകുകയാണ്. പിന്നീട് ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്വേര്ഡ് തെറ്റാണെന്നു നോട്ടിഫിക്കേഷന്‍ വരികയും ചെയ്യുന്നു. സെര്‍വര്‍ തകരാര്‍ ആണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മെറ്റ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കുറച്ച് സമയത്തിനകം…
Read Moreഗൂഗിള്‍ പേയിൽ പുതിയ അപ്ഡേറ്റുകൾ!!!അറിയാം വിശദാംശങ്ങൾ
ഗൂഗിള്‍ പേ ഇന്ത്യയില്‍ പുത്തന്‍ അപ്ഡേറ്റുകളുമായി എത്തുന്നു. ഗൂഗിള്‍പേ സൗണ്ട്പോഡാണ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇത് അവതരിപ്പിച്ചതെങ്കിലും കൂടുതല്‍ വലിയ അപ്ഡേറ്റുമായി എത്തുകയാണ് ഗൂഗിള്‍ ഇപ്പോള്‍. ഇന്ത്യയിലാണ് ഈ സര്‍വീസ് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. അതേസമയം നിരവധി വ്യാപാരികളില്‍ നിന്ന് ഈ ഫീച്ചറിനെ കുറിച്ച് പോസിറ്റീവായ അഭിപ്രായങ്ങളാണ് ലഭിച്ചിരിക്കുന്നത്. സൗണ്ട്പൗഡ് ഉപയോഗിക്കുന്നതിലൂടെ ചെക്കൗട്ട് സമയം വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധിക്കുന്നുണ്ട്. ഏറ്റവും സുരക്ഷിതമായ പേമെന്റ് രീതി കൂടിയാണ് ഗൂഗിള്‍ പേ ഇതിലൂടെ ആസൂത്രണം ചെയ്യുന്നത്. സൗണ്ട്പോഡ് എന്ന്…
Read Moreസുരക്ഷ ഉറപ്പുവരുത്താൻ; വാട്സ്ആപ്പിലെ ഈ സേവനം ഉടൻ നിർത്തലാക്കാൻ പോകുന്നു: വിശദാംശങ്ങൾ അറിയാൻ വായിക്കാം
ഉപഭോക്താക്കൾക്ക് നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുക മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഒട്ടനവധിയാണ്. ഇപ്പോഴിതാ ഉപഭോക്തൃ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ വാട്സ്ആപ്പിലെ ഒരു ഫീച്ചർ നിർത്തലാക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മറ്റുള്ളവരുടെ പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്ന് ഉപഭോക്താവിനെ തടയുന്ന ഫീച്ചറാണ് പുതുതായി വികസിപ്പിച്ചിരിക്കുന്നത്. നിലവിൽ, ബീറ്റ വേർഷനിലെ ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഇവ മറ്റ് ഉപഭോക്താക്കളിലേക്കും എത്തിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം. പ്രൊഫൈൽ ചിത്രങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകുക…
Read Moreമാർച്ച് മുതൽ പേടിഎം സർവീസിൽ മാറ്റങ്ങൾ; ഇനി ഇവയൊന്നും പറ്റില്ലെന്ന് ആർബിഐ
ഡിജിറ്റൽ പണമിടപാടുകൾക്ക് നിരവധിപേർ ഉപയോഗിക്കുന്ന ഒന്നാണ് പേടിഎം ആപ്പ്. എന്നാല്‍ ഇപ്പോഴിതാ 2024 ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിർത്താൻ പേടിഎമ്മിനോട് ഉത്തരവിട്ടിരിക്കുകയാണ് ആർ.ബി.ഐ. 2024 ഫെബ്രുവരി 29 ന് ശേഷം കസ്റ്റമർ അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, വാലറ്റുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാർഡുകള്‍ മുതലായവയില്‍ ക്രെഡിറ്റ് ആവാനുള്ള ക്യാഷ്ബാക്കുകളോ റീഫണ്ടുകളോ അല്ലാതെയുള്ള നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ അനുവദിക്കില്ലെന്നാണ് ആർ.ബി.ഐയുടെ ഉത്തരവില്‍ പറയുന്നത്. ഉപഭോക്താവിന്റെ ബാങ്ക് ബാലൻസ് തീരുന്നത് വരെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍, കറന്റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍,…
Read Moreവാട്സ്ആപ്പിലേക്ക് ഇനി മറ്റ് ആപ്പുകളില്‍ നിന്നും മെസേജ് ചെയ്യാം; വരുന്നു പുതിയ ഫീച്ചര്‍
ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്സ്ആപ്പ്. ഭാവിയില്‍ തേര്‍ഡ് പാര്‍ട്ടി ചാറ്റുകളില്‍ നിന്നുള്ള സന്ദേശങ്ങളും വാട്സ്ആപ്പ് വഴി സ്വീകരിക്കാന്‍ കഴിയും! കേള്‍ക്കുമ്പോള്‍ ഒരു അമ്പരപ്പ് തോന്നാം. ഈ സേവനം നല്കുന്ന ഫീച്ചര്‍ വാട്സ് ആപ്പ് വികസിപ്പിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. ടെലിഗ്രാം, സിഗ്നല്‍ പോലെ വ്യത്യസ്ത മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ചും വാട്സ്ആപ്പ് ഉപയോക്താക്കളുമായി ആശയവിനിമയം നടത്താന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. അതായത് വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാതെ തന്നെ മറ്റൊരു മെസേജിങ് ആപ്പ് ഉപയോഗിച്ച് വാട്സ്ആപ്പ് ഉപയോക്താവുമായി ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് വരാന്‍…
Read More12 വർഷത്തെ സാംസങ് ഭരണം അവസാനിച്ചു; സ്മാർട്ട്ഫോൺ വിപണി ഇനി ആപ്പിൾ ഭരിക്കും
സാംസങ്ങിനെ പിന്തള്ളി ലോകത്തെ ഒന്നാം നമ്പർ സ്മാർട്ട്ഫോൺ വിൽപനക്കാരായി മാറിയിരിക്കുകയാണ് ആപ്പിൾ. 2010ന് ശേഷം ആദ്യമായാണ് ആപ്പിൾ സ്മാർട്ട്ഫോൺ വിൽപനയിൽ കൊറിയൻ ടെക് ഭീമനെ പിന്തള്ളുന്നത്. എക്കാലത്തെയും ഉയർന്ന വിപണി വിഹിതം നേടിയ ആപ്പിൾ വ്യവസായത്തിൽ ഒന്നാം സ്ഥാനം പിടിക്കുകയും ചെയ്തതോടെയാണ് ഈ അധികാര മാറ്റം. മാർക്കറ്റിൽ സാംസങ്ങിന്റെ 12 വർഷത്തെ ഭരണത്തിനാണ് അന്ത്യം കുറിച്ചത്. ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (ഐഡിസി) കണക്കനുസരിച്ച്, 2023 ൽ ആഗോള സ്മാർട്ട്ഫോൺ വിപണി ചില വെല്ലുവിളികൾ നേരിട്ടു. മുൻവർഷത്തെ അപേക്ഷിച്ച് ഫോൺ കയറ്റുമതിയിൽ 3.2 ശതമാനം ഇടിവാണ്…
Read More