ചെന്നൈ: തമിഴ്നാട് നാമക്കലിൽ ഷവർമ കഴിച്ച 14കാരി മരിച്ചു. 43 പേർ ആശുപത്രിയിൽ ചികിത്സയിലായതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയിൽ ഷവർമയ്ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റിൽ നിന്നാണ് ചികിത്സയിലുള്ളവർ ഭക്ഷണം കഴിച്ചത്. ശനിയാഴ്ചയായിരുന്നു 14കാരി ഇവിടെ നിന്ന് ഷവർമ്മ കഴിച്ചത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ചികിത്സ തേടിയവരുടെ പട്ടികയിലുണ്ടെന്ന് കളക്ടർ വിശദമാക്കി. തന്തൂർ വിഭവങ്ങൾക്കും ഷവർമ്മയ്ക്കുമാണ് താൽക്കാലികമായി നിരോധിച്ചിട്ടുള്ളത്. നാമക്കൽ മുൻസിപ്പാലിറ്റി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ടി കലൈഅരസിയാണ് മരിച്ചത്. മാതാപിതാക്കൾക്കും സഹോദരനും…
Read MoreTag: death
ടൈഫോയ്ഡ് ബാധിച്ച് മലയാളി ഡോക്ടർ ചെന്നൈയിൽ മരിച്ചു
ചെന്നൈ: തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനി ടൈഫോയ്ഡ് ബാധിച്ചു മരിച്ചു. ഉപ്പുതറ പഞ്ചായത്തിലെ പുളിങ്കട്ട പുത്തൻവീട്ടിൽ രവി-വനജ ദമ്പതികളുടെ മകൾ ആർ.സിന്ധു(26) ആണു മരിച്ചത്. എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഓണത്തിനു മുൻപ് വീട്ടിലെത്തി മടങ്ങിയ സിന്ധു ഏതാനും ദിവസം മുൻപ് പനിക്ക് ചികിത്സ തേടിയിരുന്നു. പനി കൂടിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്നു. തുടർ പരിശോധനയിലാണ് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്.
Read Moreമലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളുരു: മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണ നിവാസിൽ കെവി അനിലിന്റെയും വിശാന്തിയുടെയും മകൾ നിവേദ്യയാണ് മരിച്ചത്. നഗരത്തിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്ന് പറഞ്ഞ് ജോലി സ്ഥലത്ത് നിന്നും താമസ സ്ഥലത്തേക്ക് പോയതാണ്. തുടർന്നാണ് മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്.
Read Moreബൈക്കിൽ കാറും ലോറിയും ഇടിച്ച് അപകടം; ദമ്പതികൾ മരിച്ചു, കുഞ്ഞിന് പരിക്ക്
ബെംഗളൂരു : ചിക്കമംഗലൂരു പോലീസ് സ്റ്റേഷൻ പരിധിയിൽ മോട്ടോർ സൈക്കിളിൽ കാറും ടിപ്പർ ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. ശിവമൊഗ്ഗ സ്വദേശികളായ കെ.എ. സെയ്ദ് ആസിഫ് (38), ഭാര്യ മജീന (33) ആണ് മരിച്ചത്. ഇവരുടെ 14 മാസം പ്രായമുള്ള കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശിവമൊഗ്ഗയിൽ നിന്ന് ചിക്കമംഗളൂരുവിലേക്ക് വരുകയായിരുന്നു ദമ്പതികൾ.
Read Moreസ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
ബെംഗളൂരു: നന്ദികൂര്‍-മൂഡരങ്ങാടി ജങ്ഷനില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. യൂട്യൂബ് ബ്ലോഗറും കാര്‍ക്കള അജേക്കര്‍ സ്വദേശിയുമായ അശ്വിത് ഷെട്ടി അജേക്കര്‍ (34) ആണ് കൊല്ലപ്പെട്ടത്. മംഗളൂരുവിലേക്ക് വരുകയായിരുന്ന അശ്വിത് സഞ്ചരിച്ച ബൈക്കില്‍ കാര്‍ക്കളയിലേക്കു പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പടുബിദ്രി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreആർടിസി ബസും ലോറിയും കൂട്ടിയിച്ച് അപകടം; 4 മരണം
ബെംഗളൂരു: സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചിത്രദുർഗ ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. റായ്ച്ചൂരിൽ നിന്ന് യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് വരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപെട്ടത്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേർ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. മരണപ്പെട്ടവരിൽ ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ പോലീസ് നടത്തി. ഇടിയുടെ ആഘാതത്തിൽ…
Read Moreകര്‍ണ്ണാടക സ്വദേശി ബഹ്റൈനില്‍ നിര്യാതനായി
മനാമ: കര്‍ണ്ണാടക സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് നിര്യാതനായി. മംഗലൂരു കര്‍ണാട് കെ.എസ്. നഗര്‍ സ്വദേശി സദാനന്ദ് നായകിന്റെ മകൻ പൂര്‍ണ്ണാനന്ദയാണ് (33)മരിച്ചത്. അശ്‌റഫ്‌സ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.വെള്ളിയാഴ്ച രാത്രി ക്രിക്കറ്റ് കളി കഴിഞ്ഞു റൂമില്‍ എത്തിയതിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വൈക്കെ ഗ്രൂപ്പ് ഏതാനും മാസങ്ങള്‍ക്ക് മുൻപ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ്ല്‍ അഷ്‌റഫ് സ് ടീമിനെ നയിച്ചത് പൂര്‍ണ്ണാനന്ദ ആയിരുന്നു. ഏഴ് വര്‍ഷമായി അകൗണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്തു വരികയാണ്. മികച്ച ക്രിക്കറ്റ് കളിക്കാരനായ പൂര്‍ണ്ണനന്ദ നായിക്കിന്റെ മരണ വാര്‍ത്ത അറിഞ്ഞു വിവിധ…
Read Moreമലയാളി യുവാവിനെ സ്വകാര്യ ഹോട്ടലിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയും യൂണിയന്‍ ബാങ്കിലെ ഉദ്യോഗസ്ഥനുമായ ഗോപു ആര്‍ നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലിലെ നീന്തല്‍ക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഇദ്ദേഹം മുറിയില്‍ നിന്നും പുറത്ത് പോയിരുന്നു. സംഭവത്തില്‍ പാണ്ഡേശ്വർ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Read Moreകാളവണ്ടിയോട്ട മത്സരത്തിനിടെ യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു : ചിക്കമഗളൂരുവിൽ നടന്ന കാളവണ്ടിയോട്ട മത്സരത്തിനിടെ യുവാവിന് ദാരുണാന്ത്യം. ചിക്കമഗളൂരു അജ്ജാംപുര സ്വദേശി ഭരത് (25) ആണ് മരിച്ചത്. അജ്ജാംപുരയിൽ ശനിയാഴ്ച രാത്രിനടന്ന മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൽ പങ്കെടുത്ത കാളവണ്ടിയെ തടഞ്ഞുനിർത്താൻ ശ്രമിച്ച ഭരതിനുമേൽ കാളകളുടെ കഴുത്തിലുണ്ടായിരുന്ന നുകം ഇടിച്ചു. അപകടത്തിൽ ഭരതിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മത്സരത്തിന്റെ ഫൈനലിലെ അവസാന കാളവണ്ടിയോട്ടത്തിനിടെയായിരുന്നു അപകടം.
Read Moreഗൃഹപ്രവേശനത്തിന് നാട്ടിൽ പോകാനിരിക്കെ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു
ബംഗളൂരു: ഗൃഹപ്രവേശത്തിന് നാട്ടിലെത്താനിരുന്ന വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ജനലിലെ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചെറിയനാട് സ്വദേശി എം അഖിലേഷാണ് (20) മരിച്ചത്. കോലാർ ശ്രീദേവരാജ് യുആർഎസ് മെഡിക്കൽ കോളേജിലെ ബിപിടി രണ്ടാം വർഷ വിദ്യാർത്ഥിയാണ് അഖിലേഷ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റൽ മുറിയിലേക്ക് പോയ അഖിലേഷ് ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് അഖിലേഷിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അഖിലേഷിന്റെ വീടിന്റെ ഗൃഹപ്രവേശം ഇന്നു നടക്കാനിരിക്കെയാണ് സംഭവം. നാട്ടിലെത്താൻ വെള്ളിയാഴ്ച്ച രാത്രിയിൽ വിമാനടിക്കറ്റ്…
Read More