വള്ളം എത്തി , വെള്ളം കളി തുടങ്ങിയാലോ : പുന്നമടയിൽ ഇന്ന് എഴുപതാമത് നെഹ്റു ട്രോഫി വള്ളം കളി .

ആലപ്പുഴ: വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളി ഒന്നര മാസത്തോളം വൈകി നടത്തുന്നത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങും. ഉച്ചക്ക് ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ. അഞ്ച് ഹീറ്റ്സുകളിലായാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. തുടർച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും.

Read More

ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനം

ആലപ്പുഴ: ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനാണ് അമ്മ ദീപയുടെ ആൺസുഹൃത്തിന്റെ മർദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം ചൂരൽകൊണ്ട് അടിയേറ്റ പാടുകളുണ്ട്. കൈയിന്റെ അസ്ഥിക്ക് പൊട്ടലുള്ളതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അമ്മയും കുട്ടിയെ മർദിച്ചതായി സൂചനയുണ്ട്. ഒന്നര വര്‍ഷമായി കുട്ടിയുടെ മാതാപിതാക്കള്‍ വേർപിരിഞ്ഞാണ് കഴിയുന്നത്. അമ്മക്കും സുഹൃത്ത് തിരുവിഴ സ്വദേശി കൃഷ്ണകുമാറിനും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. മർദിച്ച ശേഷം കുട്ടിയെ കൃഷ്ണകുമാർ പിതാവിന്റെ വീട്ടിൽ ഏൽപ്പിക്കുകയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. ഒന്നര മാസത്തോളമായി കുട്ടിക്ക്…

Read More

ഡ്രൈവർക്ക് തലകറക്കം: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിൽ ഇടിച്ചു ;നിരവധി പേർക്ക് പരിക്ക്

ആലപ്പുഴ: ഡ്രൈവര്‍ക്ക് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് വൻ അപകടം. നിയന്ത്രണംവിട്ട കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്. അരൂര്‍ സിഗ്നലില്‍ നിര്‍ത്തിയിരുന്ന 5 വാഹനങ്ങള്‍ക്ക് പിന്നിലാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു കയറിയത്. വിവിധ വാഹനങ്ങളിലുള്ള 12 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. വൈകിട്ട് 6.30ന് ആയിരുന്നു അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് സിഗ്നല്‍ കാത്തുനിന്ന ബൈക്ക് യാത്രികനെ ആദ്യം ഇടിച്ചു വീഴ്ത്തി. മുന്നിലുണ്ടായിരുന്ന രണ്ട് കാറും…

Read More