കർണാടക ട്രാൻസ്പോർട്ട് ബസും കാറും കൂട്ടിയിടിച്ചു; ഒരു കുട്ടിയുൾപ്പെടെ ആറ് മരണം 

ബെംഗളൂരു : ഗദഗിൽ കർണാടക ട്രാൻസ്പോർട്ട് ബസും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പെടെ കാറിലുണ്ടായിരുന്ന ആറുപേർ മരിച്ചു. മൂന്നുകുട്ടികൾക്ക് സാരമായി പരിക്കേറ്റു. രണ്ടുകുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. കലബുറഗി മദനഹിപ്പരാഗി സ്വദേശികളായ ശിവകുമാർ സുഭാഷ് കലാഷെട്ടി(48), ഭാര്യ ചന്ദ്രലേഖ കലാഷെട്ടി(42), മകൻ ദിംഗലേഷ് കലാഷെട്ടി(ആറ്), സഹോദരി റാണി കലാഷെട്ടി(25), കലബുറഗി അഫ്‌സൽപുര സ്വദേശികളായ സച്ചിൻ മല്ലികാർജുൻ കട്ടി(32), ഭാര്യ ദാക്ഷായണി കട്ടി(29), എന്നിവരാണ് മരിച്ചത്. മുതിർന്ന അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചും ആറുവയസ്സുകാൻ ആശുപത്രിയിലെത്തിയശേഷവുമാണ് മരിച്ചത്. ഗദഗിലെ നരേഗലിനടുത്ത് ഗദ്ദിഹള്ളയിൽ ഗജേന്ദ്രഗാദ്-നരേഗൽ റോഡിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. രണ്ടുകുടുംബങ്ങളിൽനിന്നായി നാലുകുട്ടികളുൾപ്പെടെ…

Read More

ടിവി റിമോട്ടിനായി സഹോദരങ്ങൾ വഴക്കിട്ടു; അച്ഛൻ മകനെ കത്രികയെറിഞ്ഞ് കൊന്നു

ബെംഗളൂരു : ലോകകപ്പ് ക്രിക്കറ്റ് മത്സരം ടെലിവിഷനിൽ കാണുന്നതിനിടെ റിമോട്ടിനായി സഹോദരങ്ങൾ തമ്മിൽ വഴക്കിട്ടു. ഇരുവരും തമ്മിലുണ്ടായ തർക്കം കണ്ട് ദേഷ്യത്തിൽ അച്ഛൻ മൂത്തമകനെ കത്രികയെറിഞ്ഞ് കൊന്നു. ചിത്രദുർഗയിലെ മുളകാൽമുറു ടൗണിലെ എൻ.എം.എസ്.ലേ ഔട്ടിൽ താമസിക്കുന്ന ലക്ഷ്മൺബാബുവാണ് മകൻ ചന്ദ്രശേഖരയെ (16) കൊന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ടി.വി.യിൽ കാണുന്നതിനിടെയാണ് ചന്ദ്രശേഖരയും 14-കാരനായ അനിയൻ പവൻകുമാറും തമ്മിൽ തർക്കമുണ്ടായത്. തർക്കം മൂക്കുന്നതിനിടെ ലക്ഷ്മൺബാബു കത്രികയെടുത്ത് മക്കളുടെ നേർക്ക് എറിയുകയായിരുന്നു. കത്രിക ചന്ദ്രശേഖരയുടെ കഴുത്തിൽ തറഞ്ഞ് മുറിവുണ്ടായി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read More

ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കാറും ലോറിയും കൂട്ടിയിടിച്ചു; 2 കുട്ടികൾ ഉൾപ്പെടെ 8 പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേർ അടക്കം എട്ടുപേര്‍ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികൾ ഉണ്ട്. ഞായറാഴ്ച രാവിലെ ചെങ്ങം നഗരത്തിന് സമീപമാണ് അപകടം. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആര്‍ സതീഷ് കുമാര്‍ (40), എസ് സര്‍വേശ്വരന്‍ (6), എസ് സിദ്ദു (3), എസ് മണികണ്ഠന്‍ (42), എസ് ഹേമന്ത് (35) ഉള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. മരിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തിരുവണ്ണാമലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.…

Read More

കാർ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

ബെംഗളുരു: ബെളഗാവിയിലുണ്ടായ കാർ അപകടത്തിൽ ആലപ്പുഴ ചെന്നിത്തല സൗത്ത് കല്ലറയ്ക്കൽ സ്വദേശി ബ്ലസൻ അലക്സ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു. പൂനെയിൽ ഐടി ജീവനക്കാരനായ ബ്ലസൻ നാസിക്കിലായിരുന്നു താമസം. അവിടെ തന്നെ താമസക്കാരായ കല്ലുവിള കണ്ടുതറയിൽ കെപി ജോസ്, ഭാര്യ എന്നിവർക്കൊപ്പമാണ് കഴിഞ്ഞ ദിവസം ബ്ലസൻ നാട്ടിലേക്ക് പുറപ്പെട്ടത്.

Read More

മദ്യപാനം ചോദ്യം ചെയ്തു; ഗർഭിണിയായ ഭാര്യയെ യുവാവ് തീ കൊളുത്തി കൊന്നു

ചെന്നൈ: അമിത മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ജീവനോടെ ചുട്ടുകൊന്നു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട യുവതി നാല് മാസം ഗര്‍ഭിണിയാണ്. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരം ജില്ലയിലെ മറൈമലൈ നഗറില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നന്ദിനി (28) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജ്കുമാറും നന്ദിനിയും ഏഴു വര്‍ഷം മുമ്പ് മണാലിയില്‍ വെച്ചാണ് വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. തൊഴില്‍രഹിതനായ രാജ്കുമാര്‍ മറൈമലൈ നഗറിനടുത്തുള്ള ഗോവിന്ദാപുരത്താണ് താമസിച്ചിരുന്നത്. രാജ്കുമാറിന്റെ അമിത മദ്യപാനത്തെ ചൊല്ലി…

Read More

മാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദമൂർത്തി അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദമൂർത്തി അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. മലയാള മനോരമയുടെയും ദ വീക്കിന്റെയും ഡൽഹി റസിഡന്റ് എഡിറ്റർ ആയിരുന്നു. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലയും പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ദർലഭ് സിങ് സ്മാര മീഡിയ അവാർഡ്, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.

Read More

നവജാത ശിശുവിനെ നദിയിലെറിഞ്ഞു; പിതാവ് പിടിയിൽ

ചെന്നൈ: നവജാത ശിശുവിനെ കൂവം നദിയിലെറിഞ്ഞ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയിൽ എഗ്‌മൂറിലെ കുട്ടികളുടെ ആശുപത്രിയിൽ ജനിച്ച കുട്ടിയുടെ ശരീരം ബാഗിലാക്കി കൊണ്ടുവന്ന് കോ ഓപ്‌ടെക്‌സിനു സമീപത്തെ പാലത്തിൽ നിന്ന് നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു.  തുടർന്ന് ഇയാൾ പാലത്തിനു സമീപം ഇരുന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ചപ്പോൾ ജീവനില്ലാതിരുന്നതിനാൽ കുട്ടിയുടെ ശരീരം നദിയിലെറിയുകയായിരുന്നു എന്നാണ് പിതാവിന്റെ വിശദീകരണമെന്ന് പോലീസ് പറഞ്ഞു. കോടമ്പാക്കം സ്വദേശിയായ ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നും കൂടുതൽ…

Read More

ബി.എം.ടി.സി. ബസിനടിയിൽപ്പെട്ട് മൂന്ന് വയസുകാരൻ മരിച്ചു 

ബെംഗളൂരു : സ്കൂട്ടറിൽനിന്ന് വീണ മൂന്നുവയസ്സുകാരൻ ബി.എം.ടി.സി. ബസിനടിയിൽപ്പെട്ട് മരിച്ചു. മദ്ദുർ സ്വദേശി നയീമിന്റെ മകൻ അയൻ പാഷയാണ് മരിച്ചത്. ഹുളിമാവ് ഗർവെഭാവിപാളയ ജങ്ഷനിലായിരുന്നു അപകടം. അമ്മ ആയിഷക്കൊപ്പം സിംഗസാന്ദ്രയിലെ ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു. സിഗ്നലിലെത്തിയപ്പോൾ സ്കൂട്ടർ തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പിൻസീറ്റിലിരുന്ന അയൻ റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം പിന്നാലെയെത്തിയ ബസിനടിയിൽപ്പെടുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ കുട്ടി മരിച്ചു.

Read More

ബെംഗളൂരുവിലേക്കുള്ള കൃഷ്ണഗിരിക്കടുത്ത് കാറപകടത്തിൽ മലയാളി വിദ്യാർഥികൾ മരിച്ചു

ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരിയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. അടൂർ സ്വദേശികളായ സന്ദീപ് (23), അമാൻ (23) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ കോളേജിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.

Read More

ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കൃഷ്ണഗിരിക്കടുത്ത് കാറപകടത്തിൽ മലയാളി വിദ്യാർഥികൾ മരിച്ചു

ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരിയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. അടൂർ സ്വദേശികളായ സന്ദീപ് (23), അമൻ (23) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ കോളേജിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. റോഡരികിൽ നിർത്തി ലോറിയിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.

Read More