ദില്ലി: കാമുകിക്ക് പകരം പെണ്‍വേഷം ധരിച്ച് പരീക്ഷയെഴുതാനുള്ള യുവാവിന്റെ ശ്രമം പാളി. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 7ന് ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയൻസസ് കോട്‌കപുരയിലെ ഡിഎവി പബ്ലിക് സ്‌കൂളില്‍ വിവിധോദ്ദേശ്യ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പരീക്ഷ നടത്തി. ജോലി കിട്ടാനായി കാമുകി പരംജിത് കൗറിന്റെ വേഷം ധരിച്ചാണ് ഫസില്‍കയില്‍ നിന്നുള്ള അംഗ്‌രേസ് സിംഗ് എത്തിയത്. ചുവന്ന വളകള്‍, ബിന്ദി, ലിപ്സ്റ്റിക്, ലേഡീസ് സ്യൂട്ട് എന്നിവയില്‍ അണിഞ്ഞൊരുങ്ങി അംഗ്രേസ് സിംഗ് പരീക്ഷക്ക് തയ്യാറായി എത്തി. ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ…
Read MoreTag: arrest
വ്യവസായിയെ തട്ടികൊണ്ടുപോയി പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു : വ്യവസായിയെ തട്ടിക്കൊണ്ടുപോവുകയും ബന്ധുക്കളെ ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഈ മാസം അഞ്ചിന് രാജാജിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. സച്ചിൻ, ഗൗരിശങ്കർ എന്നിവരാണ് അറസ്റ്റിലായത്. വ്യവസായിയായ ചേതൻ ഷായെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. മകൾക്ക് സ്വകാര്യകോളേജിൽ സീറ്റ് ലഭിക്കുന്നതിനായി ശ്രമിച്ചുവരികയായിരുന്നു ചേതൻ ഷാ. ഇതിനിടെ, കോളേജുമായി അടുപ്പമുണ്ടെന്ന് അവകാശപ്പെട്ട സച്ചിനുമായി പരിചയത്തിലായി. എന്നാൽ, സച്ചിന്റെ സഹായമില്ലാതെതന്നെ മകൾക്ക് കോളേജിൽ പ്രവേശം ലഭിച്ചു. എങ്കിലും പണംവേണമെന്ന് സച്ചിൻ ആവശ്യപ്പെട്ടു. സമ്മതിക്കാതെ വന്നപ്പോൾ സുഹൃത്തുക്കളുടെ സഹായത്തോടെ ചേതനെ…
Read Moreമയക്കുമരുന്ന് വിതരണം; ലക്ഷങ്ങളുമായി നൈജീരിയക്കാരൻ പിടിയിൽ
ബെംഗളൂരു: മയക്കുമരുന്ന് വിതരണക്കാരൻ ബെംഗളൂരു പോലീസിന്റെ പിടിയിൽ. നൈജീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീറ്റർ ഇകെഡി ബെലാൻവു (38) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട 12.60 ലക്ഷം രൂപയാണ് പിടികൂടിയത്. സിസിബി നാർക്കോട്ടിക് സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്. 2023 നവംബറിൽ വിദ്യാരണ്യപൂർ പോലീസ് സ്റ്റേഷൻ പ്രതി പീറ്റർ ഐകെഡി ബെലൻവുവിനെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന പ്രതിയുടെ പക്കൽ നിന്ന് വിവിധ ബാങ്കുകളുടെ പണവും പാസ്ബുക്കും ഡെബിറ്റ് കാർഡുകളും കണ്ടെടുത്തു. കേസിന്റെ അന്വേഷണം തുടരുന്ന സിസിബി പോലീസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച…
Read Moreജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതികൾ ബെംഗളൂരുവില്‍ പിടിയില്‍
ബെംഗളൂരു: കൊലപാതക കേസിലും പോലീസിനെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ട പിടികിട്ടാപ്പുള്ളികള്‍ ബെംഗളൂരുവില്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശി ജോണ്‍സണും കൊല്ലം സ്വദേശി ഇജാസുമാണ് മരട് പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരേയും പിടികൂടിയത്. 2019 ല്‍ സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോണ്‍സണ്‍. ജാമ്യത്തിലിറങ്ങിയ ജോണ്‍സണ്‍ പിന്നീട് നാടുവിടുകയായിരുന്നു. കേസിന്റെ വിചാരണ തടസ്സപ്പെട്ടിരിക്കുന്നതിനിടെയാണ് ബെംഗളൂരു കെ. ആര്‍ പുരം റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാള്‍ പിടിയിലായത്. അന്തര്‍സംസ്ഥാന ലഹരിമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഇജാസ്. ഇയാള്‍ക്കെതിരെ കേരളത്തിനകത്തും പുറത്തുമായി…
Read Moreപെൺവാണിഭം: തുർക്കി സ്വദേശിനി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
ബെംഗളൂരു: പെൺവാണിഭം നടത്തിവന്ന തുർക്കി സ്വദേശിനി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. രാജ്യത്തുടനീളം പെൺവാണിഭ ശൃംഖല നടത്തുന്ന ഇടനിലക്കാരുമായി സമ്പർക്കം പുലർത്തുകയും ബെംഗളൂരുവിൽ ബിസിനസ്സ് നടത്തുകയും ചെയ്ത തുർക്കി വംശജയായ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ ഹലാസൂർ പോലീസിന്റെ പിടിയിലായി. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴി പെൺവാണിഭം നടത്തിയിരുന്ന വിദേശ വനിത ഉൾപ്പെടെ അഞ്ച് പ്രതികളെ ബംഗളൂരു ഈസ്റ്റ് ഡിവിഷനിലെ ബൈയ്യപ്പനഹള്ളി, ഹലസൂർ പോലീസ് അറസ്റ്റ് ചെയ്തു. തുർക്കിയിൽ ജനിച്ച ബയോനാസ്, ബി.ഇ. ബിരുദധാരിയായ വൈശാഖ്, തമിഴ്‌നാട് സ്വദേശി സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ഗോവിന്ദരാജു, പ്രകാശ്,…
Read Moreകമിതാക്കൾ എന്ന് സംശയിച്ച് സഹോദരങ്ങളെ ആക്രമിച്ച സംഘത്തിലെ 9 പേർ അറസ്റ്റിൽ
ബെംഗളൂരു: ഇരുമതസ്ഥരായ കമിതാക്കൾ ആണെന്ന് സംശയിച്ച് സഹോദരനെയും സഹോദരിയെയും സംഘം ചേർന്ന് മർദ്ദിച്ച കേസിൽ 9 പേർ അറസ്റ്റിൽ. 23 വയസുള്ള യുവാവിനെയും 21 വയസുള്ള യുവതിയെയും ആക്രമിച്ച കേസിൽ 17 പേർക്കെതിരെ പോലീസ് കേസ് എടുത്തു. ഇരുവരും തടാകക്കരയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് ഇവരെ ആൾക്കൂട്ടം വളഞ്ഞ് മർദ്ദിച്ചത്. യുവാവ് രക്ഷിതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. ഗുരുതരമായി പാർക്കേറ്റ സഹോദരങ്ങളെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഉമർ സാദിഖ്, സെയ്ഫ്…
Read Moreബിസിനസ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മലയാളി പെട്രോൾ പമ്പ് ഉടമ ബെംഗളുരുവിൽ അറസ്റ്റിൽ
ബെംഗളൂരു: പെട്രോൾ പമ്പ് പാർട്ണറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ. അശോക പെട്രോൾ പമ്പ് ഉടമ പള്ളിക്കുന്ന് അളകാപുരിയിലെ എം. രാജീവനെയാണ് (58) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി ഇക്കഴിഞ്ഞ നവംബർ ഏഴിന് ചെറുപുഴ സ്വദേശി വിജയനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. തലക്ക് ഗുരുതരപരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ വിജയൻ ചെറുപുഴയുടെ പരാതിയിൽ വധശ്രമത്തിന് ടൗൺ പോലീസ് കേസെടുത്തിരുന്നു. പ്രതിയെ ബെംഗളൂരുവിൽ നിന്നാണ് പോലീസ്…
Read Moreഭാര്യയെ സംശയം; വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഭാര്യ മറ്റൊരാളുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കണ്ട് സംശയം തോന്നിയ ഭർത്താവ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. നഞ്ചൻഗുഡു താലൂക്കിലെ രാംപൂർ ഗ്രാമത്തിലെ പ്രകാശ് (37) ആണ് പ്രതി. ഭാര്യ മറ്റൊരാളുമായി മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ വാദം. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിടുകയും വഴക്ക് അക്രമാസക്തമാവുകയും ആയിരുന്നു. ഇതിനിടെ ഭർത്താവ് പ്രകാശ് ഭാര്യയുടെ കൈയിലും കഴുത്തിലും തലയിലും വെട്ടുകത്തികൊണ്ട് ഇടിക്കുകയും അവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഹുല്ലഹള്ളി സ്‌റ്റേഷൻ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരുക്കുകളോടെ കിടക്കുകയായിരുന്ന യുവതിയെ മൈസൂരിലെ കെ.ആർ.…
Read Moreജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടി; കർണാടക സ്വദേശികൾ അറസ്റ്റിൽ
കല്‍പ്പറ്റ: വിവിധ സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള ജോലി തട്ടിപ്പുസംഘത്തിലെ രണ്ടു പേരെ വയനാട് സൈബര്‍ പോലീസ് പിടികൂടി. കര്‍ണാടക സ്വദേശികളായ ഇന്ദ്രീസ് (21), തരുണ്‍ ബസവരാജ് (39) എന്നിവരെയാണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്. ഇന്‍സ്പെക്ടര്‍ ഷാജു ജോസഫ്, എസ്ഐ അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിലെ ‘പസഫിക് ഓയില്‍ ആന്‍ഡ് ഗ്യാസ്’ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന കല്‍പ്പറ്റ എടപ്പെട്ടി സ്വദേശി സജിത്ത്കുമാറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. പിടിയിലായ…
Read Moreമാലപൊട്ടിയിച്ചയാളെ പിന്തുടർന്ന് പിടികൂടി ട്രാഫിക് പോലീസ്
ബെംഗളൂരു: നടുറോഡിൽ മാലപൊട്ടിച്ചശേഷം ഓട്ടോറിക്ഷയിൽക്കയറി രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിന്തുടർന്ന് പിടികൂടി ട്രാഫിക് പോലീസ്. കഴിഞ്ഞദിവസം മാഗഡി റോഡിലാണ് സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാമചന്ദ്രയാണ് പ്രതിയെ പിടികൂടിയത്. മാഗഡി റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രാമചന്ദ്രയെ ഒരുസ്ത്രീയാണ് മാല നഷ്ടപ്പെട്ട വിവരം അറിയിച്ചത്. മാലപൊട്ടിച്ചയാൾ ഓട്ടോയിൽ കയറിപ്പോയതായി അറിഞ്ഞ രാമചന്ദ്ര ഓട്ടോറിക്ഷയുടെ പുറകേ ഓടി പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് സ്വർണമാലയും പണവും കണ്ടെടുത്തു. തുടർന്ന് പ്രതിയെ മാഗഡി പോലീസിന് കൈമാറി. രാമചന്ദ്രയെ ട്രാഫിക് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് അഭിനന്ദിച്ചു.
Read More