ഗൂഗിള്‍ പേ ഇന്ത്യയില്‍ പുത്തന്‍ അപ്‌ഡേറ്റുകളുമായി എത്തുന്നു.
ഗൂഗിള്‍പേ സൗണ്ട്‌പോഡാണ് അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ഇത് അവതരിപ്പിച്ചതെങ്കിലും കൂടുതല്‍ വലിയ അപ്‌ഡേറ്റുമായി എത്തുകയാണ് ഗൂഗിള്‍ ഇപ്പോള്‍.
ഇന്ത്യയിലാണ് ഈ സര്‍വീസ് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
അതേസമയം നിരവധി വ്യാപാരികളില്‍ നിന്ന് ഈ ഫീച്ചറിനെ കുറിച്ച് പോസിറ്റീവായ അഭിപ്രായങ്ങളാണ് ലഭിച്ചിരിക്കുന്നത്.
സൗണ്ട്പൗഡ് ഉപയോഗിക്കുന്നതിലൂടെ ചെക്കൗട്ട് സമയം വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധിക്കുന്നുണ്ട്.
ഏറ്റവും സുരക്ഷിതമായ പേമെന്റ് രീതി കൂടിയാണ് ഗൂഗിള്‍ പേ ഇതിലൂടെ ആസൂത്രണം ചെയ്യുന്നത്.
സൗണ്ട്‌പോഡ് എന്ന് പറയുന്നത് ഒരു ഓഡിയോ ഡിവൈസാണ്.
ഇത് വ്യാപാരികളെ ക്യൂആര്‍ കോഡ് പേമെന്റുകള്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കും.
അതായത് പേമെന്റ് ലഭിച്ചാല്‍ ഉടന്‍ ഒരു ഓഡിയോ അലര്‍ട്ട് കടയുടമകള്‍ക്ക് ലഭിക്കും.
പ്രത്യേകിച്ച് ചെറുകിട കച്ചവടക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു സൗണ്ട്‌പോഡ് പേമെന്റ് അലര്‍ട്ട് സംവിധാനം ഗൂഗിള്‍ പേ അവതരിപ്പിച്ചിരിക്കുന്നത്.
പേമെന്റ് നടത്താന്‍ ഉപയോക്താക്കള്‍ കടയില്‍ വെച്ചിട്ടുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതി.
വെറും സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഈ പേമെന്റ് നടക്കും.
അപ്പോള്‍ തന്നെ ആ പേമെന്റ് കിട്ടിയതായിട്ടുള്ള വോയ്‌സ് നോട്ടിഫിക്കേഷന്‍ ഈ സൗണ്ട്‌പോഡ് നല്‍കും.
ഇന്ത്യയില്‍ ചെറുകിട വ്യാപാരികള്‍ക്കാണ് ഈ സൗണ്ട്‌പോഡ് ലഭ്യമാകുകയെന്നും, അത് തിരക്കേറിയ സമയത്ത് വലിയ ആശ്വാസമായിരിക്കുമെന്നും ഗൂഗിള്‍ പേ പറയുന്നു.
ചെറുകിട-ഇടത്തരം വ്യാപാരികളെയാണ് ബഹുഭൂരിപക്ഷം ജനങ്ങളും സാധനങ്ങള്‍ വാങ്ങാനായി സമീപിക്കുന്നത്.
അപ്പോള്‍ കാശ് കൊടുക്കാനായി കാത്തിരിക്കേണ്ടി വരില്ല.
പകരം വേഗത്തില്‍ തന്നെ പേമെന്റ് ലഭ്യമാവും.
അത് കടയുടമകള്‍ക്ക് ശബ്ദം കേട്ട് കൊണ്ട് സ്ഥിരീകരിക്കാനും സാധിക്കും.
ഇത് ഉപയോക്താക്കള്‍ക്കും അതുപോലെ കട ഉടമകള്‍ക്കും ഒരുപോലെ ഉപകാരപ്രദമാകും. അതേസമയം പേടിഎമ്മും ഫോണ്‍ പേയും ഇതുപോലെ സൗണ്ട്‌ബോക്‌സുകള്‍ വ്യാപാരികള്‍ക്കായി നല്‍കാറുണ്ട്.
ഇന്ത്യയില്‍ രണ്ട് കോടിയില്‍ അധികം വ്യാപാരികള്‍ ഓഡിയോ നോട്ടിഫിക്കേഷനുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
1494 രൂപ മുതല്‍ 1660 രൂപ വരെയാണ് ഇത്തരം ഓഡിയോ ബോക്‌സുകള്‍ നിര്‍മിക്കാനുള്ള ചെലവ്.
ഗൂഗിള്‍ നേരത്തെ ഇക്കാര്യത്തില്‍ ട്രയല്‍ നടത്തി നോക്കിയിരുന്നു. അത് വിജയകരമായതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ എല്ലായിടത്തും നടപ്പാക്കാന്‍ ഉദ്ദേശിച്ചത്.
വ്യാപാരികള്‍ എല്ലാം ഗൂഗിള്‍ പേയുടെ ഈ ഫീച്ചറിനെ കുറിച്ച് വലിയ അഭിപ്രായമാണ് പറഞ്ഞത്. ഇന്ത്യയില്‍ വന്‍ തോതിലാണ് ഈ ബോക്‌സ് സ്വീകരിക്കപ്പെട്ടത്.
ഗൂഗിളിന് മാത്രമല്ല ഇതുകൊണ്ട നേട്ടമുണ്ടായിരിക്കുന്നത്. ഇനി പേടിഎമ്മിനോടും ഫോണ്‍പേയോടുമായിരിക്കും ഗൂഗിള്‍ ഇക്കാര്യത്തില്‍ മത്സരിക്കുക.