തൃശൂർ: കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. അതേസമയം, ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാൽ സർജറിക്കായാണ് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തുടർന്ന് ഇന്ന് രാവിലെ 6 മണിക്ക് കുട്ടിയെ സർജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അതിന് തയ്യാറായില്ല. പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി…
Read MoreTag: death
സുള്ള്യ സ്വദേശി മുങ്ങി മരിച്ചു
ബെംഗളുരു: ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ സ്വദേശിയായ യുവാവ് പുതുച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു. സുള്ള്യ കൂത്ത്കുഞ്ച ഗ്രാമത്തിൽ ചിഡ്ഗള്ളുവിൽ ഗോപാലിന്റെ മകൻ ബിപിൻ (28) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ബിപിൻ സുഹൃത്തുക്കൾക്കൊപ്പം പുതുച്ചേരിയിൽ പോയി കടലിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. തിങ്കളാഴ്ച മൃതദേഹം കരക്കടിഞ്ഞു.
Read Moreനഗരത്തിൽ സർക്കാർ ഉദ്യോഗസ്ഥ കുത്തേറ്റ് മരിച്ച നിലയിൽ
ബെംഗളൂരു: നഗരത്തിൽ ഖനിവകുപ്പ് ഉദ്യോഗസ്ഥനെ വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഡയറക്‌ടറായിരുന്ന പ്രതിമ(37)യാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ യുവതി വീട്ടിൽ ഒറ്റക്കായിരുന്നു. അക്രമം നടന്ന ദിവസം രാത്രി എട്ട് മണിക്ക് പ്രതിമയുടെ ഡ്രൈവർ ഇവരെ വീട്ടിൽ കൊണ്ടുവന്ന് വിട്ടിരുന്നു. എട്ടരയോടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് സൂചന. സംഭവസമയം ഇവരുടെ ഭർത്താവും മകനും വീട്ടിൽ ഇല്ലായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്. ഇദ്ദേഹം ശനിയാഴ്ച രാത്രി പ്രതിമയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. രാവിലെ വീട്ടിലെത്തിയപ്പോഴാണ് പ്രതിമയെ മരിച്ച നിലയിൽ…
Read Moreഭീതിക്കൊടുവിൽ പിടിയിലായ പുലി വെടിയേറ്റ് ചത്തു
ബെംഗളൂരു: പുലിയുടെ ആക്രമണത്തിനിടെ പുള്ളിപ്പുലി വെടിയേറ്റു ചത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട് പൊതുജനങ്ങളിൽ ഭീതി സൃഷ്ടിച്ച പുള്ളിപ്പുലിയെ വനപാലകരുടെ ഓപ്പറേഷനിൽ വെടിവച്ചു കൊന്നു. മൂന്നു ദിവസത്തെ ഓപ്പറേഷനു ശേഷം ബുധനാഴ്ചയാണ് ബൊമ്മനഹള്ളിക്ക് സമീപം കുഡ്‌ലുഗേറ്റിന് സമീപം പുലിയെ പിടികൂടിയത്. പുലിയെ പിടികൂടുന്നതിനിടെ വനംവകുപ്പ് ജീവനക്കാരും മൃഗഡോക്ടറും ഉൾപ്പെടെ മൂന്നുപേർക്ക് പുള്ളിപ്പുലി ആക്രമണത്തിൽ പരിക്കേറ്റു. പുലി ആക്രമിച്ചപ്പോൾ ഒരു ഗാർഡ് സ്വയം പ്രതിരോധത്തിനായി വെടിയുതിർക്കുകയും പുലിയുടെ കഴുത്തിന് പരിക്കേൽക്കുകയും ആയിരുന്നു. പുലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും ചികിത്സ ഫലം കണ്ടില്ലെന്ന്…
Read Moreബെംഗളുരുവിൽ നിര്യാതനായി
ബെംഗളുരു: ഇടുക്കി സ്വദേശി കുര്യാക്കോസ് ജോർജ് (ബിനോയ്-48 ), ബെംഗളുരു കൊത്തന്നൂർ അനക്കല്പുരയിൽ നിര്യാതനായി. ഇടുക്കി, കഞ്ഞിക്കുഴി, വയലാനാട്ട് കുടുംബാംഗമാണ്. ഭാര്യ പ്രിയ കുര്യാക്കോസ്, മക്കൾ ജോർജ് കുര്യാക്കോസ്, ജോസഫ് കുര്യാക്കോസ്. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 1.30ന്, മരിയനഹള്ളി സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ പ്രർത്ഥനക്ക് ശേഷം എം. എസ്. പാളയം സെമിത്തേരിയിൽ.
Read Moreമൈസൂരുവിൽ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
ബെംഗളൂരു: മൈസൂരുവിൽ മെഡിക്കൽ വിദ്യാർത്ഥി കനാലിൽ മുങ്ങി മരിച്ചു. എച്ച്.ഡി. കോട്ടെ താലൂക്കിലെ ബിദർഹള്ളി ഗ്രാമത്തിനടുത്താണ് സംഭവം. ബെംഗളൂരു അംബേദ്കർ മെഡിക്കൽ കോളജ് വിദ്യാർഥി കിഷൻ (21) ആണ് മരിച്ചത്. സരഗുരു താലൂക്കിലെ വിവേകാനന്ദ മെമ്മോറിയൽ ഹോസ്പിറ്റലിൽ അഞ്ച് വിദ്യാർത്ഥികൾ പരിശീലനത്തിന് എത്തിയിരുന്നു. ഞായറാഴ്ച ബീച്ചനഹള്ളി ഇടതുകര കനാലിൽ ഇവർ നീന്താൻ പോയിരുന്നു. ഈ സമയം നീന്തൽ അറിയാത്ത കിഷൻ വെള്ളത്തിൽ ഉറങ്ങുകയും മുങ്ങിമരിക്കുകയായിരുന്നു. വെള്ളത്തിൽ മുങ്ങിപ്പോയ കിഷനെ സുഹൃത്തുക്കൾ ഉയർത്താൻ ശ്രമിച്ചെങ്കിലും ഉയർത്തുന്നതിന് മുമ്പ് കിഷൻ മരിച്ചു. മൃതദേഹം സർഗൂർ ആശുപത്രിയിലേക്ക് മാറ്റി.
Read Moreബി.എം.ടി.സി. ബസിടിച്ച് അപകടത്തിൽ രണ്ടുമരണം
ബെംഗളൂരു : വ്യത്യസ്ത അപകടങ്ങളിൽ ബി.എം.ടി.സി. ബസ്സടിച്ച് രണ്ടുമരണം. അരക്കെരെയിലും ഗോവിന്ദരാജ നഗരത്തിലുമാണ് അപകടങ്ങളുണ്ടായത്. അരക്കരെയിൽ ബി.എം.ടി.സി. ബസ് റോഡിലൂടെ നടന്നുപോകുന്ന യുവതിയെ ഇടിക്കുകയായിരുന്നു. പ്രദേശവാസികൾ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹുളിമാവ് സ്വദേശി വീണ (27) ആണ് അപകടത്തിൽ മരിച്ചത് . ഗോവിന്ദരാജ നഗരത്തിൽ ബസ് സ്‌കൂട്ടറിലിറങ്ങിയതിനെ തുടർന്ന് സ്‌കൂട്ടർയാത്രികനായ കുമാർ (45) ആണ് മരിച്ചത്. അന്നപൂർണ നഗർ സ്വദേശിയായ ഇദ്ദേഹം പൂവാങ്ങാൻ കെ.ആർ. മാർക്കറ്റിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് സ്കൂട്ടറിന് പിറകിൽ ബസ്സടിച്ചത്. റോഡിലേക്ക് തലയടിച്ചുവീണ കുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടു…
Read Moreമരണം 3; വെന്റിലേറ്ററിലായിരുന്ന 12 കാരിയും മരിച്ചു
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം മൂന്നായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ 12 വയസ്സുകാരിയാണ് മരിച്ചത്. കാലടി മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. രാത്രി 12.40നാണ് മരണം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടിയുടെ നില അതീവഗുരുതരമായിരുന്നു. ലിബിനയുടെ അമ്മയും സഹോദരനും ചികിത്സയിലാണ്. ഇവരുടെ പൊള്ളല്‍ ഗുരതരമല്ല. ചികിത്സയിലുള്ള എല്ലാവര്‍ക്കും പൊള്ളലാണുണ്ടായിരിക്കുന്നത്. മറ്റ് പരിക്കുകള്‍ ഇവര്‍ക്കാര്‍ക്കും കാണുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Read Moreകാർ തടാകത്തിലേക്ക് മറിഞ്ഞു; മൂന്ന് മരണം
ബെംഗളുരു: നിയന്ത്രണം വിട്ട കാർ തടാകത്തിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. തുംകുരുവിലാണ് സംഭവം. സിറ ബുക്കപട്ടണ സ്വദേശികളായ ദൊഡ്ഡണ്ണ, സാനമ്മ, യമുന എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ യാത്ര ചെയ്തിരുന്ന പ്രവീൺ പരിക്കുകളോടെ രക്ഷപ്പെട്ടു.
Read Moreഎക്സ്പ്രസ്സ് ട്രെയിൻ പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ച് കയറി അപകടം ; 3 മരണം
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പാസഞ്ചർ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിരുന്ന പാസഞ്ചർ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. സമീപ ജില്ലകളിൽ നിന്ന് പരമാവധി ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് എത്തിക്കാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർ അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Read More