ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന്റെ സൺറൂഫ് തുറന്ന് നൃത്തം ചെയ്ത നാല് മലയാളി വിദ്യാർത്ഥികളെ ചിക്കജാല പോലീസ് അറസ്റ്റ് ചെയ്തു. വിമാനത്തവള റോഡിൽ കഴിഞ്ഞ ദിവസം ആണ് സംഭവം. അമിത വേഗത്തിലുള്ള ഇവരുടെ കാർ യാത്രയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് നഗരത്തിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന നാല് മലയാളി വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്. സൽമാൻ ഫാരിസ്, നസീം അബ്ബാസ്, സൽമാനുൽ ഫാരിസ്, മുഹമ്മദ് നുസായിഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഈ സമയത്ത് മദ്യപിച്ചിരുന്നോ എന്നടക്കം വൈദ്യ പരിശോധന നടത്തുമെന്ന്…
Read MoreTag: car
കാറും ബസും കൂട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരാസി താലൂക്കിലെ ബന്ദലയിൽ കാറും സർക്കാർ ബസും തമ്മിൽ ഉണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രാവിലെ 11 മണിയോടെ ശിരസിയിൽ നിന്ന് കുംടയിലേക്ക് പോവുകയായിരുന്ന സർക്കാർ ബസും കുംതയിൽ നിന്ന് ഷിർസിയിലേക്ക് വരികയായിരുന്ന മാരുതി സ്വിഫ്റ്റ് കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ തീവ്രതയിൽ കാർ പൂർണമായും ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവർ മംഗലാപുരത്തിനടുത്തുള്ളവരാണെന്നും ഗുരുതരമായി പരിക്കേറ്റയാൾ തമിഴ്‌നാട്ടിലെ വിലാസത്തിൽ നിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു. ബസിന്റെ (കെഎ 31,…
Read Moreനിയന്ത്രണം വിട്ട കാർ ടോയ്‌ലറ്റിന്റെ ഭിത്തിയിൽ ഇടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: കാർ നിയന്ത്രണം വിട്ട് ഹൈവേയോട് ചേർന്നുള്ള ടോയ്‌ലറ്റിന്റെ ഭിത്തിയിൽ ഇടിച്ച് രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ദേശീയ പാതയിൽ കലാസാപൂർ ക്രോസിന് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ബെൽഗാം ജില്ലയിലെ സവദത്തി താലൂക്കിലെ സിദ്ധയ്യ പാട്ടീലും ബാബു തരിഹാലയുമാണ് മരിച്ചത്. സാരമായി പരിക്കേറ്റ ശശി പാട്ടീലിനെ ജിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Read Moreനിർത്തിയിട്ട കാറിന് തീപിടിച്ചു
ചെന്നൈ : കോയമ്പേട് ചന്തയിലെ പഴവിൽപ്പന കടകൾക്കുസമീപം നിർത്തിയ കാർ തീപിടിച്ചു കത്തിനശിച്ചു. ഞായറാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം. നവരാത്രി ആഘോഷത്തിനായി പൂജാസാമഗ്രികൾ വാങ്ങാനെത്തിയ ചെട്ട്‌പെട്ട് സ്വദേശി പ്രിൻസ് എന്നയാളുടെ കാറാണ് കത്തിച്ചാമ്പലായത്. ചന്തയിൽ കാർ നിർത്തിയ ശേഷം സാധനം വാങ്ങാൻ പോയതായിരുന്നു പ്രിൻസ്. പെട്ടെന്ന് കാറിൽ നിന്ന് അപായശബ്ദം മുഴങ്ങിവന്നു. നോക്കിയപ്പോഴക്കും മുഴുവനായും കത്തി നശിച്ചിരുന്നു. മാർക്കറ്റിലെ വ്യാപാരികളും ഭയന്നോടി. പിന്നീട് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. കാറിന് സമീപം മറ്റ് വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് കോയമ്പേട്…
Read Moreരാജവെമ്പാലയ്‌ക്കൊപ്പം കാറിൽ 80 കിലോ മീറ്റർ യാത്ര; ഞെട്ടൽ മാറാതെ കുടുംബം
ബെംഗളൂരു: രാജവെമ്പാലയ്‌ക്കൊപ്പം കാറിൽ 80 കിലോ മീറ്റർ യാത്ര ചെയ്തതിൽ നിന്നും ഞെട്ടൽ മാറാതെ കുടുംബം. കാറില്‍ പത്തടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയ്‌ക്കൊപ്പമാണ് കുടുംബം യാത്ര ചെയ്തത്. കാര്‍ നിര്‍ത്തിയ സമയത്ത് പൂച്ചയുടെ അസാധാരണ കരച്ചില്‍ കേട്ട് ശ്രദ്ധിച്ചപ്പോഴാണ് കാറിന്റെ പിന്നില്‍ രാജവെമ്പാലയെ കണ്ടത്. ബൂട്ടിന് താഴെ പിന്നിലെ വീലില്‍ ചുറ്റിയ നിലയിലായിരുന്നു രാജവെമ്പാല. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പാമ്പിനെ കാറില്‍ നിന്ന് പുറത്തേയ്ക്ക് എടുത്തത്. ഉത്തര കനഡ ജില്ലയില്‍ ജോയ്ഡ താലൂക്കിലെ ജഗല്‍പേട്ട് എന്ന സ്ഥലത്ത് ഞായറാഴ്ചയായിരുന്നു സംഭവം. ഗോവ കാസ്റ്റില്‍…
Read Moreകർണാടക ട്രാൻസ്പോർട്ട് ബസും കാറും കൂട്ടിയിടിച്ചു; ഒരു കുട്ടിയുൾപ്പെടെ ആറ് മരണം
ബെംഗളൂരു : ഗദഗിൽ കർണാടക ട്രാൻസ്പോർട്ട് ബസും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പെടെ കാറിലുണ്ടായിരുന്ന ആറുപേർ മരിച്ചു. മൂന്നുകുട്ടികൾക്ക് സാരമായി പരിക്കേറ്റു. രണ്ടുകുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. കലബുറഗി മദനഹിപ്പരാഗി സ്വദേശികളായ ശിവകുമാർ സുഭാഷ് കലാഷെട്ടി(48), ഭാര്യ ചന്ദ്രലേഖ കലാഷെട്ടി(42), മകൻ ദിംഗലേഷ് കലാഷെട്ടി(ആറ്), സഹോദരി റാണി കലാഷെട്ടി(25), കലബുറഗി അഫ്‌സൽപുര സ്വദേശികളായ സച്ചിൻ മല്ലികാർജുൻ കട്ടി(32), ഭാര്യ ദാക്ഷായണി കട്ടി(29), എന്നിവരാണ് മരിച്ചത്. മുതിർന്ന അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചും ആറുവയസ്സുകാൻ ആശുപത്രിയിലെത്തിയശേഷവുമാണ് മരിച്ചത്. ഗദഗിലെ നരേഗലിനടുത്ത് ഗദ്ദിഹള്ളയിൽ ഗജേന്ദ്രഗാദ്-നരേഗൽ റോഡിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. രണ്ടുകുടുംബങ്ങളിൽനിന്നായി നാലുകുട്ടികളുൾപ്പെടെ…
Read Moreനിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച് അപകടം; 7 മരണം
ബെംഗളൂരു: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാറിൽ ലോറി ഇടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ലോറി എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകായിരുന്നു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരുകുട്ടിയും ഉള്‍പ്പെടുന്നു. ചിത്രദുര്‍ഗ-സോലാപൂര്‍ ദേശീയ പാതയിലായിരുന്നു അപകടം . വിജയ്‌നഗരയിലേക്ക് പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് എസ്‌യുവി കാറിലേക്ക് ഇടിച്ചുകയറി. അതോടൊപ്പം തന്നെ കാറിന്റെ പുറകിലുണ്ടായിരുന്ന ലോറിയും ഇടിച്ചുകയറിയതോടെയാണ് വലിയ അപകടം ഉണ്ടായത്. കാറിലെ യാത്രക്കാരാണ് മരിച്ചത്. ഇവരെല്ലാം ഉക്കടകേരി സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു. ഗോണിബാസപ്പ (65), കെഞ്ചമ്മ (80), ഭാഗ്യമ്മ (30), യുവരാജ്…
Read Moreഎട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാറിൽ മറന്നു വച്ചു; 10 മണിക്കൂറിനു ശേഷം ഓർത്തപ്പോഴേക്കും കുഞ്ഞ് മരിച്ച നിലയിൽ
ക്വലാലംപൂർ: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാറിന്റെ പിൻസീറ്റിൽ മറന്ന് വെച്ചാണ് ഡോക്ടറായ അമ്മ ആശുപത്രിയിലേക്ക് പോയത്. കാൻസലർ തവാൻകു മുഹ്‌രിസ് യുകെഎം ആശുപത്രിയിലാണ് അമ്മ ജോലി ചെയ്യുന്നത്. ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ വണ്ടിനിർത്തിയ ഉടൻ അമ്മ ഇറങ്ങിപ്പോയി. പിൻസീറ്റിൽ സീറ്റ് ബെൽറ്റൊക്കെയിട്ട് കിടന്ന കുഞ്ഞ് നല്ല ഉറക്കമായിരുന്നു. 5.30ന് കുഞ്ഞ് നഴ്സറിയിൽ ഇല്ലെന്ന് ഭർത്താവ് വിളിച്ചുപറഞ്ഞപ്പോഴാണ് അവർ അക്കാര്യം ഓർക്കുന്നത്. ഉടൻ തന്നെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിരുന്ന കാറിലെത്തി പരിശോധിച്ചപ്പോൾ പിൻസീറ്റിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ടു. ഉടൻ തന്നെ ഡോക്ടർ കുഞ്ഞിന് സി.പി.ആർ. എന്നിട്ടും…
Read Moreഇനി പെട്രോൾ അടിച്ചാൽ പൈസ കാർ തന്നെ കൊടുക്കും; പുതിയ സംവിധാനം അവതരിപ്പിച്ച് ടോൺ ടാഗ്
ന്യൂഡല്‍ഹി: കാറിന്റെ ഫാസ്ടാഗ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന പുതിയ പണമിടപാട് സംവിധാനം അവതരിപ്പിച്ച് പ്രമുഖ കമ്പനിയായ ടോൺ ടാഗ്. പേയ്‌മെന്റ് പ്രോസസിംഗ് സേവനം നല്‍കുന്ന പ്രമുഖ കമ്പനിയായ മാസ്റ്റർ കാർഡിന്റെയും ഓൺലൈൻ സ്ഥാപനമായ ആമസോണിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടോണ്‍ ടാഗ്. പേ ബൈ കാര്‍ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. സാധാരണയായി പെട്രോള്‍ പമ്പില്‍ പോയി വാഹനത്തിന് ഇന്ധനം നിറയ്ക്കാന്‍ ഫോണിലെ യുപിഐ സംവിധാനമോ, പണമോ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ചാണ് ഇടപാട് നടത്തുന്നത്. ഇതില്‍…
Read Moreഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ അപകടത്തിപ്പെട്ടു
തിരുവനന്തപുരം: വര്‍ക്കലയില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ അപകടത്തിപ്പെട്ടു. നടപ്പാതയിലെ പടികളിലൂടെ ഇടിച്ചിറങ്ങിയാണ് അപകടമുണ്ടായത്. സമീപത്ത് സൈന്‍ ബോര്‍ഡുകളും ലൈറ്റുകളും ഇല്ലാത്തതും അപകടത്തിന് കാരണമായി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കഴക്കൂട്ടം സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Read More