ബെംഗളൂരു: മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെയും മകളെയും മാരകമായി ആക്രമിച്ചു. ഭാര്യയുടെ മുഖം കടിച്ച് മാംസം പുറത്തെടുത്ത് വിരൂപയാക്കി. ബെൽത്തങ്ങാടിക്കടുത്ത് ശിശില എന്ന ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ഹാവേരി സ്വദേശിയായ സുരേഷ് ഗൗഡ (55) ആണ് ആക്രമിച്ചത്. കോട്ടവാതിൽക്കൽ ഭാര്യയുടെ പിതാവ് നൽകിയ സ്ഥലത്ത് താമസിച്ചു വരികയായിരുന്ന സുരേഷ് ഗൗഡ. കഴിഞ്ഞ ദിവസം രാത്രി യുവാവ് മദ്യപിച്ച് എത്തി ഭാര്യയെ മർദിക്കുകയായിരുന്നു. മുഖം കടിച്ചതിനു പുറമെ മാംസവും മുറിച്ചെടുത്തു. ആക്രമണത്തിൽ ഭാര്യയുടെ ഇടത് കണ്ണ് പൂർണമായും തകർന്നു. മകളുടെ തലയിലും കണ്ണിലും ഇടിക്കുകയും ഇരുവരെയും മാരകമായി…
Read MoreTag: crime
സ്ത്രീയെ നഗ്നയാക്കി മർദ്ദിച്ച സംഭവത്തിന് പിന്നാലെ വീണ്ടും സമാന അതിക്രമം
ബെംഗളൂരു: മകൻ ഒളിച്ചോടി വിവാഹം കഴിച്ചതിന്‍റെ പേരിൽ ബെലഗാവിയിൽ അമ്മയ്ക്ക് നേരെ ഉണ്ടായ മനുഷ്യത്വരഹിതമായ ആക്രമണത്തിന് സമാനമായി സംസ്ഥാനത്ത് വീണ്ടും അതിക്രമം. പ്രണയത്തിലായിരുന്ന യുവതിയുമായി മകൻ ഒളിച്ചോടിയതിൽ പ്രകോപിതരായ യുവതിയുടെ വീട്ടുകാർ യുവാവിന്‍റെ വീട് ആക്രമിക്കുകയും മാതാപിതാക്കളെ ക്രൂരമായി മർദിക്കുകയും ചെയ്‌തു. ചിക്കബെല്ലാപുർ ജില്ലയിലെ ഗുഡിബണ്ടെ താലൂക്കിലെ ദബർതി ഗ്രാമത്തിലാണ് സംഭവം നടന്നത്. മകൻ ഒരു യുവതിയെ പ്രണയിച്ച് വീട്ടിൽ നിന്ന് ഒളിച്ചോടി വിവാഹിതനായതിനെ തുടർന്ന് പ്രകോപിതരായാണ് യുവതിയുടെ വീട്ടുകാർ യുവാവിന്‍റെ വീട്ടിലെത്തി ആക്രമണം നടത്തി മാതാപിതാക്കളെ ക്രൂരമായി മർദ്ദിച്ചത്. യുവാവും യുവതിയും ഡിസംബർ…
Read Moreയുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; രക്ഷിക്കാൻ എത്തിയ ഭർത്താവിനെ പ്രതി ആക്രമിച്ചു
ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഗ്രാമത്തിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് പരിക്കേറ്റു. ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതികൾ ഭർത്താവിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ദമ്പതികളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതി നവീൻ എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൈസൂരുവിലെ ഒരാളുടെ തോട്ടത്തിൽ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു ദമ്പതികൾ. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. തോട്ടത്തിൽ ഇലക്ട്രിക് ഫ്യൂസ് ഇടാൻ പോയതായിരുന്നു ഭർത്താവ്. ആരുമില്ലാത്ത സമയത്ത് ജോലിക്ക് പോയ യുവതിയെയാണ് പ്രതി…
Read Moreയുവതിയെ നഗ്നയാക്കി കെട്ടിയിട്ട സംഭവം; പ്രതികൾ മുഴുവൻ അറസ്റ്റിൽ ആയെന്ന് ഡികെ ശിവകുമാർ
ബെംഗളൂരു: ആദിവാസിയായ വീട്ടമ്മയെ വീട്ടില്‍നിന്നു വിളിച്ചിറക്കി നഗ്നയാക്കി പരേഡ് ചെയ്യിച്ചശേഷം വൈദ്യുതിപോസ്റ്റില്‍ കെട്ടിയിട്ട സംഭവത്തില്‍ എല്ലാ പ്രതികളും പോലീസ് പിടിയിലായതായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. നാലു സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍. കുറ്റവാളികളെ സംരക്ഷിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല. നിയമം അതിന്‍റെ വഴിക്കുപോകുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അനാസ്ഥയില്‍ ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. ബെലഗാവി ജില്ലയിലെ ന്യൂ വന്തമുറിയിലുണ്ടായ സംഭവം ഡിസംബര്‍ 12നാണു പുറംലോകം അറിയുന്നത്. ഇവരുടെ മകൻ അക്രമികളില്‍ ഒരാളുടെ മകളുമായി ഒളിച്ചോടിപ്പോയതിലുള്ള അമര്‍ഷമാണ് ഇതിനു പിന്നിലെന്നു…
Read Moreകടം വാങ്ങിയ പണം തിരികെ നൽകാത്തതിൽ തർക്കം; 63 കാരനെ കൊലപ്പെടുത്തി
ബെംഗളൂരു: കടം വാങ്ങിയ 150 രൂപ തിരിച്ചുനൽകിയില്ലെന്നതിന്റെ പേരിലുണ്ടായ തർക്കം 63കാരന്റെ കൊലപാതകത്തിൽ കലാശിച്ചു. ഭിന്നശേഷിക്കാരനായ നാഗരാജപ്പയാണ് മരിച്ചത്. ചിത്രദുർഗ കൊടഗവള്ളി വില്ലേജിലാണ് സംഭവം. ശേഖർ എന്നയാളിൽ നിന്ന് നാഗരാജപ്പ കുറച്ചുമുമ്പ് 150 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുനൽകാത്തതിന്റെ പേരിൽ ഇരുവരും തർക്കമുണ്ടായിരുന്നു. അടുത്തിടെ നഗരാജപ്പയെ പണം തിരികെ നൽകാൻ ക്ഷേത്രത്തിൽ കൊണ്ടുപോയി സത്യം ചെയ്യിപ്പിച്ചിരുന്നു. എന്നാൽ, നാഗരാജപ്പ നൽകിയില്ല. കഴിഞ്ഞദിവസം വാക്കുതർക്കമുണ്ടായപ്പോൾ ശേഖർ കല്ലുപയോഗിച്ച് നാഗരാജപ്പയുടെ തലക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇയാൾ മരിച്ചു.
Read Moreമദ്യലഹരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു
തൃശൂർ: തൃശൂർ കൈപ്പറമ്പിൽ മദ്യലഹരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശി ചന്ദ്രമതി (68) ആണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചന്ദ്രമതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.
Read Moreഉപയോഗിച്ച കിടക്ക വിൽക്കാനായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കി; യുവാവിന് നഷ്ടമായത് 68 ലക്ഷം
ബെംഗളൂരു: യൂസ്ഡ് ബെഡ് വില്‍ക്കാനായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയ യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ. 39കാരനായ എന്‍ജിനീയര്‍ക്കാണ് സൈബർ തട്ടിപ്പിലൂടെ 68 ലക്ഷം രൂപ നഷ്ടപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്തിടെയാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമായ ഒഎല്‍എക്‌സില്‍ യുവാവ് പരസ്യം നല്‍കിയത്. ഉപയോഗിച്ച കിടക്ക വില്‍ക്കുന്നതിനായാണ് പരസ്യം നല്‍കിയത്. കിടക്കയുടെ ഫോട്ടോ സഹിതമാണ് പോസ്റ്റ് ചെയ്തത്. 15000 രൂപയാണ് വിലയായി ക്വാട്ട് ചെയ്തിരുന്നത്. രോഹിത് മിശ്ര എന്നയാള്‍ വിളിച്ച് കിടക്ക വാങ്ങാന്‍ താത്പര്യം ഉണ്ടെന്ന് അറിയിച്ചു. ഇന്ദിരാനഗറില്‍ ഫര്‍ണീച്ചര്‍ കട നടത്തുകയാണെന്ന് പറഞ്ഞാണ്…
Read Moreഉപയോഗിച്ച കിടക്ക വിൽക്കാനായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കി; യുവാവിന് നഷ്ടമായത് 68 ലക്ഷം
ബെംഗളൂരു: യൂസ്ഡ് ബെഡ് വില്‍ക്കാനായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയ യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ. 39കാരനായ എന്‍ജിനീയര്‍ക്കാണ് സൈബർ തട്ടിപ്പിലൂടെ 68 ലക്ഷം രൂപ നഷ്ടപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്തിടെയാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമായ ഒഎല്‍എക്‌സില്‍ യുവാവ് പരസ്യം നല്‍കിയത്. ഉപയോഗിച്ച കിടക്ക വില്‍ക്കുന്നതിനായാണ് പരസ്യം നല്‍കിയത്. കിടക്കയുടെ ഫോട്ടോ സഹിതമാണ് പോസ്റ്റ് ചെയ്തത്. 15000 രൂപയാണ് വിലയായി ക്വാട്ട് ചെയ്തിരുന്നത്. രോഹിത് മിശ്ര എന്നയാള്‍ വിളിച്ച് കിടക്ക വാങ്ങാന്‍ താത്പര്യം ഉണ്ടെന്ന് അറിയിച്ചു. ഇന്ദിരാനഗറില്‍ ഫര്‍ണീച്ചര്‍ കട നടത്തുകയാണെന്ന് പറഞ്ഞാണ്…
Read Moreകുടുംബ വഴക്ക്; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പോലീസിൽ കീഴടങ്ങി
ബെംഗളൂരു: മണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ദേശഹള്ളി ഗ്രാമത്തിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മധുശ്രീ (32)യാണ് ഭർത്താവിനാൽ കൊല്ലപ്പെട്ടത്. മഹാദേവ് (38) ആണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. പത്തുവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് 8 ഉം 6 ഉം വയസുള്ള രണ്ട് പെൺമക്കളുണ്ട്. മഹാദേവ് ഡ്രൈവറാണ്. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. ഇന്നലെ രാത്രി വഴക്ക് അക്രമാസക്തമാവുകയും ഇരുമ്പ് വടിയും വടിയും ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. തൽഫലമായി, സ്ത്രീയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.…
Read Moreമകളുടെ കൺമുന്നിൽ വച്ച് അമ്മയെ കുത്തി കൊലപ്പെടുത്തി
ബെംഗളൂരു: മണ്ഡ്യയിൽ പാണ്ഡവപൂർ താലൂക്കിലെ എലെകെരെ ഗ്രാമത്തിൽ മകളുടെ കൺമുന്നിൽ വെച്ച് അമ്മയെ കുത്തിക്കൊലപ്പെടുത്തി. 50കാരിയായ പാർവതമ്മയാണ് മരിച്ചത്. മകൾ അർപ്പിതയുടെ കൺമുന്നിൽ വെച്ച് അമ്മയെ കൊലപ്പെടുത്തിയ ശേഷം അക്രമി രക്ഷപ്പെടുകയായിരുന്നു. അമ്മയും മകളും വീട്ടിലേക്ക് പോകുന്നതിനിടെ പ്രതി ഇവരെ അര കിലോമീറ്ററോളം പിന്തുടർന്നു. ആളൊഴിഞ്ഞ പ്രദേശം എത്തിയ പ്രതികൾ പാർവതമ്മയെ കത്തികൊണ്ട് വെട്ടിയ ശേഷം ഓടി രക്ഷപ്പെട്ടു. ശ്രീരംഗപട്ടണം റൂറൽ പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്, സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read More