റാപിഡോ ഡ്രൈവർ മോശമായി പെരുമാറി; പരാതിയുമായി യുവതി 

ബെംഗളൂരു : റാപിഡോ ബൈക്ക് ടാക്സി ഡ്രൈവർ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. കോറമംഗലയിലെ താമസക്കാരിയായ ഐ.ടി. ജീവനക്കാരിയാണ് ഡ്രൈവറിൽ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടത്. ശനിയാഴ്ച രാത്രി ജോലികഴിഞ്ഞ് രാത്രി 8.30-ഓടെ ടിൻ ഫാക്ടറി റോഡിൽനിന്ന് കോറമംഗലയിലേക്കാണ് യുവതി ബൈക്ക് ടാക്സി വിളിച്ചത്. തന്റെ മൊബൈലിന്റെ ചാർജ് തീർന്നെന്നും മാപ്പ് നോക്കാൻ മൊബൈൽ വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവർ യുവതിയുടെ ഫോൺ വാങ്ങി. പിന്നീട് താമസസ്ഥലത്തെത്തുന്നതുവരെ ശരീരഭാഗങ്ങളിൽ ഇയാൾ മോശമായി സ്പർശിക്കുകയായിരുന്നു. ഭയന്നുപോയതിനാൽ ഈ സമയത്ത് പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും യുവതി സാമൂഹികമാധ്യമത്തിലിട്ട…

Read More

സ്വിഗിയിൽ ഓർഡർ ചെയ്ത സലാഡിൽ ജീവനുള്ള ഒച്ച്; പരാതിയുമായി ബെംഗളൂരു സ്വദേശി

ബെംഗളൂരു: ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം വാങ്ങിക്കഴിക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇത്തരത്തിൽ ഫുഡ് ഡെലിവറി ആപ്പുകൾ വഴി ലഭിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് പരാതിയുയരുന്നതും ആദ്യമായല്ല. ചത്ത പല്ലിയും എലിയുമെല്ലാം ഭക്ഷണത്തിൽ നിന്ന് കിട്ടിയെന്ന പരാതികൾ ഇടക്കിടക്ക് ഉയരാറുണ്ട്. ഇവ സോഷ്യൽമീഡിയയിലും വൈറലാകാറുണ്ട്. അത്തരത്തിലൊരു പരാതിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാകുന്നത്. ബംഗളൂരുവിലെ ധവാൻസിങ് എന്ന യുവാവ് സ്വിഗ്ഗി ആപ്പ് വഴി സാലഡ് ഓർഡർ ചെയ്തു. സാലഡ് തുറന്നുനോക്കിയപ്പോൾ അതിനുള്ളിൽ ജീവനുള്ള ഒച്ച് ഇഴയുന്നതാണ് കണ്ടത്. ഇതിന്റെ വീഡിയോയും യുവാവ് സാമൂഹ്യമാധ്യമങ്ങളായ എക്‌സിലും റെഡ്ഡിറ്റിലും പങ്കുവെച്ചു. ബംഗളൂരുവിലെ…

Read More

ഫ്രഞ്ച് ഫ്രൈസിനുള്ളിൽ പാതി കത്തിയ സിഗരറ്റ് കുറ്റി; കമ്പനി മാപ്പ് പറയണമെന്ന് യുവതി

ലണ്ടന്‍: ലോകപ്രശസ്ത ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊണാൾഡിന്‍‍റെ ഹാപ്പി മീല്‍ പായ്ക്കറ്റില്‍ സിഗരറ്റ് കുറ്റി കണ്ടെത്തി. ഫ്രഞ്ച് ഫ്രൈസിനുള്ളിലാണ് പാതി കത്തിയ സിഗരറ്റ് കുറ്റിയും ചാരവും കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 18ന് യുകെയിലാണ് സംഭവം. ജെമ്മ കിര്‍ക്ക് ബോണര്‍ എന്ന യുവതി ബാരോ-ഇൻ-ഫർനെസിലെ ഒരു മക്ഡൊണാൾഡ് റെസ്റ്റോറന്‍റില്‍ നിന്നാണ് ഹാപ്പി മീല്‍ വാങ്ങിയത്. വീട്ടിലെത്തിയ ശേഷം ഒരു വയസുകാരനായ കാലേബിനും മൂന്നു വയസുള്ള ജാക്സണും ഭക്ഷണം കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ പായ്ക്കറ്റിനുള്ളില്‍ സിഗരറ്റ് കുറ്റി കണ്ടത്. ഇതിന്‍റെ ചിത്രം യുവതി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിയിക്കാന്‍…

Read More

കിടപ്പറ രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; ഭർത്താവിനെതിരെ ഭാര്യയുടെ പരാതി 

ബെംഗളൂരു: കിടപ്പറ രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഭർത്താവ് സ്വന്തം ഭാര്യയെ ബ്ലാക്ക്‌മെയിൽ ചെയ്‌ത് പണം തട്ടാൻ ശ്രമിച്ചതായി യുവതിയുടെ പരാതി. ബെംഗളൂരു സ്വദേശിനിയായ 28കാരിയാണ് ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ ബസവനഗുഡി വനിത പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 10 ലക്ഷം രൂപയും ഭാര്യയുടെ ശമ്പളവും നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം നവംബറിൽ ആണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ഇവർ ഹണിമൂണിനായി തായ്‌ലൻഡിലേക്ക് പോയി. അവിടെ വച്ച് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ…

Read More

നടി ഗൗതമിയ്ക്കും മകള്‍ക്കുമെതിരെ വധ ഭീഷണി

ചെന്നൈ: നടി ഗൗതമിയ്ക്കും മകള്‍ക്കുമെതിരെ വധ ഭീഷണിയുള്ളതായി പരാതി. പരാതിയില്‍ ചെന്നൈ സെൻട്രല്‍ ക്രൈം ബ്രഞ്ച് കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്. അടുത്തിടെ ഗൗതമിയുടെ ഉടമസ്ഥതയിലുള്ള 46 സെന്റ് ഭൂമി വില്‍ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി കെട്ടിട നിര്‍മ്മാണ മുതലാളിയായ അഴകപ്പനും ഭാര്യയും ഗൗതമിയെ സമീപിച്ചു. പിന്നീട് ഇവര്‍ 25 കോടിയോളം വരുന്ന ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ നടി ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയായിരുന്നു വധ ഭീഷണി ഉയര്‍ന്നത്. അളഗപ്പനും അയാളുടെ രാഷ്ട്രീയ ഗുണ്ടകളും…

Read More